
ഹൈപ്പര്‍ലിങ്കുകളും , യു.ആര്‍.ഐകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ വിവരങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. ഈ വിവരങ്ങളില്‍ ചിത്രങ്ങള്‍, ശബ്ദങ്ങള്‍, എച്ച്.റ്റി.എം.എല്‍ താളുകള്‍, പ്രോഗ്രാമുകള്‍, ഇങ്ങനെ എന്തും ആകാം ഇന്നത്തെകാലത്ത് ഇന് ഹൈ എന്റ് വീഡിയോകളും , 3ഡി രേകഖകള്‍വരെ ഉള്‍കൊള്ളുന്നത്. ഇവയുടെ കൈമാറ്റത്തെയും ഉപയോഗത്തേയും ലളിതവത്കരിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്.
ടിം ബര്‍ണേയ്‌സ് ലീയാണ് വേള്‍ഡ് വൈഡ് വെബ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. 1980 ല്‍ കണിക പരീക്ഷണത്തിലൂടെ ഇന്ന് പ്രശസ്തമായി സി.ഈ.അര്‍.എന്‍ ല്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ഹൈപ്പെര്‍ റ്റെക്സ്റ്റ് എന്ന തത്ത്വം പ്രയോഗിക്കുന്ന ഒരു പദ്ധതി ഇദ്ദേഹം നിര്‍ദ്ദേശിച്ചു. ഗവേഷകര്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറാനും സമയാസമയം പരിഷ്‌കരിക്കാനും ഉതകുന്ന പദ്ധതിയാണ് അദ്ദേഹം മുമ്പോട്ട് വച്ചത്. ഈ ആശയത്തെ അടിസ്ഥാനമാക്കി എന്‍ക്വയര്‍ എന്നൊരു സംവിധാനം അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു.

കുറച്ചു വര്‍ഷങ്ങള്‍ സി.ഈ.അര്‍.എന്നില്‍ നിന്നു വിട്ടുനിന്നതിനു ശേഷം ബെര്‍ണേര്‍സ് ലീ 1984 അവിടേക്ക് തിരിച്ചെത്തി.സി.ഈ.അര്‍.എന്‍ അക്കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് നോഡ് ആയിരുന്നു. ഹൈപ്പര്‍ ടെക്സ്റ്റിനെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയാലുള്ള സാധ്യതകളെപ്പറ്റി അദ്ദേഹം ചിന്തിച്ചു. 1989 ല്‍ ഈ ആശയത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രാരംഭ പദ്ധതി തയ്യാറാക്കി. 1990 ല്‍ റോബര്‍ട്ട് കെയ്‌ലോ വിന്റെ സഹായത്തോടെ തന്റെ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തി.
ഇതിന് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് നേരത്തേ താന്‍ വികസിപ്പിച്ച എന്‍ക്വയര്‍ എന്ന സിസ്റ്റത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഉപയോഗപ്പെടുത്തി അദ്ദേഹം വേള്‍ഡ് വൈഡ് വെബ് വികസിപ്പിച്ചു. ഇതിനായി ലോകത്തിലെ ആദ്യത്തെ വെബ്ബ് ബ്രൗസര്‍ ബെര്‍ണേര്‍സ് ലീ നിര്‍മ്മിച്ചു വേള്‍ഡ് വൈഡ് വെബ് എന്നായിരുന്നു അതിന്റെയും പേര്. എച്ച്.റ്റി.റ്റി.പി.ഡി അഥവാ ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഡീമണ്‍ എന്ന ലോകത്തെ ആദ്യത്തെ വെബ് സെര്‍വ്വറും അദ്ദേഹം ഇതിനായി നിര്‍മ്മിച്ചു.
(വിവരങ്ങള്‍ കടപ്പാട് - വിക്കിപീഡിയ)
Comments
Post a Comment