ഒരു സോഫ്റ്റ്‌വെയറിന്‍റെ സഹായവും കൂടാതെ ഡ്രൈവുകള്‍ എങ്ങനെ ഹൈഡ് ചെയ്യാം.

നമ്മള്‍ക്ക് ചിലപ്പോഴൊക്കെ നമ്മളുടെതായ ചില വിവരങ്ങള്‍ മറ്റുള്ളവര്‍ കാണാതെ സൂക്ഷിക്കേണ്ടി വരും .
ഇത് കമ്പ്യൂട്ടറില്‍ എങ്ങനെ  മറച്ച് വെയ്ക്കും ? ഇതിനായി പലതരത്തിലുള്ള സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണ് നമ്മുടെ ഓണ്‍ലൈന്‍ മാര്‍ക്കെറ്റില്‍ ,സൌജന്യമായതും അല്ലാത്തതും.
ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ ലളിതമായ ചില സ്റെപ്പ് കളിലൂടെ നമ്മുടെ ലോക്കല്‍ ഡ്രൈവ് എങ്ങനെ ഹൈഡ് ചെയ്യാം എന്നാണ് .
അതും പുറത്തുനിന്നും ഒരു സോഫ്റ്റ്‌വെയറിന്‍റെ സഹായമില്ലാതെ .

ഇവിടെ , കമാന്‍ഡ് പ്രോംറ്റ്‌ (command prompt) ഉപയോഗിച്ച് വിന്‍ഡോസില്‍ നമ്മള്‍ക്ക് എങ്ങനെ നമ്മുടെ ഡ്രൈവ് ഹൈഡ് ചെയ്യാം എന്ന് പരിചയപ്പെടുത്തുവാനാണ് പോകുന്നത്







ആദ്യമായി  ഡ്രൈവ് ഹൈഡ് ചെയ്യുന്ന രീതി 

1.      'start' → 'run' (win + r)
2'.      run' ബോക്സില്‍  'cmd' എന്ന് ടൈപ് ചെയ്ത് 'command prompt' ഓപ്പണ്‍ ചെയ്യുക .



3.     
അപ്പോള്‍ 'command prompt' തുറന്നു വരും അതില്‍ 'diskpart' എന്ന് ടൈപ്പ് ചെയ്യുക enter ചെയ്യുക 







4.തുടര്‍ന്ന്‍ 'list volume' എന്ന് ടൈപ്പ് ചെയ്ത് 'enter' ചെയ്യുക 

അപ്പോള്‍ നമ്മളുടെ സിസ്റ്റത്തിലുള്ള എല്ലാ ഡ്രൈവുകളുടെ വിവരങ്ങളും ഡിസ്പ്ലേ ആകും 


5.      ഇവിടെ ഞാന്‍ ഹൈഡ് ചെയ്യാനുദ്ദേശിക്കുന്ന ഡ്രൈവ് 'volume 7' ലുള്ള 'G'എന്ന ഡ്രൈവ് ആണ്.
ആയതിനാല്‍


'select volume G' എന്ന് ടൈപ്പ് ചെയ്യുന്നു. തുടര്‍ന്ന്‍ 'enter' ക്ലിക്ക് ചെയ്യുന്നു.



6. തുടര്‍ന്ന്‍' remove letter G' എന്ന് ടൈപ്പ് ചെയ്ത് 'enter' ചെയ്യുക .അപ്പോള്‍ ചിത്രത്തില്‍ കാണുന്ന പോലെ ഡിസ്പ്ലേ ആകും 


ഇനി നിങ്ങളുടെ My computer നോക്കൂ ഡ്രൈവർ അവിടെ ഉണ്ടോ എന്നു





ഇനി ഹൈഡ് ആയ ഡ്രൈവ് അണ്‍ ഹൈഡ് ചെയ്യുന്ന രീതി 

      1.  നമ്മള്‍ മുകളിലത്തെ 1 മുതല്‍ 4 വരെയുള്ള സ്റ്റെപ്പുകള്‍ അവലംബിക്കുക .
            start → run → cmd → diskpart → list volume
            തുടര്‍ന്ന്‍ നമ്മള്‍ ഹൈഡ് ചെയ്ത ഡ്രൈവിന്‍റെ    ' volume' ഓര്‍മയുണ്ടല്ലോ ? 'volume 7'.

2.       'select volume 7'    ഇത് enter ചെയ്യുക.
3.       
4.      തുടര്‍ന്ന്‍ വരുന്ന വിന്‍ഡോയില്‍ 'assign letter G' എന്ന് ടൈപ്പ് ചെയ്യുക.
5.      ഇനി നിങ്ങളുടെ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്തു നോക്കൂ .. കാണാതായ ഡ്രൈവ് അവിടെ ഉണ്ടോ എന്ന് ?


അവിടെയുണ്ടാകും. !!


ഇനി  ഈ സ്റ്റെപ്പുകള്‍  കണ്ട് നമ്മുടെ  ഡ്രൈവ് നഷ്ട്ടമാകുമെന്ന്  കരുതുന്നവരോട്  ഒരു  വാക്ക്


നിങ്ങളുടെ ഡേറ്റകള്‍ക്കോ  ഡ്രൈവിനോ ഈ മാര്‍ഗം അവലംബിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ലെന്നു ഇടങ്ങേറുകാരന്‍  ഉറപ്പു തരുന്നു.
കാരണം ഇത് ഞാന്‍ ഉപയോഗിച്ച് തൃപ്തി വന്ന ഒരു ഇടങ്ങേറു ട്രിക്ക് ആണ്.

Comments

  1. കൊള്ളാം ട്ടോ.ഞാനും പരീക്ഷിചു നോക്കിയിരുന്നു.

    ReplyDelete

Post a Comment