മീഡിയാ പ്ലേയറുകളില്‍ എങ്ങനെ എല്ലാ വീഡിയോ / ഓഡിയോ ഫയലുകള്‍ പ്ലേ ചെയ്യാം




Trick To Play All Audio/Video Formats In   Media Playersനമുക്കെല്ലാം അറിയാം വിന്‍ഡോസ് മീഡിയ പ്ലേയര്‍  വിന്‍ഡോസ് വേര്‍ഷനുകളില്‍ ഡിഫാള്‍ട്ട് ആയി കാണുന്ന ഒരു മീഡിയാ പ്ലേയര്‍ ആണ് . കോടിക്കണക്കിനു വിന്‍ഡോസ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു  പ്ലേയര്‍ കൂടിയാണ് ഇത്. 1999 ഏപ്രില്‍ 26 നു വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനുവേണ്ടി നിര്‍മിക്കപ്പെട്ടതാണ് ഇത് .



Trick To Play All Audio/Video Formats In   Media Playersനമ്മളില്‍ ചിലരെങ്കിലും കണ്ടുകാണും ഇതുപോലൊരു സ്ക്രീന്‍ , ചില വീഡിയോ അല്ലെങ്കില്‍ ഓഡിയോ ഫയലുകള്‍ പ്ലേ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഇത് കാണാറ് . കാരണം ഈ മീഡിയ പ്ലേയറില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകളുടെ എണ്ണം പരിമിതമായതിനാലാണ്..
ഇത് പോലെ തന്നെയാണ് മറ്റ് പല മീഡിയ പ്ലെയറുകളുടെയും  അവസ്ഥ .എന്നാല്‍ ഇനി ഈ കാര്യം ഓര്‍ത്ത് ആരും ഫയലുകള്‍ പ്ലേ ആകുന്നില്ല എന്ന വിഷമിക്കേണ്ട ..

ഇനി എല്ലാ തരത്തിലുള്ള ഫോര്‍മാറ്റുകളും എങ്ങനെ ഈ മീഡിയാ പ്ലേയറില്‍ വര്‍ക്ക് ചെയ്യിക്കാം എന്ന് നോക്കാം .
മീഡിയാ പ്ലേയര്‍ കൊടാക്(media player codec) ഒരു  സൗജന്യ കൊടാക്ക് ആണ് , ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക വഴി നിങ്ങള്‍ക്ക് എല്ലാ ഫോര്മാറ്റിലുള്ള വീഡിയോ  ഓഡിയോ ഫയലുകളും ഇതില്‍ പ്ലേ ചെയ്യാന്‍ സാധിക്കും.
ഈ കൊടാക്ക് ഡൌണ്‍ലോഡ് ചെയ്യുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..



Trick To Play All Audio/Video Formats In   Media Players


Comments

  1. .fbr വീഡിയോ പ്ലേ ചെയ്യുമോ...

    ReplyDelete
    Replies
    1. .fbr സപ്പോർട്ട് ചെയ്യുമോ എന്ന് നോക്കിയിട്ടില്ല . ശ്രമിച്ച് നോക്കൂ

      Delete
  2. ഇതിപ്പ ആര്‍ക്കാ അറിയാന്‍ വയ്യാതെ

    ReplyDelete
    Replies
    1. അറിവുള്ളത് പങ്കുവെക്കൂ പിള്ളേച്ചാ...

      Delete
    2. എനിക്ക് ഇത് പുതിയ അറിവാണ്.

      Delete
  3. കൊള്ളാം കേട്ടോ.. അറിയാത്തവര്‍ക്ക് ഒരുപാട് ഉപകാരമാവും..

    ReplyDelete
  4. കൊള്ളാം . അടുത്ത അറിവിനായി കാത്തിരിക്കുന്നു.

    ReplyDelete
  5. എം ഓ വി ഒക്കെ പ്ലേ ആകുമോ?

    ReplyDelete

Post a Comment