ഫേസ്ബുക്ക് കമന്റ്‌ ബോക്സും ലൈക്ക് ബട്ടണും എങ്ങനെ ബ്ലോഗില്‍ ആഡ് ചെയ്യാം...






മിക്ക ഫേസ്ബുക്ക് ഗ്രൂപ്പുകളിലും കാണാറുള്ള ഒരു ചോദ്യമാണ് ഇത്.
ബ്ലോഗ്ഗുകളിലെക്ക് വായനക്കാരെ ആകര്‍ഷിക്കാനുള്ള ഒരു നല്ലൊരു ഉപായമാണല്ലോ ഫേസ്ബുക്ക് എന്നത്.
വളരെ ലളിതമായ ചില സ്റെപ്പുകള്‍ കൊണ്ട് ആര്‍ക്കും തങ്ങളുടെ പോസ്റ്റ്‌ നെ ഫേസ്ബുക്കുമായി ബന്ധിപ്പിക്കാം.
ഇതിനായുള്ള ചില സ്റെപ്പുകള്‍ ആണ് ഇടങ്ങേറുകാരന്‍ ചുവടെ വിവരിക്കാന്‍ പോകുന്നത്.
ആദ്യം നിങ്ങള്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് തുറക്കുക ,അടുത്ത ടാബില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബ്ലോഗും .


ഇനി നമ്മള്‍ ഫേസ്ബുക്ക് ലൈക്ക് ബട്ടണ്‍ എങ്ങനെ ആഡ് ചെയ്യാം എന്ന് നോക്കാം

സ്റ്റെപ്പ് 1. https://developers.facebook.com/docs/plugins/ എന്ന പേജിലേക്ക് കയറുക.അപ്പോള്‍ അവിടെ..
ഇതുപോലെ ഒരു ഒന്ന്‍ കാണാം.




2.ഇവിടെ നിന്നും like button എന്ന ഓപ്ഷന്‍ സെലെക്റ്റ് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജ് ദാ ഇതുപോലെയായിരിക്കും.

3.ഇതില്‍ നിങ്ങള്‍ കാണുന്ന url to like  എന്ന ബോക്സില്‍ നിങ്ങള്‍ ലൈക്ക് ബോക്സ്‌ ആഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റിന്റെ url  പേസ്റ്റ് ചെയ്യുക തുടര്‍ന്ന് get code എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ നിങ്ങള്‍ക്ക് ഇതുപോലൊരു വിന്‍ഡോ തുറന്നു വരും.

4.ഇതില്‍ നിന്നും രണ്ടാമത്തെ ബോക്സില്‍ കാണുന്ന കോഡ് കോപ്പി ചെയ്യുക.
തുടര്‍ന്ന്‍ നിങ്ങള്‍ ലൈക് ബോക്സ്‌ ആഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യുന്ന രീതിയില്‍ തുറക്കുക ,തുടര്‍ന്ന് html mode  ല്‍ എഡിറ്റ്‌ ചെയ്യാവുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ദാ ഇതുപോലെ

5.തുടര്‍ന്ന്‍ ലൈക്ക് ബോക്സ്‌ ആഡ് ചെയ്യുവാനുദ്ധേശിക്കുന്ന സ്ഥലത്ത് ഈ കോഡ് പേസ്റ്റ് ചെയ്യുക.

6.തുടര്‍ന്ന്‍ പോസ്റ്റ്‌ അപ്ടേറ്റ്‌ ചെയ്യുക.
നിങ്ങളുടെ പോസ്റ്റില്‍ ലൈക്ക് ബട്ടണ്‍ ആഡ് ചെയ്തിട്ടുണ്ടാകും.

കമന്റ്‌ ബോക്സ്‌ ആഡ് ചെയ്യുന്ന വിധം

1.https://developers.facebook.com/docs/plugins/ എന്ന ലിങ്കില്‍ എത്തിച്ചേരുക



2.തുടര്‍ന്ന്‍ കമന്റ്‌ എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക.


3.ഇവിടെ url to comment on  എന്ന ബോക്സില്‍ നിങ്ങള്‍ കമന്റ്‌ ബോക്സ്‌ ആഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ലിങ്ക് പേസ്റ്റ് ചെയ്യുക.
തുടര്‍ന്ന്‍ get code എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


4.തുടര്‍ന്ന്‍ ലഭിക്കുന്ന വിന്‍ഡോയില്‍ നിന്നും രണ്ടാമത്തെ ബോക്സിലെ കോഡ് കോപ്പി ചെയ്യുക.
5.തുടര്‍ന്ന്‍ കമന്റ്‌ ബോക്സ്‌ ആഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റ്‌ എഡിറ്റ്‌ മോഡില്‍ തുറക്കുക തുടര്‍ന്ന് html എഡിറ്റ്‌ സെലെക്റ്റ് ചെയ്യുക.
6.അതിനുശേഷം പോസ്റ്റിന്റെ ഏറ്റവും അടിയില്‍ ഈ കോഡ് പേസ്റ്റ് ചെയ്യുക.


7.തുടര്‍ന്ന്‍ പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്യുക.
കമന്റ്‌ ബോക്സ്‌ നിങ്ങളുടെ പോസ്റ്റില്‍ എത്തിയിട്ടുണ്ടാകും.

ശ്രദ്ധിക്കുക 
ഇതിനെല്ലാം  മുൻപായി മുകളിൽ കാണുന്ന ഈ കോഡ് നിങ്ങളുടെ ടെമ്പ്ലേറ്റിൽ ആഡ് ചെയ്യേണ്ടതായുണ്ട് .
ഒരുതവണ ആഡ് ചെയ്താൽ മതിയാകും.
കാരണം ഈ കോഡിംഗ് ആണ് ഫേസ്ബുക്കുമായി കണക്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ലിങ്ക് .



ഈ കോഡ് കോപ്പി ചെയ്യുക .
തുടർന്ന് നിങ്ങളുടെ ടെമ്പ്ലേറ്റ് തുറക്കുക അതിൽ നിന്നും 
html സെലക്റ്റ് ചെയ്യുക .



തുടർന്ന് 


</ body>
എന്നതിന് മുൻപായി പേസ്റ്റ് ചെയ്യുക. ഇനി നിങ്ങളുടെ ഏത് പോസ്റ്റിൽ വേണമെങ്കിലും ഫേസ്ബുക്ക് ലിങ്ക് ആഡ് ചെയ്യാം .


ഇത് രണ്ടും മാത്രമല്ല.
1.like button
2.send button
3.follow button
4.comments button
5.activity feed
6.recommendations box
7.recomendations bar
8.like box
9.login button
10.registration
11.face pile

തുടങ്ങി 11 സേവനങ്ങള്‍ https://developers.facebook.com/docs/plugins/ എന്ന ലിങ്കില്‍ ലഭിക്കും.

ഇനി നിങ്ങളുടെ ബ്ലോഗ്ഗുകളിലേക്കും ഫേസ്ബുക്ക് കടന്നുവരട്ടെ...

വിശ്വസ്തതയോടെ നിങ്ങളുടെ സ്വന്തം ഇടങ്ങേരുകാരന്‍.


വല്ലപ്പോഴും വന്നുപോകാന്‍ മറക്കല്ലേ ?

Comments

  1. ക്കൊന്നും മനസ്സിലായില്ല
    ജ്ജി ക്ക് ആക്കിതന്നാ മതി
    ക്ക് കഷ്ട്ടപ്പെടാൻ ബെജ്ജ

    ReplyDelete
    Replies
    1. കഷ്ടപ്പെടാതെ ലൈക്ക് കിട്ടില്ല മോനേ...

      Delete
  2. കുറച്ചു കൂടി വിശദമായി എഴുതാമായിരുന്നു..

    ReplyDelete
    Replies
    1. തീർച്ചയായും.. അപ്ഡേറ്റ് ചെയ്യാം

      Delete
  3. ഇടങ്ങേരായി സത്യത്തില്‍ .. ഒന്നും മനസ്സിലായില്ല എന്ന് പറഞ്ഞത് കറക്റ്റ് ആണ് ..
    പുതിയ ആളുകള്‍ക് ഒന്നും മനസ്സിലാകില്ല... ഒന്ന് കൂടി വിശദീകരിക്കമായിരുന്നു എന്നുതോന്നി ..
    സ്ക്രീന്‍ ഷോട്ട് കൂടിയാലും കുയപ്പമില്ല വലിപ്പം കുറച്ചാല്‍ മതി ..

    ReplyDelete
  4. useful post. i done it.
    thanks........
    its better u can explain it.

    ReplyDelete
  5. ഇടങ്ങേരെ നിങ്ങ തകര്‍ത്തു

    ReplyDelete
  6. നന്ദി ഇടങ്ങേറെ, പക്ഷെ ഒരു പ്രശ്നം ഒരു പൊസ്റ്റിൽ കൊടുക്കണ കമന്റ് തന്നാ എല്ലാത്തിലും വരുന്നെ. എന്നാ ചെയ്യും?

    ReplyDelete

Post a Comment