ഇന്ന് വിപണിയിലിറങ്ങുന്ന
ഒട്ടുമിക്ക എല്ലാ ലാപ്പ്ടോപ്പുകളിലും പി.സി കളിലും വിന്‍ഡോസ് 8 ലഭ്യമാണ് .
പക്ഷെ ഇപ്പോഴും വിന്‍ഡോസ് 8 ഉപയോഗിക്കാന്‍ ബുദ്ധിമുട്ട്
നേരിടുന്ന ഉപഭോക്താക്കളും ഉണ്ട്.
വിന്‍ഡോസ് 7 നുമായി താരതമ്യം ചെയ്യുമ്പോള്‍
കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും വിന്‍ഡോസ് 8 അല്‍പ്പം മുന്‍പന്തിയിലാണ്.
ടാസ്ക് മാനേജര്‍ വിന്‍ഡോസിനോട്
ചേര്‍ന്നിട്ട് 2 ദശകങ്ങള്‍
പിന്നിടുന്നു. പക്ഷെ
ഇതിനെ പരിപൂര്‍ണമായി ഉപയോഗിക്കുന്നത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്.
വിന്‍ഡോസിന്റെ സ്റ്റാറ്റസ് ചെക്ക്
ചെയ്യാനും , ആപ്പ്ളിക്കെഷനുകള്‍
നിര്‍ത്തുവാനും, സിസ്റ്റവുമായി
റെസ്പോണ്ട് ചെയ്യാന്‍ മടിക്കുന്ന സോഫ്റ്റ്‌വെയരുകളെയും നിര്‍ത്തലാക്കാനാണ് ടാസ്ക്
മാനേജര്‍ സാധാരണ ഉപയോഗിക്കാറ് .
ctrl + alt + delete
എന്നീ 3 ബട്ടണുകള്‍ അമര്‍ത്തുക വഴി ആര്‍ക്കും
ടാസ്ക് മാനേജറില്‍ പ്രവേശിക്കാവുന്നതാണ്.
വിന്‍ഡോസ് 7 ലെ ടാസ്ക് മാനേജ ര്‍ |
വിന്‍ഡോസ് 7 ലെക്കാളും മികച്ച ഒരു ടാസ്ക്മാനേജര്‍ ആണ് വിന്‍ഡോസ് 8 നു വേണ്ടി
തയ്യാറാക്കിയിരിക്കുന്നത്.
ആയതിനാല്‍ വിന്‍ഡോസ് 7 ഇല്‍ ഇതേ ടാസ്ക് മാനേജര്‍ ഉപയോഗിക്കുന്നതിനായി വിന്‍ഡോസ് പ്രേമികള്‍ DBC task manager for windows 7 എന്ന
പേരില്‍ ഒരു ടാസ്ക്മാനേജര്‍ പുറത്തിറക്കി.
ഇത് വിന്‍ഡോസ് 8 ലെ ടാസ്ക് മാനേജ ര്‍ |
വിന്‍ഡോസ് 7 ലെ ടാസ്ക് മാനേജറിനെ അപേക്ഷിച്ച്
വളരെ ലളിതവും എന്നാല്‍ സൌകര്യ പ്രദവുമായ ഒരു തീം ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്
വിന്‍ഡോസ് 7 ല്‍ നിന്നും വിന്‍ഡോസ് 8 ലേക്ക് അപ്ഗ്രേഡ്
ചെയ്തിട്ടില്ലാത്തവര്‍ക്ക് ഒരു വലിയ ആശ്വാസമാണ് വിന്‍ഡോസ് 7 ല്‍ വിന്‍ഡോസ് 8 ന്‍റെ ടാസ്ക് മാനേജര്‍ ഉപയോഗിക്കാന്‍ കഴിയുക എന്നത്.
ഈ ആപ്പ്ലിക്കേഷന്‍ പോര്‍ട്ടബിള്‍
ആണ് ,ആയതിനാല്‍
ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. യു എസ് ബി ഡ്രൈവില്‍ നിന്നുപോലും ഇത് നിങ്ങള്‍ക്ക് റണ്‍
ചെയ്യാവുന്നതാണ്.
ഇത് നിങ്ങളുടെ ടാസ്ക്ബാരിനോ
ഫയലുകല്‍ക്കോ കുഴപ്പങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നതിനാല്‍
വിശ്വാസത്തോടെ ആര്‍ക്കും ഇത് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് .
മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍
ഇതൊന്നു പരീക്ഷിച്ചു നോക്കുക
ഡൌണ്‍ലോഡ് ചെയ്യേണ്ട ലിങ്ക് ![]() |
FOR 32 BIT OS |
![]() |
FOR 64 BIT OS |
kollam paskshe win7 lethile task mngr nu pakaram ethu defalt ayi vekkuvan sadikumo ?
ReplyDeleteകോപ്പി ചെയ്യാനുള്ള സൗകര്യം നല്‍കാത്തതിനാലും പലയിടത്തും അക്ഷരപ്പിശകുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നതിനാലും ഇടങ്ങേറുകാരന്‍റെ ഇടങ്ങേറ് ബ്ലോഗ് ഞാന്‍ താത്കാലികമായി ബഹിഷ്കരിച്ചിരിക്കുന്നു.
ReplyDeleteനീയിതു ഇതുവരെയും പരിഹരിച്ചില്ല അല്ലേ ??
ReplyDelete