ടൈപ്പ് ചെയ്യാതെ പേപ്പറിലെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യാം ...


ടൈപ്പ് ചെയ്യാതെ പേപ്പറിലെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യാം ...
കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ഒരു ടെക്നോളജി പോസ്റ്റ്‌ എഴുതുന്നത്. ഈ പോസ്റ്റ്‌ എഴുതാനും ഒരു കാരണമുണ്ട്.
ഈ പോസ്റ്റ്‌ എഴുതാന്‍ ആസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ മാസമാണ്,അധികം തിരക്കൊന്നുമില്ലാത്ത ഒരു ദിവസമായിരുന്നു ഓഫീസില്‍ അന്ന്. വെറുതെ ഇരുന്നു സമയം കളയാം എന്ന് കരുതി രാവിലെ വന്നു ഫെസ്ബുക്കിന്റെ മുന്നില്‍ വന്നിരുന്നപ്പോഴാണ്  മുട്ടന്‍ പണിയുമായി മുതലാളി വരുന്നത് . വന്നിട്ട് പറഞ്ഞു..
റിനൂ .. നീ ഈ പേപ്പറില്‍ ഉള്ള മാറ്റര്‍ ഒക്കെ ഒന്ന് ടൈപ്പ് ചെയ്യണം. ഒന്ന് രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ ഏറണാകുളം പോയപ്പോ ഒരു ഡി റ്റി പ്പി സെന്ററില്‍ കൊടുത്ത് ടൈപ് ചെയ്യിച്ചതാണ്. അന്ന് പെന്‍ ഡ്രൈവിലോ സിഡിയിലോ വാങ്ങാന്‍ മറന്നു. നീ ഇതൊന്നു ടൈപ് ചെയ്ത് വെയ്ക്ക് . അടുത്ത ആഴ്ച സബ്മിറ്റ്  ചെയ്ത് വെക്കാനുള്ളതാ...


ഒന്നോ രണ്ടോ പേപ്പര്‍ ആയിരിക്കും എന്ന് കരുതി ഞാന്‍ ആ ഫയല്‍ വാങ്ങി തുറന്നു നോക്കി. സത്യം പറഞ്ഞാല്‍ കണ്ണ് തള്ളി പ്പോയി. കൃത്യം എണ്ണം പറഞ്ഞാല്‍ 387 പേജ്. ഫേസ്ബുക്കില്‍ മംഗ്ലീഷ് ടൈപ് ചെയ്യാന്‍ മാത്രമറിയാവുന്ന ഞാന്‍ ഈ 387 പേജ് ഇംഗ്ലീഷ് ടൈപ്പ് ചെയ്യണമെങ്കില്‍ ഒരാഴ്ചയെങ്കിലും എടുക്കും. വെറുതെ ഇരിക്കാം എന്ന മോഹം പൊളിഞ്ഞു എന്ന് മനസ്സിലാക്കിയ ഞാന്‍ മനസ്സില്ലാ മനസ്സോടെ ടൈപ്പ് ചെയ്യാന്‍ തുടങ്ങി.
അപ്പോഴാണ്‌ ടൈപ്പ് ചെയ്യാതെ എങ്ങനെ കമ്പ്യൂട്ടറിലേക്ക് ഡേറ്റ കോപ്പി ചെയ്യാം എന്ന ഗവേഷണം ഞാന്‍ പണ്ട് നടത്തിയതായി ഒരു ഓര്‍മ വന്നത്..
കോളേജില്‍ പഠിക്കുന്ന സമയത്ത് കണ്ടു പിടിച്ചതാണ്..
ഉടനെ ഗൂഗിള്‍ അമ്മച്ചിയോട് കാര്യം പറഞ്ഞു , നിമിഷങ്ങള്‍ക്കുള്ളില്‍ ദാ കാണിച്ചു തന്നു എനിക്കുള്ള ഉത്തരവും ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും..

പക്ഷെ ഒരു പ്രശ്നം.. ഈ സംഭവം നടക്കണമെങ്കില്‍  ഒരു സ്കാനര്‍ കൂടിയേ തീരൂ.. ഭാഗ്യത്തിന് ഓഫീസില്‍ ഈ വക കാര്യങ്ങള്‍ എല്ലാം ഉണ്ട്.

നിങ്ങള്‍ക്കും പഠിക്കണ്ടേ ... ടൈപ്പ് ചെയ്യാതെ എങ്ങനെ പേപ്പറിലെ ഡേറ്റകള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്താം എന്ന് ? ഈ പ്രക്രിയക്ക് പറയുന്ന പേരാണ്

OCR SCANNING
മാര്‍ക്കറ്റില്‍ കാശ് മുടക്കി വാങ്ങാന്‍ പറ്റുന്ന ഇത്തരം ഒരുപാട് സോഫ്റ്റ്‌വെയര്‍കള്‍ ഉണ്ട്..
നമ്മളെപ്പോലുള്ളവരുടെ കയ്യില്‍ എവിടുന്ന് ഇതിനൊക്കെ കാശ് ?
അത് കൊണ്ട് ഫ്രീ സോഫ്റ്റ്‌വെയര്‍കള്‍ തന്നെ ശരണം...
ആദ്യമായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ ഫ്രീ  സോഫ്റ്റ്‌വെയര്‍  ഇന്സ്ടാല്‍ ചെയ്യണം.


തുടര്‍ന്ന്‍ 300 dpi വെച്ച് നിങ്ങളുടെ കയ്യിലുള്ള ഡേറ്റ സ്കാന്‍ ചെയ്യുക.

അതിനു ശേഷം ഈ സ്കാന്‍ ചെയ്ത ഫയല്‍ പി ഡി എഫ് രൂപത്തില്‍ സേവ് ചെയ്യുക.

 ഇനിയാണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടത്..

ഇതൊരു പി ഡി എഫ് വ്യൂവര്‍ ആണ്. ആയതിനാല്‍ നിങ്ങള്‍ സ്കാന്‍ ചെയ്ത പി ഡി എഫ് ഫയല്‍ ഇതില്‍ തുറക്കുക.


തുടര്‍ന്ന്‍  ഈ ചിത്രത്തില്‍ മുകളില്‍ comments  എന്ന മെനുവിനു താഴെ  OCR  എന്ന ഒരു ഓപ്ഷന്‍ കാണാന്‍ കഴിയും , അതില്‍ ക്ലിക്ക് ചെയ്യുക.



സ്കാന്‍ ചെയ്ത പി ഡി എഫ് ഫയലിന്‍റെ ആറാം പേജ് ആണ് ഞാന്‍ OCR ചെയ്യാന്‍ പോകുന്നത്. അതിനാല്‍  കറന്റ് പേജ് എന്ന് കൊടുത്തു, മുഴുവന്‍ പേജും OCR  ചെയ്യണമെങ്കില്‍ ALL  എന്ന ഓപ്ഷന്‍ നല്‍കിയാല്‍ മതിയാകും. തുടര്‍ന്ന് O.K  ക്ലിക്ക് ചെയ്യുക.
അതിനു ശേഷം സ്കാനിംഗ്  കാണാന്‍ സാധിക്കും . ഫയലിന്‍റെ സൈസ് അനുസരിച്ച് സമയം കൂടിയും കുറഞ്ഞും എടുത്തേക്കാം ..
അതിനു ശേഷം വീണ്ടും ഈ പി ഡി എഫ് തന്നെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും അപ്പോള്‍


മുകളില്‍ വലതു വശത്ത് T എന്ന സിംബല്‍ കാണാന്‍ കഴിയും. അതില്‍ ക്ലിക്ക് ചെയ്ത്  അക്ഷരങ്ങള്‍ തുടങ്ങുന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് താഴേക്ക് ഡ്രാഗ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് അക്ഷരങ്ങള്‍ സെലെക്റ്റ് ആകുന്നത് കാണാന്‍ സാധിക്കും.

തുടര്‍ന്ന് റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്ത്  കോപ്പി ചെയ്യാം.

 

തുടര്‍ന്ന്‍ ഒരു വേര്‍ഡ്പ്രസ്സ്  തുറന്നു പേസ്റ്റ് ചെയ്തു നോക്കൂ...




ഇതാണ് എനിക്ക് കിട്ടിയ റിസള്‍ട്ട് ..




വെറുതെ ടൈപ്പ് ചെയ്ത് സമയം കളയാതെ ഇനി ഈ പരീക്ഷണങ്ങള്‍ ചെയ്തു നോക്കൂ ... സമയ ലാഭം... ജോലി ലാഭം....

പ്രത്യേകം ശ്രദ്ധിക്കുക : പ്രിന്‍റ് ചെയ്ത അക്ഷരങ്ങള്‍ മാത്രമേ ഈ സോഫ്റ്റ്‌വെയര്‍ കണ്ടു പിടിക്കുകയുള്ളൂ..
മാത്രമല്ല സ്കാന്‍ ചെയ്യാന്‍ എടുക്കുന്ന പേപ്പറിന് വ്യക്തതയില്ലെങ്കില്‍ കമ്പ്യൂട്ടറിന് ഇത് എന്താണെന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല, പിന്നെ എന്തെങ്കിലുമൊക്കെ ആ ഭാഗത്ത് എഴുതിയായിരിക്കും റിസള്‍ട്ട് വരുന്നത്. ഇത് ഒന്ന് ശ്രദ്ധിക്കണം.

ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പി ഡി എഫ് ഫയലുകള്‍ ഇമേജ് ഫയലുകള്‍ ആക്കുവാനും സാധിക്കും...

എന്തായാലും മുതലാളി തന്ന വര്‍ക്ക് വൈകുന്നേരത്തിനു മുന്‍പ് കമ്പ്ലീറ്റ് ചെയ്തു നല്‍കി....
ഞാന്‍ വലിയ 'സംഭവാന്നു' പുള്ളി കരുതിക്കോട്ടെ ല്ലേ ?

ഈ അറിവ് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഉപകാരമാവട്ടെ... ഇടയ്ക്കൊക്കെ ഈ ഇടങ്ങേരുകാരനെ കാണാന്‍ വരാം ... ഞാന്‍ ഫെസ്ബുക്കിലും ഉണ്ട്.. എന്നെ കൂടെക്കൂട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.... 

Comments

  1. നീ തങ്കപ്പനല്ല... പൊന്നപ്പനാണ് പൊന്നപ്പന്‍

    ReplyDelete
    Replies
    1. ഞാന്‍ പോന്നപ്പനല്ല, ഇടങ്ങേരാണ് ഇടങ്ങേര്‍ ...

      Delete
  2. ഇത് Adobe Acrobat X Pro യിലും ചെയ്യാം പക്ഷേ ഇതില്‍ ചില ന്യൂനതകള്‍ ഉണ്ട് അതായത് സ്കാനിങ്ങില്‍ വ്യക്തമാകാത്ത വാക്കുകള്‍ ചിലപ്പോള്‍ സ്പെല്ലിങ്ങ് കൃത്യം ആകണമെന്നില്ല എങ്കിലും വളരെ useful ആണ് നമ്മള്‍ നന്നായി ഒന്നു റിവ്യു ചെയ്യണം എന്നെ ഉള്ളൂ... നല്ല ക്ലിയര്‍ സ്കാനിങ് ആണേല്‍ 100% accurate ആയിരിയ്ക്കും.

    ReplyDelete
    Replies
    1. താങ്കളുടെ അറിവ് ശരി തന്നെ,, എന്നാല്‍ ഈ സോഫ്റ്റ്‌വെയര്‍ തികച്ചും സൌജന്യമാണ് ... കൂടാതെ ഏതൊരു മികച്ച സോഫ്റ്റ്‌വെയര്‍ പാക്കെജിനെക്കാലും നല്ല പെര്‍ഫോമന്‍സ് ഉം ഉണ്ട്. കാശില്ലാതവര്‍ക്ക് ഇത് ഉപയോഗിക്കാമല്ലോ..... :) ഈ അറിവ് തന്നതിന് നന്ദി...

      Delete
  3. check out : http://finereader.abbyy.com/
    take a photo of the page using your mobile, and get the text from jpeg to word easily :)
    you need to get a cracked version of this from 4shared.com

    ReplyDelete
    Replies
    1. ക്രാക്ക് തപ്പിയെടുത്ത്... പക്ഷെ ഒരു നുള്ള് സ്ഥലം പോലും വൈറസ് ഇല്ലാതെ കണ്ടില്ല :(

      Delete
  4. ഏതു PDF ഫയലും അഡോബ് റീഡറിൽ തുറന്നു ടെക്സ്റ്റ്‌ സെലക്ട്‌ ചെയ്ത് കോപി ചെയ്ത് വേർഡിൽ പേസ്റ്റ് ചെയ്താലും ഇത് കിട്ടില്ലേ ഇടങ്ങേറുകാരാ ?

    ReplyDelete
    Replies
    1. അതൊക്കെ കാശ് ചിലവുള്ള ഏര്‍പ്പാടല്ലേ..... നമ്മക്ക് ഫ്രീ മതി...

      Delete
  5. ഇങ്ങനെ വല്ല ആവശ്യവും വന്നാല്‍ ഉപകാരപ്പെടും. അതോണ്ട് ഞാന്‍ ഈ പേജ് ബുക് മാര്‍ക്ക് ചെയ്തു. താങ്ക്സ്. (എനിക്ക് ഇപ്പോള്‍ വേറൊരു പ്രശ്നമുണ്ട്. സൈറ്റുകള്‍ തുറക്കുമ്പോള്‍ വല്ലാതെ പരസ്യങ്ങള്‍ വന്ന് നിറയുന്നു. 1) ഒരു ബാലെക്കാരി തിരിഞ്ഞുകൊണ്ടിരിക്കും. ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയുന്നതെന്ന് ചോദിച്ചോണ്ടിരിക്കും. 2) നിങ്ങളുടെ പെര്‍സണാലിറ്റി നിങ്ങള്‍ ഉദ്ദേശിക്കുന്നിടത്തോളമുണ്ടോ എന്ന് ടെസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് വേറൊരു പരസ്യം. 3) “അന്നാ കോളിംഗ്” എന്ന് പറഞ്ഞ് ഒരു പരസ്യം. അതില്‍ “ആന്‍സര്‍” “ഡിക്ലൈന്‍“ എന്ന് ഓപ്ഷനും ഉണ്ട്. ഒരു സുന്ദരിപ്പെണ്ണും. (ആരാ ഈ അന്ന എന്ന് അനുവിന്റെ ചോദ്യം വേറെ) മോസില്ല പെട്ടെന്ന് ക്രാഷ് ആകുന്നു. ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞതുപോലെ ഡ്രൈവര്‍മാരെയൊക്കെ മാറ്റി. എന്നാലും സൈറ്റുകള്‍ തുറന്ന് വരാന്‍ വലിയ താമസം. ഈ ഇടങ്ങേറ് ഒന്ന് ഒഴിവാക്കാന്‍ എനിക്ക് വഴി പറഞ്ഞുതരൂ.

    ReplyDelete
  6. Adblock ennoru sambhavamund ajithettaa....

    chettan mozilla aanu use cheyyunnathenkil adblock for mozilla ennu search cheyyu...


    chrome aanenkil for chrome...

    ath add cheyyu...

    ithokke pampayum erumeliyum kadakkunnath kaanaam.. :-)

    ReplyDelete
    Replies
    1. ഇടങ്ങേറു കാരന്‍ മറ്റുള്ളവരുടെ ഇടങ്ങേറു മാറ്റാന്‍ സൂപ്പറാണല്ലെ?.

      Delete
  7. Replies
    1. നന്ദി... വരിക വല്ലപ്പോഴും

      Delete
  8. നന്ദി ഇടങ്ങേറുകാരാ

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും, കമെന്‍റ് ഇട്ടതിനും നന്ദി, വരിക, ഇടയ്ക്കൊക്കെ

      Delete
  9. കൊള്ളാം ഇടങ്ങേരുകാരാ ,,ഇനിയും ഉപകാരപ്രദമായ പോസ്റ്റുകള്‍ വരട്ടെ

    ReplyDelete
    Replies
    1. ഇടയ്ക്കിടയ്ക്ക് ഇവിടെ വരിക... ആദ്യം കാണുന്ന പോസ്റ്റ്‌ വായിക്കുക, പിന്നെ പഴയ പോസ്റ്റ്‌ കള്‍ നോക്കുക... അന്‍പതിലധികം പോസ്റ്റ്‌ കള്‍ ഇതിലുണ്ട്, അവയില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കുക, ഒരാഴ്ചയില്‍ ഒരിക്കലെങ്കിലും പുതിയ ഒരു പോസ്റ്റ്‌ ഇടാന്‍ ശ്രമിക്കാറുണ്ട്
      നന്ദി

      Delete
  10. നല്ല ടിപ്സ് ..മലയാളം പേന കൊണ്ട് എഴുതിയതും നടക്കുമായിരിക്കും അല്ലെ...നമ്മുടെ കയ്യക്ഷരം കമ്പ്യൂട്ടര്‍ വായിക്കുമോ....

    ReplyDelete
    Replies
    1. നന്ദി, പേന കൊണ്ടെഴുതിയത് ഇതില്‍ കണ്ടുപിക്കാന്‍ പറ്റില്ല, പ്രിന്‍റ് ചെയ്ത ഫയല്‍ ആണെങ്കിലേ പറ്റൂ....

      Delete
  11. പക്ഷേ മലയാളം കോപ്പിചെയ്യാന്‍ പറ്റുന്നില്ലല്ലോ ഇടങ്ങേറുകാരാ

    ReplyDelete
    Replies
    1. മലയാളം വായിക്കാന്‍ പറ്റിയ രീഡര്‍ ഇതിലില്ല , ബ്രിട്ടീഷ് പത്രമേ.... മലയാളം തെറ്റുകൂടാതെ ocr ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ എന്‍റെ അറിവില്‍ ഇല്ല, ഒരുപാട് തെറ്റുകള്‍ ഉണ്ടായാലും കുഴപ്പമില്ല എന്നാണെങ്കില്‍ അതിനുള്ള ലിങ്ക് തരാം..

      Delete
  12. Replies
    1. വന്നതിനും വായിച്ചതിനും നന്ദി, വരിക , വല്ലപ്പോഴുമെങ്കില്‍ അങ്ങനെ. അല്ലാ ദിവസവും വരുമെങ്കില്‍ അങ്ങനെ...

      Delete
  13. Replies
    1. ശരിക്കും ഒന്ന് നോക്കൂ .. കാണാന്‍ കഴിയും.... സമാധാനത്തില്‍ നോക്കിയാല്‍ എളുപ്പം കാണാന്‍ പറ്റും :p

      Delete
  14. I can't see OCR in comments menu & ' T ' symbol. please help.

    ReplyDelete
    Replies
    1. it is not in comments menu.... look that images on this article carefully

      Delete
  15. കൊള്ളാം റിനു...
    പക്ഷെ മുതലാളി പറഞ്ഞ സമയത്തിന് കുറച്ചൊക്കെ മുന്‍പ് കൊടുക്കുന്നത് ഓക്കേ ആയിരുന്നു...
    കൈയ്യടി മേടിക്കാനായി 387 പേജ് വൈകുന്നേരം ആയപ്പോഴേക്കും ടൈപ്പ് ചെയ്തു കൊടുത്തത് കൊണ്ട് മുതലാളി വിചാരിക്കും "എടാ പഹയാ ... ഇവന്‍ സുലൈമാനല്ല ഹനുമാനാണല്ലോ " എന്ന്.
    അടുത്ത തവണ എറണാകുളത്ത് ടൈപ്പ് ചെയ്യിക്കാന്‍ മെനക്കെടാതെ പുള്ളിക്കാരന്‍ ആരെങ്കിലും വൃത്തികെട്ട കൈയ്യക്ഷരത്തില്‍ എഴുതിയ ഹാന്‍ഡ്‌ റിട്ടെന്‍ കോപ്പി എടുത്തു കൈയ്യില്‍ തന്നിട്ട് പറയും "മോനേ നീ പുലിയല്ലെ, 387 പേജ് വൈകുന്നേരമായപ്പോഴേക്കും നീ പണ്ട് ടൈപ്പിയതല്ലേ , ഇതൊരു 500 പേജ് നാളെ വൈകുന്നേരത്തെക്ക് ടൈപ്പിയേരേ... നാളെ കഴിഞ്ഞു സബ്മിറ്റ് ചെയ്യനുള്ളതാ " എന്ന്.

    ഗുണപാഠം : മുതലാളിമാരുടെ പ്രതീക്ഷക്കപ്പുറം പെര്‍ഫോം ചെയ്യാം... പക്ഷെ അവരുടെ കണ്ണു തള്ളിക്കുന്ന പണി ചെയ്യരുത്... ചെയ്‌താല്‍ അവര്‍ വിചാരിക്കും ഏതു പണിയും നിസ്സാരമായി ചെയ്യവുന്നതായിരിക്കും എന്ന് ...
    പിന്നെ നമ്മള്‍ ചെയ്യുന്നതിനൊക്കെ പെര്‍ഫോര്‍മന്‍സ് പോര, കഴിവ് ഉപയോഗിക്കുന്നില്ല ... ഇങ്ങനെ ഓരോ കംപ്ലൈന്റ്സ് വരും...
    അതുകൊണ്ട് ജാഗ്രതൈ...
    ഉപയോഗപ്രദമായ ലിങ്ക്... നന്ദി ... :)

    ReplyDelete
    Replies
    1. എന്‍റെ പോന്നു മഹേഷേട്ടാ...
      നിങ്ങള്‍ എന്നെ ഇടങ്ങേരാക്കാന്‍ ഇറങ്ങിയിരിക്കുവാണോ ? സത്യമായും ഞാന്‍ അങ്ങനൊന്നും കരുതിയില്ല... പിന്നെന്താ വെറുതെ ഇരിക്കുമ്പോള്‍ ഒരു സുഖം... അതറിയാന്‍ വേണ്ടി മാത്രം... പിന്നെ രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ പറഞ്ഞു ഞാന്‍ എങ്ങനാ ചെയ്തതെന്ന്...

      ശേ വെറുതെ ടെന്‍ഷന്‍ അടിപ്പിച്ച്...

      Delete
  16. ഉപകാരപ്രദമായ പോസ്റ്റ്
    ആശംസകള്‍

    ReplyDelete
    Replies
    1. താങ്ക്യൂ ചേട്ടാ.... ഞാന്‍ വളരെനാളായി മിക്ക ബ്ലോഗിന്റെ കമന്റ് ഏരിയയിലും കാണുന്ന ഒരു പേരാണിത്, പക്ഷെ എന്തോ എന്‍റെ ബ്ലോഗില്‍ ആദ്യമായാണ്‌ ചേട്ടന്‍ കമന്റ് ഇടുന്നത്... വന്നതിനും, ആശംസ അര്‍പ്പിച്ചതിനും വളരെ നന്ദി, നിങ്ങളുടെ സഹകരണമാണ് എന്‍റെ പ്രചോദനം...

      Delete
  17. വളരെ നന്ദി ഇടങ്ങേറുകാരാ...

    ReplyDelete
  18. https://wiki.gnome.org/action/show/Apps/OCRFeeder?action=show&redirect=OCRFeeder

    ReplyDelete
  19. നല്ല പോസ്റ്റ്‌...

    ReplyDelete
  20. നന്നായിട്ടുണ്ട് ,മുന്നോട്ടു പോട്ടെ...........

    ReplyDelete
  21. മുന്‍പും ഇതുപോലെ ഒരു പോസ്റ്റ്‌ കണ്ടതായി ഓര്‍ക്കുന്നു.

    ReplyDelete

Post a Comment