നഷ്ട്ടമായ ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ തിരികെ ലഭിക്കും ? ഗൂഗിളിന്റെ പുതിയ സേവനം ജനശ്രദ്ധയാകര്‍ഷിക്കുന്നു.

നഷ്ട്ടമായ ആന്ഡ്രോയിഡ് ഫോണ്എങ്ങനെ തിരികെ ലഭിക്കും ?
ഗൂഗിളിന്റെ പുതിയ സേവനം ജനശ്രദ്ധയാകര്ഷിക്കുന്നു....

നമ്മള്പലര്ക്കും നേരിടേണ്ടി വരുന്ന ഒരു അവസരമാണ് മൊബൈല്ഫോണ്,അല്ലെങ്കില്ടാബ്ലെറ്റ് നഷ്ട്ടമാകുക എന്നത്.
ചിലപ്പോള്ഇത് മോഷണം ചെയ്യപ്പെട്ടതാകാം ,അല്ലെങ്കില്നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് നഷ്ട്ടപ്പെട്ടതുമാകാം. സാധാരണ എല്ലാ ഫോണുകളെയും IMEI നമ്പര്ട്രേസ് ചെയ്തു ഇപ്പോള്
ഉള്ള സ്ഥലം കണ്ടെത്താനാകും.എന്നാല്ഇതിനു ഒരുപാട് സമയം വേണ്ടി വന്നേക്കും .

എന്നാല്ഇന്നത്തെ കാലത്ത് എല്ലായിടത്തും സുലഭമായ ആന്ഡ്രോയിഡ് ഫോണ്ആണ് നഷ്ട്ടപ്പെടുന്നതെങ്കില്മറ്റു ചില മാര്ഗങ്ങളും നമുക്ക് മുന്നിലുണ്ട്. അവയില്ചിലത് ഇതാ...


ആഗസ്റ്റ് മാസം ആദ്യം ഗൂഗിള്, ആന്ഡ്രോയിഡ് ഫോണുകള്ട്രാക്ക് ചെയ്യുവാന്സഹായിക്കുന്ന
ആന്ഡ്രോയിഡ് ഡിവൈസ് മാനേജര്(ADM - Android Device Manager)
എന്ന ഒരു ആപ്പ്ലിക്കേഷന്വരുന്ന മാസം ലോഞ്ച് ചെയ്യുമെന്ന് പ്രസ്താവന നടത്തിയിരുന്നു..
എന്നാല്ആദ്യ വാരം തന്നെ ഗൂഗിള്പ്ലസ്സിലൂടെ ഗൂഗിള്, സേവനം ആന്ഡ്രോ യിഡ് ഉപഭോക്താക്കള്ക്കായി ലഭ്യമാക്കിയതായി അറിയിച്ചു.


സേവനം പ്രധാനമായും സഹായിക്കുന്നത് നഷ്ടപ്പെടുന്ന ആന്ഡ്രോയിഡ് മൊബൈല്,അല്ലെങ്കില്ടാബ്ലെട്ടുകള്എന്നിവ കണ്ടെത്താന്സഹായിക്കുക എന്നതിന് വേണ്ടിയാണ്.

സംവിധാനം പ്രവര്ത്തിക്കുന്നത് ഇന്ന് മാര്ക്കെറ്റില്ലഭ്യമാകുന്ന മറ്റു ലോക്കെറ്റര്സര്വീസുകളായ Lookout (http://download.cnet.com/Lookout-Mobile-Security/3000-2239_4-75157534.html )സംസങ്ങ് ന്റെ Find My Mobile (http://howto.cnet.com/8301-11310_39-20119654-285/how-to-track-and-control-samsung-galaxy-devices-remotely/ ) എന്നിവ പോലെ തന്നെയാണ്.

ഇനി സേവനം നിങ്ങളുടെ ആന്ഡ്രോ യിഡ് മൊബൈലില്അല്ലെങ്കില്ടാബ്ലെറ്റില്എങ്ങനെ ലഭ്യമാക്കാം എന്ന് നോക്കാം


Enable Android Device Manager


നിങ്ങളുടെ ആന്ഡ്രോയിഡ് ഉപകരണത്തിലെ ഗൂഗിള്സെറ്റിംഗ് ആപ്പ് (Google setting app ) എന്ന ഒപ്ഷനിലെക്ക് പോകുക ,തുടര്ന്ന്ആന്ഡ്രോയിഡ് ഡിവൈസ് മാനേജര്(Android device manager) സെലെക്റ്റ് ചെയ്യുക.
ലോക്കെറ്റര്ഫീച്ചര്അപ്പോള്ഡിഫാള്ട്ട് ആയി തന്നെ സെലക്ട്ആയിരിക്കുന്നത് കാണാം.
എന്നാല്റിമോട്ട് ഡേറ്റ വൈപ് ( Remote data wipe) , എന്ന ഓപ്ഷന്നമ്മള്തന്നെ സെലെക്റ്റ് ചെയ്യേണ്ടി വരും.ഇതിനായി അലോ ഫാക്റ്ററി റീസെറ്റ് (Allow factory reset) എന്ന ഓപ്ഷന്സെലക്ട്ചെയ്യണം.
തുടര്ന്ന് ആക്ടിവേറ്റ് (Activate) എന്ന ഓപ്ഷന്ക്ലിക്ക് ചെയ്യാം.
സഹായത്തിനായി ചുവടെയുള്ള ചിത്രം നോക്കൂ

Find your lost Android Device with Android Device Manager





നമ്മള്ഇപ്പോള്നമ്മുടെ ഉപകരണത്തെ ഡിവൈസ് മാനേജരുമായി ബന്ധിപ്പിച്ചു,
ഇനി ഇത് പ്രവര്ത്തനം ആരംഭിക്കണ്ടേ ? അതിനായി



കാണുന്ന ലിങ്കിലേക്ക് പോകുക https://www.google.com/android/devicemanager
തുടര്ന്ന് നിങ്ങളുടെ ഗൂഗിള്അക്കൌണ്ട് വഴി ലോഗിന്ചെയ്യുക. (eg: gmail.com)
സമയം ADM നിങ്ങളുടെ ഡിവൈസ് ലൊക്കേഷന്ഡേറ്റ യൂസ് ചെയ്തോട്ടെ എന്ന് ചോദിക്കും. അപ്പോള്Allow ഓപ്ഷന്സെലെക്റ്റ് ചെയ്യുക .


Find your lost Android Device with Android Device Manager



 
സേവനം നിങ്ങള്ക്ക് 3 രീതിയില്ഉപയോഗിക്കാം.

  1. ലൊക്കേഷന്(Location )

     

    Find your lost Android Device with Android Device Manager
    നിങ്ങളുടെ ആന്ഡ്രോയിഡ് ഡിവൈസിന്റെ ലൊക്കേഷന്ആട്ടോമാട്ടിക്കായി മാപ്പില്നിങ്ങള്ക്ക് കാണുവാന്സാധിക്കും.അതും സ്ഥലത്തിന്റെ പേരുള്പ്പെടെ ,അവസാനമായി ഉപയോഗിച്ച സമയം ,അവസാനമായി ലോക്കേറ്റ് ചെയ്യപ്പെട്ട സ്ഥലം,എന്നിവ നിങ്ങള്ക്ക് കാണുവാനാകും,മാത്രമല്ല മാപ്പ് സൂം (Zoom) ചെയ്ത് സ്ഥലത്തെക്കുറിച്ച് കൂടുതലായി അടുത്തറിയാനും സാധിക്കും.

     

    2.റിംഗ് (Ring)

     

    Find your lost Android Device with Android Device Manager

    ചിലപ്പോള്മാപ്പ് നിങ്ങള്ക്ക് കൃത്യമായ സ്ഥലം കാട്ടിത്തരാന്കഴിഞ്ഞെന്നു വരില്ല,ഒരുപക്ഷെ നിങ്ങളുടെ അടുത്ത് തന്നെയോ വീട്ടിലോ ആണ് ഫോണ്ഇരിക്കുന്നതെങ്കില്,
    സാധാരണ നമ്മള്മറ്റു ഫോണില്നിന്നും നമ്മടെ നമ്പറിലേക്ക വിളിച്ചു നോക്കി സ്ഥലം കണ്ടെത്താറാണു പതിവ്.എന്നാല് സമയം നമ്മുടെ മൊബൈല്സൈലെന്റില്ആണെങ്കില്എന്ത് ചെയ്യും ?
    അപ്പോള്നിങ്ങള്ആന്ഡ്രോയിഡ് ഡിവൈസ് മാനേജറില്നിന്നും റിംഗ് ഓപ്ഷന്സെലക്ട്ചെയ്യുക. ഇത് നിങ്ങളുടെ ആന്ഡ്രോയിഡ് ഉപകരണത്തെ തുടര്ച്ചയായ 5 മിനിറ്റ് റിംഗ് ചെയ്യിക്കും ,
    അതും ഫുള്വോളിയത്തില്, സൈലെന്റ്/ വൈബ്രേഷന്മോഡില്ആയിരുന്നാല്കൂടി രീതി അവലംബിക്കാം.

     

    3 . ഇറെസ് ഡിവൈസ് (Erase device)

     

    Find your lost Android Device with Android Device Manager

     

    നിങ്ങള്നിങ്ങളുടെ ആന്ഡ്രോയിഡ് ഉപകരണം പൂര്ണമായും നഷ്ട്ടമായി എന്ന് മനസ്സിലാക്കി എങ്കില്,ഒരു പക്ഷെ നിങ്ങളുടെ ഫോണില്വിലപ്പെട്ട പല ടാറ്റകളും ഉണ്ടെങ്കിലോ

    അവ മിസ്യൂസ് ചെയ്യപ്പെടാവുന്ന സാധ്യത തള്ളിക്കളയാനാവില്ല.
    അപ്പോഴാണ് ഫാക്റ്ററി റീസെറ്റ് എന്ന രീതി ഉപയോഗിക്കാന്ഉത്തമം.ഇത് നിങ്ങളുടെ ആന്ഡ്രോയിഡ് ഉപകരണത്തിലെ apps,music,photos,settings എന്നിവ പൂര്ണമായും നീക്കം ചെയ്യും. നിങ്ങള് സേവനം ആവശ്യപ്പെടുന്ന സമയം നിങ്ങളുടെ ഉപകരണം ഓണ്ലൈന്അല്ലെങ്കില്എപ്പോഴാണോ ഓണ്ലൈന്ആവുന്നത് അപ്പോള് നിര്ദേശം സ്വീകരിച് പ്രവര്ത്തനം പൂര്ത്തിയാക്കും. പക്ഷെ ശ്രദ്ധിക്കുക ഒരുവട്ടം നിങ്ങള് സേവനം ഉപയോഗിച്ചാല്
    ഉപകരണത്തിന് മേലുള്ള നിങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമാകും. കാരണം, സേവനം ലഭ്യമാക്കുന്നതോടൊപ്പം Android Device Manger - മായിട്ടുള്ള എല്ലാ കണക്ഷനും നഷ്ട്ടമാകാം. മറ്റൊരു പ്രധാനകാര്യം സേവനം ഒരിക്കലും നിങ്ങളുടെ മെമ്മറി കാര്ഡുകള്
    ഫോര്മാറ്റ് ചെയ്യില്ല.

    Android Device Manger ഇല്ഇപ്പോള്പ്രവര്ത്തനം ഇല്ലാത്ത ഒന്നാണ് റിമോട്ട് ലോക്കിംഗ് സിസ്റ്റം.
    ഇത് നിങ്ങളുടെ ഉപകരണം ലോക്ക് ചെയ്യാന്സാധിക്കുന്ന ഒരു ഓപ്ഷനാണ്.ഇതുമൂലം,മറ്റൊരാള്ക്ക് നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്ആക്സെസ്സ് ചെയ്യുവാനുള്ള അവസരം നിഷേധിക്കും. കൂടാതെ നിങ്ങള്ക്ക് സമയത്തിനുള്ളില്ഇപ്പോള് ഉപകരണം നില്ക്കുന്ന സ്ഥലം കണ്ടെത്താനും സാധിക്കും.
    ഭാവിയില് സേവനവും ഗൂഗിള്ഇതിനോടൊപ്പം ചേര്ക്കുമെന്ന് കരുതാം.



    ആശയത്തിനുള്ള കടപ്പാട് : ഗൂഗിള്,CNET

Comments

  1. പക്ഷെ ഫോണില്‍ ഡാറ്റ കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രസ്തുത സംഗതി പ്രവര്‍ത്തിക്കുള്ളൂ എന്നാണു മനസിലാകുന്നതു.

    ReplyDelete

Post a Comment