നിങ്ങള്‍ ജനിച്ചിട്ട്
ഇന്നേക്ക് എത്ര ദിവസമായി? ,
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇന്നേക്ക് എത്ര
ദിവസമായി ?
നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ എത്ര നാള്‍ ജോലി ചെയ്തു ?
ഒരാളുടെ ജനന
തീയതിയില്‍ നിന്നും നിങ്ങള്‍ എത്ര ദിവസം മുന്‍പ് ജനിച്ചയാളാണ് ?
ഇത്തരത്തില്‍
ദിവസങ്ങളും മാസങ്ങളും എല്ലാം അറിയാന്‍ ആഗ്രഹിക്കുന്ന ഒരുപാട്പേര്‍ നമുക്കിടയില്‍
ഉണ്ട്, സ്വാഭാവികമായും ഒരു മനുഷ്യന്
എളുപ്പത്തില്‍ എഴുതി കണക്ക് കൂട്ടി കണ്ടുപിടിക്കാന്‍ കഴിയുന്നവയല്ല ഇതൊന്നും,,
എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ വഴിയും മൊബൈല്‍ വഴിയും
നമുക്കിതെല്ലാം എളുപ്പം കണ്ടെത്താന്‍ കഴിയും..
ഇതിനായി
രൂപപ്പെടുത്തിയിട്ടുള്ള ഒരു വെബ്സൈറ്റാണ് നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇന്ന്
പരിചയപ്പെടുത്താന്‍ പോകുന്നത് , ഇതില്‍ ഞാന്‍ പറഞ്ഞ പോലെ ദിവസങ്ങളും മാസങ്ങളും
മാത്രമല്ല കണ്ടുപിടിക്കാന്‍ പറ്റുക, ഇത് ഈ വെബ്സൈറ്റ് നല്‍കുന്ന സേവനങ്ങളില്‍
ഒന്ന് മാത്രമാണ്...
ഇനി ഏതാണ് വെബ്സൈറ്റ് എന്ന്
പറയാം ..
ഇതാണ് ഈ വെബ്‌സൈറ്റിന്റെ
പ്രധാന പേജ്.. ഇനി ഞാന്‍ പറഞ്ഞ ദിവസങ്ങളുടെ കണക്ക് അറിയുവാനുള്ള പേജിലേക്ക്
എളുപ്പം ചെന്നെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ മതിയാകും..
ഇനി ഇതില്‍ എങ്ങനെയാണ് ഈ
കണക്കുകൂട്ടലുകള്‍ നടത്തുന്നത് എന്നറിയേണ്ടേ? നിങ്ങള്‍ ഈ പേജിലേക്ക് എത്തുമ്പോള്‍
ചുവടെ കാണുന്ന പോലുള്ള ഒരു ഭാഗം കാണാനാകും..
ഇതില്‍ ഓരോ കോളത്തില്‍
നിങ്ങള്‍ ക്ലിക്ക് ചെയ്യുമ്പോഴും ദിവസങ്ങള്‍ ചുവടെ കാണിക്കും അല്ലെങ്കില്‍ നിങ്ങള്‍ക്ക്
ടൈപ്പ് ചെയ്തും ഈ നമ്പരുകള്‍ ആഡ് ചെയ്യാം.
ഉദാഹരണത്തിനായി ഞാന്‍ 1947
auguest 15 മുതല്‍ 2014 auguest 15 വരെയുള്ള
ദിവസങ്ങളുടെയും വര്‍ഷങ്ങളുടെയും കണക്കുകള്‍ ആണ് ആവശ്യപ്പെടാന്‍ പോകുന്നത്.
ചുവടെയുള്ള ചിത്രം കാണൂ..
കണ്ടോ എനിക്ക് കിട്ടിയ ഉത്തരം
?
67 വര്‍ഷം ,
24472 ദിവസങ്ങള്‍,
3496 ആഴ്ച്ചകള്‍ ,
587328 മണിക്കൂറുകള്‍ ,
35239680 മിനിട്ടുകള്‍ ,
2114380800 സെക്കന്‍റുകള്‍ ,
ഞാന്‍ ആവശ്യപ്പെട്ടതിലും
സങ്കീര്‍ണമായ എല്ലാ ഉത്തരങ്ങളും ഈ വെബ്സൈറ്റ് നല്‍കിക്കഴിഞ്ഞിരിക്കുന്നു.
ഈ വെബ്സൈറ്റ് ഇതുപോലെ ഉപയോഗപ്രദമായ ഒട്ടനവധി സേവനങ്ങള്‍
ലഭ്യമാക്കുന്നുണ്ട്, ഒരു ദിവസത്ത്തിലേക്കുള്ള കൌണ്ട് ഡൌണ്‍, ന്യൂ ഇയര്‍ കൌണ്ട്
ഡൌണ്‍, സൂര്യ ദിവസങ്ങള്‍,ചന്ദ്ര ദിവസങ്ങള്‍, വേള്‍ഡ് ക്ലോക്ക്, തുടങ്ങീ ഒരുപാട്
സേവനങ്ങളും പിന്നെ നിങ്ങള്‍ക്ക് സ്വന്തമായി ഡിസൈന്‍ ചെയ്യാന്‍ കഴിയുന്ന
കലണ്ടരുകളും നിങ്ങളുടെ വെബ്സൈറ്റിലേക്ക് ആഡ് ചെയ്യാന്‍ കഴിയുന്ന കൌണ്ട് ഡൌണ്‍
ടൈമറുകള്‍ എന്നിവയെല്ലാം ഈ വെബ്സൈറ്റ്
ലഭ്യമാക്കുന്നു...
എല്ലാവര്‍ക്കും ഇടങ്ങേരുകാരന്റെ
ഈ പോസ്റ്റ് ഇഷ്ടമായി എന്ന് കരുതുന്നു നിങ്ങള്‍ക്ക് എന്‍റെ ഈ പോസ്റ്റ്
ഇഷ്ടമായെങ്കില്‍ എന്‍റെ ഫേസ്ബുക്ക് പേജില്‍ ഒരു ലൈക്ക് അടിച്ചേക്കണെ ... അതിനായി
ഇവിടെ ക്ലിക്ക് ചെയ്യുക
Comments
Post a Comment