
ഒരു കമ്പ്യൂട്ടറിനെ സംബന്ധിച്ച് ഡ്രൈവറുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക അസാധ്യമാണ്.
ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും എന്താണ് ഈ ഡ്രൈവര്‍ എന്ന്,
ഒരു സോഫ്റ്റ്‌വെയറിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് ഡ്രൈവര്‍. ഓപ്പറേറ്റിങ് സിസ്റ്റവും(eg:windows 7) സോഫ്റ്റ്‌വെയറും (eg: winamp) എങ്ങനെ ഒരു ഹാര്‍ഡ് വെയറുമായി(eg:speaker) കമ്മ്യൂണിക്കേഷന്‍ നടത്തണം എന്ന് തീരുമാനിക്കുന്ന ഇടനിലക്കാരാണ് ഡ്രൈവറുകള്‍.
ഉദാഹരണത്തിന് sound card driver നിങ്ങളുടെ സോഫ്റ്റ്‌വെയറിനോട് പറയുന്നു എങ്ങനെ ഡിജിറ്റല്‍ ഡേറ്റ ഓഡിയോ സിഗ്നല്‍ ആക്കി മാറ്റി നിങ്ങളുടെ സ്പീക്കറിലേക്ക് എത്തിക്കാം എന്ന്.
ഇതുപോലുള്ള പ്രവര്‍ത്തനങ്ങളാണ് keyboard,monitor,printer,video cards തുടങ്ങിയവയിലും നടക്കുന്നത്.
ഇത്തരത്തിലുള്ള ഡ്രൈവറുകളെയെല്ലാം ഏകീകൃതമായി നിയന്ത്രിക്കുന്നത് ഡിവൈസ് മാനേജര്‍ എന്ന ഒരു ഭാഗത്താണ്.എല്ലാ വിന്‍ഡോസ് വേര്‍ഷനുകളിലും ഇത് ലഭ്യമാണ്.
സമയാസമയങ്ങളില്‍ അപ്ഡേറ്റ് ചെയ്യപ്പെടെണ്ടാവയാണ് ഇവ.
സാധാരണ ഈ ഡ്രൈവറുകള്‍ നമ്മള്‍ സിസ്റ്റം വാങ്ങുമ്പോള്‍ അപ്ടേറ്റ് ചെയ്യാറാണ് പതിവ് ,പിന്നീട് നമ്മള്‍ ഇതിനെക്കുറിച്ച് ഓര്‍ക്കാറില്ലെന്നതാണ് വാസ്തവം. ഔട്ട്‌ഡേറ്റഡായ ഡ്രൈവറുകള്‍ നിങ്ങളുടെ സിസ്റ്റത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും,എന്നാല്‍ ഇതിനെക്കുറിച്ചോന്നും നമ്മള്‍ ബോധവാന്മാരല്ല.

ഇത് സ്വമേധയാ ഔട്ട്‌ഡേറ്റഡാ യ എല്ലാ ഡ്രൈവറുകളും കണ്ടെത്തി ഇവയുടെ പുതിയ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നു. ഇതിനാല്‍ നമുക്ക് ഔട്ട്‌ഡേറ്റഡായ ഡ്രൈവറുകള്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് ഹാര്‍ഡ്‌വെയര്‍ പ്രശ്നങ്ങളില്‍ നിന്നും,സിസ്റ്റം ക്രാഷില്‍ നിന്നെല്ലാം സംരക്ഷിക്കും
ഇതിനായി
1. ആദ്യം ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
2.തുടര്‍ന്ന്‍ റണ്‍ ചെയ്യുക

3. സ്കാനിംഗ് കഴിഞ്ഞ ശേഷം അപ്ഡേറ്റ് ചെയ്യുവാനുള്ള ഡ്രൈവറുകള്‍ കാണുകയാണെങ്കില്‍ അപ്ഡേറ്റ് ഓള്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

4.തുടര്‍ന്ന്‍ ഡൌണ്‍ലോഡ് ചെയ്തു കഴിയുമ്പോള്‍ അവ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഔട്ട്‌ഡേറ്റഡായ ഡ്രൈവറുകള്‍ ഓരോന്നായി അപ്ഡേറ്റ് ചെയ്യേണ്ടിവരുന്ന സമയം ലാഭിക്കാം.
Thanks for the help.usefull post
ReplyDeleteകൊള്ളാം....
ReplyDeleteനമ്മള് കാശു കൊടുക്കാതെ വാങ്ങുന്ന വിൻഡോസ് ആകുമ്പോൾ എന്തെങ്കിലും പണികിട്ടാൻ സാധ്യതയുണ്ടോ..
ReplyDeleteകുഴപ്പമൊന്നുമില്ല . ഞാൻ കാശു കൊടുക്കാതെ വാങ്ങുന്ന വിൻഡോസിലാണ് പരീക്ഷിചത് ...
Deleteതാങ്ക് യൂ. എന്റെ സിസ്റ്റം കുറെ ആയിട്ട് വളരെ സ്ലോ ആയിരുന്നു. ഒന്ന് അപ് ഡേറ്റ് ചെയുത് നോക്കട്ടെ. എന്നിട്ടും ശരിയായില്ലെങ്കില്‍ ഞാന്‍ ഇവിടെ പറയാം കേട്ടോ. എന്ത് ചെയ്യണമെന്ന് പറഞ്ഞുതരുമല്ലോ.
ReplyDelete