ഫോര്‍മാറ്റ് ആയ ഫയലുകള്‍ ഈസിയായി റിക്കവര്‍ ചെയ്യാം


മ്മള്‍ക്ക് പല സമയങ്ങളിലും നേരിടേണ്ടി വരുന്ന ഒരു സന്ദര്‍ഭം ആണ് വൈറസിന്‍റെ സാന്നിധ്യം മൂലം മെമ്മറി കാര്‍ഡുകളും ഹാര്‍ഡ് ഡ്രൈവുകളും ഫോര്‍മാറ്റ് ചെയ്യുക എന്നത്.
ഇതുമൂലം നമ്മള്‍ സൂക്ഷിച്ചു വെച്ചിരുന്ന ഫയലുകള്‍ എല്ലാം നഷ്ട്ടപ്പെടുകയാണ് പതിവ്.
എന്നാല്‍ ഇതെല്ലാം തിരികെ ലഭിക്കുമെന്ന സത്യാവസ്ഥ നമ്മളില്‍ ഏറെ ആര്‍ക്കും തന്നെ അറിയില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത.
ഇനി ഞാന്‍ നിങ്ങള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്താം,
ഇതുപയോഗിച്ച് മെമ്മറി കാര്‍ഡില്‍ നിന്നോ മറ്റു സ്റ്റൊറെജ് ഡിവൈസുകളില്‍ നിന്നോ നിങ്ങള്‍ക്ക് നഷ്ട്ടമായ ഓഡിയോ (audio), വീഡിയോ (video), ചിത്രങ്ങള്‍ (images) എന്നിവ തിരികെ ലഭിക്കും.
card recovery എന്നാണു ഇതിന്‍റെ പേര്‍.
ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യൂ..


ഈ ലിങ്ക് വഴി നിങ്ങള്‍ക്ക് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം . തുടര്‍ന്ന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത ഫയലുകളുടെ കൂട്ടത്തില്‍ 

crack 

എന്ന ഫോള്‍ഡര്‍ കാണും .അതില്‍ കാണുന്ന 

cardrecovery.exe 

എന്ന ഫയല്‍ കോപ്പി ചെയ്ത് 

C:\Program Files\CardRecovery 

എന്ന ഫോള്‍ഡര്‍ഇല്‍ പേസ്റ്റ് ചെയ്യുക . ആ ഫോല്ടരില്‍ കാണുന്ന കാര്‍ഡ്‌ റിക്കവറി ഫയല്‍ ഡിലീറ്റ് ചെയ്തിട്ട് വേണം പേസ്റ്റ് ചെയ്യാന്‍.
കാരണം നമ്മള്‍ ഉപയോഗിക്കാന്‍ പോകുന്നത് ക്രാക്ക് ആണ്. ഇങ്ങിനെ ചെയ്‌താല്‍ പിന്നെ ഈ സോഫ്റ്റ്‌ വെയര്‍ ഒരിക്കലും സീരിയല്‍ നമ്പര്‍ ചോദിക്കില്ല. നിങ്ങള്‍ക്ക് ഈ സോഫ്റ്വേയറില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടാവുകയും ചെയ്യും.

തുടര്‍ന്ന്‍ ഇതുപയോഗിക്കേണ്ട വിധം..

സ്റ്റെപ്പ് 1 :          തുറന്നു വരുന്ന വിന്‍ഡോയില്‍ next ക്ലിക്ക് ചെയ്യുക.




സ്റ്റെപ്പ് 2 :          കമ്പ്യുട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റൊറെജ് ഡിവൈസിന്‍റെ ഡ്രൈവ് ലെറ്റര്‍
സെലെക്റ്റ് ചെയ്യുക.






സ്റ്റെപ്പ് 3 :          തിരികെ ലഭിക്കേണ്ട ഫയലുകളുടെ വിഭാഗം സെലക്റ്റ് ചെയ്യുക.



സ്റ്റെപ്പ് 4 :          തിരികെ ലഭിക്കുന്ന ഫയലുകള്‍ എവിടെ സേവ് ചെയ്യണം എന്ന് സെലെക്റ്റ് ചെയ്യുക.



സ്റ്റെപ്പ് 5 :          next ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അടുത്ത വിന്‍ഡോയില്‍ ok ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ ഫയലുകള്‍ സോഫ്റ്റ്‌വെയര്‍ തിരയുന്നത് കാണുവാന്‍ കഴിയും.



പൂര്‍ണ്ണമായും റിക്കവര്‍ ചെയ്തു കഴിയുമ്പോള്‍ ആകെ ലഭിച്ച ഫയലുകളുടെ എണ്ണം ഡിസ്പ്ലേ ചെയ്യും.ഇതില്‍ ok ക്ലിക്ക് ചെയ്യുക.



സ്റ്റെപ്പ് 6 :          തുടര്‍ന്ന്‍ സേവ് ചെയ്യേണ്ട ഫയലുകള്‍ തിരഞ്ഞെടുത്ത് next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



നിങ്ങളുടെ നഷ്ട്ടപ്പെട്ട ഫയലുകള്‍ ഇപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലത്തേക്ക് സേവ് ചെയ്യുന്നതായി കാണാം.



സ്റ്റെപ്പ് 7 :          open recoverd files folder തുറക്കുക.നിങ്ങള്‍ നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ഫയലുകളില്‍ 90 %ല്‍ അധികം ഫയലുകളും നിങ്ങള്‍ക്ക് അവിടെ കാണുവാന്‍ സാധിക്കും.


ഇവിടെ ക്ലിക്ക് ചെയ്‌താല്‍ എന്നെ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കൂടെക്കൂട്ടാം -  ഇടങ്ങേറുകാരന്‍.കോം  

ശ്രദ്ധിക്കേണ്ട കാര്യം : നിങ്ങള്‍ നഷ്ട്ടപ്പെട്ടു എന്ന് കരുതിയവയൊന്നും നശിക്കുന്നില്ല എന്ന് മനസ്സിലായല്ലോ?,
അതിനാല്‍ ഉപയോഗ ശൂന്യമായ സ്റൊരെജ് ഡിവൈസുകള്‍ തുടര്‍ന്ന്‍ ഉപയോഗിക്കാനാവാത്ത വിധം നശിപ്പിച്ച് കളയുക.



Comments

  1. എല്ലാ പിക്ചര്‍ ഫോര്‍മാറ്റ്‌, ഡോക്യുമെന്റ്റ് MP3,എന്നിവ റിക്കവര്‍ ചെയ്യാന്‍ സാധിക്കുന്നഒരു സോഫ്റ്റ്‌വെയരാണ് recoverx.ഇത് പ്രശസ്ത കമ്പനി transcend രുപകല്പന ചെയ്യതാണ്

    ReplyDelete
    Replies
    1. ഇതൊരു ഫ്രീ സോഫ്റ്റ്വെയർ ആണെങ്കിൽ അതിന്റെ ലിങ്ക് തരിക... എല്ലാവർക്കും പ്രയോജനപ്പെടട്ടെ... മാത്രമല്ല ..ഞാൻ പറഞ്ഞ ഈ സൊഫ്റ്റ്‌വെയറിലും ഈ പറഞ്ഞ എല്ലാ ഫോർമാറ്റുകളും റിക്കവർ ചെയ്യാം.. :)

      Delete
  2. ഇതാണ് recoverx ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക്
    http://in.transcend-info.com/files//Software/RecoveRx.zip

    ReplyDelete
  3. Can i recover my files if the drive was formatted

    ReplyDelete
    Replies
    1. sure melvin, you can. but only audio,video,image files.
      no .exe etc...

      Delete
  4. വളരെ പ്രയോജനപ്പെടുന്ന ഒരു കാര്യമായിമായി തോന്നുന്നു ഇത് .അഭിനന്ദനങ്ങൾ ...

    ReplyDelete
  5. Is there any software to recove .exe files

    ReplyDelete

Post a Comment