മലയാള സിനിമയിലെ കോപ്പിയടികള്‍ -ഒന്നാം ഭാഗം





 ഇവിടെ ക്ലിക്ക് ചെയ്ത് രണ്ടാം ഭാഗം വായിക്കാം

കുറച്ചു നാളായി ചില മലയാള സിനിമകള്‍ കാണുമ്പോള്‍ എവിടെയോ കണ്ടു മറന്ന കഥകള്‍ പോലെ തോന്നിയിരുന്നു.ഇത് ഞാനെന്‍റെ പല കൂട്ടുകാരോടും പങ്കുവെച്ചപ്പോള്‍ അവര്‍ പറഞ്ഞു ശരിയാണ്,ഇതേ സിനിമകള്‍ പണ്ടു ഞാന്‍ കണ്ടിരുന്നു പക്ഷെ ഓര്‍ക്കുന്നില്ല അതിന്‍റെയൊന്നും പേരുകള്‍ എന്തായിരുന്നു എന്ന്.!

ഈ സംശയങ്ങള്‍ ബലപ്പെട്ടത് ‘റോമന്‍സ്’ എന്ന പടം കണ്ടിറങ്ങിയപ്പോഴാണ്,
കുറച്ചു നാളുകള്‍ക്ക് മുന്‍പ് എന്‍റെ ഒരു സുഹൃത്ത് ഇതേ കഥ എനിക്ക് പറഞ്ഞു തന്നിരുന്നു.പക്ഷെ അന്നെനിക്ക് ആ ചിത്രം കാണാന്‍ കഴിഞ്ഞിരുന്നില്ല.ഒടുവില്‍ ഞാന്‍ അവനോടു തന്നെ ചോദിച്ചു ആ ചിത്രത്തിന്‍റെ പേര്‍ എന്തായിരുന്നു എന്ന്.
1989ല്‍ പുറത്തിറങ്ങിയ ‘we’re no angels’ എന്ന ഇംഗ്ലീഷ് പടമായിരുന്നു അത്.കഥ മാത്രമല്ല സംഭാഷണങ്ങളും മാത്രമല്ല.കഥാപാത്രങ്ങളെ  വരെ അതേപടി പകര്‍ത്തിയിരുന്നു സംവിധായകന്‍ ഈ പടത്തില്‍ എന്ന് വേണം പറയാന്‍..

‘ചാപ്പാ കുരിശ്’ എന്ന പടം ‘hand phone’ എന്ന  കൊറിയന്‍ പടമായിരുന്നു എന്ന് ആര്‍ക്കെങ്കിലും അറിയാമായിരുന്നോ?.

അങ്ങിനെ ഞാന്‍ ഒന്ന് ഇന്റര്‍നെറ്റില്‍ പരതിനോക്കി, ഇത്തരത്തില്‍ മറ്റേതെങ്കിലും ചലച്ചിത്രം ഉണ്ടോ മറ്റുഭാഷകളില്‍ നിന്നും കോപ്പി അടിച്ചു മലയാളത്തില്‍ ഇതുപോലെ ഇറക്കിയവ എന്നറിയണമല്ലോ ?.

ശരിക്കും ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു എനിക്ക് അവിടെ നിന്നും കിട്ടിയത്.
നമ്മുടെ പ്രിയ സംവിധായകരായ കമല്‍,പ്രിയദര്‍ശന്‍,ശ്രീനിവാസന്‍, തുടങ്ങീ പ്രമുഖ സംവിധായകരില്‍ പലരും മറ്റുഭാഷകളില്‍ നിന്നും കോപ്പി അടിച്ചു മലയാളത്തില്‍ ഹിറ്റുകള്‍  തയ്യാറാക്കുന്നവരില്‍ ചിലരാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുമോ?
ഇല്ലെങ്കില്‍ വിശ്വസിച്ചേ മതിയാകൂ.....

ഇനി ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍  എനിക്ക് ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പങ്കുവെക്കുന്നു.ഇതില്‍ എല്ലാ പടങ്ങളും എനിക്ക് കാണാന്‍ സാധിച്ചിരുന്നില്ല എങ്കിലും തന്നിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്നറിയാന്‍ ഇതിലെ ചില സിനിമകള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചിരുന്നു.എനിക്ക് ലഭിച്ച വിവരങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് സാധിച്ചില്ല.
കാരണം  താരതമ്യം ചെയ്യുമ്പോള്‍ രണ്ടു സിനിമകള്‍ തമ്മിലും കാര്യമായ വ്യത്യാസങ്ങളോന്നുമില്ലായിരുന്നു. ,

ഏതോ ഒരു മലയാളി പബ്ലിഷ് ചെയ്ത ഒരു പോസ്റ്റ്‌ മലയാളത്തില്‍ ഞാന്‍ നിങ്ങളിലെക്കെത്തിക്കുക  മാത്രമാണ് ചെയ്യുന്നത്.
ഈ പോസ്റ്റ്‌ ഞാന്‍ ആ പേരറിയാത്ത മലയാളിക്ക് വേണ്ടി സമര്‍പ്പിക്കുന്നു.

    
         സിനിമ     -     സംവിധായകന്‍    -       (ഒറിജിനല്‍ സിനിമ ) ഭാഷ ,വര്‍ഷം


1 ആഗസ്റ്റ്‌ 1 – സിബി മലയില്‍,എസ് .എന്‍  സ്വാമി.-day of jackal [eng]
2 നിര്‍ണയം-സംഗീത് ശിവന്‍-the fugitive[eng]
3 ഉദയനാണ് താരം-റോഷന്‍ ആണ്ട്രൂസ്,ശ്രീനിവാസന്‍-ഇന്റെര്‍വല്ലിനു മുന്‍പുള്ള സീനുകള്‍,കഥാപാത്രങ്ങള്‍-bowfinger[eng]
4 മഞ്ഞുപോലൊരു പെണ്‍കുട്ടി (2004)-കമല്‍-crime and punishment in subarbia (2000)[eng]
5 ബിഗ്‌ ബി-അമല്‍ നീരദ്-four brothers[eng]
6 അന്‍വര്‍-അമല്‍ നീരദ്-traitor[eng]
7 മാളൂട്ടി-ഭരതന്‍,ജോണ്‍ പോള്‍-everybody’s baby[eng]
8 തൂവല്‍സ്പര്‍ശം-കമല്‍-three men and a baby[eng]
9 താളവട്ടം-പ്രിയദര്‍ശന്‍ -one flew over the cockoo’s nest[eng]
10 അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ -മുരളി നാഗവള്ളി-rain man[eng]
11 കാക്കക്കുയില്‍ (2001)-പ്രിയദര്‍ശന്‍-a fish called wanda(1988)[eng]
12 മിസ്ടര്‍ ബട്ട്ലര്‍-ശശി ശങ്കര്‍ -ഗോപാലാ ഗോപാലാ [തമിഴ്]
13 സിംഹവാലന്‍ മേനോന്‍-വിജി തമ്പി-golmal[hindi]
14 ബോയിംഗ് ബോയിംഗ്-പ്രിയദര്‍ശന്‍ -boeing boeing [eng]
15 ഹൃദയത്തില്‍ സൂക്ഷിക്കാന്‍-meet the parents[eng]
16 കോക്ക് റ്റെയ്ല്‍-butterfly on wheels[eng]
17 നായാട്ട് [1980]-zanjeer[hindi]
18 പട്ടാഭിഷേകം-larger than life[eng]
19 അങ്കിള്‍ബണ്‍-uncle buck[eng]
20 മേഘമല്‍ഹാര്‍-കമല്‍-brief encounter-[eng]
21 മൃഗയ-ഐ വി ശശി-huli banhu huli[kannada]
22 നമ്മള്‍ തമ്മില്‍-khushi[tamil]
23 കരുമാടിക്കുട്ടന്‍-വിനയന്‍-പതിനാറു വയതിനിലെ [തമിഴ്]
24 ഹാപ്പി ഹസ്ബന്‍റ്സ്-charli chaplin[tamil]-no entry[hindi]
25 പത്താമുദയം-കാലിചരണ്‍-[hindi]
26 മഴയെത്തും മുന്‍പേ-സുന്ദരകാണ്ഡം-[tamil]
27 ചന്ദ്രലേഖ (1997)-while you were sleeping (1995)[eng]
28 വെട്ടം (2004) -french kiss (1995)[eng]
29 സസ്നേഹം സുമിത്ര (2004)-rebecca (2000)[eng]
30 മൂക്കില്ലാ രാജ്യത്ത് (1991)-the dream team (1989)[eng]
31 ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ (2000) -dead poets society [1989-eng]
32 വന്ദനം (1989)-stake out (1987) [eng]
33 ജെയിംസ്‌ ബോണ്ട്‌ (1999)-baby’s day out (1994) [eng]
34 ആകാശദൂത് (1993)-who will love my children(1983)[eng]
35 യോദ്ധ (1992)-the golden child[1986]+blind fury[1989][eng]
36 മാന്നാര്‍ മത്തായി സ്പീകിംഗ്(1995)-vertigo (1958)[eng]
37 കാഴ്ച (2004)-bashu the little stranger (1990)[eng]
38 ഹലോ (2007)-cellular (2004)[eng]
39 പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍(1986)-heaven can wait(1978)[eng]
40 പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയ്ന്‍റ് (2011)-the world of don camilo (1984)[italian]
41 ആയുഷ്കാലം (1992)-ghost (1990) [eng]

ഇത് എനിക്ക് കിട്ടിയ  വിവരങ്ങളില്‍ ചിലത് മാത്രം.

രണ്ടാം ഭാഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക    

Comments

  1. Replies
    1. alla rinu, rinu ith search cheith kand pidichapole ellarum cheiyanam enn undo....so i dont find any fault within dat....njan sherikkum enjoy cheitha filmz aanu rinu mukalil paranjekkunna palathum....ath ippo englishinte translation aayath kond enthanu...ippo rinu ivide mukalil reply cheithekunna rithi avar cinemayilot implement cheithu enne ollu.....communicating in malayalam using english......he he :) ;) :P
      I dont find any probz dude...!!
      ny way gud job..... :)

      Delete
    2. communicating in malayalam using english!
      yes, ikka njaan athaanu cheyyunnath.pakshe ithoru copy adi alla.
      pakshe ivar cheyyunnatho?
      aaro ezhuthiya katha,aaro samvidhaanam cheitha cinema ,ithellam thaaanaanu cheithathennu paranju full credittum adichu maatti nammale kaanichathalle ee padam.
      njan avare support cheithene.orupakshe avar thangalude padathinte eathenkilum aru avasarathil ee padam njaan inna padathil ninum eduthittullathanu ennu paranjirunnenkil ennu.
      pakshe avar ithum cheithilla.
      nammaleyum ee padathinte yadhaartha avakaashikaleyunm avar pattikkukayalle cheyyunnath?

      Delete
  2. നന്നായിരിക്കുന്നു

    ReplyDelete
  3. എനിക്കൊന്നെ ചോദിക്കാനുള്ളു ;; ഇവിടെ ഈ കോപ്പിയടിച്ചു എന്ന് പറയുന്ന സിനിമകളും കോപ്പിയടിക്കപ്പെട്ടു എന്ന് പറയുന്ന സിനിമകളും റിനു കണ്ടിട്ട് പറയുന്നതാണോ ??? അതോ ആരേലും പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം പറയുന്നതാണോ ?

    ഒരു സിനിമ കോപ്പിയടി എന്ന് പറയാൻ എളുപ്പമാണ് . അതെങ്ങനെ എടുത്തു എന്നതിനെ കുറിച്ചും അതിന്റെ ബാക്കി വശങ്ങളെ കുറിച്ചും ചർച്ച ചെയ്യാനോ പഠിക്കാനോ ആരും തയ്യാറാകുന്നില്ല . തീർച്ചയും മോശം സിനിമകളും തല്ലിപ്പൊളി സിനിമകളും എല്ലാം ഈ industry ടെ ഭാഗമാണ് .. നല്ലതിനെ സ്വീകരിക്കുന്നതും ചീത്തയെ അവഗണിക്കുന്നതും പോലെയുള്ള ഒരു നിലപാടാകും ഇക്കാര്യത്തിൽ നല്ലത് . ഒരൊറ്റ വാക്കിൽ എല്ലാം കോപ്പിയടി എന്ന് പറഞ്ഞു തള്ളുന്ന നിലപാട് അപലപനീയമാണ് .

    ഓരോ സീനും അത് പോലെ പകർത്തപ്പെട്ട സിനിമകൾ ഇതിൽ എത്രയുണ്ട് എന്നതാണ് എന്റെ ചോദ്യം .. ഒരു ആശയം പല സിനിമകളിലും പല രീതിയിൽ ആവിഷ്ക്കരിക്കപ്പെട്ടാൽ ആ സിനിമ കോപ്പിയടി ആകുമോ ? ഒരു സിനിമയിൽ കണ്ടു മറന്ന കഥാപാത്രങ്ങൾ ഒരു പക്ഷെ അല്പ്പം സാമ്യതയോട് കൂടെ മറ്റൊരു സിനിമയിൽ സൃഷ്ട്ടിച്ചാൽ ആ സിനിമ കോപ്പിയടി ആകുമോ ? ഒരേ സാഹചര്യം പല സിനിമകളിൽ വന്നു പോയേക്കാം , ഒരേ കഥാപാത്രവും ട്വിസ്റ്റും ഒക്കെ അത് പോലെ വന്നു പോയേക്കാം .. അതിൽ നിന്നെല്ലാം ആ സിനിമ എങ്ങിനെ വ്യത്യസ്തമായി അവതരിപ്പിക്കാൻ ഒരു സംവിധായകന് സാധിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് മാത്രം ഒരു സിനിമ കോപ്പിയടി ആണോ അല്ലയോ എന്ന് വിലയിരുത്തുന്നിടത്താണ് ഒരു പ്രേക്ഷകന്റെ ആസ്വാദന മൂല്യവും വെളിപ്പെടുന്നത് .

    ReplyDelete
    Replies
    1. സുഹൃത്തേ ,എല്ലാ പടങ്ങളുംഞാൻ കണ്ടിട്ടുണ്ട് എന്ന് ഞാൻ പറയുന്നില്ല . പക്ഷെ സ്വന്തമായി ആശയങ്ങൾ ഇല്ലാതെ വരുമ്പോഴല്ലേ ഇത്തരത്തിലുള്ള ,അതായത് പൂർണമായും,ഭാഗികമായും,സാമ്യമുള്ള പടങ്ങൾ ഇറങ്ങുന്നത്.?

      ഒരിക്കലും ഞാൻ ഈ പ്രവണതയെ കുറ്റപ്പെടുത്തുകയല്ല . മറിച്ചു ഇത്തരത്തിലും നമ്മളുടെ ഇടയിൽ സംഭവിക്കാറുണ്ട് എന്ന് പറയുകയാണ്‌ . മറ്റൊരാളുടെ ആശയങ്ങളെ തന്റേതായ രീതിയിൽ അവതരിപ്പിക്കുമ്പോൾ എന്തുകൊണ്ട് താൻ ഈ കഥ മറ്റൊരു അന്യ ഭാഷാ ചിത്രത്തിൽ നിന്നും ആശയം ഉൾക്കൊണ്ട് എന്റേതായ രീതിയിൽ അവതരിപ്പിച്ചതാണ് എന്ന് പറയാൻ മടിക്കുന്നു ?

      ശെരിക്കും ഒരു ചതിയല്ലേ ഇത് ?

      Delete
    2. ആ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു .. മാന്യമായി കുറ്റ സമ്മതം നടത്തുന്ന പോലെ ഒരു സംവിധായകന് വേണമെങ്കിൽ പറയാം അല്ലെങ്കിൽ ഒരു കടപ്പാട് രേഖപ്പെടുത്താം .. പക്ഷെ അതെപ്പോൾ എന്നതാണ് വീണ്ടുമുള്ള ചോദ്യം ?

      ഒന്നോ രണ്ടോ സീനിലെ സാമ്യതയോക്കെ ചിലപ്പോൾ അറിയാതെയും സംഭവിച്ചു പോയേക്കാം .. ഒരേ ആശയത്തിൽ പിറന്ന എത്ര സിനിമകൾ ഉണ്ട് ? ഒരേ സ്വഭാവമുള്ള വില്ലന്മാർ , നായകന്മാർ , ട്രാജടികൾ .. അതൊക്കെ സിനിമയുടെ ഭാഗം തന്നെയല്ലെ ? റിനു പറയുന്ന പോലെ ഒരു ഈച്ച കോപ്പിയടി ഉണ്ടെങ്കിൽ അതിനെ ഞാനും ഇഷ്ട്ടപ്പെടുന്നില്ല .. ഇവിടെ ഈ പറഞ്ഞ സിനിമകളിൽ അത് സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ട ശേഷം മാത്രം പറയാൻ പറ്റുള്ളൂ .. അത്രയുമാണ് എന്റെ വിയോജിപ്പ് ..

      ഈ അടുത്ത കാലത്ത് വന്ന ബർഫി സിനിമയുടെ കാര്യം തന്നെ എടുത്തു നോക്കൂ .. സിനിമയിലെ പല സീനുകളും ഈച്ച കോപ്പി എന്ന് തന്നെ പറയാം . അതും ഒന്നിൽ കൂടുതൽ സിനിമകളിൽ നിന്ന് . അത് വിമർശിക്കപ്പെടെണ്ട ഒരു പ്രവണതയാണ് .. അവിടെ റിനു പറയുന്ന കോപ്പിയടി എന്ന സംഗതിക്കു ചർച്ചാ പ്രസക്തിയുണ്ട് .. അതെ സമയം , ഓട്ടിസം എന്ന രോഗവും മറ്റു കഥാ പശ്ചാത്തലവും കൂടി ചേരുമ്പോൾ ആ സിനിമ പുതുമ നിലനിർത്തുന്നുമുണ്ട് . ഇല്ലേ ? അങ്ങിനെയാകുമ്പോൾ ആ സിനിമ പൂർണ കോപ്പിയടി എന്ന് പറയാമോ ?

      Delete
    3. മാന്യമായി കുറ്റ സമ്മതം നടത്തുന്ന പോലെ ഒരു സംവിധായകന് വേണമെങ്കിൽ പറയാം അല്ലെങ്കിൽ ഒരു കടപ്പാട് രേഖപ്പെടുത്താം .. പക്ഷെ അതെപ്പോൾ എന്നതാണ് വീണ്ടുമുള്ള ചോദ്യം ?


      സിനിമ തുടങ്ങുന്നതിനു മുന്പ് ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ ഇതിനെപ്പറ്റി സൂചിപ്പിക്കാമല്ലോ

      പുതുമ നില നിരത്തുന്നുണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു.

      ഇപ്പോൾ പ്രിയദര്ശന്റെ rangrezz എന്ന പടം ഇറങ്ങാൻ പൊകുന്നു. അത് ഏതു പടത്തിന്റെ കഥ ആണെന്ന് പറയാമോ ?ഇതൊരു റീമേക്ക് ആണ് . റീമേക്ക് എന്ന പദം ഉപയോഗിക്കാമല്ലോ ... സ്വന്തം കഥയല്ലെങ്കിൽ .

      Delete
    4. റിനു , rangrezz നമ്മുടെ നാടോടികൾ സിനിമയുടെ രീമേയ്ക് അല്ലെ ?

      പ്രിയദർശൻ കോപ്പി അടിച്ചിട്ടുണ്ട് എന്നത് എല്ലായിടത്തും തുറന്നു സംസാരിക്കുന്ന ആളാണ്‌ .. ആ നിലക്ക് അദ്ദേഹത്തെ എനിക്ക് ബഹുമാനമാണ് ..

      പിന്നെ ടൈറ്റിൽ കാണിക്കുന്ന സമയത്ത് കടപ്പാട് എഴുതുന്നത് ശരി .. ഞാൻ ചോദിച്ചതു അതല്ല . എപ്പോഴൊക്കെ അങ്ങിനെ കടപ്പാട് എഴുതേണ്ടി വരും എന്നാണു ..

      രീമെയ്ക് സിനിമയെ ഒരു കോപ്പിയടി സിനിമ എന്ന് പറയാമോ ? ഒരു സിനിമ റീമയ്ക്ക് ചെയ്യുമ്പോൾ അതിനുത്തരവാദിത്ത പെട്ട സകലരുടെയും സമ്മതത്തോടു കൂടെയാണ് മറ്റൊരാൾ അത് ചെയ്യുന്നത് എങ്കിൽ അതിനെ മോഷണം എന്ന് വിളിക്കാൻ പറ്റില്ല . അതിന്റെ ആസ്വാദന തലം പുന സൃഷ്ട്ടിക്കാനുള്ള ഒരു ശ്രമം മാത്രമാണ് അത്തരം റീ മേയ്ക്കുകൾ . അത് ചിലപ്പോൾ , പ്രാദേശിക ഭാഷ പരിവർത്തനം മാത്രമാകാം , അല്ലെങ്കിൽ പഴയ കാലത്തെ ഒരു സിനിമയെ പുത്തൻ സാങ്കേതികതയുടെ സഹായത്താൽ വീണ്ടും നിർമിക്കുന്നതുമാകാം . കിംഗ്‌ കോംഗ് സിനിമകൾ അങ്ങിനെ ഒരുപാട് തവണ സാങ്കേതികതയുടെ സഹായം കൊണ്ട് പുനരാവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നറിയാമല്ലോ ..

      ഇത് രണ്ടും അല്ലാതെ കഥയിൽ സാരമായ മാറ്റം വരുത്തി കൊണ്ട് തന്നെ രീമെയ്ക് ചെയ്യാം . ഹിന്ദിയിലെ ആഗ് , മലയാളത്തിലെ നിദ്ര , നീലത്താമര എന്നിവയൊക്കെ ആ വിഭാഗത്തിൽ പെടുത്താം .

      പക്ഷെ , ഇവിടെ അതുമല്ല പ്രശ്നം . ചുരുക്കം ചില സീനുകൾ മറ്റു സിനിമകളുമായി സാമ്യത തോന്നിക്കുന്നു എന്നുള്ളത് കൊണ്ട് കോപ്പിയടി എന്ന് വിലയിരുത്തപ്പെടുന്നു . ആ നിലപാടിനോട് മാത്രമാണ് എനിക്ക് വിയോജിപ്പ്‌ .

      മറ്റൊരു ഉദാഹരണം പറയട്ടെ . ഗദ്ദാമ സിനിമ . ആട് ജീവിതം എന്ന നോവൽ സിനിമയാക്കാൻ ശ്രമിച്ചിരുന്നു . അതിന്റെ വിപണന സാധ്യതകൾ ഇല്ലാതാക്കിയത് ഗദ്ദാമയാണ് . എന്നാൽ ഈ രണ്ടും ആടും പട്ടിയും പോലെ വ്യത്യാസമുണ്ട് താനും . ഇവിടെ ഏറെക്കുറെ സാഹചര്യങ്ങൾ ചിത്രീകരിച്ചു വരുമ്പോൾ ആടുജീവിതം ഗദ്ദാമ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ ഈ രണ്ടിന്റെയും എഴുത്തുകാരുടെ മാനസികാവസ്ഥ എന്തായിരികും എന്ന് ചിന്തിക്കൂ ..

      Delete
  4. ഇതിപ്പോ ഡയലോഗടക്കം കോപ്പിയടിച്ച സിനിമ എന്ന മറ്റൊരു ലിസ്റ്റ് ഉണ്ടാക്കേണ്ടി വരുമോ... nueve reinas എന്നൊരു നല്ല സിനിമ കണ്ടു കുറച്ചു കഴിഞ്ഞാണ് അതിന്‍റെ മലയാളം എഡിഷന്‍ കണ്ടത്. എടുക്കാന്‍ ബുദ്ധിമുട്ടുള്ള കുറച്ചു സീനുകളൊഴിച്ചാല്‍ (മാക്സിമം 10 മിനിട്ട്, ആ സമയം കുറേ കൂതറ തമാശകളും മിക്സ് ചെയ്ത് അഡ്ജസ്റ്റ് ചെയ്ത്) ബാക്കിയെല്ലാം സെയിം... അതുപോലെ Short Time എന്ന സിനിമയും മലയാളത്തില്‍ കണ്ടിട്ടുണ്ട് ശ്രീനിവാസന്‍ പേടിച്ചു ജീവിക്കുന്ന പോലീസുകാരനായി...

    ReplyDelete
    Replies
    1. nueve reinas ,ennu paranjath,nine queens enna film alle?
      athaayath gulumaalinte original...?


      short time.....ath aanavaal mothiramalle?

      Delete
    2. Nueve Reinas (in english - nine queens) അതു തന്നെ സാധനം... അപ്പോ ബേബീസ് ഡേ ഔട്ട് മലയാളത്തില്‍ 'ഒണ്ടാക്കി'യത് ജെയിംസ് ബോണ്ട് എന്ന പേരിലാണല്ലേ. (കോമഡി പ്രോഗ്രാമിലെ കഷ്ണങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളു).. Pathetic എന്ന് മലയാളത്തില്‍ എങ്ങനെ പറയാം എന്ന് ചിന്തിപ്പിക്കുന്ന തരം പ്രകടനം ആയിരുന്നു. പിന്നെ ചാര്‍ലീ ചാപ്ലിന്‍റെ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ടിട്ടില്ലെങ്കില്‍ City Lights എന്ന സിനിമ കണ്ടു നോക്കുന്നത് നല്ലതാ (ലതിന്‍റെ മലയാളം പേര് അറിയില്ല, കണ്ണു കാണാന്‍ പറ്റാത്ത പൂക്കാരി, കാല്‍ക്കാശിനു വകയില്ലാത്ത ഗാമുഗന്‍ etc... ) ആരിഫേ... സിനിമ ആസ്വദിക്കാനുള്ളതു തന്നെ - ഈ ലിസ്റ്റിലെ പല സിനിമയും ഞാന്‍ കണ്ട് ആസ്വദിച്ചതു തന്നെ - പക്ഷേ മോഷണം മോഷണമല്ലാതെയാകുന്നില്ലല്ലോ. OH My God സിനിമയുടെ ടീംസ് പറഞ്ഞതു പോലെ പറയണം - ഞങ്ങളിതു പൊക്കിയതാണന്ന്. അതു പോലെ ആര്‍ക്കേലും Munna Bhai MBBS എന്ന സിനിമയും Patch Adams എന്ന സിനിമയുമായുള്ള ബന്ധം അറിയുമോ ?

      Delete
    3. suhruthe... 'ninnishttam ennishttam', city lights enna film nte copy aanu.

      Delete
  5. Whatever it is, a movie should give some entertainment, it doesn't matter is it copied or not, while Malayalam movie industry is not enough to compete with others. So let's enjoy

    ReplyDelete
  6. നമ്മടെ അസ്ഥിയിൽ ബാധിക്കാന പ്രശ്നം അല്ലാത്തതിനാൽ രസമായി വായിച്ചു പോയി ... ഇതിൽ എത്രത്തോളം ശരി ഉണ്ട് ഇടശ്ശേരിക്കാരാ .... കാരണം ഇത്രേം പടങ്ങൾ കൂടി കാണേണ്ടേ ..

    എന്തായാലും രസായിട്ടാ .

    ReplyDelete
  7. ശേമിക്കണം എടങ്ങേരുകാരാ

    ReplyDelete
  8. കോപ്പി ആരടിച്ചാലും കോപ്പിയടി തന്നെ പക്ഷേ കല എന്നത് ഒരു ആവര്‍ത്തനവും അനുകരണവും തന്നെയാണ് അല്ലെങ്കില്‍ സിനിമാക്കാര് പറഞ്ഞത് പോലെതന്നെ ഒന്നിനൊന്നു ആക്ഷനും കട്ടും പോലും മാറ്റി പറയണം...

    ReplyDelete
  9. ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ജോലിക്ക് ശ്രമിക്കു കിട്ടും ....

    ReplyDelete
  10. Hallo enna movie Cellular nte copy alla....aa first accidental aayitu call kittuna scene mathrame cellular il ninnu eduthittullu.....rest onnum cellularil illa.....

    ReplyDelete
  11. കുറചെനിക്ക് പണ്ടേ അറിയാം .. സോണ്ഗ്സും ഉണ്ട് .. ബിഗ്‌ ബിയിലെ സൊങ്ങ് ഷക്കിരയുടെ സൊങ്ങ് ആണ് ...

    ReplyDelete
  12. http://www.imdb.com/list/Xpdb-Knl5nI/

    http://www.imdb.com/list/xWkqhh-3Iwc/
    ഈ 2 ലിങ്ക് ഷെയർ ചെയ്‌താൽ മതി അയ്രുന്നല്ലോ..

    ReplyDelete
  13. ithil paranjirikkunna ell am copy adi alla ... khushi irangunnathinu ehtrayo munp thanne nammal thammil enna cinema irangi ... athu pole thanne golmal malayalam cinemayude copy adi anu.... allathe golmal copy cheyth undakkiyathalla malayalam film...

    ReplyDelete

Post a Comment