

ഇന്ന് ഞാന്‍ നിങ്ങളുടെ
മുന്നിലേക്ക് വരുന്നത് കമ്പ്യൂട്ടര്‍ ഗെയിമുകളെക്കുറിച്ച് പറയുവാനാണ്.
പ്രായ പരിധിയില്ലാതെ ഒട്ടുമിക്ക
എല്ലാവരും കമ്പ്യൂട്ടര്‍ ഗെയിമുകളെ ഇഷ്ട്ടപ്പെടുന്നവരാണ്.
ചിലര്‍ക്ക് റേസിംഗ് ആയിരിക്കും
ഇഷ്ട്ടം,ചിലര്‍ക്ക്
ഷൂട്ടിംഗ് ആയിരിക്കും ഇഷ്ട്ടം.
കഴിഞ്ഞ ദിവസം എന്‍റെ സുഹൃത്ത് തന്‍റെ
കമ്പ്യൂട്ടറില്‍ max Payne 3 ഇന്‍സ്റ്റാള്‍
ചെയ്തു.
അതിനു ശേഷം റണ്‍ ചെയ്തപ്പോള്‍ അതാ
ഒരു മെസ്സേജ് കാണിക്കുന്നു.
VGA is not enough to run this game. ആഗ്രഹിച്ച് ഇന്‍സ്റ്റാള്‍ ചെയ്തതിന്റെ റിസള്‍ട്ട്
ഇതാകുമ്പോള്‍ വരുന്ന വിഷമമുണ്ടല്ലോ ? അതൊന്നു വേറെ
തന്നെയാണ്.
ഇതുപോലൊരു സന്ദര്‍ഭം നാളെ നിങ്ങള്‍ക്കും
ഉണ്ടായെന്നു വരാം. ഓരോ
ഗെയിമും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പ്രത്യേകം പ്രത്യേകം കൊന്ഫിഗരെഷന്‍സ്ആയിരിക്കും(configurations). പക്ഷെ
അത് എങ്ങിനെ അറിയും ?.
ഇതറിഞ്ഞു കഴിഞ്ഞാല്‍ നമുക്ക്
പിന്നെ ഈ ഗെയിം നമ്മുടെ കമ്പ്യൂട്ടറില്‍
വര്‍ക്ക് ചെയ്യുമോ ഇല്ലയോ എന്ന് അറിയുവാന്‍ കഴിയും.അഥവാ വര്‍ക്ക് ചെയ്യില്ല എന്നുണ്ടെങ്കില്‍ ഇന്‍സ്റ്റാള്‍
ചെയ്തു നഷ്ട്ടമാക്കുന്ന സമയം ലാഭിക്കാന്‍ കഴിയും.

ഇതാ ഈ ബട്ടെനില്‍ ക്ലിക്ക് ചെയ്യൂ
ഇതി കാണുന്ന drop down ബട്ടണ്‍ യൂസ് ചെയ്ത് നിങ്ങളുടെ
ഗെയിമിന്‍റെ പേര് സെലക്ട് ചെയ്യാം അല്ലെങ്കില്‍ സെര്‍ച്ച് ബോക്സില്‍ സെര്‍ച്ച്
ചെയ്യാം.
അതിനു ശേഷം can you run it എന്നതില്‍
ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്കാന്‍
ചെയ്യുവാനായി ചിലപ്പോള്‍ active x ഓ അല്ലെങ്കില്‍ java applet ഓ ഡൌണ്‍ലോഡ് ആയെന്നിരിക്കും.
തുടര്‍ന്ന്‍ വരുന്ന ബോക്സില്‍ റണ്‍
/എസ്
എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യൂ...
ഞാന്‍ ടെസ്റ്റ് ചെയ്തത് Call of Duty: Modern Warfare 2 ആണ്. റിസള്‍ട്ട് വന്നത് നിങ്ങള്‍ തന്നെ
കാണൂ ..
Comments
Post a Comment