ഫേസ്ബുക്ക് ലോഗൌട്ട് ചെയ്യാന്‍ മറന്നുപോയോ ?, സാരമില്ല , എവിടെയിരുന്നും ലോഗൌട്ട് ചെയ്യാം


നമ്മളില്‍ പലരും ഒരു സിസ്റ്റത്തില്‍ തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരല്ലല്ലോ? പലപ്പോഴും നമ്മുടെ മൊബൈലുകളും, മറ്റുള്ളവരുടെ മൊബൈലുകളും, കമ്പ്യൂട്ടറും , ലാപ്ടോപ്പുമെല്ലാം ഉപയോഗിക്കേണ്ടി വന്നേക്കാം. പലപ്പോഴും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ വരുമ്പോള്‍ ലോഗൌട്ട് ചെയ്യാന്‍ പോലും മറന്നു പോകുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്.
അത്തരം സമയങ്ങളില്‍ , ചിലപ്പോള്‍ അടുത്ത തവണ നിങ്ങള്‍ ലോഗൌട്ട്  ചെയ്യാന്‍ മറന്നുവെച്ച സിസ്റ്റം വഴി ഫേസ്ബുക്കില്‍ കയറാന്‍ തുടങ്ങുന്നയാളുടെ മുന്നിലേക്ക് തുറന്നു വരുന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ചിലപ്പോള്‍ നിങ്ങളുടെയാവാം, മാന്യനായ ഒരു വ്യക്തിയാണെങ്കില്‍ അത് ലോഗൌട്ട് ചെയ്യും. പക്ഷെ എല്ലാവരും ഇതുപോലെയുള്ളവരാവണം എന്നില്ലല്ലോ ? അവര്‍ ഈ അവസരം എങ്ങനെ മുതലെടുക്കും എന്നുപോലും പറയാന്‍ കഴിയില്ല.
എന്നാല്‍ ,
 എവിടെയിരുന്നും നിങ്ങള്‍ ഇതുവരെ ലോഗൌട്ട് ചെയ്യാന്‍ മറന്നിരുന്ന എല്ലാ അവസരങ്ങളും റിമോട്ട്ലി ( remotely) ആയി ലോഗൌട്ട് ചെയ്യാനുള്ള അവസരം ഫേസ്ബുക്ക് തന്നെ ഒരുക്കിയിട്ടുണ്ട്. അത് പരിചയപ്പെടാന്‍ പോകുകയാണ് നമ്മള്‍ ഇനി.

ആദ്യമായി നിങ്ങള്‍ സ്ഥിരം കയറുന്ന , അല്ലെങ്കില്‍ ലോഗൌട്ട് ചെയ്യുമെന്നുരപ്പുള്ള സ്ഥലത്ത് നിന്നും ലോഗിന്‍ ചെയ്യുക ,
തുടര്‍ന്ന് ,
 ഫെസ്ബുക്കിലെ അക്കൌണ്ട് സെറ്റിംഗ്സ് (account settings) എടുക്കുക.





തുടര്‍ന്ന് വരുന്ന പേജില്‍ നിന്നും സെക്യൂരിറ്റി (security) സെലെക്റ്റ് ചെയ്യുക

അതിനു ശേഷം വരുന്ന 
ആക്റ്റീവ് സെക്ഷന്‍സ് ( active sessions )എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.



തുടര്‍ന്ന് വരുന്ന പേജില്‍ നിന്നും  എന്ഡ് ആക്ടിവിട്ടികള്‍  ( end activities ) സെലെക്റ്റ് ചെയ്യുക..




ഈ പരീക്ഷണത്തില്‍ എന്തെങ്കിലും സംശയമുള്ളവര്‍ മൊബൈലില്‍ ഫേസ്ബുക്ക് ഓണ്‍ ആക്കി വെച്ചിട്ട് , 
സിസ്റ്റം വഴി ഫേസ്ബുക്കില്‍ കയറി ഈ സംഭവം ചെയ്തു നോക്കൂ..
 തുടര്‍ന്ന്‍ മൊബൈല്‍ ഫേസ്ബുക്ക് ഒന്ന് റീഫ്രെഷ് ചെയ്യൂ....
നിങ്ങളുടെ ഫേസ്ബുക്ക് ലോഗൌട്ട് ആയി ഇനി ഒന്നുകൂടി ലോഗിന്‍ ചെയ്യണം എന്ന് കാണിക്കുന്ന ഒരു പേജ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

അപ്പൊ എങ്ങനെ ? എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കുകയല്ലേ ?

എന്നെ ഫെസ്ബുക്കിലും കൂടെക്കൂട്ടാം അതിനായി ദാ ഇവിടെ ഒന്ന് ക്ലിക്കൂ....

നിങ്ങളുടെ സ്വന്തം ഇടങ്ങേറുകാരന്‍.കോം

Comments

Post a Comment