എങ്ങിനെ വാട്ട്സ്ആപ്പ് സ്റ്റിക്കേഴ്സ് എളുപ്പത്തിൽ ക്രിയേറ്റ് ചെയ്യാം!!!



നമ്മൾ എല്ലാവരും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണല്ലോ, അപ്പോൾ സ്റ്റിക്കേഴ്സും ഉപയോഗിക്കുന്നവരാകും. 

ഓൺലൈനിൽനിന്ന് നമുക്ക്  ഒരുപാട് സ്റ്റിക്കർ പാക്കുകൾ ഡൌൺലോഡ് ചെയ്യാനാകും. പക്ഷെ അതെല്ലാം അവരുടെ ഇഷ്ടപ്രകാരം തയ്യാറാക്കിയ സ്റ്റിക്കറുകൾ മാത്രമേ നൽകുകയുള്ളൂ. എനിക്ക് സ്വന്തമായി എനിക്ക് ഇഷ്ടമുള്ള ഒരു ഫോട്ടോ എങ്ങനെ സ്റ്റിക്കർ ആക്കും?

അതിനുള്ള ഒരു കിടിലം ഫീച്ചറും കൊണ്ടാണ് ഷെയർചാറ്റിന്റെ പുത്തൻ പുതിയ ഫീച്ചർ വന്നിരിക്കുന്നത്.


ഷെയർചാറ്റ് ഒരു കുഞ്ഞു സോഷ്യൽ മീഡിയ ആണ്. അതും നമ്മുടെ സ്വന്തം മലയാളത്തിൽ !, 
അവിടെ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും നിങ്ങൾക്കിഷ്ടപ്പെട്ട വീഡിയോകളും, ഓഡിയോ ക്ലിപ്പുകളും, തുടങ്ങീ സകലമാന ഐറ്റംസും പോസ്റ്റ് ചെയ്യാം. കമന്റായി മറുപടി നൽകാം, പേർസണൽ മെസേജ് അയക്കാം. പോസ്റ്റ് റീഷെയർ ചെയ്യാം, അങ്ങനെ ഒരുപാട് ഫീച്ചറുകൾ ഉണ്ട് അവിടെ.

ഞാൻ പറയാൻ വരുന്നത് ഷെയർചാറ്റിന്റെ പുതിയ അപ്ഡേറ്റിൽ കൊണ്ടുവന്ന ഒരു ഫീച്ചറിനെ പറ്റിയാണ്. നമുക്ക് ഇഷ്ടമുള്ള ഏതൊരു ഇമേജിനെയും ഈസിയായി എങ്ങനെ സ്റ്റിക്കർ ആക്കി മാറ്റാം എന്നാണ്.

ഷെയർചാറ്റ് ഇൻസ്റ്റാൾ ചെയ്യാതെ ഒരു പണിയും നടക്കില്ല, ആൾറെഡി ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ആണേൽ അപ്ഡേറ്റ് ചെയ്യാതെയും.


ദേ ദീ കാണുന്നതാണ് ഷെയർചാറ്റിലെ കവല,അഥവാ അങ്ങാടി 


ഈ കാണുന്നതാണ് വൈറൽ ഫീഡ് 

ഇനി കാര്യത്തിലേക്ക് വരാം ഷെയർചാറ്റിലെ എല്ലാ ഇമേജ് പോസ്റ്റുകളുടെയും മുകളിൽ വലതുവശത്ത് നമ്മുടെ വാട്ട്സാപ്പിൽ കാണുന്ന സ്റ്റിക്കർ പാക്കിന്റെ ഐക്കൺ കാണാൻ സാധിക്കും.

 ഒരു ടെസ്റ്റിംഗ് കാണിച്ച് തരാ വാ...


ഇനി ആ ഐക്കൺ ക്ലിക്ക് ചെയ്തിട്ട് എന്താ സംഭവിക്കുക എന്ന് നോക്കാം .


കണ്ടാ, ഇമേജിൽ ഡ്രാഗ് ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ട്. 

താഴെ ഡ്രാഗ് ചെയ്തിരിക്കുന്ന ഏരിയ ഏത് രീതിയിൽ സ്റ്റിക്കർ ആയി വേണം എന്നും കാണിച്ചിട്ടുണ്ട്.



ദാമുവിനെ ക്രോപ്പ് ചെയ്തു സ്റ്റിക്കർ ആക്കാൻ പോകുവാട്ടാ,



ദാമു സ്റ്റിക്കർ ആയി, നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്‌താൽ ഇനി വാട്ട്സാപ്പിലെക്ക് ഷെയർ ചെയ്യണോ എന്ന് ചോദിക്കും.
അപ്പൊ ഒക്കെ കൊടുത്താൽ നമ്മളുടെ സ്റ്റിക്കർ പാക്ക് വാട്ട്സാപ്പിലെക്ക് ആഡ് ആകും .




ഞാൻ രണ്ടുവട്ടം ദാമുവിനെ സ്റ്റിക്കർ ആക്കിയാരുന്നു. എന്നാലും സാരല്ല, നിങ്ങളുടെ ദാമു സ്റ്റിക്കർ റെഡി ആയിട്ടുണ്ട്, ഇനി ആവശ്യാനുസരണം നിങ്ങൾക്ക് എല്ലാ ഗ്രൂപ്പുകളിലേക്കും ചങ്കിന്റെ ബോക്സിലേക്കും തള്ളിക്കൊടുക്കാം.

Comments