അവള്‍ - നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി രചിക്കപ്പെട്ട കഥ








 

[ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി രചിക്കപ്പെട്ട  കഥയാണിത്‌. ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്ന വ്യക്തികളാകയാല്‍ അവരുടെ ആഗ്രഹപ്രകാരം അവരുടെ പേരുകള്‍  സാങ്കല്‍പ്പികമായ പേരുകളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.

എല്ലാ പേരുകളും സാങ്കല്‍പ്പിക്മായാലെങ്ങനാ ?, അതുകൊണ്ട് മെയിന്‍ ക്യാരക്ട്ടറിനു എന്റെ പേര് തന്നെ കൊടുക്കുന്നു .സഹകരിക്കുക  ]

                - ജീവിതം:  മ്മടെ ഒരു ചങ്ങായീന്റെ

                  - കഥാകൃത്ത്‌ : റിനു അബ്ദുല്‍ റഷീദ്‌ എന്ന ഞാന്‍ തന്നെ !

                      www.idangerukaaran.com

                                                                                   വ            


 “ അവള്‍ ഇപ്പോള്‍ അവിടെ എത്തിയിട്ടുണ്ടാകും.” ഞാന്‍  ചിന്തിച്ചു .

ഇങ്ങിനെ നടന്നാല്‍ പറ്റില്ല, ഒരു ബൈക്ക്‌ ഉണ്ടായിരുന്നേല്‍ ഇത്രയ്ക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ലായിരുന്നു.

ഞാന്‍  നടത്തത്തിന്റെ വേഗത കൂട്ടുവാന്‍ തിടുക്കപ്പെട്ടു. നടക്കുന്നതിനിടയിലും ഞാന്‍ ചിന്തിച്ച് കൂട്ടുകയായിരുന്നു .

 മൂന്നു നാല് മാസമായുള്ള പ്രണയമാണ്.എന്നാല്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല, ഫേസ്ബുക്ക് പ്രണയങ്ങള്‍ ഒരു നേരം പോക്കാണെന്ന് പറയുന്നവരോട് പുച്ഛമാണെനിക്കിപ്പോള്‍  .ഇവളെ പരിചയപ്പെടുന്നതിനു മുന്‍പ് മറ്റുള്ളവരെപ്പോലെ എനിക്കും  പുച്ഛമായിരുന്നു ഇത്തരം പ്രണയങ്ങളോട്.

സ്വന്തം ജീവിതങ്ങളില്‍ എല്ലാരും സ്വാര്‍ത്ഥരാണ് എന്ന വാചകം ഓര്‍ത്തപ്പോള്‍ എന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിരിയുന്നത് ഞാന്‍ അറിഞ്ഞു

പണ്ട് ഞാനെന്തോക്കെയാണ് കൂട്ടുകാരോട് പറഞ്ഞിട്ടുള്ളത്‌ ?

‘ഇത്തരം പ്രണയങ്ങള്‍, രാത്രികളില്‍ ശരീരത്തിനു ചെറിയ ചൂട് പകരുവാനും ബീജവിക്ഷേപം നടത്തുവാനുള്ള വികാരം വരുത്തുവാനും  മാത്രം ഉപകരിക്കുന്ന ഒന്നുമാത്രമാണെന്നാണ്.

അന്ന് കൂട്ടുകാരൊക്കെ പറഞ്ഞു അത്  നിനക്ക് ഇത്രയും നാളായിട്ടും ഒരു പെണ്ണിനെപ്പോലും വളയ്ക്കാന്‍ കഴിയാത്തതിന്റെ കടിയാണെന്ന് .

ഒരു തരത്തില്‍ അതും ശരിയാണ് .

കോളേജ്‌ ജീവിതം തുടങ്ങിയതിനു ശേഷം ഞാന്‍ ഒരു പെണ്കുട്ടികളോടും അടുത്തിടപഴകിയിട്ടില്ല .ആഗ്രഹം ഇല്ലാഞ്ഞിട്ടോന്നുമല്ല , പ്ലസ്‌ ടു  കാലഖട്ടത്തില്‍ നടന്ന ഒരു സംഭവം വീണ്ടും ആവര്ത്തിച്ചാലോ എന്ന ഭയം തന്നെ.. പൊതുവേ വികാരങ്ങള്‍ പിടിച്ചടക്കി വെയ്ക്കാന്‍ കഴിവില്ലാത്തവനാണ് ഞാന്‍ എന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നിയിരിക്കുന്നു.

ഇവളെ ഞാന്‍ എങ്ങനെ പരിചയപ്പെട്ടു ? എങ്ങിനെ അടുത്തു ? ആ പരിചയം എങ്ങനെ പ്രണയമായി ? ഇതെല്ലാം ഇപ്പോള്‍ ഞാന്‍ ഒരു സിനിമ കാണുന്ന പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

പൊതുവേ എനിക്ക് പെണ്‍കുട്ടികളുടെ റിക്വസ്റ്റ്  ഒന്നും അധികം വരാത്തതാണ്.എന്തോ അന്ന് എനിക്ക് വന്ന ഒരു റിക്വസ്റ്റ് ആണിവള്‍.

ഫാത്തിമ നൂറുദ്ദീന്‍ . അതാണവളുടെ പേര്.

ഫേക്ക് ആണെന്നുള്ള സംശയം ആദ്യം എനിക്ക് തോന്നിയിരുന്നു , സാധാരണ പെണ്‍കുട്ടികള്‍ അങ്ങിനെ അധികം റിക്വസ്റ്റ്കള്‍ ആണ്‍കുട്ടികള്‍ക്ക്‌ അയക്കാറില്ലല്ലോ ?

“തനിക്കെങ്ങനെ എന്നെ അറിയാം”  എന്ന് ഞാന്‍ ചോദിച്ചപ്പോള്‍

“അയ്യോ സോറി, ആദ്യമായാണ് ഞാന്‍ ഒരു ഫേസ്ബുക്ക് അക്കൌണ്ട്‌ തുടങ്ങുന്നത് അതുകൊണ്ട് ആദ്യം കണ്ടവര്‍ക്കൊക്കെ റിക്വസ്റ്റ് അയച്ചു.  എനിക്ക് ഇയാളെ അറിയില്ല.ബുദ്ധിമുട്ടായെന്കില്‍ സോറി. ഇപ്പോള്‍ തന്നെ അന്ഫ്രെണ്ട് ചെയ്തേക്കാം .”


ങേ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി ഇങ്ങനെ സംസാരിക്കുനാത്‌ കേള്‍ക്കുന്നത് . ഇതുവരെ തോന്നാതിരുന്ന ഒരു ബള്‍ബ്‌ പെട്ടെന്ന് എന്റെ മനസ്സില്‍ കത്തി , കാതുകളില്‍ മണിക്കിലുക്കം . ഏതോ സിനിമയില്‍ പ്രണയിനിയെ കാണുമ്പോള്‍ വരണമെന്ന് പറയുന്ന എല്ലാ ഫീലും ഒന്നിച്ചെനിക്ക് വന്നു എന്നുവേണം പറയാന്‍ .

ഏയ്‌ അന്ഫ്രെണ്ട് ചെയ്യുകയോന്നും വേണ്ട . ഞാന്‍ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ..

ഇത് പറഞ്ഞിട്ട് ഞാന്‍ അവളുടെ പ്രൊഫൈലിലേക്ക് നോക്കി .

പടച്ചോനേ ,ഇത്ര പെട്ടെന്നവള്‍ എന്നെ അന്ഫ്രെണ്ട് ചെയ്താ ?

എന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ എന്നെ അന്ഫ്രെണ്ട് ചെയ്തിരിക്കുന്നു. ഹും അഹങ്കാരി ,അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് കരുതി ഞാന്‍ അവള്‍ക്ക് ഒരു റിക്വസ്റ്റ് അയച്ചു.

ഒരു കെ കെ പി പി . അത് തന്നെ,  കിട്ട്യാ കിട്ടി പോയാ പോയി.

കുറെ നേരം വെയിറ്റ്‌ ചെയ്തു .. നോ റിപ്ലെ ..

മനസ്സില്‍ ഒരു ഭാരം കൂടുകെട്ടി ... ഒരേ ഒരു ചിന്ത മാത്രം.

 ആ കിളി പോയോ ?

വീണ്ടും കുറെ നേരം വെയിറ്റ് ചെയ്തിട്ടും ഒരു പച്ചക്കൊടി കാണാതായപ്പോള്‍


ഞാന്‍ അങ്ങോട്ട്‌ ഒരു ‘പോക്ക്’ ചെയ്തു.

അഞ്ചു സെക്കന്‍ഡ്‌ ആയില്ല ..

ഹായ്‌ അതാ തിരിച്ചൊരു ‘പോക്ക്’ .

ഓള്‍ എന്നെ പോക്ക് ചെയ്തിരിക്കുന്നു !!

കൂടെ ഒരു മെസ്സേജും

“അറിയാത്തവര്‍ക്കെന്തിനാ പോക്കും മെസ്സേജും അയക്കുന്നെ ?”

“ഇങ്ങനെയൊക്കെയല്ലേ പരിചയപ്പെടുന്നെ ? ഞാന്‍ പ്രണയ പരവശനായി മറുപടി നല്‍കി..(അപ്പോഴേക്കും ഈ പ്രേമം എന്ന അസുഖം എനിക്ക് ബാധിച്ചിരുന്നു )


ഇങ്ങനെ കുറേനേരം ഫ്രെണ്ട്സ് ആവാതെ ഞങ്ങള്‍ മെസ്സേജ് അയച്ചു കളിച്ചു.

പറഞ്ഞ് വന്നപ്പോ അവള്‍ അടുത്തുള്ള ഒരു വിമന്‍സ് കോളേജിലാണത്രേ..!

പക്ഷെ നേരില്‍ കാണാന്‍ ശ്രമിക്കണ്ട എന്നവള്‍ ആദ്യമേ പറഞ്ഞ് കേട്ടാ..

ഒടുവില്‍ ഉറങ്ങാന്‍ നേരമായപ്പോ ഒരു നോട്ടിഫിക്കെഷനും വന്നു.

 മ്മടെ റിക്വസ്റ്റ് ഓള് അക്സപ്റ്റ്‌ ചെയ്തുന്ന് പറഞ്ഞ്.

അങ്ങനെ മാസങ്ങള്  ചാറ്റ് ചെയ്തു . ഒടുവില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല എന്നായപ്പോ മ്മള് ഓളെയങ്ങട് പ്രോപോസ്‌ ചെയ്തു.

പിന്നെ എല്ലാ  പെണ്‍കുട്ടികളുടെം  പതിവ്‌ പോലെ കുറെ ദിവസം മിണ്ടാട്ടമില്ലാതെ അവര് വലിയ സംഭവങ്ങളാണെന്നുള്ള പോസ് കാണിച്ചു.എങ്കിലും ഒടുവില്‍  അവള്‍ സമ്മതിച്ചു ട്ടോ..

ഈ സൌഹൃദം പ്രണയത്തിലേക്ക് മാറുമ്പോള്‍ ഈ സംസാരങ്ങള്‍ക്കെല്ലാം ഒരു മാറ്റം വരും.

ഒരുതരം വെജിറ്റേറിയന്‍ സംഭാഷണങ്ങളില്‍ നിന്നും നോണ്‍ വെജ്ജിലെക്ക് മാറുന്നപോലെ. പന്ചാരയില്‍ നിന്നും എരിവിലെക്ക് പോകുന്നപോലെ..

ഞമ്മളും കുറേ വികാര നിര്‍ഭരമായ മെസ്സെജുകളിലൂടെ എല്ലാം ‘എല്ലാം’ കൈമാറി .

പ്രണയം മൂത്ത് പ്രാന്താകും എന്ന അവസ്ഥ വന്നപ്പോള്‍ മ്മക്കൊരു പൂതി

ഓളെ ഒന്ന് നേരില്‍ കാണണം. അല്ലാണ്ട് ഉറക്കം വരില്ല. ആ അവസ്ഥയായി.

അവള് ഒരു വിധത്തില്‍ സമ്മതിക്കൂല L..

ഒരാഴ്ച ഞാനും മുണ്ടാണ്ടിരുന്നു അല്ല പിന്നെ.. പക്ഷെ അതൊന്നും അവളുടെ മുന്നില്‍ ഏറ്റില്ല .


പിന്നെ മ്മടെ ലാസ്റ്റ്‌ അടവ്‌ പുറത്തെടുക്കേണ്ടി വന്നു.

അങ്ങനെ,

’ അന്നെ നേരില്‍ കണ്ടില്ലേല്‍ ഞമ്മള് മയ്യത്തായിക്കളയും’, എന്നൊരു കാച്ച് കാച്ചിയപ്പോ ഓള് ഫ്ലാറ്റ്‌.


പിന്നെ കുറച്ച് നാള്‍ കാണാന്‍ പറ്റിയ ഒരു സ്ഥലവും സന്ദര്‍ഭവും അന്വേഷിക്കലായിരുന്നു.


ഇന്നലെ ചാറ്റില്‍ വന്നപ്പോഴും പറഞ്ഞത് ഇന്ന് നടക്കാവ് ബസ്റ്റോപ്പില്‍ വൈകിട്ട് 4 മണിക്ക് അവള്‍ കാണുമെന്നാണ്. മഞ്ഞ ചുരിദാറും ഓറഞ്ച് നിറമുള്ള ഷാളുമായിരിക്കും അവള്‍ ധരിക്കുക.എന്‍റെ അടയാളമായി ഞാന്‍ പറഞ്ഞത് ചുവന്ന ഷര്‍ട്ടും നീല ജീന്‍സും എന്നാണു.

ചുവന്ന ഷര്‍ട്ട് ഒന്നും കയ്യില്‍ ഇല്ല .

പിന്നെ ഹോസ്റ്റല്‍ ജീവിതം ആയോണ്ട് മ്മക്ക് ഈ ഷര്‍ട്ടിനും പാന്റ്സിനും വല്യ ബുദ്ധിമുട്ടൊന്നുമില്ല . ഏതേലും ഒരു റൂമില്‍ കയറുക,ഒരെണ്ണം എടുക്കുക. പിന്നെ വല്യ മര്യാദക്കാരനാണേല്‍  ഒന്ന് പറയാം ,ഇല്ലേല്‍ അതും വേണ്ട.

ഇപ്പൊ ഇട്ടിരിക്കുന്ന ഷര്‍ട്ട് അപ്പുറത്തെ റൂമിലെ സുമേഷിന്റെയാണ് .

പന്നി ,കഴുകീട്ട് മാസങ്ങളായതാണെന്നു തോന്നി . ഞാന്‍ പതിയെ വലതു കൈ ഒന്ന് പൊക്കി മണത്തുനോക്കി.

(ബ്ലാ ..)

ചര്‍ദിച്ചില്ല. അത് തന്നെ ഭാഗ്യം....

എന്തൊരു നാറ്റം. ഒരു കുപ്പി ‘ആക്സ്’  സ്പ്രേ അടിച്ചതാ ..അതിന്റെ ഒരു മണവും വരുന്നില്ലല്ലോ.. ശേ.. ഇനി അവള്‍ ഇതെങ്ങാനും കണ്ടു പിടിക്കുമോ ?

ഏയ്‌ . ഇല്ല.  ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിച്ചു.


 പലതവണ ചാറ്റില്‍ താന്‍ മൊബൈല്‍ നമ്പര്‍ ചോദിച്ചിരുന്നുവെങ്കിലും നേരില്‍ കാണുമ്പോള്‍ തരാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു അവള്‍ .

നടക്കുന്നതിനിടയില്‍  ഞാന്‍ എന്റെ കയ്യില്‍ കെട്ടിയിരിക്കുന്ന അപ്പുറത്തെ റൂമിലെ ‘സുല്ഫി’യുടെ  വാച്ചിലേക്ക് നോക്കി 3.50 ആയിരിക്കുന്നു. താനിപ്പോള്‍ നടക്കുന്ന വേഗതയില്‍ ഇനിയും ഒരു 15 മിനിറ്റ് വേണ്ടിവരും അവിടെത്താന്‍, നടന്നാ ശരിയാവൂലാ.. ഞാന്‍  ഓട്ടം തുടങ്ങി. എന്റെ  പ്രിയതമയെ ആദ്യമായി നേരില്‍ കാണുവാനുള്ള ഓട്ടം. ഒടുക്കത്തെ ഓട്ടം..


ഒടുവില്‍ ഞാന്‍ ബസ്റ്റോപ്പിലെത്തി .വാച്ചിലേക്ക് നോക്കി, സമയം 3 മണി 59 മിനിറ്റ് 47 സെക്കന്‍ഡ്‌ .

നായ കിതയ്ക്കുന്നപോലെ കിതയ്ക്കുകയായിരുന്നു ഉള്ളില്‍,എങ്കിലും ഉസൈന്‍ ബോള്‍ട്ട് ലോക റെക്കോര്‍ഡിട്ട പോലെ ആയിരുന്നു എന്റെ മുഖ ഭാവം. ഒരു തരം വിജയശ്രീലാളിത ഭാവം.(ശ്രീശാന്തിന്റെ ഭാവമല്ല )

 കിതപ്പിനെ അവഗണിച്ച് എല്ലായിടത്തും കണ്ണുകളാല്‍ ഒന്ന് പരതി. ഒരു മഞ്ഞ ചുരിദാറെങ്കിലും കാണണേ എന്നാഗ്രഹിച്ചു. (ആ സമയം എനിക്ക് മഞ്ഞപ്പിത്തം വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ശരിക്കും കൊതിച്ച സമയമാണ് ,കാരണം ഒരു മഞ്ഞയും ഞാനവിടെങ്ങും കണ്ടില്ല )

 കുറേ നേരം ആ നില്പ്പ്  ഞാന്‍ തുടര്‍ന്നു. പിന്നെ എല്ലാ  പെണ്കൂട്ടങ്ങളിലും ഒന്നെത്തിനോക്കി .

പക്ഷെ ഏതൊക്കെയോ സദാചാര സ്നേഹികളുടെ കണ്ണുകള്‍ എന്റെ നേര്‍ക്ക്‌ നീണ്ടുവരുന്നത് ഞാന്‍ അറിഞ്ഞു .അത് കൊണ്ട് മാത്രം ഞാന്‍ ആ ഉദ്യമത്തില്‍ നിന്നും പിന്മാറി.

സമയം നാലര കഴിഞ്ഞിരിക്കുന്നു. നേരിയ നിരാശ തോന്നിത്തുടങ്ങിയിരിക്കുന്നു.

എന്നാല്‍ അവള്‍ വരുമെന്ന വിശ്വാസം മനസ്സില്‍ എവിടെയൊക്കെയോ ഉടക്കിക്കിടക്കുന്നു. ഞാന്‍ എന്‍റെ  ഗാലക്സി മൊബൈലില്‍ നിന്നും ഫേസ്ബുക്ക് തുറന്നു.(എന്‍റെ എന്ന് എടുത്ത്‌ പറയാന്‍ കാരണം ഇത് എന്റേത് തന്നെയായത് കൊണ്ടാണ്.)

 ഇല്ല , അവളുടെ പേര് ചാറ്റ് ലിസ്റ്റില്‍ കാണുന്നില്ല, അപ്പോള്‍ അവള്‍ യാത്രയിലാവും . ലേഡീസ് ഹോസ്റലില്‍ നിന്നും പുറത്തിറങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നവള്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.

എന്തായാലും വന്നു. ഇനി കുറച്ചുനേരം കൂടി കാത്തു നില്‍ക്കാം.


കുറച്ച് നേരം അവിടെ തന്നെ നിന്നപ്പോള്‍ പരിചിതമായ ഒരു മുഖം കണ്ടപോലെ..

ഞാന്‍ ഒന്ന് കൂടി ആ മുഖത്തേക്ക്‌ സൂക്ഷിച്ച് നോക്കി.

ഇത് സുനൈസല്ലേ .. എന്‍റെ ക്ലാസിലെ അലമ്പന്മാരില്‍ ഒരുവന്‍ !. ഇവനെന്താ ഇവിടെ ?, ക്ലാസിലെ പെണ്‍കുട്ടികള്‍ക്കെല്ലാം  അവനെ കാണുമ്പോഴേ പേടിയാണ് . ഒരു കോഴി , അല്ല, പെരുംകൊഴി എന്ന് വേണം പറയാന്‍. ഓന്‍ എന്തൊക്കെയാ പെണ്‍കുട്ടികളോട് പറയുന്നത്..

ന്നാലും  ഓന്റെ കഴിവ്‌ സമ്മതിക്കണം, രാത്രി സമയങ്ങളില്‍ അവനോട് സോള്ളാന്‍ എത്ര പെണ്‍കുട്ടികളാ.. ഓരോ മണിക്കൂറാകുംപോഴും അവന്‍ പറയും ആ.. ലവള്‍ വിളിക്കാന്‍ സമയമായി എന്ന്.അവന്റെ ഓരോ മണിക്കൂര്‍ ഓരോ പെന്പില്ലെര്‍ക്ക് വീതിച്ച് നല്‍കിയിരിക്കുകയാണ് .ആണുങ്ങളില്‍ അസൂയ ഉണ്ടാക്കാനിറങ്ങിയ നേര്ച്ചക്കൊഴി .

 നേരിട്ട് കാണുമ്പോള്‍ സംസാരിക്കാനേ ഈ കൂട്ടര്‍ക്ക് മടിയുള്ളൂ , മൊബൈലില്‍ എന്തൊക്കെയാ സംസാരിക്കുന്നത് !. അവന്‍ ഈ കോളുകള്‍ എല്ലാം റെക്കോര്‍ഡ്‌ ചെയ്ത്  ഞങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ തരും ഇടയ്ക്കൊക്കെ , അപ്പോഴല്ലേ ക്ലാസിലെ അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടികളുടെ തനി നിറം പുറത്തറിയുന്നത്..

ഞാന്‍ വീണ്ടും ചിന്തകളില്‍ നിന്നുണര്‍ന്നു.


ഇവനെന്താ ഈ നേരത്ത്‌ ?, ഇവനെങ്ങാനും ഫാത്തിമയെ കണ്ടാല്‍ ,

 പന്നി അവളെ അടിച്ചിടും ,ഉറപ്പാ.. എന്റെ കഴിവില്‍ വിശ്വാസമില്ലാഞ്ഞിട്ടല്ല , പന്നിക്ക് ഈ വക കാര്യങ്ങളില്‍ മുടിഞ്ഞ കഴിവാണ്. നമ്മക്കൊന്നും അടുക്കാന്‍ പറ്റൂല..


ഇവന്‍ നില്‍ക്കുംപോഴെങ്ങാനും ഫാത്തിമ വരുമോ?




ഇല്ല ,അതുണ്ടാവാന്‍ പാടില്ല. എന്തെങ്കിലും പറഞ്ഞു ഇവനെ നേരത്തെ തന്നെ പറഞ്ഞയക്കണം. എന്റെ മനസ്സില്‍ കുരുട്ടു ബുദ്ധികള്‍ തളിരിട്ട് തുടങ്ങി.


" നീ കുറെ നേരമായല്ലോ ഇവിടെ നില്‍ക്കുന്നു. എന്താ കാര്യം, നീ എവിടെയെങ്കിലും പോകുന്നുണ്ടോ ?” എന്നെ കണ്ട പാടെ സുനൈസ്‌ ചോദിച്ചു.

ഓ ഒന്നുമില്ലെടാ ഒന്ന് ടൌണ്‍ വരെ പോകാന്‍ നില്‍ക്കുവാ, നീയെങ്ങോട്ടാ ?

അടക്കിപ്പിടിച്ച ദേഷ്യം പുരത്തുകാനിക്കാതിരിക്കാന്‍ പ്രയാസപ്പെട്ട് ഞാന്‍ ചോദിച്ചു.

“എന്റെ വീട് വരെ ഒന്ന് പോകനമെടാ നാളെ വാപ്പാ ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോകുവാ..”

“ആഹാ എപ്പഴാ ബസ്‌ ?” ആശ്വസിക്കാന്‍ വകയുണ്ടാവണെ എന്ന് കരുതി ഞാന്‍ ചോദിച്ചു.

“അങ്ങനെ പ്രത്യേക സമയമോന്നുമില്ലളിയാ സര്‍ക്കാര്‍ വണ്ടിയല്ലേ വന്നാല്‍ വന്നു.. അത്ര തന്നെ.”  അവന്‍ ഒരു പുച്ഛം കലര്‍ന്ന മറുപടി തന്നു.

(അതോടെ എന്റെ പ്രതീക്ഷ തീര്‍ന്നു ,സര്‍ക്കാര്‍ കാര്യം എന്നും ലേറ്റ് ആണല്ലോ ?)


അങ്ങിനെ അവന്റെ ബസ്‌ പെട്ടെന്ന്‍ വരണേ എന്ന് പ്രാര്‍ത്ഥിച്ച് ഞാനും ,അടുത്ത്‌ നില്‍ക്കുന്ന തരുണീമണികളുടെ അംഗലാവണ്യം സ്കാന്‍ ചെയ്ത് അവനും കുറെ നേരം അങ്ങനെ നില്‍പ്പ് തുടര്‍ന്നു.



.സമയം 4.45 ആയി. അവന്‍ ഇപ്പോഴും ഇത്തിളുപോലെ എന്നെച്ചേര്‍ന്നു നില്‍ക്കുകയാണ്.  എന്ത് പറഞ്ഞിട്ടും അവന്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുമില്ല.

ഞാന്‍ ഫേസ്ബുക്ക് തുറന്നു അവള്‍ക്ക് ഒരു മെസ്സേജ് അയച്ചു ,

"നീയെവിടെയാ മുത്തേ .. ഞാന്‍ എത്ര നേരമായി വെയിറ്റ് ചെയ്യുകയാനെന്നറിയാമോ ?

നീ എന്നെ പറ്റിക്കുകയായിരുന്നല്ലേ  .. ഇന്ന് വന്നില്ലേല്‍ നോക്കിക്കോ ഇനി ഞാന്‍ നിന്നോട് മിണ്ടുകയില്ല   ...“

എന്നിലെ ഓരോ തരി കാമുകനും നിരാശയുടെ പാരമ്യതയില്‍ നിന്നു പൊട്ടിത്തെറിക്കുകയായിരുന്നു.

എനിക്ക് ദേഷ്യം വന്നിട്ട് കണ്ണുപോലും കാണാന്‍ പറ്റാത്ത അവസ്ഥയായി മാറിക്കഴിഞ്ഞിരുന്നു അപ്പോള്‍.


സമയം 5 മണി. സുനൈസിനു പോകാന്‍ വണ്ടി വന്നു.

അവന്‍ എന്നോട് യാത്ര പറഞ്ഞു, ഇത്രയും നേരം മനസ്സില്‍ തെറി വിളിച്ചുവെങ്കിലും, ഒരു കമ്പനിക്ക്‌ ഇവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന തിരിച്ചറിവ് എന്റെ മനസ്സിലെ ദേഷ്യമെല്ലാം അകറ്റി നിര്‍ത്തി.

നിറഞ്ഞ സന്തോഷത്തോടെ അവന്‍ അവനെ പറഞ്ഞയച്ചു,


അല്‍പ്പദൂരം നടന്ന ശേഷം സുനൈസ്‌ എന്റെ നേര്‍ക്ക  വീണ്ടും നടന്നടുത്തു.

എന്നിട്ട്‌ അവന്‍ ചോദിച്ചു.

" നീയൊരു ഫാത്തിമയെ കാത്തു നില്‍ക്കുകയാണോ ? ഒരു ഫാത്തിമ നൂറുദ്ദീന്‍ ?”

പടച്ചോനേ …

ഞാനിക്കാര്യം  ആരോടും പറഞ്ഞിട്ടില്ലല്ലോ?

 അവളുടെ പേര് ഇവനെങ്ങനറിയാം?

 അവളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഇവനെ കണ്ട കാര്യം എനിക്ക് ഓര്മ വരുന്നില്ലല്ലോ ?

. പിന്നെങ്ങനെ ഇവന് അവളെ അറിയാം ?

ഇനി ഇവന്റെ ബന്ധു വല്ലതും ആയിരിക്കുമോ ?

ഇവനൊരു പെങ്ങള്‍ ഉള്ളതായി എനിക്കറിയാം ,പ്രായം വെച്ച് നോക്കുമ്പോള്‍ ഫാത്തിമയുടെ പ്രായം വരും. എന്നാല്‍ അവളുടെ പേര് എനിക്കറിയില്ല.

ഇവന്റെ ഇനിഷ്യലും  എന്‍ ആണ്.

ഇനി അവളാണോ ഇവള്‍ ? ഇവള്‍ ആണോ അവള്‍ ?

 ആണെങ്കില്‍  ഊ.... ..(ഒരു ന്യൂ ജെനെരേശന്‍ തെറി ഞാന്‍ മനസ്സില്‍  പറഞ്ഞു.)

"നിനക്കെങ്ങനെ ഈ കാര്യം അറിയാം" … വര്‍ധിച്ച ജിജ്ഞാസ യോടെയും ഒരല്‍പം പേടിയോടെയും ഞാന്‍  ചോദിച്ചു.

എന്നാല്‍ അവന്‍ എന്നോട് ഒന്നും പറഞ്ഞില്ല. അവന്‍ കലിപ്പിച്ച് എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു. അതുവരെ ഞാന്‍ കാണാത്ത അവന്റെ മുഖം.

അതും കൂടി  കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ,

ഇപ്പൊ കരണക്കുറ്റിക്ക് ഒരു അടി വീഴും...

ഒരടിയിലെങ്കിലും അവന്‍ നിര്‍ത്തിയാല്‍ മതിയാരുന്നു.

ഞാന്‍ തല്ലു കൊള്ളാനായി തയാറെടുപ്പ്‌ തുടങ്ങി.

ഒന്നരക്കിലോയോളം ഫെയര്‍ ആന്‍ഡ്‌ ഹാന്‍സം തേച്ച കവിളുകളാ..

എല്ലാം നാശമാകുമല്ലോ ?.. (എന്റെ ചിന്തകള്‍ ഇങ്ങനെയുള്ളവ മാത്രമായിരുന്നു. മറ്റൊന്നും ചിന്തിച്ചിട്ട്  കാര്യമില്ല എന്നെനിക്കറിയാമായിരുന്നു.)

പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട്  ഒന്നും പറയാതെ അവന്‍ നടന്നകലുക മാത്രം ചെയ്തു.

അല്ല, എന്താ ഇത്? കിട്ടേണ്ട തല്ലു കിട്ടാതെ പോകുമ്പോഴുള്ള സന്തോഷം മറച്ചു വെച്ച് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.

സുനൈസ്‌  തിരിഞ്ഞു നോക്കാതെ നടന്നു കൊണ്ടേയിരുന്നു. അവന്‍ ബസ്സില്‍ കയറുന്നതും ,ആ വണ്ടി ദൂരേക്ക്‌ മറയുന്നതും എല്ലാം ഞാന്‍ നോക്കിക്കൊണ്ട് നിന്നു.

ഇനി അവള്‍ വരില്ല, ഞങ്ങളുടെ കൂടിക്കാഴ്ച സുനൈസ്‌  അറിഞ്ഞു എന്നത് സത്യം.

അത് കൊണ്ടായിരിക്കണം അവള്‍ ഇന്ന് വരാഞ്ഞത്‌.

ഇനി നിന്നിട്ടും കാര്യമില്ല, ഞാന്‍ പതിയെ ഹോസ്റ്റലിലേക്ക് നടക്കുവാന്‍ തുടങ്ങി.

പെട്ടെന്ന് എന്റെ ഫോണില്‍ ഒരു ബീപ് ശബ്ദം.

ഞാന്‍ നോക്കിയപ്പോള്‍ ഫാത്തിമയുടെ ഫേസ്ബുക്ക് മെസ്സേജാണ്.

എന്റെ സന്തോഷത്തിനതിരില്ലായിരുന്നു, ഞാനത് വായിച്ചു.

ഒരു തവണയല്ല ,പലതവണ. പല തവണയുമല്ല പല പല തവണ.

എനിക്ക് എന്റെ ബോധം പോകുന്നുണ്ടോ എന്നൊരു സംശയം ഞാന്‍ പതിയെ ഒരു മതിലിലേക്ക് ചാരി നിന്നു.


അതില്‍ എന്താനവള്‍ എഴുതിയിരുന്നത് എന്നറിയണ്ടേ?


“അളിയാ നീ ഇനിയും ഫാത്തിമയെ കാത്തിരിക്കണ്ട , കാരണം ആ ഫാത്തിമ ഞാനാടാ....”



ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ബസ്സില്‍ കയറിപ്പോയ സുനൈസിന്റെ ആക്കിയ ചിരിയാണ് എന്റെ മനസ്സില്‍ ഓടി വന്നത്.

എന്നാലും എന്റെ കോഴീ...... എനിക്കിട്ട് നീ തേച്ചല്ലോ ??...


[ നടന്ന സംഭവമാണ്, വിശ്വസിച്ചേ പറ്റൂ.....]


Comments

  1. ഈ.... പലര്ക്കും പറ്റിയ പറ്റിക്കൊണ്ടിരിക്കുന്ന ഇനിയും പറ്റാവുന്ന ഒരു പറ്റ്.. :)

    ReplyDelete
    Replies
    1. ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ജീവിതങ്ങളിലും ഉണ്ടാവും, ചിലത് ചിലര്‍ മനപ്പൂര്‍വം ആരോടും പറയില്ല , നാണം കെടും എന്ന ഭീതിയാല്‍..

      Delete
  2. സുനൈസിനെ കണ്ടപ്പൊഴേ എനിക്ക് കാര്യം മനസിലായി.. എന്നിട്ടും....

    രസകരമായിട്ട് എഴുതിയിട്ടുണ്ട് കേട്ടോ..

    ഏതെങ്കിലും പെണ്ണിൻറെ പ്രൊഫൈൽ കാണുമ്പൊഴേ പ്രേമം തോന്നുന്നവർക്ക് ഇങ്ങനെ തന്നെ വേണം..

    ReplyDelete
    Replies
    1. ഒട്ടുമിക്ക എല്ലാ പുരുഷന്മാര്‍ക്കും ഉള്ള ഒരു അസുഖം ആണെന്ന് പറയാം, ഈ ഞാനുള്‍പ്പെടും അതില്‍ കേട്ടോ.. ഒരു പെണ്ണിനെ കണ്ടാല്‍ അതിനെ നോക്കി കമെന്‍റ് പറയുന്ന ഒട്ടുമിക്ക എല്ലാവരും സോഷ്യല്‍ മീഡിയകളിലും ഇതേ സ്വഭാവം തന്നെ വച്ച് പുലര്‍ത്തുന്നവരാണ് ...
      അഭിനന്ദനത്തിനു നന്ദി... വരിക ഇടയ്ക്കൊക്കെ..

      Delete
  3. സുനൈസിനെ കണ്ടപ്പൊഴേ എനിക്ക് കാര്യം മനസിലായി.. എന്നിട്ടും....

    രസകരമായിട്ട് എഴുതിയിട്ടുണ്ട് കേട്ടോ..

    ഏതെങ്കിലും പെണ്ണിൻറെ പ്രൊഫൈൽ കാണുമ്പൊഴേ പ്രേമം തോന്നുന്നവർക്ക് ഇങ്ങനെ തന്നെ വേണം..

    ReplyDelete
  4. ലക്കും ലഗാനും ഇല്ലാത്ത പ്രേമം ഇടങ്ങേറ്‌ തന്നെ ..
    അക്ഷര പിശാചു ഒരു പാടുണ്ട് സംഗീത് കാണണ്ട !

    ReplyDelete
    Replies
    1. സംഗീത് ഇതൊന്നും കണ്ടിട്ടില്ല...

      Delete
    2. പ്രേമത്തിനു കണ്ണും മൂക്കും ഒന്നും ഇല്ല എന്നല്ലേ? അപ്പൊ പിന്നെ ഇങ്ങനേം ആവാം പ്രേമം, പ്രേമിക്കുന്നിടത്തോളം ഒരു സുഖം, സത്യം അറിയാതിരുനാല്‍ ആയുഷ്കാലം ഓര്‍ത്തിരിക്കാന്‍ കുറെ മധുരമുള്ള ഓര്‍മകള്‍ നല്‍കാന്‍ ഇത്തരം പ്രണയങ്ങള്‍ക്കാവും.
      സംഗീതേട്ടനെ വിളിച്ച് അക്ഷരതെറ്റുകള്‍ കാണിച്ചു കൊടുത്തു ല്ലേ ????

      Delete
  5. ഈ കളി ഇനിയും തുടര്‍ന്ന് കൊണ്ടേ ഇരിക്കും...നന്നായി...!

    ReplyDelete
    Replies
    1. യേസാ വാലാ കളി കഭി കഥം നഹി ഹോഗാ ......
      വന്നതിനു നന്ദി ,മണ്ണാര്‍കാട്ടുകാരാ...

      Delete
  6. സംഗതിയുടെ പോക്ക് എവിടേക്ക് ആണെന്ന് ഒരു പകുതി ആയപ്പഴേക്കും പിടിത്തം കിട്ടിയിരുന്നു സുനൈസിന്‍റെ കുറച്ചു കൂടി ലേറ്റാക്കി യിരുന്നു എങ്കില്‍ സംഗതി നന്നാവുമായിരുന്നു അവനെ കുറിച്ചുള്ള വിവരണം ആ കുപ്പായം അവന്‍റെ താക്കി അതിനോട് കൂടെ ആട് ചെയ്യുകയും ചെയ്തിരുന്നു എങ്കില്‍ സംഗതി കസറിയേനെ

    ReplyDelete
    Replies
    1. നടന്ന സംഭവം അത് പോലെ തന്നെ എഴുതണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, അതിനാല്‍ തന്നെ അധികം സാങ്കല്‍പ്പികം ഞാന്‍ എഴുതാന്‍ ശ്രമിച്ചില്ല, അല്‍പ്പം പൊടിപ്പും തൊങ്ങലും കൂടി ആഡ് ചെയ്യണം എന്നുണ്ടായിരുന്നു, പക്ഷെ സത്യം മാഞ്ഞു പോകും എന്നതിനാല്‍ അതുള്‍പ്പെടുത്തിയില്ല , അടുത്ത തവണ കൂടുതല്‍ മനോഹരമാക്കാന്‍ ശ്രമിക്കാം... വന്നതിനു വായിച്ചതിനും നന്ദി, വമ്പത്തരങ്ങളിലെക്ക് ഉടന്‍ വരുന്നുണ്ട്..

      Delete
  7. പയങ്കരം ! :)

    ReplyDelete
    Replies
    1. എന്തെരപ്പീ നീ ഇങ്ങനേക്കെ പറയണാ .... അമ്മച്ചിയാണേ ഇത് എന്‍റെ ജീവിതോന്നുമല്ല കേട്ടാ.... അതോണ്ട് പയങ്കരോന്നോന്നും പറഞ്ഞു ബലുതാക്കണ്ട കേട്ടാ....

      Delete
  8. adi kollaththathinte santhosham allak urava ninakku...poovaalaa.

    ReplyDelete
    Replies
    1. ആഹാ ... ഇപ്പോ അങ്ങനായോ? ആള്‍ കോഴീസ് ആര്‍ നോട്ട് പൂവാലന്‍സ് .....
      മുജ്ജന്മ സുകൃതം....

      Delete
  9. കോളേജ്‌ കുമാരന്മാര്‍ക്ക് സാധാരണ പറ്റാറുള്ള ഒരു അനുഭവം ഭംഗിയായ് അവതരിപ്പിച്ചു

    ReplyDelete
    Replies
    1. പറ്റാരുള്ളത് മാത്രമല്ല പറ്റികൊണ്ടിരിക്കുന്നതും .... ഒരുപക്ഷെ സോഷ്യല്‍ മീഡിയകളില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാത്തവര്‍ ചുരുക്കമായിരിക്കും...

      Delete
  10. വല്ലാത്ത ചതിയായിപോയി
    സുനൈസ് നൈസായിട്ടങ്ങ് പറ്റിച്ചു അല്ലേ?

    ReplyDelete
    Replies
    1. സമകാലിക ബ്ലോഗര്‍മാരുടെ കൂട്ടായ്മയില്‍ തേപ്പിന്റെ ആശാന്മാര്‍ ഇവരല്ലേ... അപ്പോ പിന്നെ തേയ്ക്കാതിരിക്കുമോ ? വന്നതിനു നന്ദി അജിത്തേട്ടാ ....

      Delete
  11. ha ha
    nalla rasam kelkkan ......
    anubhavichavare sammathikkanam

    ReplyDelete
    Replies
    1. കാത്തിരുന്നോളൂ ഒരുപക്ഷെ ഈ സംഭവം ആര്‍ക്കും സംഭാവികാം .....

      Delete
  12. പരസ്യ വാചകം കണ്ട് കേറിയതാണ് :)

    ReplyDelete
    Replies
    1. ഉള്ളടക്കം മാത്രം നന്നായാല്‍ പോരല്ലോ പടന്നക്കാരാ... പരസ്യ വാചകം കണ്ടാലല്ലേ ആളുകള്‍ കയറുകയുള്ളൂ.... മാര്‍ക്കെറ്റിംഗ് മാര്‍ക്കെറ്റിംഗ്...

      Delete
  13. സുനൈസിനിട്ടൊരു തങ്ങാണോ എന്നറിയാന്‍ ഞാന്‍ ആദ്യമേ ക്ലൈമാക്സ് ആണ് വായിച്ചു നോക്കിയത്.

    ReplyDelete
    Replies
    1. ആദ്യമേ അവസാനം വായിച്ചത് മഹാ' തെണ്ടിത്തരം ' ആയിപ്പോയി... അത് വേണ്ടായിരുന്നു... എന്നാലും വന്നു അവസാനം മുതല്‍ ആദ്യം വരെ വായിച്ചു എന്ന് കേട്ടതില്‍ സന്തോഷം.. വരിക ദിവസവും,,,, :P

      Delete
  14. ക്ലൈമാക്സ് ഞാന്‍ സുനൈസ് വന്നപ്പോഴേ ഊഹിച്ചു....എന്നാലും നല്ല രസമായി എഴുതിയിട്ടുണ്ട്....കോളേജ് ജീവിതത്തില്‍ ഇതുപോലുള്ള കൂട്ടുകാര്‍ എല്ലാവര്‍ക്കും ഉണ്ടാവും ...അപ്പോള്‍ അവരോട് ചിലപ്പോള്‍ ദേഷ്യം തോന്നുമെങ്കിലും ജീവിതകാലം മുഴുവന്‍ ഓര്‍ത്തു ചിരിക്കാനുള്ള വകയായിരിക്കും ഇങ്ങിനെയുള്ള സംഭവങ്ങളിലൂടെ അവര്‍ നമുക്ക് സമ്മാനിക്കുക....

    ReplyDelete
    Replies
    1. എന്നോട് ഈ സംഭവം സുനൈസ് പറഞ്ഞപ്പോഴും അവന്‍റെ മുഖത്ത് ഞാന്‍ ഈ പുഞ്ചിരി മാത്രമേ കണ്ടുള്ളൂ.. ഒരു പക്ഷെ മനുഷ്യന് മാത്രം കഴിയുന്ന ഒന്നായിരിക്കണം ഇത്തരം അനുഭവങ്ങള്‍ ഓര്‍ത്ത് കാലങ്ങള്‍ക്കിപ്പുറം ചിരിക്കാന്‍...

      Delete
  15. എന്നിലെ ആ പോലീസുണർന്നിരുന്നു

    ReplyDelete
    Replies
    1. ഒട്ടുമിക്ക എല്ലാ മലയാളികളുടേം ഉള്ളില്‍ ഈ പോലീസുകാരനുണ്ട് , നമ്മള്‍ വിളിച്ചില്ലേലും ഈ പോലീസുകാരന്‍ ഇടയ്ക്കൊക്കെ ഉണര്‍ന്നോളും .... വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി...

      Delete
  16. ഡാ ഇത്രേം ആയിട്ടും ഇതിനു എന്‍റെ ഒരു കമന്റ് ഇല്ലായിരുന്നു അല്ലെ??? :o

    അവസാനം നീ ഇത്തിരി വലിപ്പിച്ചു...
    എന്നാലും പറഞ്ഞു തന്നതുപോലെ നന്നായി എഴുതി.. :P :P :P

    ഇനി കാണുമ്പോ നിനക്കിതിനുള്ളത് തരാട്ടാ...
    ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍

    ReplyDelete
  17. kada nannaaayittund aare parichayappettalum ni fake aanonnu samsayikkunnathinte rahasyam ippolalle manasilayathu?

    ReplyDelete
  18. കൊള്ളാം മോനേ..

    ReplyDelete
  19. എന്നാലും സുനൂനെ കണ്ടിട്ടും നിനക്ക് ബുദ്ധി ഓടാഞ്ഞത് കഷ്ടായി...
    നല്ല എഴുത്ത്...

    ReplyDelete

Post a Comment