
ഒരു
ചൊല്ലുണ്ട്,ഒരുവന്‍റെ സ്വഭാവം അറിയണമെങ്കില്‍ അവന്‍റെ മുറിയിലെ ശുചിത്വം നോക്കിയാല്‍
മതി എന്ന്.
കമ്പ്യൂട്ടര്‍
ഉപയോഗത്തിലും ഏകദേശം ഇതുപോലെ ഒരു ധാരണ പലര്‍ക്കും ഉള്ളതുമാണ്.
ചിലരുടെ കമ്പ്യൂട്ടര്‍ തുറന്നു വരുമ്പോഴേ കാണാം ഇതുപോലെ സ്ക്രീന്‍ നിറച്ചും എന്തെങ്കിലുമൊക്കെ ആപ്ലിക്കേഷനുകളും മറ്റും ഒരു അടുക്കും ചിട്ടയുമില്ലാതെ നിരന്നു കിടക്കുന്നത്.
ഇതില്‍ നിന്നും my computer, documents എന്നിവ തപ്പിയെടുക്കണമെങ്കില്‍ തന്നെ സമയം കുറച്ചു വേണ്ടിവരും.
കാണുവാന്‍ ഒട്ടും ആകര്‍ഷകമല്ലതാനും.
എന്നാല്‍ മുകളില്‍ കാണുന്നതിനു പകരം ഈ ഡെസ്ക്ടോപ്പ് ഇതുപോലെ ആയിരുന്നുവെങ്കിലോ ?
കാണുമ്പോള്‍
തന്നെ ഒരു സന്തോഷം അല്ലേ ?
ഇപ്പോള്‍
നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഇതിലെവിടെ my computer, എവിടെ documents എന്ന്.
എന്നാല്‍
എല്ലാം ഇവിടെ തന്നെയുണ്ട്.
ഇതിനായി
രണ്ടു ആപ്ലിക്കേഷനുകളാണ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് .
ഇതില്‍
ഒന്നാമാത്തേതാണ് ലോഞ്ചി (lounchy)
ഇത്
ഉപയോഗിക്കുന്നത് എന്തിനാണെന്ന് അറിയണ്ടേ ?
ഈ
ചിത്രം നോക്കൂ..
wordpad എടുക്കുവാനായി ഞാന്‍ word എന്ന് ടൈപ് ചെയ്തപ്പോഴേക്കും word എന്ന പേരില്‍ ഇന്‍സ്റ്റാള്‍
ആയിട്ടുള്ള ആപ്പ്ളിക്കേഷനുകളുടെ ഒരു ലിസ്റ്റ് വന്നത് കണ്ടില്ലേ ?
ഇതില്‍
നിന്നും ഞാന്‍ ആവശ്യമുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞെടുക്കുകയേ വേണ്ടൂ.
ഇതിനായി
ആദ്യം launchy ഇന്‍സ്റ്റാള്‍ ചെയ്യുക.
അതിനുശേഷം
alt കീയും space കീയും (alt+space) തമ്മില്‍ അമര്‍ത്തൂ..
നിങ്ങള്‍ക്കും
മുകളില്‍ കാണുന്ന തരത്തിലുള്ള വിന്‍ഡോ തുറന്നു വരും,ഇതിന്‍റെ മറ്റൊരു പ്രത്യേകത എന്ന്
പറഞ്ഞാല്‍ മറ്റൊരു ആപ്ലിക്കേഷനില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നാലും നമ്മള്‍ക്ക് ഈ
ആപ്പ്ളിക്കേഷന്‍ ഉപയോഗിക്കുവാനാകും.
launchy ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യൂ..
I liked it
ReplyDeleteThanks
കൊള്ളാം ഉപകാര പ്രദം
ReplyDeletevery good
ReplyDelete