നമ്മള്‍ കമ്പ്യൂട്ടറുകളില്‍
നിന്നും ഡേറ്റകള്‍ കോപ്പി ചെയ്യുന്നതിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് USB പെന്‍ ഡ്രൈവ് മുഖേന കോപ്പി ചെയ്യുന്നത്. നിങ്ങളുടെ പ്രധാനപ്പെട്ട രേഖകള്‍
സൂക്ഷിക്കുക എന്നത് കൊണ്ട് തന്നെ പെന്‍ ഡ്രൈവുകളെ ആര്‍ക്കും തന്നേ ഒഴിച്ച് നിര്‍ത്താനാവില്ല
. എന്നാല്‍ പെന്‍ ഡ്രൈവുകളെ ബാധിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് വൈറസ്
ആക്രമണങ്ങള്‍ ഏറ്റു വാങ്ങുക എന്നത്. സാധാരണ ലഭ്യമാകുന്ന പെന്‍ ഡ്രൈവുകളില്‍ വൈറസ് ആക്രമണങ്ങളെ ചെറുക്കാനുള്ള ആന്റി
വൈറസുകള്‍ കാണാറില്ല എന്നത് ഇത്തരം ആക്രമണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും
പ്രതീക്ഷിക്കാം.
സാധാരണ ഒട്ടുമിക്ക വൈറസുകളും പെന്‍
ഡ്രൈവില്‍ കടന്നു കഴിഞ്ഞാല്‍ പെന്‍ ഡ്രൈവിലുള്ള ഫയലുകളെ ഹൈഡ് ആക്കുകയാണ് ചെയ്യാറ്. ഇതിനു വേണ്ടി നമ്മളുടെ ഫയലുകള്‍
നിന്നിടത്ത് .exe ഫയലുകള്‍ സ്ഥാപിക്കുകയും ചെയ്യപ്പെടാം.
താരതമ്യേന ചെറിയ വൈറസുകളാണ്
ആക്രമിക്കുന്നതെങ്കില്‍ ഈ രീതി ഉപയോഗിച്ച്
നമുക്ക് അവ വീണ്ടെടുക്കാം
Folder Options -->View -->Show Hidden Files and Folders
ചിലപ്പോള്‍ ആന്റി വൈറസുകള്‍
ഉപയോഗിച്ചാല്‍ പോലും ഈ ഫയലുകള്‍ തിരികെ ലഭിച്ചെന്ന്‍ വരില്ല.
ഇങ്ങിനെ ഹൈഡ് ആകുന്ന ഫയലുകളെ
നമുക്ക് ഒരു സോഫ്റ്റ്‌വെയറിന്റെയും സഹായം
കൂടാതെ തന്നെ തിരിച്ചെടുക്കാനാവും.
കമാന്ഡ് പ്രോംറ്റ് നെ
ഉപയോഗിച്ച് നമുക്ക് ഈ ഫയലുകള്‍ വളരെ
എളുപ്പത്തില്‍ തിരിച്ചെടുക്കാന്‍ കഴിയും.
ഇതിനായി
ആദ്യം പെന്‍ ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്ത് ഡ്രൈവ് ലെറ്റര്‍ കണ്ടു പിടിക്കുക .
Start --> Run (win + R)
റണ്‍ ബോക്സില്‍ cmd എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക
തുടര്‍ന്ന് വരുന്ന കമാന്ഡ്
പ്രോംറ്റ് ല്‍ ആ ഡ്രൈവ് ലെറ്റര്‍ ടൈപ്പ്
ചെയ്യുക.
ഉദാഹരണത്തിന് E: എന്റര്‍ അമര്‍ത്തുക

അതിനു ശേഷം attrib -s -h /s /d *.* എന്ന് ടൈപ്പ് ചെയ്യുക .
<space> ഉപയോഗിക്കണം.
അതിനു ശേഷം എന്‍റെര്‍ അമര്‍ത്തുക .കുറച്ചു നേരം വെയിറ്റ് ചെയ്യുക , നിങ്ങള്‍ നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ഫയലുകള്‍ തിരികെ പെന്‍ ഡ്രൈവില്‍ എത്തിയിടുണ്ടാകും
വളരെ നല്ല പോസ്റ്റ്...
ReplyDeleteനല്ല ഒരു റിക്കവറി സോഫ്റ്റ്‌വെയര്‍ ഏതാണ് ? 3-4gb സൈസ് ഉള്ള മൂന്നോ നാലോ ഫോള്‍ഡറുകള്‍ ഒറ്റയടിക്ക് അപ്രത്യക്ഷമായി .. എന്ത് ചെയ്യണം ... ഹിഡന്‍ ആയി കിടക്കുന്നില്ല ...
ഈ പറഞ്ഞത് pendrive ല്‍ അല്ല .. ഹാര്‍ഡ് ഡിസ്കില്‍ തന്നെയാണ് ... റികവര്‍ ചെയ്യാന്‍ എന്തേലും വഴിയുണ്ടോ ?
ReplyDeleteഹാര്‍ഡ് ഡിസ്കിലെ ഹൈഡ് ആയി പോയ ഫയലുള്ള ഡ്രൈവില്‍ ഇതു പോലെ ചെയ്യുക
Deleteഉദാഹരണം
D: എന്റര്‍
attrib -s -h /s /d *.*
ഇതൊന്നു പരീക്ഷിച്ചു നോക്കൂ..
ReplyDeleteനഷ്ട സത്യങ്ങള് വീണ്ടെടുക്കാം - ഫോര്മാറ്റ് ആയ ഡേറ്റകള് തിരികെ ലഭിക്കുന്ന വഴി |
http://www.idangerukaaran.com/2013/06/blog-post_6985.html