ഇന്റര്‍നെറ്റ് ഇല്ലാത്ത കമ്പ്യൂട്ടറുകളില്‍ എങ്ങനെ മലയാളം എഴുതാം



    ബ്ലോഗര്‍മാരും ഫേസ്ബുക്ക് പുലികളും എങ്ങിനെയാണ് മലയാളത്തില്‍ എഴുതുന്നതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു,അവരോടൊക്കെ ഞാന്‍ പറയുമായിരുന്നു ഇത് ഗൂഗിളിന്‍റെ ഒരു സംഭവമാണ് ,ഗൂഗിള്‍ IME  എന്നാണ് ഇതിന്‍റെ പേര്‍, ഇതുപയോഗിച്ച് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് താനേ മലയാളത്തിലായിക്കൊള്ളും എന്ന്.

ഇന്റർനെറ്റ്‌ സൗകര്യം ഉണ്ടെങ്കിൽ മാത്രമേ ഇത് ഇൻസ്ടാൾ ചെയ്യാനാകൂ,എന്ന ഒരു മിഥ്യാ ധാരണ നമുക്കുണ്ടായിരുന്നു. എന്നാൽ ഇനിയത് വേണ്ട. 
 ഇന്റര്നെറ്റ് ഇല്ലാത്തവര്ക്കും സേവനങ്ങള്വേണ്ടേ
അതിനുള്ള  സൂത്രപ്പണികള്ആണ് താഴെ ഉള്ളത് ...
ഇതിനായി ഞാന്മൂന്നു  വഴികളാണ് പറഞ്ഞു തരാന്പോകുന്നത് 

1. നേരായ വഴി 
2. എളുപ്പവഴി ,
3. വളഞ്ഞ വഴി.

എളുപ്പവഴി ചെയ്യുമ്പോള്ചില പ്രശ്നങ്ങള്ഉണ്ട്, അത് എന്തെന്നാല്വിന്ഡോസ് എക്സ് പി യില്ഇത് സപ്പോര്ട്ട് ആവാന്ചാന്സ് കുറവാണ്, പിന്നെ വിന്ഡോസ് സെവന്ആണെങ്കില്32 ബിറ്റ് ആണെങ്കിലേ വര്ക്ക് ചെയ്യൂ... 64 ബിറ്റ് ഉപയോഗിക്കുന്നവര്മൊബൈല്ഇന്റര്നെറ്റ് വഴി കമ്പ്യൂട്ടറില്നേരായ വഴി ഉപയോഗിക്കേണ്ടതാണ് .

1. നേരായ വഴി.

ഈ ലിങ്കില്‍ കയറുക, ആവശ്യമുള്ള ഭാഷകള്‍ തിരഞ്ഞെടുക്കുക ഡൌണ്‍ലോഡ് ചെയ്യുക.

2. എളുപ്പവഴി 

ദാ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ആകുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക 
3. വളഞ്ഞ വഴി 

വിന്‍ഡോസ്‌ 7 ല്‍ നിന്നും ഗൂഗിള്‍ IME യുടെ ഇന്‍സ്റ്റാളേഷന്‍ ഫയല്‍ എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാം എന്നതിനുള്ള ഒരു വഴി ഞാന്‍ പറഞ്ഞു തരാം.
1. ആദ്യം ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ഒരു വിൻഡോസ്‌ 7 കമ്പ്യൂട്ടറില്‍ നിന്നും
http://www.google.com/inputtools/windows/ എന്ന ലിങ്കില്‍ കയറുക,
2. അവിടെ 22 ഭാഷകള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും അതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമായ ഭാഷകള്‍ തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് ബട്ടന്‍ ക്ലിക്ക് ചെയ്യുക.
3. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഫയല്‍ ഡൌണ്‍ലോഡ് ആയി ലഭിക്കും.
InputToolsSetup.exe എന്ന പേരില്‍ ,
4. ഈ ഫയല്‍ റണ്‍ ചെയ്യുക.
5. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാവശ്യമായ ഡാറ്റ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞ ശേഷം ഒരു ലൈസന്‍സ് എഗ്രിമെന്റ് വിന്‍ഡോ തുറന്നു വരും .
6. അതില്‍ next ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്,പകരം വിന്‍ഡോസ്‌ ലോഗോ കീയും R ബട്ടണും ഒരുമിച്ച് ക്ലിക്ക് ചെയ്യുക.
7. അപ്പോള്‍ റണ്‍ ഡയലോഗ് ബോക്സ്‌ തുറന്നു വരും.
8. അതില്‍ %programfiles%\google\update\download എന്ന് ടൈപ്പ് ചെയ്തു o.k ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
9.അപ്പോള്‍ തുറന്നു വരുന്ന ഫോൾഡറിൽ 
{2434F8EB-86B8-4DE5-91F5-069953B56D63} എന്ന പേരിനോട് സാമ്യമുള്ള കുറച്ചു ഫോള്‍ഡറുകള്‍ കാണാന്‍ സാധിക്കും.ഫോള്‍ഡറുകളുടെ എണ്ണം നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷകളുടെ എണ്ണത്തിനനുസരിച്ചിരിക്കും.
അതില്‍ ഒന്നിലായിരിക്കും നിങ്ങള്‍ തിരഞ്ഞെടുത്ത മലയാളം ഇന്‍സ്റ്റാളര്‍.
10. എനിക്ക് ലഭിച്ച ഫയലിന്റെ പേര് 7 mb സൈസ് ഉള്ള GoogleInputMalayalam.exe എന്ന ഫയൽ ആയിരുന്നു.നിങ്ങൾ തിരഞ്ഞെടുത്ത ഭാഷക്ക് അനുസരിച്ച് ഇൻസ്ടാളർ ഫയലിന്റെ പേരും മാറാം. 

ഇനിയീ ഫയൽ അങ്ങ് കോപ്പി ചെയ്തു മാറ്റിക്കോളൂ ,ഏത് വിൻഡോസ്‌ 7 സിസ്റ്റത്തിലും ഇനി ഗൂഗിൾ ime ഇൻസ്ടാൾ ചെയ്യാം ഇന്റർനെറ്റ്‌ സൗകര്യം കൂടാതെ തന്നെ.

ഞാന്പറഞ്ഞു തന്ന ട്രിക്ക് കള്നിങ്ങള്ക്ക്  ഒരു നല്ല അറിവ് ആണെങ്കില്‍ ദാ എന്നെയും കൂടെക്കൂട്ടാം ഫേസ്ബുക്കില്‍ ,
ഇവിടെ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ ...



Comments

  1. ഗുഡ് ഇനീ ഞാൻ ഒന്ന് പരീക്ഷിക്കട്ടെ

    ReplyDelete
    Replies
    1. പരീക്ഷിച്ചു നോക്കൂ...
      അഭിപ്രായം പറയാന്‍ മറക്കരുത്.....

      Delete
  2. Replies
    1. വളരെ നന്ദി ആല്‍ബിന്‍ ചേട്ടാ....

      വല്ലപ്പോഴും ഇതുവഴി വരണേ...

      Delete
  3. ഉപായം കൊള്ളാം. പക്ഷേ ഞാൻ കീ മാജിക്കേ ഉപയോഗിക്കൂ. :)

    ReplyDelete
    Replies
    1. ഇക്കയുടെ അഭിപ്രായത്താല്‍ ഞാന്‍ കീ മാജിക്‌ ഉപയോഗിക്കാന്‍ പഠിച്ചു...
      എന്‍റെ ഉപയോഗത്തില്‍ നിന്നും ഐ എം ഇ ആണ് കൂടുതല്‍ എളുപ്പം

      Delete
  4. Replies
    1. വന്നതിനും വായിച്ചതിനും നന്ദി മെൽവിൻ

      Delete
  5. നാസ്സറിക്ക പറഞ്ഞതെ നുമ്മളും ഉഭയോഗിക്കൂ

    കൊള്ളാം മച്ചാ ഇത് എല്ലാർക്കും വേണ്ടി വരുന്ന ഒരു പോസ്റ്റാണ്........

    ReplyDelete
    Replies
    1. അതു സാരമില്ല.എളുപ്പം ഏതാണെന്നു വെച്ചാൽ അതു ഉപയോഗിക്കുക...

      Delete
  6. Replies
    1. വന്നതിനും വായിച്ചതിനും നന്ദി

      Delete
  7. ഉപകാരപ്രദമായ പോസ്റ്റ്.

    ReplyDelete
  8. നന്ദി ഈ പോസ്റ്റ്‌ വളരെ ഉപ്കാരപ്രതം

    ReplyDelete
  9. Replies
    1. നന്ദി യൂനുസ്..വരിക ഇടയ്ക്കൊക്കെ

      Delete
  10. This comment has been removed by the author.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. good blog.
    നല്ല പോസ്റ്റ്‌ ....

    ഇത് സംബന്ധിച്ചു അല്പം കൂടുതല്‍ വിവരങ്ങള്‍ , ലിങ്കുകള്‍ എന്നിവ വേണ്ടവര്‍ക്ക് എന്റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ സന്ദര്‍ശിക്കാവുന്നതാണ്. http://www.gangaview.blogspot.in/2013/05/blog-post_22.html

    ReplyDelete
    Replies
    1. രചയിതാവ് എന്തിനാ ഇങ്ങനെ നീക്കം ചെയ്യുന്നേ...?

      Delete
  13. ഇനിയീ ഫയൽ അങ്ങ് കോപ്പി ചെയ്തു മാറ്റിക്കോളൂ , evidekk?
    please explain

    ReplyDelete
    Replies
    1. പ്രിയ അജ്ഞാതാ.... നിങ്ങൾ മറ്റുള്ളവർക്ക് ഇത് നൽകുവാൻ ആഗ്രഹിക്കുന്നു എങ്കിൽ കൊപ്പി ചെയ്ത് മാറ്റുക...

      Delete
  14. രണ്ടെണ്ണം പിശക് വന്നപ്പോള്‍ കളഞ്ഞതാണ്. റിനു അബ്ദുല്‍ റഷീദ്‌ ഭായ്‌

    ReplyDelete
    Replies
    1. എന്തായാലും വന്നതിനും വായിച്ചതിനും നന്ദി

      Delete
  15. വളരെ നന്ദി .. :)

    ഇത് ഈ സംവിധാനം ഇന്സ്ടാല്‍ ചെയ്തു എഴുതുന്ന ആദ്യ വരികള്‍ .. :)

    ReplyDelete
  16. xp il ithu pattumo..? Windows 7 ഇല്ലാത്ത എന്നെ പോലുള്ള പാവങ്ങൾ എന്ത് ചെയ്യും..?

    ReplyDelete

Post a Comment