BREAKING NEWS

Online Radio

ടെക്ക്നോളജി വാര്‍ത്തകള്‍

വാര്‍ത്തകള്‍

Tuesday, 7 May 2013

മലയാള സിനിമയിലെ കോപ്പിയടികള്‍ - രണ്ടാം ഭാഗം

തയ്യാറാക്കിയത്    :                                 റിനു അബ്ദുല്‍ റഷീദ്
__________________________________________________________________


ഒന്നാം ഭാഗം വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

 എന്‍റെ ബ്ലോഗ്ഗിലെ ജനപ്രിയ പോസ്റ്റുകളില്‍ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്
മലയാള സിനിമയിലെ കോപ്പിയടികള്‍ ഒന്നാം ഭാഗം എന്ന പോസ്റ്റിനാണ്.

ആയതു കൊണ്ടും,ഇപ്പോഴും ഇതുപോലെയുള്ള സിനിമകള്‍ കേരളക്കരയില്‍ റിലീസ് ആകുന്നു എന്നതിനാലും, എനിക്ക് ഞാന്‍ കണ്ടെത്തിയ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണം എന്ന് തോന്നി.

പണ്ടുകാലത്ത് വിവരസാങ്കേതിക വിദ്യ അത്ര എളുപ്പത്തില്‍ സ്വായത്തമാക്കാനുള്ള അവസരങ്ങള്‍ ഇല്ലാതിരുന്നതിനാലും ഇന്നത്തെപ്പോലെ സോഷ്യല്‍മീഡിയകള്‍ അന്ന് നിലവിലില്ലായിരുന്നതിനാലും നമ്മള്‍ കണ്ട ചിത്രങ്ങള്‍ മറ്റു പടങ്ങളുടെ പകര്‍പ്പാണോ എന്ന് അറിയുവാന്‍ കഴിഞ്ഞിരുന്നില്ല.

അന്നൊക്കെ പടം കണ്ടിറങ്ങി ‘ഹോ എന്തൊരു കഥയാടാ..ഈ കഥാകൃത്തിനെ സമ്മതിക്കണം,’ എന്നൊക്കെ പറഞ്ഞിരുന്ന ഒരു കാലമായിരുന്നു.
പക്ഷെ ഇന്ന് കാലം മാറി, റിലീസിന്‍റെ  ദിവസം ഇടവേളക്ക് മുന്‍പ് പുറത്തുള്ളവര്‍ക്ക് വിവരം കിട്ടും ഈ പടത്തിന്‍റെ മുഴുവന്‍ വിവരങ്ങളും,ഏതു പടത്തിന്‍റെ  പകര്‍പ്പാണ് ,അത് ‘ഇന്ന’ വര്‍ഷം റിലീസ് ആയതാണ്,ഈ പടം കാണുന്നതിലും ഭേദം ഒറിജിനല്‍ പടം കാണുന്നതാണെന്ന് വരെ...

പോരാത്തതിന് കേരളത്തിലെ കൊച്ചുകുട്ടികള്‍വരെ സ്റ്റാര്‍ മൂവീസും,എച്.ബി.ഒ യും കണ്ടാ വളരുന്നത്.

പോകുന്ന വഴിക്ക് ഒരു മലയാളം പടത്തിന്‍റെ ട്രെയിലര്‍കണ്ട് ഓ ഇത് ‘ജേസണ്‍സ്റ്റാതത്തിന്‍റെ’ ‘ഇന്ന’ പടമാണ് എന്ന് വരെ പറയുന്ന ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളെ ഞാന്‍കണ്ടിട്ടുണ്ട്.

സംഭവങ്ങള്‍ ഇതൊക്കെയാണെങ്കിലും ഇപ്പോഴും ഇറങ്ങുന്നുണ്ട് ഇത്തരം സിനിമകള്‍..പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍എന്ന് പറയുന്നത് പോലെ...

പടം കോപ്പിയടിച്ച് ഇറക്കുന്നതിനു എനിക്ക് പ്രത്യേകമായ എതിര്‍പ്പൊന്നുമില്ല,
നല്ല സിനിമകള്‍നമ്മുടെ ഭാഷയില്‍നമുക്കായി ഇറങ്ങണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍,

പക്ഷെ ഇങ്ങിനെ കോപ്പിയടിച്ച് ഇറങ്ങുന്ന സിനിമകളില്‍ഇത് ‘ഇന്ന’ പടത്തില്‍നിന്നും ആശയം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണെന്നു തുറന്നു പറയാന്‍ധൈര്യം കാണിക്കണം...
അല്ലാതെ ഇത് ഞാന്‍ എഴുതിയ സ്വന്തം കഥയാണെന്ന് പറയുന്നവരോട് എനിക്ക് തെല്ലും അനുഭാവമില്ല..

സംഭവം എന്തായാലും എന്‍റെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ചില വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.


സിനിമ  – വര്‍ഷം - ഒറിജിനല്‍സിനിമ - വര്‍ഷം

1.    മൂക്കില്ലാ രാജ്യത്ത് (1991)– dream team (1989)
2.    ഓളങ്ങള്‍(1982)- man,woman and child (1980) novel by erich segal
3.    ഒരു മറവത്തൂര്‍കനവ് – (1998)- jean de florette (1986)
4.    [റിമൂവ്ഡ്]
5.    ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം-(2006)- analyse this (1999)
6.    പോലീസ്-(2005)- tango& cash (1989)
7.    ജൂനിയര്‍സീനിയര്‍(2005)- yes boss (1997)
8.    ശിവം-(2003)- shool (1999)
9.    തുറുപ്പുഗുലാന്‍(2006)- dhulhe raja (1998)
10.    വടക്കും നാഥന്‍(2006) - a beautiful mind (2001)
11.    ചെപ്പ് (1987) - classof 1984 (1982)
12.    ആകാശദൂത് (1993) - who will love my children (1983)
13.    ഹൃദയത്തില്‍സൂക്ഷിക്കാന്‍(2005) -  meet the parents (2000)
14.    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988) – katha (1983)
15.    അലകടലിനക്കരെ (1984)- vidhaatha (1982)
16.    മിസ്റ്റര്‍ബട്ട്ലര്‍(2000) - gopala gopala (1996)
17.    ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം (1998) - theen bahuraniyan (1968)
18.    വെട്ടം (2004 ) -  french kiss (1995)
19.    ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985) - death wish (1974)
20.    ഒളിമ്പ്യന്‍അന്തോണി ആദം (1999) - kindergarten cop (1990)
21.    പട്ടാഭിഷേകം (1999) -  larger than life (1996)
22.    ന്യൂ ഡല്‍ഹി (1987) - irving wallace’s novel the almighty
23.    രാജാവിന്‍റെ മകന്‍ (1986) - sidney sholdon’s novel rage of angels
24.    ക്ലാസ്മേറ്റ്സ് (2006) - A wedding in december (2005)- (novel by Anitha shreve)
25.    റാംജിറാവു സ്പീക്കിംഗ് (1989) - se the man run (1971)
26.    ഹലോ മൈ ഡിയര്‍റോങ്ങ്‌നമ്പര്‍(1986)  – North by Northwest (1959)
27.    വ്യൂഹം (1990) - lethal weapon (1987)
28.    ചിത്രശലഭം (1998) -  anand (1971)
29.    സിംഹവാലന്‍മേനോന്‍(1995) - gol maal (1979)
30.    കൌതുക വാര്‍ത്തകള്‍(1990) - worth winning (1989)
31.    മേഘമല്‍ഹാര്‍(2001) - brief encounter
32.    വിനോദയാത്ര  - my sassy girl korean
33.    ഡോണ്‍ - athadu telungu
34.    ഏപ്രില്‍ഫൂള്‍(2010) - dinner for schmucks (2010) & bheja fry (2007) എന്നീ ചിത്രങ്ങളുടെ പകര്‍പ്പാണ്,ഈ രണ്ടു ചിത്രങ്ങളും diner de cons (1998) എന്ന ചിത്രത്തിന്‍റെ പകര്‍പ്പുകളാണ്.
35.    ഗുലുമാല്‍ -  nine queens
36.    ആയുഷ്കാലം - heart condition (1990) &  ghost (1990)
37.    ഈ അടുത്ത കാലത്ത് – unfaithful
38.    റോമന്‍സ് - we’re no angels (1989)
39.    മോസ് & ക്യാറ്റ്- curly sue
40.    ട്രാഫിക് 2010 - 21  grams (2003)

ഇനിയുമുണ്ട് ഒരുപാട് സിനിമകള്‍ഇതുപോലെ.....
      അവയെല്ലാം അടുത്ത പോസ്റ്റില്‍...


എന്‍റെ ഈ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ബ്ലോഗ്ഗിലേക്കുള്ള നിര്‍ദേശങ്ങളും  അറിയിക്കുവാന്‍താല്‍പ്പര്യപ്പെടുന്നു...

എന്ന് സ്വന്തം ഇടങ്ങേറുകാരന്‍

ഒന്നാം ഭാഗത്തിനായി ഇവിടെ

ഞാന്‍ ഫേസ്ബുക്കിലുമുണ്ട്  ഇവിടെ ക്ലിക്ക് ചെയ്ത്  എന്നെ കൂടെക്കൂട്ടൂ....

34 comments :

 1. അയ്യേ....
  ഇതുമാത്രമല്ല പിന്നെയും ഒരുപാടുണ്ട് അതേപോലെ തന്നെ സംഗീതവും ഒരുപാട് കോപ്പിയടിച്ചു ഹിറ്റ് ആക്കിയിടുണ്ട് നമ്മുടെ സംഗീത സംവിധായകർ
  അതും അറബിയിൽ നിന്നും ഫാർസിയിൽ നിന്നും

  ReplyDelete
  Replies
  1. ഇനിയും ഉണ്ടെന്നു എനിക്കറിയാം... അതെല്ലാം അടുത്ത പോസ്റ്റിൽ !!!

   Delete
 2. ഞാന്‍ കണ്ട ചുരുക്കം പടങ്ങളില്‍ നിന്നു പറഞ്ഞാല്‍ ചിലതിനോട് യോജിപ്പില്ല. ഏതെങ്കിലും ഒരു സാമ്യം ഉണ്ട് എന്ന് വച്ച് കോപ്പിയടി എന്ന് കണ്ണും പൂട്ടി പറയാന്‍ ഒക്കാത്തവയാണ്

  21 gramsല്‍ അവയവ ദാനം നടത്തുന്നുട്, ട്രാഫിക്കില്‍ അത് കൃത്യസ്ഥാനത്ത്‌ സമയോചിതം എത്തിക്കാനുള്ള പെടാപ്പാടാണ്.

  unfaithful ന്‍റെ കോപ്പി ഹിന്ദിയിലെ മര്‍ഡര്‍ ആണ്. ഭര്‍ത്താവ് അല്ല ജാരനെ കൊല്ലുന്നതും. അവിഹിതം നടക്കുന്നില്ല. ഈ അടുത്തകാലത്ത് നല്ലൊരു തിരക്കഥയില്‍ മെനഞ്ഞെടുത്ത സിനിമയാണ്.

  മെല്‍ഗിബ്സന്റെ ലെതല്‍ വെപ്പാന്‍ ക്രേസി പോലീസ് ഓഫീസറുടെ കഥയാണ്‌. വ്യൂഹം അങ്ങനെയാണോ?
  ------------------------------------------------------------------------------------------------------------------------------------------------
  ഗജനി- മേമെന്ടോ
  താളവട്ടം - വണ്‍ ഫ്ലൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്.
  ഹാങ്ങ്‌ ഓവര്‍ - ചൈനാ ടൌന്‍

  എന്നിവയോട് എനിക്ക് എതിര്‍പ്പില്ല. :)

  ReplyDelete
  Replies
  1. ഓരോ സിനിമയുടേയും 40 -45 % കോപ്പിയാണെന്നു തോന്നിയാലേ ഞാൻ പറയൂ...

   Delete
  2. Geethanjali is a copy of Nadia kollapetta rathri and Charulatha which in turn a copy of a Tai filim

   Delete
 3. ഈ അടുത്ത് തന്നെ നിന്നെ സിനമക്കാർ തട്ടും,.............. സൂക്ഷിച്ചോ
  പോലിസ് പ്രൊട്ടക്ഷനൊന്ന്അപേക്ഷിക്കുന്നത് നന്നാവും ഹിഹിഹിഹി

  ReplyDelete
  Replies
  1. പടച്ചോനേ..... എന്നെ കാത്തോണേ................

   Delete
 4. ചില സിനിമകൾ പഴയ പോസ്റ്റിലും ഉണ്ടായിരുന്നു.
  പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. മറുപടിക്ക് നന്ദി മെൽവിൻ.....

   Delete
 5. കോപ്പിയടിച്ചു ബ്ലോഗ്‌ എഴുതുന്നു പിന്നാ...(നന്നായിട്ടുണ്ട്ട്ടോ, തുടര്‍ന്ന്‍ എഴുതുക).

  ReplyDelete
 6. ഇതിനെ കോപ്പി അടി എന്നല്ല അവര്‍ പറയുക പ്രചോദനം ഉല്‍ കൊള്ളുക എന്ന് അതെന്നെ ഹഹ

  ReplyDelete
  Replies
  1. പ്രചോദനം ഉള്‍ക്കൊണ്ടു എന്ന് പോലും പറയാന്‍ അവര്‍ ധൈര്യപ്പെടുന്നില്ലല്ലോ?

   Delete
 7. കണ്ടെത്തലുകള്‍ കൊള്ളാം ..

  ReplyDelete
 8. അവിടെനിന്നും ഇവിടെനിന്നും കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ പടങ്ങള്‍ ഇതില്‍ ഉള്‍പ്പെടാത്തതുകൊണ്ട് ഞാന്‍ പ്രതിഷേധിക്കുന്നു.
  അഞ്ച് ഇംഗ്ലിഷ് സിനിമ കണ്ടാല്‍ ഒരു മലയാളപടം നിര്‍മ്മിക്കാമെന്ന് ഒരു ചൊല്ലുപോലുമുണ്ട്

  ReplyDelete
  Replies
  1. അജിത്തേട്ടന്‍റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു....
   ആശയ ദാരിദ്രം മലയാള സിനിമയില്‍ നിഴലിച്ച് കാണുന്നു...

   Delete
 9. പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്

  ReplyDelete
 10. വടക്കുംനാഥന്‍ എന്ന ചിത്രം ഗിരീഷ്‌ പുത്തഞ്ചേരി തന്റെ അടുത്ത ബന്ധുവിന്റെ കഥ സിനിമ ആക്കിയത് ആണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത് അതും കോപ്പിയടി ആണോ?
  A Beutiful mind ഞാന്‍ കണ്ടിട്ടില്ല എങ്കിലും ഒരു സംശയം

  ReplyDelete
  Replies
  1. ആവിഷ്കാര സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്..
   എന്തിനെയും കഥാപാത്രങ്ങളാക്കാനും....സ്വാതന്ത്യം ഉണ്ട്..
   ഒരു പക്ഷെ..അദ്ദേഹം തന്‍റെ കഥാപാത്രത്തില്‍ ഈ പറഞ്ഞ സുഹൃത്തിന്റെ ജീവിതവും കടന്നു കൂടിയിട്ടുണ്ടാകാം...എന്നിരുന്നാലും സത്യാവസ്ഥ മാറുന്നില്ലല്ലോ?

   Delete
 11. നല്ല പോസ്റ്റ്‌........ ഇതില്‍ പറയാത്ത ഒരു ഫിലിം 22FK. അതിന്റെ സ്റ്റോറി ലൈന്‍ പാതി സിഡ്നി ഷെല്‍ഡന്‍ ന്‍റെ IF TOMORROW COMES എന്ന നോവലില്‍ നിന്ന് കോപ്പിയടിച്ചതാണ് .എന്ന് ആ പുസ്തകം വായിച്ചാല്‍ മനസ്സിലാകും

  ReplyDelete
 12. real stupidity..........
  these are not copied films...
  yes, they do have some similarities.. but they are not copied...

  ReplyDelete
  Replies
  1. vineethinte aagrahamnalladhaanu but adhallallo nadakkunnadhu

   Delete
 13. കുറെ സമയം കളഞ്ഞെങ്കിലും നല്ല കണ്ടെത്തലുകള്‍, അഭിനന്ദങ്ങള്‍...

  ReplyDelete
 14. ഈ കൂട്ടത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ സിനിമകളും കോപ്പിയാണെന്ന് പറയാനൊക്കില്ല റിനു..

  ReplyDelete
 15. നേരറിയാന്‍ സി.ബി.ഐ

  ReplyDelete
 16. ഭയങ്കരാ...എന്റെ സിനിമാ ബ്ലോഗിലിടാന്‍(cinemayanam.blogspot.com) വേണ്ടി ഞാന്‍ ഇത് കുറച്ചു നാളായി കളക്റ്റ് ചെയ്തോണ്ടിരിക്കുകയായിരുന്നു....നിങ്ങളിത് പണ്ടേ ഇട്ടല്ലേ...? ഇനി എന്തായാലും ഞാന്‍ ഇടുന്നില്ല... :)

  സിനിമകളിലെ കോപ്പിയടി ന്യായീകരിക്കാനാവാത്തതാണ്.... വിദേശ സിനിമകളിലെ പ്രധാന തീം മാത്രമെടുത്ത് അതിനെ മലയാളീകരിച്ചാല്‍ പിന്നേം സഹിക്കാം...പക്ഷേ ഇപ്പോള്‍ പലരും നടത്തുന്നത് ഈച്ചക്കോപ്പിയാണ്. ഭാഷയില്‍ മാത്രം വ്യത്യാസം കാണും... കോസ്റ്റ്യൂമ്സ് പോലും സിമിലറായിരിക്കും. ആ പ്രവണത എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്...

  ReplyDelete
 17. വളരേ കുറച്ചു സിനിമകൾ മാത്രമേ കോപ്പി അടിക്കപെട്ടി ട്ടു ള്ളൂ . താങ്കളുടെ ഒരുപാട്‌ കണ്ടെത്തലുകൾ തെറ്റാണ് എന്ന് ഖേദപൂർവ്വം പറയുന്നു . മാത്രമല്ല ഒന്നാം ഭാഗത്തിൽ പറഞ്ഞ നിരവധി സിനിമ പേരുകൾ രണ്ടാം ഭാഗതിൽ ആവര്തിരിചിരിക്കുന്നു. . എന്തായാലും താങ്കളുടെ നിരീക്ഷണത്തിന് അഭിനന്ദനങ്ങൾ :)

  ReplyDelete
 18. 4th one is completely wrong. Nadiya Kollappeta Rathri and Elephants can remember are completely two different stories.
  I think you copied data from some other place and put it here. Please validate the data before you publish in your name :)

  ReplyDelete
 19. Manichitra tazh = Vertigo + Psycho

  ReplyDelete
 20. Amen may be inspired from Gucha.. i am not sure. but the thread is same

  ReplyDelete
 21. "I steal from every movie ever made."- Quentin Tarantino
  One should have the courage to say like this...

  ReplyDelete
 22. ഇനി കോപ്പി അടി ആണ് റീമൈക്ക് ആണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ?? അവന്മാരൊക്കെ കാശും ഉണ്ടാക്കി പദ്മശ്രീ യും ഭരതും മേടിച്ചു......ഇനി ഇങ്ങനെ ഉള്ള ചപ്പു ചവറുകളെ പ്രോത്സാഹിപ്പിക്കരുത് ...അത്രയേ ചെയ്യുവാനുള്ളൂ.....

  ReplyDelete
 23. ക ഹുരണ്ടിയും മാന്തിയും അല്പന്മാര്‍ മലയാള സിനിമയെ അവരുടെ ചുറ്റും ഇട്ടു ഓടിച്ചു.....ഇട്ടാല്‍ കിലുക്കാത്ത കുറെ കഥകളും.......

  ReplyDelete

 
Copyright © 2014 ഇടങ്ങേറുകാരൻ
Powered byBlogger