മനുഷ്യന്‍ മനുഷ്യനെ മറക്കുന്ന ഈ കാലത്ത് , ഒരു പറ്റം മൃഗ സ്നേഹികളുടെ വിജയത്തിന്റെ കഥ.






” The world does not belong to us, we have
only been given a space to live in. We need
to share this space with other creations of God as well. ”


മനുഷ്യന്‍ മനുഷ്യനെ മറക്കുന്ന കാലം , ആപല്‍ഘട്ടത്തില്‍ പോലും മനുഷ്യനെ സഹായിക്കാന്‍ ആളില്ലാതെ വരുന്ന ഈ കാലത്ത് പാവം  മിണ്ടാപ്രാണികളെ ആരു സഹായിക്കും ?. തെരുവ് നായ്ക്കളെ കല്ലെറിഞ്ഞോടിക്കുന്നവര്‍ മറക്കുന്ന ഒന്നുണ്ട്. നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും നമ്മുടെയത്ര സ്വാതന്ത്ര്യം ഉണ്ട്, ജീവിക്കുവാനുള്ള അവകാശം ഉണ്ട്. ഒരു ഏകാധിപതി എന്ന ഒരു ചിന്ത മനുഷ്യനെ ഇത്തരം ചിന്തകളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തുന്നു. മനുഷ്യന്‍റെ അവകാശങ്ങള്‍ക്ക് മുറവിളി കൂട്ടുന്നവര്‍ ഈ മിണ്ടാപ്രാണികളുടെ അവകാശങ്ങളെ കണ്ടില്ലെന്നു നടിക്കാറാണ് പതിവ്.

 എന്നാല്‍ എല്ലാവരെയും പോലെ ഇത്തരം വിഷയങ്ങള്‍ക്ക്  നേരെ കണ്ണടക്കാന്‍ കഴിയുമായിരുന്നില്ല ഒരുപറ്റം ചെറുപ്പക്കാര്‍ക്ക്.ആരോരും ഇല്ലാത്ത, കണ്ടാല്‍ അറപ്പ് തോന്നുന്നതെരുവ് നായ്ക്കളെ അവര്‍ ഏറ്റെടുത്തു ,അവയെ ശുശ്രൂഷിച്ചു ,പരിപാലിച്ചുജീവിതത്തിലേക്ക് തിരികെ നടത്തികാണുന്നവര്‍ക്ക് ഇവര്‍ ചെയ്യുന്നത് എന്തിനെന്നു തുടക്കത്തില്‍ മനസ്സിലായിരുന്നില്ലെങ്കിലും,അവഗണനകളെയും എതിര്‍പ്പുകളെയും അവഗണിച്ച് അവര്‍  തുടര്‍ന്നും  ഈ സേവനം ചെയ്തുപോന്നുഇന്ന് തൃശ്ശൂരിലെ അറിയപ്പെടുന്ന ഒരു മൃഗ പരിപാലന കേന്ദ്രമായി ഇവരുടെ സ്ഥാപനം അറിയപ്പെടുന്നുവെങ്കില്‍ അത് ഇവരുടെ രാവും പകലും ഇല്ലാതെയുള്ള  പരിശ്രമങ്ങള്‍ കൊണ്ട് മാത്രം ലഭിച്ച അംഗീകാരമാണ്.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീതി ശ്രീവത്സന്‍ എന്ന ഒരു മൃഗ സ്നേഹിയായ ചെറുപ്പകാരിയുടെ ആശയമായിരുന്നു ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങുക എന്നത്മൃഗങ്ങള്‍ക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആവില്ലല്ലോ ?, അതിനാല്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുവാനും അവര്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്യുവാനും പ്രീതിക്ക് ഒരു കൂട്ട് വേണമായിരുന്നുഅതിനായി ഒരുപറ്റം സുഹൃത്തുക്കളുമുണ്ടായിരുന്നുപ്രീതിക്ക് കൂട്ടിനു . ഈ ആശയത്തിന്‍റെ അവസാനം ചെന്നെത്തിയത് പാവ്സ് തൃശൂര്‍ (PAWS THRISSUR) എന്ന സ്ഥാപനത്തിന്‍റെ തുടക്കത്തിലാണ്‌.

അപകടങ്ങളില്‍ അകപ്പെടുന്ന നായ്ക്കളെ പരിപാലിക്കാനും അവരെ നല്ലൊരു ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുക  എന്ന ലക്ഷ്യത്തോട് തുടങ്ങിയ സംരംഭം ആയിരുന്നിട്ടു കൂടി അപകടങ്ങളില്‍ പെട്ട പക്ഷികള്‍ക്കും , പൂച്ചക്കുഞ്ഞുങ്ങള്‍ക്കും ,മുതല്‍ ഒരു പാമ്പിനുവരെ ഇവരുടെ കാരുണ്യത്താല്‍ രക്ഷപെട്ട കഥപറയുവാനുണ്ട്.ഇക്കൂട്ടത്തില്‍ വഴിയരികില്‍ മാറാ രോഗമെന്ന് മുദ്രകുത്തി വഴിയരികില്‍ ദുര്‍ഗന്ധം പരത്തി നടന്ന തെരുവ് നായകള്‍ മുതല്‍  പണ്ട് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ പരിശീലനം നടത്തുവെന്ന റിപ്പോര്‍ട്ട്‌ വന്ന സമയത്ത് പരിശീലത്തിനു വേണ്ടി വെട്ടിപരിക്കേല്‍പ്പിച്ച കുറച്ച് നായകളും ഇക്കൂട്ടത്തിലുണ്ട് ,

ഇന്ന് ജില്ലയിലെ എവിടെ നിന്നും മൃഗങ്ങള്‍ക്ക് ഒരു അപകടം എന്ന് കേട്ടാല്‍ ഓടിയെത്താന്‍ ഇവരുണ്ടാകും എന്ന ഉറപ്പ് ഉള്ളത് കൊണ്ടാവും ജനങ്ങള്‍ ഇന്ന് ആദ്യം ബന്ധപ്പെടുക ഇവരുമായിട്ടാകും

ഇത്തരം ഒരു സംരംഭം തുടങ്ങുമ്പോള്‍ സാധാരണയായി വരാവുന്ന ഒരു പ്രശ്നമാണ് ഇവയെ സംരക്ഷിക്കുവാനുള്ള സ്ഥല സൗകര്യം, ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഒരുപറ്റം ആളുകള്‍ എന്നിവ, എന്നാല്‍ ഇതൊന്നും ഇവരെ പിന്തിരിപ്പിച്ചില്ല, തങ്ങളില്‍ ഒരാളുടെ വസ്തുവില്‍ അവര്‍ ഈ സംരംഭം തുടങ്ങി. ഇന്ന് 40 ല്‍ ഏറെ നായകള്‍ക്കും മറ്റു ജീവികള്‍ക്കും  ഇവര്‍ താമസവും ഭക്ഷണവും ഒരുക്കുന്നു.

അപകടങ്ങളില്‍ അകപ്പെട്ട നായ്ക്കള്‍ മാത്രമല്ല ,പിറന്നു വീണ  നായ്ക്കുട്ടികളുംഇതില്‍ ഉള്‍പെടും ,നമ്മുടെ നാടന്‍ നായക്കുട്ടി മുതല്‍ വമ്പന്മാര്‍ വരെ ഈ സ്ഥാപനത്തിലുണ്ട്. മൃഗസ്നേഹികള്‍ക്ക് ഇവരെ ദത്തെടുക്കാനുള്ള അവസരവും പാവ്സ് തൃശൂര്‍ ഒരുക്കുന്നുണ്ട്. ഇതിനു യാതൊരുവിധ ഫീസും ഇവര്‍ ഈടാക്കുന്നില്ല,

എന്നാല്‍ ഇവരെ നിങ്ങള്‍ക്ക് കൈമാറുന്നതിന് മുന്‍പ് നിങ്ങള്‍ ഒരു മൃഗസ്നേഹിയാണോ എന്നറിയാന്‍ നിങ്ങളുടെ വീടും പരിസരവും ഇവര്‍ പരിശോധിക്കുകയും ചെയ്യും, ഇത് തൃപ്തികരമെന്ന് തോന്നിയാല്‍ മാത്രമേ ഇവര്‍ നിങ്ങള്‍ക്ക് ഈ കുഞ്ഞുങ്ങളെ വിട്ടു തരികയുള്ളൂനിങ്ങള്‍ ഇവരെ ഏറ്റെടുത്തതിനു ശേഷവും ഈ പരിശോധന ഉണ്ടാവാം.ഇതിനു തയ്യാറുള്ളവര്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ വീട്ടിലേക്കുള്ള പുതിയ അതിഥിയെ തിരഞ്ഞെടുക്കാനും അവയെ കൊണ്ട് പോകാനുമുള്ള ഒരു ഉത്തമ സ്ഥലമായി പാവ്സിനെ ഉപയോഗപ്പെടുത്താവുന്നതാണ്.


ഇവരുടെ ഈ സേവനങ്ങള്‍ക്ക് കരുത്തും വേഗതയും നല്‍കുവാനുമായി കേനയന്‍  ക്ലബ് ഓഫ് തൃശൂര്‍ ഇവര്‍ക്ക് ഒരു ആംബുലന്‍സ് 2013 ജനുവരി ആദ്യ വാരം നടത്തപ്പെട്ട ഇന്റര്‍നാഷണല്‍ ഡോഗ് ഷോയുടെ സമാപന ചടങ്ങിനോടനുബന്ധിച്ച് ഇവര്‍ക്ക് നല്‍കുകയുണ്ടായി.ഇത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ സഹായിക്കുമെന്നത്തില്‍ സംശയമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങള്‍ക്ക് പാവ്സ് തൃശ്ശൂരിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം , കൂടാതെ ഇവരുടെ ഈ സേവനത്തിനു നിങ്ങളാല്‍ കഴിയുന്ന ധന സഹായം നല്‍കുവാനുള്ള അവസരവും പാവ്സ്  ഒരുക്കുന്നുണ്ട്.കൂടാതെ മറ്റാരെങ്കിലും ഈ നായകളെ ദാത്തെടുക്കുന്നത് വരെ, ഇവരെ സ്വന്തം വീടുകളില്‍ താമസിപ്പിക്കുവാന്‍ താല്പര്യമുള്ളവരെയും പാവ്സ് അന്വേഷിക്കുന്നുണ്ട്.ഈ മൃഗങ്ങള്‍ക്കുള്ള പരിപാലനത്തിന്റെ ചിലവ് പാവ്സ് വഹിക്കും. തങ്ങളുടെ പക്കലുള്ള സ്ഥലം ഇനിയൊരു അതിഥി കൂടിയെത്തിയാല്‍ തികയില്ല എന്ന കാരണം കൊണ്ടാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വെബ്സൈറ്റ്  : http://pawsthrissur.com/

വിലാസം  :  PAWS THRISSUR
                     RAJ VIHAR,
                     P.O POOTHOLE
                     THRISSUR-680004
                     E mail- paws.thrissur@gmail.com
                     Mob no- 09567850809
                          
ഫേസ്ബുക്ക് പേജ് https://www.facebook.com/pages/PAWS-Thrissur/415687258496599

Comments

  1. ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി,ഈ സ്ഥാപനത്തെക്കുറിച്ച് കേട്ടിട്ടുണ്ട് മ്മടെ നാട്ടിലാണേ.

    ReplyDelete
  2. വളരെ നല്ല കാര്യം ..
    ഇത് പോലെ കഷ്ടപെടുന്ന മനുഷ്യരെ നോക്കാന്‍ സംഘടനകള്‍ മുന്നോട്ടു വന്നെങ്കില്‍ !

    അസ്രൂസാശംസകള്‍ :)

    ReplyDelete
  3. കയ്യടി ഈ പോസ്റ്റിനു.... (y)
    ഹൃദയം നിറഞ്ഞ ആശംസകൾ അവരുടെ സംരംഭത്തിന്..(y)

    ReplyDelete
  4. ഈ അടുത്ത് ഒരു ചാനലിൽ ഇവരെ കുറിച്ച് കാണാൻ ഇടയായിരുന്നു

    ReplyDelete
  5. ഭൂമിയുടെ അവകാശികള്‍ക്കായി നന്മ നിറഞ്ഞ ചില ഹൃദയങ്ങള്‍ .. കൊള്ളാം . വിവരണവും നന്നായി

    ReplyDelete
  6. ഭൂമിയുടെ യഥാർത്ഥ അവകാശികൾ

    ReplyDelete
  7. ഭൂമിയുടെ യഥാർത്ഥ അവകാശികൾ

    ReplyDelete
  8. ബഷീർ പറഞ്ഞ പോലേ, അവരും ഭൂമിയുടെ അവകാശികൾ തന്നേയാണ്

    ReplyDelete
  9. കരുണ ജീവനുള്ള ഏതൊരു ജീവിയും അര്‍ഹിക്കുന്നു

    ReplyDelete
  10. അവര്‍ക്കാശംസകള്‍
    ഷെയര്‍ ചെയ്തതിന് നന്ദി

    ReplyDelete
  11. ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും തുല്യമാണ് എന്ന് ഓര്‍മിപ്പിക്കാന്‍ ഇങ്ങനെ എങ്കിലും സാധിക്കുനത്തില്‍ അഭിമാനിക്കുന്നു

    ReplyDelete

Post a Comment