ഫോട്ടോഷോപ്പില്‍ എളുപ്പവഴിയിലൂടെ എങ്ങനെ വാട്ടര്‍മാര്‍ക്ക്‌ ആഡ് ചെയ്യാം ?

ഇത് കോപ്പിയടികളുടെ കാലമാണ്. ഫേസ്ബുക്ക് തന്നെ ഉദാഹരണം ,നമ്മള്‍ ഇന്നിട്ട പോസ്റ്റ്‌ നാളെ വേറൊരാളുടെ പേരില്‍ കിടക്കുന്നത് കാണാം.അത് കഥയാകാം,കവിതയാകാം, ചിത്രങ്ങളാകാം, അങ്ങിനെ പലതുമാകാം.
നമ്മുടെ സര്‍ഗ വാസനകള്‍ കൊണ്ട് തയ്യാറാക്കുന്ന ഒരു സൃഷ്ടി മറ്റൊരാള്‍ യാതൊരു വിധ കടപ്പാടുകളും വെയ്ക്കാതെ അദ്ധേഹത്തിന്റെ സൃഷ്ടിയാണെന്ന ഭാവത്തില്‍ പ്രചരിപ്പിക്കുമ്പോള്‍ ഏതൊരു കലാകാരനും ഒന്ന് വേദനിക്കും.

ഇത് പൂര്‍ണമായും തടയാന്‍ കഴിയുന്ന ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കോപ്പിറൈറ്റ് ചെയ്യപ്പെട്ടവ പോലും ഇന്റര്‍നെറ്റില്‍ സുലഭമായ കാലമാണ്. ചിത്രകാരന്മാര്‍ക്കും , ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്യുന്നവര്‍ക്കും ( ഫോട്ടോഷോപ്പ് ) ഒരു പരിധി വരെ തങ്ങളുടെ സൃഷ്ടിയില്‍ മേധാവിത്വം ഉറപ്പാക്കാന്‍ കഴിയുന്ന ഒരു വഴിയാണ് ഞാന്‍ പരിചയപ്പെടുത്തുവാന്‍ പോകുന്നത്.

ചിത്രങ്ങളില്‍ തങ്ങളുടെ പേര് ആലേഖനം ചെയ്യുക എന്നതാണു പൊതുവേ എല്ലാവരും സ്വീകരിച്ചിരിക്കുന്ന ഒരു മാര്‍ഗം. പക്ഷെ നേരിട്ട് ഇങ്ങനെ ചെയ്യുമ്പോള്‍ ചിത്രത്തിന്‍റെ പൂര്‍ണതയ്ക്ക് ഒരു ഭംഗം വരാന്‍ ഇടയുണ്ട്.

അപ്പോഴാണ്‌ വാട്ടര്‍ മാര്‍ക്കിന്റെ പ്രസക്തി. വാട്ടര്‍മാര്‍ക്ക് ഉപയോഗിച്ച് എഴുതുന്ന വാക്കുകള്‍ക്കുള്ളിലൂടെ ചിത്രവും കാണുവാന്‍ കഴിയും എന്നതാണു ഇതിന്‍റെ പ്രത്യേകതവാട്ടര്‍മാര്‍ക്ക് ആഡ് ചെയ്യാനുള്ള പല സോഫ്റ്റ്‌വെയറുകളും , വെബ്സൈറ്റുകളും ഇന്ന് ലഭ്യമാണ്ചില സോഫ്റ്റ്‌വെയറുകള്‍ ഫ്രീ ആണെങ്കിലും നമ്മുടെ ഇഷ്ടപ്രകാരം എഡിറ്റ്‌ ചെയ്യാന്‍ കഴിയുന്നവയാവില്ല.ചില സൈറ്റുകളില്‍ അവര്‍ നിര്‍ദേശിക്കുന്ന വലിപ്പത്തിലേ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ കഴിയൂ.

എന്നാല്‍ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ എളുപ്പത്തില്‍ തന്നെ ചെയ്യുവാന്‍ കഴിയുന്ന ഒന്നാണ് ഈ വാട്ടര്‍മാര്‍ക്ക് ആഡ് ചെയ്യുക എന്നത്.

അധികമാര്‍ക്കും അറിയാന്‍ ഇടയില്ലാത്ത ഒന്നാണിത്.അതിനാല്‍ ഈ ആര്‍ട്ടിക്കിള്‍ പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് എത്തിക്കുമല്ലോ ?
നിങ്ങളുടെ സൃഷ്ടികളില്‍ നിങ്ങളുടെ മുദ്ര തന്നെ പതിപ്പിക്കൂ ...

ഇതിനായുള്ള സ്റെപ്പുകള്‍ ചുവടെ കൊടുക്കുന്നു.



 എഡിറ്റിങ്ങിനു മുന്‍പുള്ള ചിത്രം
ഈ ചിത്രം ഫോട്ടോഷോപ്പില്‍ തുറക്കുന്നു.
തുടര്‍ന്നു വാട്ടര്‍മാര്‍ക്ക് ആഡ് ചെയ്യേണ്ട ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുക.
.

തുടര്‍ന്ന് ലെയെര്സ് ബോക്സില്‍ ടെക്സ്റ്റ്‌ ഫയലിനു മുകളില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത്
blending option സെലെക്റ്റ് ചെയ്യുക.
 തുടര്‍ന്ന് 'F7' ബട്ടണ്‍ പ്രസ്‌ ചെയ്ത് ലേയര്‍ ബോക്സ് കൊണ്ട് വരിക . അതില്‍ ഇപ്പോള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ്‌ സെലക്റ്റ് ചെയ്തശേഷം Fill എന്ന കോളം 0 % ആക്കുക 




 
തുടര്‍ന്ന് വരുന്ന layer style എന്ന ബോക്സില്‍ നിന്നും Bevel and Emboss സെലെക്റ്റ് ചെയ്യുക.
തുടര്‍ന്ന്, ചുവടെ കൊടുത്തിരിക്കുന്നവ change ചെയ്യുക.


Structure dept : 121 %
Direction :up
Size : 6 px
Soften : 6 px
Shading angle : 60 0
Altitude : 50 0
Highlight mode opacity : 100 %
Shadow mode opacity : 63 %




തുടര്‍ന്ന് O.K ക്ലിക്ക് ചെയ്യാതെ inner glow സെലക്റ്റ് ചെയ്യുക.
അതില്‍ ചുവടെ കൊടുക്കുന്ന മാറ്റങ്ങള്‍ ചെയ്യുക.
Structure opacity : 100 %
elements size : 10 px
quality range : 100 %





തുടര്‍ന്ന്‍ O.K ക്ലിക്ക് ചെയ്യാതെ outer glow സെലക്ട്‌ ചെയ്യുക.
ഇതില്‍ ചുവടെ കൊടുത്തിരിക്കുന്ന മാറ്റങ്ങള്‍ നല്‍കുക.
Structure opacity :42 %
elements spread : 100%
elements size : 1 px
quality range : 75 %
quality jitter : 72 %




തുടര്‍ന്ന് O.K ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വാട്ടര്‍മാര്‍ക്ക് ആഡ് ചെയ്യപ്പെട്ട ചിത്രം റെഡി.

റിസള്‍ട്ട് ഇമേജ്


ഇതില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്ന പിക്സല്‍ റേറ്റും , ശതമാനക്കണക്കുമെല്ലാം നിങ്ങള്‍ക്ക് മനസ്സിലാകുവാന്‍ വേണ്ടി മാത്രമാണ്.നിങ്ങളുടെ ഇഷ്ടപ്രകാരം അത് കൂട്ടുകയും കുറയ്ക്കുകയും ആവാം.
ഇതിലും നന്നായി നിങ്ങള്‍ക്ക് ചെയ്യുവാനാകും.

ഈ ട്രിക്ക് ഇഷ്ടമായെങ്കില്‍ ഈ ആര്‍ട്ടിക്കിള്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തു നല്‍കാന്‍ മറക്കണ്ട.
കൂടാതെ ഈ ഫേസ്ബുക്ക് പേജ് ഒന്ന് ലൈക്കിയിട്ടും പോകാം.


courtesy : Google images

Comments

  1. ഇത് കൊള്ളാം.പുതിയ അറിവാണ്.പക്ഷെ ഇതിനേക്കാൾ എളുപ്പത്തിൽ ചെയ്യാനുള്ള സോഫി വെയറുകൾ ലഭ്യമുല്ലപ്പോൾ എന്തിനാ ഇങ്ങിനെ വളഞ്ഞു മൂക്ക് പിടിക്കുന്നത്? ഇതിനു ഉപയോഗിക്കാൻ സാധിക്കുന്ന നല്ലൊരു സോഫ്റ്റ്‌ വെയര് ടോറന്റ് ഞാൻ ഇവിടെ ഷെയർ ചെയ്യട്ടെ.

    ആവശ്യമുള്ളവർ ഇവിടെ ക്ലിക്കുക.

    ReplyDelete
    Replies
    1. ഇക്കണക്കിനു രണ്ടും കൂടി അടിയകുമല്ലോ

      Delete
  2. Sure.
    photoshop nammal ellaarum use cheyyunna onnaanu.
    so njan paranju.

    ReplyDelete
  3. :) കൊള്ളാലോ വീഡിയോണ്‍

    ReplyDelete
  4. അയ്യോ അടി കൂടണം എന്നാ യാതൊരു ഉദ്ദേശവും എനിക്കില്ല.അറിയുന്നത് ഷെയർ ചെയ്തെന്നു മാത്രം

    ReplyDelete
  5. Nammal ellaavarudem system il saadhaarana kaanunna onnaanu photoshop .
    ithil thanne cheyyaanaakumpol enthinu vere pokanam..enne njaan chinthichulloo...
    photoshop il work cheythu kondirikkumpol thanne ithum cheyyaam. athinu vendimaathram
    veronnine thedi pokano?
    maathramalla oru paad settings photoshop il thanneyund.
    torrent ellaavarkkum download cheyyanaakunna onnaanu. but malware kal athikamaanenna vasthutha marachu veykkaanum paadilla.

    ReplyDelete

  6. maathramalla oru paad settings photoshop il thanneyund.
    torrent ellaavarkkum download cheyyanaakunna onnaanu. but malware kal athikamaanenna vasthutha marachu veykkaanum paadilla.

    ReplyDelete
  7. അത് നല്ല കുറിപ്പായി.

    പെട്ടെന്ന് ഫോട്ടോഷോപ്പ് കൈവശം ഇല്ലെങ്കില്‍ ഞാന്‍ http://pixlr.com/editor ആണ് ഉപയോഗിക്കുക. മിക്കവാറും കാര്യങ്ങള്‍ എല്ലാം നടക്കും!

    ReplyDelete
  8. Valare nandhi vishnuvettaa....
    ith enikk puthiyoru arivaayirunnu... tnx.

    ReplyDelete
  9. കൊള്ളാംട്ടോ...

    അസ്രൂസാശംസകള്‍ :)

    ReplyDelete
  10. വാട്ടര്‍ മാര്‍ക്ക് ചെയ്ത് ചെയ്ത് ടെക്സ്റ്റ് rotate ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ മാഷേ ?

    ReplyDelete
  11. Undallo ctrl + t press cheyth rotate cheyyaam. :-)

    ReplyDelete
  12. Any nice software for video subtitle malayalam ?

    ReplyDelete
  13. ഇതിനു എന്തിനാ മാഷേ ഇത്ര റിസ്ക്‌ എടുക്കുന്നത് ഫോട്ടോ ഷോപ്പില്‍ Type Mask Tool എടുത്താല്‍ ഇത് വളരെ എളുപ്പം ചെയ്യാമല്ലോ. ഇങ്ങിനെ വളഞ്ഞു മൂക്ക് പിടിക്കണോ

    ReplyDelete
  14. Thaankal parayunna reethikkum blending cheythe mathiyaakoo....

    ee reethiyil njan inside & outside.glow oru bhangi varuthaanaanu use cheythath... aadya step il thanne watermark aakumallo
    ...

    so both ways will give same result...

    ReplyDelete
  15. ഇനി ഇതും കൂടി നോക്കട്ടെ...

    ReplyDelete

Post a Comment