തടസങ്ങളില്ലാതെ കലിപ്പ് കിളികള്‍ ആംഗ്രി ബേര്‍ഡില്‍ ഇനിമുതല്‍ ലെവലുകള്‍ സേവ് ചെയ്തു സംരക്ഷിക്കാം




നമുക്കെല്ലാം സുപരിചിതമായ ഒരു ഗെയിം ആണ് ആംഗ്രി ബേര്‍ഡ്സ്.ലോകത്തുള്ള ഒട്ടുമിക്ക ജനങ്ങളെയും ആകര്‍ഷിച്ച  സുന്ദരന്മാരാണു ഈ വില്ലാളി വീരന്മാര്‍.

മൊബൈല്‍ ,ടാബ്ലെറ്റ്,പി.സി, തുടങ്ങിയ ഉപകരണങ്ങളിലും ഒട്ടുമിക്ക എല്ലാ പ്ലാറ്റ്ഫോം കളിലും ഈ ഗെയിം ലഭ്യമാണ് എന്നത് ഈ ഗെയിമിന്‍റെ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സഹായിച്ചു.

ആംഗ്രി ബേര്‍ഡ്സില്‍ പൊതുവേ കാണപ്പെടുന്ന ഒരു പോരായ്മയായി പറയപ്പെടുന്നത്,എന്തെങ്കിലും കാരണത്താല്‍ നമുക്ക് ഗെയിം ഒരു ലെവലില്‍ എത്തി നില്‍ക്കുമ്പോള്‍ മറ്റു ജോലിത്തിതിരക്കുമായി പോകേണ്ടി വന്നാല്‍, തിരികെ വരുമ്പോഴേക്കും നമ്മള്‍ കളിച്ചു നിര്‍ത്തിയിരുന്ന ഭാഗത്ത് നിന്നും തുടങ്ങാന്‍ സാധിക്കില്ല,നമുക്ക് ആദ്യം മുതല്‍ക്ക് തന്നെ കളിച്ച് തുടങ്ങേണ്ടതായി വരും.

കോടിക്കണക്കിനു വരുന്ന ആംഗ്രി ബേര്‍ഡ്സിന്‍റെ ഫാന്‍സ്‌ ചൂണ്ടിക്കാട്ടിയ ഒരു പോരായ്മയായിരുന്നു ഇത്.

പക്ഷെ ആംഗ്രി ബേര്‍ഡ്സിന്‍റെ സൃഷ്ട്ടാവായ റോവിയോ (rovio) അടുത്തിടെ പ്രഖ്യാപിച്ചു, ആംഗ്രി ബേര്‍ഡ് സില്‍ അക്കൌണ്ട് (account) എന്ന ഒരു സംവിധാനം കൂടി ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന്.

ഈ സംവിധാനം ഉപയോഗിച്ച് നിങ്ങള്‍ക്ക് ആംഗ്രി ബേര്‍ഡ്സ് ഉപയോഗിക്കുന്ന ഉപകരണവുമായി  കളിയിലെ മുന്നേറ്റങ്ങള്‍ സിങ്ക് (sync) അഥവാ ഏകോപിപ്പിക്കാന്‍ സാധിക്കും. ഇതുവഴി ഏതെങ്കിലും കാരണവശാല്‍ നിങ്ങളുടെ ഗെയിം ഇടയ്ക്ക് വെച്ച് നിന്നുപോകുകയോ എപ്പോഴെങ്കിലും നിങ്ങളുടെ ആംഗ്രി ബേര്‍ഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരുമ്പോഴോ നിങ്ങള്‍ അതുവരെ കളിച്ച് സൂക്ഷിച്ചിരുന്ന ലെവലുകള്‍ നഷ്ട്ടമാകില്ല.
തുടര്‍ന്നും കളിക്കാം.മറ്റൊരു പ്രത്യേകതയായി റോവിയോ പറയുന്നത് ഈ സേവനത്തില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ സേവ് ചെയ്യാനാകും  എന്നതാണു.

പ്രത്യക്ഷത്തില്‍ ഈ സേവനം ദി ക്രൂഡ്സ് (the croods) എന്ന ഗെയിമില്‍ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ,എന്നിരുന്നാലും ഭാവിയില്‍ എല്ലാ ഗെയിമുകളിലെക്കും പ്ലാറ്റ്ഫോം കളിലേക്കും ഈ സേവനം നല്‍കാനാണ് റോവിയോ ഉദ്ദേശിക്കുന്നത്.

ആംഗ്രി ബേര്‍ഡ്  കളിക്കാന്‍ വീട്ടിലുള്ള എല്ലാവരും ആശ്രയിക്കുന്നത് ഒരു ഉപകരണത്തെയാണെങ്കില്‍
ഓരോരുത്തര്‍ക്കും അവരുടേതായ പ്രൊഫൈലുകള്‍ സൂക്ഷിക്കാമല്ലോ...




ഫേസ്ബുക്ക് വഴിയും നിങ്ങള്‍ക്ക് ഇടങ്ങേറുകാരനെ  പിന്തുടരാം..

Comments

Post a Comment