
ഇന്ത്യയിലെ വളരെയേറെ തിരക്കുള്ള
ഒരു റെയില്‍വേ സ്റ്റെഷനാണ് ഡല്‍ഹി റെയിവേ സ്റ്റേഷന്‍.
ഈ പരിശ്രമത്തിലൂടെ അന്താരാഷ്ട്ര
നിലവാരത്തിലുള്ള വിമാനത്താവളങ്ങളുടെ നിലയിലേക്ക് ഉയര്‍ത്താനാണ് ഈ ശ്രമം. ഇത് യാത്രക്കാര്‍ക്ക് വളരെയേറെ
ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ?
റെയില്‍വേ മന്ത്രാലയത്തിലെ ഉയര്‍ന്ന
ഉദ്യോഗസ്ഥരുടെ വാക്കുകള്‍ പ്രകാരം മുംബൈ ബേസ്ഡ് ആയ ഒരു കമ്പനിക്കാണ് ഇതിന്‍റെ നിര്‍മാണ
അവകാശം നല്‍കിയിരിക്കുന്നത്.അഴിമതി ഒഴിവാക്കാനായി കൃത്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടാണ്
ഇതിനു അനുമത് നല്‍കിയതെന്നും പറയുന്നു.
റെയില്‍വേ സ്റ്റേഷനിലെ എല്ലാ
പ്ലാറ്റ്ഫോമില്‍ നിന്നും ഈ സേവനം യാത്രക്കാരുടെ മൊബൈലുകളില്‍ നിന്നോ ലാപ്ടോപ്പുകളില്‍
നിന്നോ ഉപയോഗിക്കാവുന്നതാണ്. ഏകദേശം 80 ലക്ഷമാണ് ഇതിനായി ചിലവിടാന്‍
ഉദ്ദേശിക്കുന്നതെന്നും , മൂന്നു നാല് മാസങ്ങള്‍ക്കുള്ളില്‍ ഈ സേവനം
ലഭ്യമാക്കാനാകും എന്നാണു തങ്ങളുടെ വിശ്വാസമെന്നും ഇവര്‍ പറയുന്നു.
ഹൌറ , രാജധാനി എന്നീ ട്രെയിനുകളില്‍ സൗജന്യ വൈ ഫൈ ഏര്‍പ്പെടുത്തിയതിനു
പിന്നാലെയാണ് ഈ പുതിയൊരു സേവനവും റെയില്‍വേ അവതരിപ്പിക്കുന്നത്.
യാത്രാ സംബന്ധമായ വിവരങ്ങള്‍
അറിയുന്നതിനായി പ്ലാറ്റ്ഫോമുകളില്‍ ടാബ്ലെട്ടുകള്‍ സ്ഥാപിക്കാനും
ശ്രമിക്കുകയാണെന്ന് മന്ത്രാലയം പറയുന്നു.
കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍
ഡിവിഷനില്‍ റെയില്‍ടെക് , ടെലി ഭ്രഹ്മ
എന്നിവയോടുകൂടി സംയോജിച്ച് ഇന്ത്യന്‍ റെയില്‍വേ ' ബ്ലൂ ഫൈ '(blue fi) എന്ന സേവനം ആവിഷ്കരിച്ചിരുന്നു.
മൊബൈലുകളിലെ ബ്ലൂടൂത്ത് ഓണ്‍
ആക്കുന്നത് വഴി യാത്രക്കാര്‍ക്ക് വീഡിയോ,ഓഡിയോ,വാള്‍പേപ്പര്‍ PNR, ട്രെയിന്‍ സമയം എന്നിവ യാത്രക്കാര്‍ക്ക് സൌജന്യമായി
ലഭിക്കാനായിരുന്നു ഈ സംരംഭം.
എന്ത് തന്നെയായാലും ഈ സേവനം
കൂടുതല്‍ റെയിവേ സ്റ്റെഷനുകളിലെക്ക് എത്തുമോ എന്നാണു കോടിക്കണക്കിനു വരുന്ന റെയില്‍വേ
യാത്രികരുടെ ആകാംഷയോടെ കാത്തിരിക്കുന്നത് .
കടപ്പാട് : ദി ഹിന്ദു
super
ReplyDelete