സ്‍മാര്‍ട്ട് ഫോണും ഇമെയിലും എസ്.എം.എസും അരങ്ങുവാഴുന്ന കാലത്ത് കാലഹരണപ്പെട്ട ടെലഗ്രാം സേവനം അവസാനിപ്പിച്ചിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ടെലഗ്രാമിന്റെ പരിഷ്കൃതരൂപം ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഏറ്റവും ജനപ്രിയ മൊബൈല്‍ മെസഞ്ചറായ വാട്സ്‍ ആപിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തിയാണ് സ്വകാര്യത മുറുകെപിടിക്കുന്ന നവ ടെലഗ്രാമിന്റെ വരവ്. പഴയ ടെലഗ്രാമിന്റെയും പുതിയ ടെലഗ്രാം ആപിന്റെയും ആശയം ഒന്നു തന്നെയാണ്. ഏറ്റവും വേഗത്തിലുള്ള ആശയവിനിമയം.

ടെലഗ്രാമിന്റെ പ്രത്യേകതകള്‍
- സ്വകാര്യ ചാറ്റ് – ചാറ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും അടക്കമുള്ള വിഷയങ്ങള്‍ സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നില്ല. നിശ്ചിതസമയത്തിനുള്ളില്‍ ചാറ്റ് ഹിസ്റ്ററി തനിയെ നീക്കംചെയ്യപ്പെടുന്നു. ചാറ്റു ചെയ്യുന്ന വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്താന്‍ കഴിയില്ലെന്ന് ചുരുക്കം. (വാട്സ് ആപില്‍ ഡേറ്റകള്‍ സെര്‍വറില്‍ സൂക്ഷിക്കുന്നു.)
- നൂറു പേരെ വരെ ഗ്രൂപ്പില്‍ ചേര്‍ക്കാം. (വാട്സ് ആപില്‍ 50 പേരെ മാത്രം)
- ആകര്‍ഷകമായ പശ്ചാത്തല ചിത്രങ്ങള്‍.
- മറ്റു യൂസര്‍മാര്‍ക്ക് വ്യത്യസ്ത നോട്ടിഫിക്കേഷന്‍ ശബ്ദങ്ങള്‍.
- തികച്ചും സൌജന്യവും പരസ്യരഹിതവും (വാട്സ്‍ ആപ് ഉപയോഗിക്കുന്നതിനു ഒരു നിശ്ചിതകാലയളവിനു ശേഷം പണം നല്‍കേണ്ടിവരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ടെലഗ്രാമിന്റെ വരവ്.)
- വെബില്‍ സ്വാതന്ത്ര്യം കൊതിക്കുന്നവരെ ആകര്‍ഷിക്കുന്ന ഓപ്പണ്‍ സോഴ്‍സ് ആപ് കൂടിയാണ് ടെലഗ്രാം.
- വാട്സ് ആപിലെ പോലെ ശബ്ദ സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനമില്ല എന്നതാണ് ഒരു ന്യൂനത
- സന്ദേശങ്ങള്‍ അയക്കുന്നതിലും സ്വീകരിക്കുന്നതിലും വാട്സ് ആപിനോളം വേഗതയില്ല എന്നതും ഒരു പോരായ്മയാണ്.
കടപ്പാട് : one media
Comments
Post a Comment