VLC പ്ലേയര്‍ തന്നെ സബ്ടൈറ്റില്‍ ഡൌണ്ലോഡ് ചെയ്തു തരും ... എങ്ങനെയെന്ന് നോക്കാം ....




സബ്ടൈറ്റില്‍ ഇല്ലാതെ അന്യ ഭാഷാ സിനിമകള്‍ കാണുക എന്നത് എത്ര ബുദ്ധിമുട്ട് ആണ് എന്ന് നമുക്കറിയാം. ഒരു സിനിമ ഡൌണ്ലോഡ് ചെയ്തിട്ട് സബ്ടൈറ്റില്‍ തിരക്കി നടക്കാറുണ്ട് നമ്മള്‍.


നമ്മള്‍ എല്ലാവരും VLC പ്ലേയര്‍ ഉപയോഗിക്കുന്നവരായിരിക്കും.
എന്നാല്‍ എത്രപേര്‍ക്ക് ആ VLC തന്നെ നമുക്ക് സബ്ടൈറ്റില്‍ ഡൌണ്ലോഡ് ചെയ്തു തരും എന്നറിയാം ?

അതിനായി ആദ്യം വേണ്ടത് ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന VLC വേര്‍ഷന്‍ 2.2 നു മുകളില്‍ ആണെന്ന് ഉറപ്പിക്കുകയാണ്. ഇല്ലെങ്കില്‍ അപ്ഗ്രേഡ് ചെയ്യുക.
VLC ഡൌണ്‍ലോഡ് ചെയ്യാം 
http://www.videolan.org/vlc/download-windows.html


തുടര്‍ന്ന് VIEW മെനു സെലക്റ്റ് ചെയ്യുക. അതില്‍ ഏറ്റവും താഴെ Download Subtitles എന്ന ഓപ്ഷന്‍ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ നിങ്ങള്‍ വേറൊന്നും ചെയ്യേണ്ടതില്ല. 

Subtitle വേണ്ട ഫിലിം പ്ലേ ചെയ്യുക, തുടര്‍ന്ന് Download Subtitles  ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. വരുന്ന സ്ക്രീനില്‍ രണ്ടു ഓപ്ഷന്‍സ് കാണാനാകും. 
Search by Hash പിന്നെ Search by Name രണ്ടു ഓപ്ഷനുകളും ട്രൈ ചെയ്യുക. എവിടെയെങ്കിലും സേര്‍ച്ച്‌ റിസള്‍ട്ട് വരുന്നുണ്ട് എങ്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക.

 ഈ സബ്ടൈറ്റില്‍ ആട്ടോമാറ്റിക്ക് ആയി വീഡിയോയുടെ കൂടെ ആഡ് ആകും.

ഇനി Download Subtitle ഓപ്ഷന്‍ ഇല്ലാത്തവര്‍ ഈ എക്സ്റ്റന്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടതാണ്.

അതിനായി VLC യുടെ ഈ ഒഫിഷ്യല്‍ വെബ്സൈറ്റ് ഉപയോഗിക്കാം.
https://github.com/exebetche/vlsub
files ല്‍ നിന്നും എക്സ്റ്റന്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാം ആദ്യം.

തുടര്‍ന്ന് My PC ലെ C:\Program Files (x86)\VideoLAN\VLC\lua\extensions

എന്ന ഡയരക്ടറിയില്‍ ഈ ഫയല്‍ സേവ് ചെയ്യണം. extensions ഫോള്‍ഡര്‍ ഇല്ല എങ്കില്‍ ആ പേരില്‍ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്തു വേണം ഫയല്‍ പേസ്റ്റ് ചെയ്യേണ്ടത്.

തുടര്‍ന്ന്‍ VLC ഒന്ന് restart ചെയ്യൂ .... ആദ്യം പറഞ്ഞ പോലെ ഒരു ഓപ്ഷന്‍ നിങ്ങള്‍ക്ക് അവിടെ കാണാന്‍ ആകും.


ഇനി സബ്ടൈറ്റില്‍ ഇല്ലാതെ ആരും സിനിമ കാണാതിരിക്കണ്ട ...

Comments

Post a Comment