സിഡികളിലേയും പെന്‍ഡ്രൈവുകളിലേയും ഡേറ്റകള്‍ എങ്ങനെ പാസ്സ്‌വേര്‍ഡിനാല്‍ സുരക്ഷിതമാക്കാം

ല്ലാവരുടെയും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ഉണ്ടാവാറുണ്ട്, ഇന്നത്തെ ഒരു രീതി അനുസരിച്ച് അവയില്‍ കൂടുതലും സോഫ്റ്റ്‌ ഡേറ്റകള്‍ ആയിരിക്കും, അതായത് വീഡിയോ , ഓഡിയോ , ഇമേജ് , റീഡബിള്‍ ഡേറ്റ തുടങ്ങിയവ ആയിരിക്കും,
ഈ വിവരങ്ങളെല്ലാം നമ്മള്‍ എപ്പോഴും കൂടെ കൊണ്ട് നടക്കാന്‍ ഇഷ്ടപ്പെടുന്നതും എന്നാല്‍ മറ്റുള്ളവര്‍ കാണുവാന്‍ ഇഷ്ടപ്പെടാത്തവയും ആയിരിക്കും..
ഒരു മൊബൈല്‍ യൂസര്‍ ആണെങ്കില്‍ ഇന്നത്തെ ന്യൂ ജെനെരേശന്‍ മൊബൈലിലൂടെ പാസ്സ്‌വേര്‍ഡ്‌ ഇട്ടു സൂക്ഷിക്കാം, എന്നാല്‍ എപ്പോഴും വൈറസ് ഭീഷണിയുള്ള ഉപകരണങ്ങളില്‍ ഒന്നാണല്ലോ ഈ മൊബൈല്‍ മെമ്മറി, അപ്പോള്‍ എന്തെങ്കിലും കാരണത്താല്‍ ആ ഡാറ്റകള്‍ നഷ്ട്ടപ്പെട്ടാല്‍ എന്ത് ചെയ്യും ?
ചിലത് തിരിച്ച് എടുക്കാം അതിനായി ഇടങ്ങേരുകാരന്‍ എഴുതിയ ഈ പോസ്റ്റ്‌ വേണമെങ്കില്‍ ഒന്ന് നോക്കാം... അതിനായി ദാ ഇവിടെ ക്ലിക്കൂ...
ഒരു ഫയലും നഷ്ടമാകാതിരിക്കണം എങ്കില്‍ നമ്മള്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്തിയേ മതിയാകൂ... അതിനാണ് നമ്മള്‍ സിഡികളും ഡിവിഡികളും പിന്നെ അത്യാവശ്യത്തിനു പെന്‍ഡ്രൈവ് കളും ഉപയോഗിക്കുന്നത്..
സാധാരണഗതിയില്‍ ഇവയിലൊന്നും സുരക്ഷിതമായി സൂക്ഷിക്കാനുള്ള അവസരം ഇന്‍ബില്‍റ്റ് ആയി നല്‍കുന്നില്ല, ഇതിനൊരു പരിഹാരമാണ് ഇന്ന് ഇടങ്ങേരുകാരന്‍ നിങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.
മാസ്റ്റര്‍ വോയെജേര്‍ ...
ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ പ്രൈവസി ഉറപ്പാക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ്, ഇത് നിങ്ങളുടെ ഡേറ്റ സുരക്ഷിതമാക്കുന്നതിലുപരി ഇതിനൊരു പ്ലസ് പോയിന്റ് കൂടി പറയുവാനുണ്ട്, എന്താണെന്നാല്‍ , ഈ സോഫ്റ്റ്‌വെയര്‍ മുഖേന സുരക്ഷിതമാക്കുന്ന ഫയലുകള്‍ ഓപ്പണ്‍ ചെയ്യാന്‍ മറ്റു കമ്പ്യൂട്ടറുകളില്‍ ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല തന്നെ,
കാരണം നമ്മള്‍ സിഡി ആക്സെസ്സ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ആട്ടോമാറ്റിക് ആയി പാസ്വേര്ഡ് ചോദിക്കും ഈ സോഫ്റ്റ്‌വെയര്‍.. എങ്ങനുണ്ട് സംഭവം ? കൊള്ളാം അല്ലേ ?
അപ്പോള്‍ ഇനി നമ്മള്‍ ഈ സോഫ്റ്റ്‌വെയര്‍ എവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാമെന്നും അത് എങ്ങനെ ഉപയോഗിക്കാം എന്നും നോക്കാം..
ഒറിജിനല്‍ വേര്‍ഷന്‍ മാത്രമേ ഉപയോഗിക്കൂ എന്ന് വാശി പിടിക്കുന്ന ആള്‍ ആണ് നിങ്ങള്‍ എന്നാല്‍ ഈ ലിങ്ക് വഴി പണം നല്‍കി നിങ്ങള്‍ക്ക് ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം, അതിനു മുന്പ് ഒരു മുപ്പത് ദിവസത്തെ ട്രയലും ഇവര്‍ നല്‍കുന്നുണ്ട്.
ആദ്യം ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക,
ഇതുവരെ ഒന്നും റൈറ്റ് ചെയ്തിട്ടില്ലാത്ത സിഡിയോ ഡിവിഡി യോ ഡ്രൈവിലേക്ക് ഇടുക
തുടര്‍ന്ന്‍ ഓപ്പണ്‍ ചെയ്യുക,

ഇതില്‍ നമുക്ക് കാണാന്‍ കഴിയും I എന്ന ഡ്രൈവ് ബ്ലാങ്ക് ആണെന്ന് സോഫ്റ്റ്‌വെയര്‍ പറയുന്നു, ഈ ഡ്രൈവ് ആണ് നമ്മള്‍ സിഡി ഇന്സേര്ട്ട് ചെയ്ത ഡ്രൈവ്.
അതില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ നമുക്ക് secure media partitions on I : എന്ന് കാണാന്‍ കഴിയും , അതില്‍ partition manager  എന്നതില്‍ ക്ലിക്ക് ചെയ്യുക, കാരണം നമ്മള്‍ ഇപ്പോള്‍ പാര്‍ട്ടീഷ്യന്‍ ചെയ്യാന്‍ പോകുകയാണ്..
3
ഇവിടെ നമ്മള്‍ക്ക് കാണാന്‍ സാധിക്കുന്നത് മുഴുവനും നീല നിറത്തില്‍ ആയ ഒരു ലേബല്‍ ആണ്, അതായത് നമ്മളുടെ ഡിവിഡിയില്‍  ഇതുവരെ ഒന്നും തന്നെ റൈറ്റ് ചെയ്തിട്ടില്ലാ എന്നാണു,
ഇവിടെ കാണുന്ന new  എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക,
4
നമ്മുടെ പേര്‍സണല്‍ സീക്രട്ട് ഫയലുകള്‍ സൂക്ഷിക്കാന്‍ പറ്റിയ ഇടത്തിന് ഒരു പേര് നല്‍കുക,
5
ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഡിവിഡിയുടെ കപ്പാസിറ്റി രണ്ടായി വിഭജിച്ച് രണ്ടു നിറത്തില്‍ ആയതു കാണാന്‍ സാധിക്കും, അതില്‍ ഒന്നാണ് നമ്മുടെ സീക്രറ്റ് ഫയലുകള്‍ ഒളിപ്പിക്കാനുള്ള സ്ഥലം,
6
നമുക്ക് ആവശ്യമുള്ള സ്പേസ് തിരഞ്ഞെടുക്കാനുള്ള അവസരം ഈ സോഫ്റ്റ്‌വെയര്‍ നല്‍കുന്നുണ്ട്, ഇതിനായി ഈ രണ്ടു കളറുകള്‍ ചേരുന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ആവശ്യമുള്ള സ്പേസ് സെലക്റ്റ് ചെയ്യുകയേ വേണ്ടൂ..
7
നമ്മളുടെ ആവശ്യത്തിനുള്ള സൈസ് ആയിക്കഴിഞ്ഞാല്‍ apply ബട്ടന്‍ ക്ലിക്ക് ചെയ്യുക,
8
തുടര്‍ന്ന്‍ നിങ്ങള്‍ക്ക് പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യാനുള്ള വിന്‍ഡോ കാണാം,
തുടര്‍ന്ന്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാസ്വേര്ഡ് നല്‍കുക,
ശ്രദ്ധിക്കുക : ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് 123 എന്ന പാസ്വേര്ഡ് മാത്രമേ ഉപയോഗിക്കാനാവൂ...
9
ഒന്നിലധികം സുരക്ഷിത ഇടങ്ങള്‍ സെറ്റ് ചെയ്യാനും ഈ സോഫ്റ്റ്‌വെയര്‍ അവസരം ഒരുക്കുന്നുണ്ട്, അതിനായി new  എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുകയേ വേണ്ടൂ...
ഇനി ഈ സുരക്ഷിത ഇടത്തിലേക്ക് എങ്ങനെ ഫയലുകള്‍ കോപ്പി ചെയ്യാം എന്ന് അറിയണ്ടേ ?
ഇപ്പോള്‍ മുകളില്‍ കാണുന്ന പോലെ ഒരു സ്ക്രീന്‍ ആയിരിക്കും നിങ്ങളുടെ മുന്‍പില്‍ കാണുന്നത്, നമ്മള്‍ പുതുതായി ക്രിയേറ്റ് ചെയ്ത സ്ഥലത്തിന്  my secret files  എന്ന് പേര് നല്‍കിയിരിക്കുന്നത് കാണാം, കൂടാതെ വലതു വശത്ത് ഒരു പോലെയുള്ള രണ്ടു ഫോള്‍ടര്‍ ട്രീ കാണാനും സാധിക്കും,
അതില്‍ ഇടതു വശത്ത് കാണുന്ന ഫോള്‍ഡര്‍ ട്രീ സെലക്ട്‌ ചെയ്യുക, അതിനായി അതില്‍ ഒന്ന് ക്ലിക്ക് ചെയ്യുകയേ വേണ്ടൂ...
92
ദാ ഇത് പോലെ...
93
തുടര്‍ന്ന് ഇടതു വശത്ത് കാണുന്ന My secret files  എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ തൊട്ടുമുന്‍പ് നമ്മള്‍ ആക്ടിവേറ്റ് ചെയ്ത ഫോള്‍ടര്‍ ട്രീ നമ്മുടെ സീക്രട്ട് ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലം കാണിക്കും .. മുകളില്‍ കാണുന്ന ചിത്രത്തില്‍ കാണുന്ന പോലെ...

94
കൂടാതെ നിങ്ങള്‍ക്ക് ഈ മുകളില്‍ കാണുന്ന ചിത്രം പോലെ ഒരു പുതിയ ഡ്രൈവ് ക്രിയേറ്റ് ചെയ്യപ്പെട്ടതായി കാണാന്‍ സാധിക്കും, ഇത് ടെമ്പററി ആണ്, കാരണം നമ്മള്‍ ഇതുവരെ സിഡി റൈറ്റ് ചെയ്തിട്ടില്ലല്ലോ ?
95
ഇനി നമുക്ക് വേണ്ടത് കോപ്പി ചെയ്യാനുള്ള ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ടര്‍ തുറക്കുക എന്നതാണ്, അതിനായി വലതു വശത്ത് കാണുന്ന ഫോള്‍ഡര്‍ ട്രീ ആക്ടിവേറ്റ് ചെയ്യുകയും തുടര്‍ന്ന്‍ ഇടതു വശത്ത് കാണുന്ന folders on my computer  എന്നത് ക്ലിക്ക് ചെയ്യുകയും ചെയ്യുക, തുടര്‍ന്ന്‍ നിങ്ങള്‍ക്ക് ഫയലുകള്‍ സെലക്ട്‌ ചെയ്യുക,
96
വലതു വശത്ത് നിന്നും ഫയലുകള്‍ സെലക്റ്റ് ചെയ്തതിനു ശേഷം ഇടതു വശത്തേക്ക് ഡ്രാഗ് ചെയ്തിടുകയെ വേണ്ടൂ..
97
ഇനി സീക്രട്ട് ഫോല്ടരിനുള്ളില്‍ പുതിയൊരു ഫോള്‍ടര്‍ ഉണ്ടാക്കാനും സാധിക്കും അതിനായി വെളുത്ത പ്രതലത്തില്‍ റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക മാത്രം ചെയ്‌താല്‍ മതി, തുടര്‍ന്ന്‍ create folder  ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക,
ഇനി നമുക്ക് ഈ ഫയലുകള്‍ എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം,

98
ഇതിനായി  burn DVD  എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക ,
99
ഇപ്പോള്‍ നിങ്ങള്‍ കണ്ട പോലെ നിങ്ങള്‍ക്ക് സിഡി റൈറ്റ് ചെയ്യാന്‍ സാധിക്കും,ഇതിനായി മറ്റൊരു സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ തേടി പോകേണ്ടതില്ല,

ഇനിയുള്ള ഭാഗം ഈ സോഫ്റ്റ്‌വെയര്‍ സൗജന്യമായി ലഭിക്കണമെന്നും പൂര്‍ണ സുരക്ഷ ഉറപ്പാക്കണം എന്നും ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്,
ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവര്‍ക്ക് ഒരു  സിപ്പ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്,



തുടര്‍ന്ന്‍ എക്സ്ട്രാക്റ്റ് ചെയ്യുക,
സെറ്റപ്പ് ഫയല്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക
991
അതിനുശേഷം ആ ഫോള്‍ഡറില്‍ തന്നെ കാണാന്‍ കഴിയുന്ന cracked  എന്ന ഫോള്‍ടര്‍ തുറന്നു അതിലെ ഫയല്‍ കോപ്പി ചെയ്യുക,
തുടര്‍ന്ന്
C:\Program Files\Master Voyager ഈ ലിങ്കിലേക്ക് പോകുക തുടര്‍ന്ന് ആ ഫോല്ടരിലെക്ക് നിങ്ങള്‍ ഇപ്പോള്‍ കോപ്പി ചെയ്ത ഫയല്‍ പേസ്റ്റ് ചെയ്യുക, അപ്പോള്‍ വിന്‍ഡോസ് പറയും ഇതേ പേരില്‍ ഒരെണ്ണം ഇവിടുണ്ട് ,അതിനെ മാറ്റി നിങ്ങള്‍ ഇപ്പോള്‍ പേസ്റ്റ് ചെയ്ത ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതിയോ എന്ന് , അതങ്ങ് സമ്മതിച്ചു കൊടുത്ത് പഴയത് പുതിയതിനാല്‍ മാറ്റുക,

ഇത് എന്തിനാണെന്ന് വെച്ചാല്‍ നമുക്ക് നമുക്ക് ഇഷ്ടപ്പെട്ട പാസ്വേര്ഡ് കൊടുക്കണ്ടേ ? കാശ് കൊടുത്ത് വാങ്ങുന്നവരെപ്പോലെ നമുക്കും ഇത് ഉപയോഗിക്കണ്ടേ ?
ഹല്ലാ പിന്നേ...
പിന്നേ ഞാന്‍ ഫെസ്ബുക്കിലും ഉണ്ട് , ദാ ഇതാണ് എന്റെ പേജ്


ഒന്ന് ലൈക്കിയാല്‍ ഞാനും കാണും നിങ്ങള്‍ക്കൊപ്പം... ഒരു ആം ആദ്മി സേവനവുമായി.....



Comments

  1. താങ്ക്സ് ഫോര്‍ ദ ടിപ്!!

    ReplyDelete
  2. കൊള്ളാം പക്ഷെ torrent സൈറ്റ് ബ്ലോക്ക് ആയി

    ReplyDelete

Post a Comment