എനിക്കും ഒരു പ്രണയകഥയുണ്ടായിരുന്നു_I too had a love story_പുസ്തക പരിചയം





പുസ്തക പരിചയം 




I too had a love story 
         (എനിക്കും ഒരു 
               പ്രണയകഥയുണ്ടായിരുന്നു)


വിഭാഗം : ബുക്ക്

തയ്യാറാക്കിയത്             :      റിനു അബ്ദുല്‍ റഷീദ്

__________________________________

I remember the date well: 4th march 2006……..

സംശയിക്കേണ്ട,മലയാളത്തില്‍ തന്നെയാണ് ലേഖനം, i too had a love story  എന്ന ബുക്കിന്‍റെ ആദ്യ വരികളാണ് ഇത്.ശീര്‍ഷകം കാണുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാകും ഇതിലൊരു വിരഹത്തിന്‍റെ മണമുണ്ടെന്ന്.

ഒട്ടുമിക്ക എല്ലാ ചലച്ചിത്രങ്ങളിലും കഥകളിലും കൂടുതല്‍ സന്തോഷ പര്യവസായികളായ  പ്രണയങ്ങളല്ലേ നമ്മള്‍ കണ്ടിട്ടുള്ളൂ..പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാ പ്രണയങ്ങളും പൂവണിഞ്ഞിട്ടുണ്ടോ?

ഇല്ലെന്നേ എനിക്ക് പറയാന്‍ കഴിയൂ.. ചിലതില്‍ പരസ്പരമുള്ള തെറ്റിധാരണകള്‍ ആകാം കാരണം,അതല്ലെങ്കില്‍  മാതാപിതാക്കളോ ബന്ധുക്കളോ ചിലപ്പോള്‍ സുഹൃത്തുക്കളോ അതിനു കാരണമാകാം.

പക്ഷെ രവീന്ദര്‍ സിങ്ങിന്‍റെ ജീവിതകഥ ഒരല്‍പം വ്യത്യസ്തമാണ്,രവീന്ദര്‍ സിങ്ങിന്‍റെയും ഖുഷിയുടെയും ജീവിതത്തില്‍ എല്ലാം അവരുടെ ഭാഗത്തായിരുന്നു,
മാതാപിതാക്കളും,കൂട്ടുകാരും,എല്ലാം.
എന്നിരുന്നിട്ടും അവര്‍ക്ക് ജീവിതത്തില്‍ ഒന്നുചേരാന്‍ കഴിഞ്ഞില്ല.

കാരണം എന്താണെന്ന് അറിയാന്‍ ഇപ്പോള്‍ ഈ ബുക്ക് വായിച്ചിട്ടില്ലാത്തവര്‍ക്കെല്ലാം ഒരു ആഗ്രഹം ഉണ്ടാവും.

അതേ, ഈ സസ്പെന്‍സ് ആണ് ഈ ബുക്ക് നമ്മെ ഒരു തരത്തിലുള്ള മടുപ്പും ഉളവാക്കാതെ  അവസാന പേജ് വരെ ആകാംഷയോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്നത്.

സാധാരണ എല്ലാ ബുക്കുകളും എന്തെങ്കിലും ആശയത്തിന്റെയോ  മറ്റൊ പുറത്തായിരിക്കും എഴുതിത്തുടങ്ങുക,പക്ഷെ രവിന്ദര്‍ സ്വന്തം ജീവിതമാണ് തൂലികയിലെക്ക് പകര്‍ന്നു നല്‍കിയത്.
ഇതൊരു സംഭവ കഥയാണെന്നു ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?.

ഒരു മനുഷ്യനെ ദുഃഖങ്ങളാണ് കലാകാരനാക്കുന്നതെന്നു ഏതോ പ്രശസ്ത വ്യക്തി പറഞ്ഞിട്ടുള്ളതായി ഞാന്‍ കേട്ടിട്ടുണ്ട്.അത് തന്നെയാണ് രവീന്ദര്‍ സിങ്ങിന്‍റെ ജീവിതത്തിലും സംഭവിച്ചത്.ജീവിതത്തില്‍ ഒരിക്കലും ഒരു എഴുത്തുകാരനാകണമെന്നു ആഗ്രഹിക്കാത്ത ഒരാളായിരുന്നു രവിന്ദര്‍.പക്ഷെ തന്‍റെ ജീവിതത്തില്‍ സംഭവിച്ചത് എന്തായിരുന്നു എന്ന് പുറം ലോകത്തിനോട് വിളിച്ചു പറയാനായിട്ടുകൂടിയായിരുന്നു രവിന്ദര്‍ ഈ ബുക്ക് എഴുതിയത്.

അക്ഷരങ്ങള്‍ക്ക് തന്‍റെ ദുഃഖങ്ങള്‍ അകറ്റാന്‍ കഴിയുമെന്ന് ഈ കലാകാരന്‍ വിശ്വസിക്കുന്നു.
രവീന്ദറിനെ ഒരു ഭ്രാന്തന്‍ എന്ന് വിശേഷിപ്പിച്ച ഒരു സുഹൃത്ത് എനിക്കുണ്ട്,പക്ഷെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല.



കഥാകാരനെപ്പറ്റി:

രവീന്ദര്‍ സിംഗ്,ഇന്ത്യയിലെ ഒരു പ്രമുഖ ഐ.റ്റി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍.ഒറീസ്സയിലെ ബുര്‍ള എന്ന ഒരു കുഞ്ഞു ഗ്രാമത്തില്‍ കുട്ടിക്കാലം,
വായനക്കും എഴുത്തിനുമപ്പുറം ജിമ്മില്‍ വര്‍ക്കൌട്ട്‌ ചെയ്യാനും സ്നൂക്കര്‍ കളിക്കാനും താല്‍പ്പര്യം.ഇന്ന് നാഷണല്‍ ബെസ്റ്റ് സെല്ലര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട 2 ബുക്കുകളുടെ രചയിതാവ്,
1.      i too had a love story
2.     can love happen twice ?

 ഇനി കഥയിലേക്ക്:

 എനിക്ക് നല്ല ഓര്‍മയുണ്ട് ആ ദിവസം : 2006 മാര്‍ച്ച് 4 .
 ഓര്‍മയില്‍ നിന്നാണ് രവിന്ദര്‍ തന്‍റെ ബുക്ക് തുടങ്ങുന്നത്,
വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകാരെ കാണാന്‍ പോകുന്ന അവസരത്തിലാണ് രവിനിന്റെ  കഥ തുടങ്ങുന്നത്.ആ ദിവസം താനും തന്‍റെ 3 കൂട്ടുകാരും ഒരുമിച്ച് ഒരു രാത്രി മുഴുവന്‍ കൊല്‍ക്കത്തയുടെ ഭംഗി ആസ്വദിച്ചതായി പറയുന്നുണ്ട്.
 ആ അവസരത്തില്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നു,
ഉത്തമ പങ്കാളിയെ കിട്ടാന്‍ ഏറ്റവും നല്ല മാര്‍ഗം ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റുകലാണെന്ന കൂട്ടുകാരുടെ അഭിപ്രായം മൂലം നാട്ടില്‍ തിരിച്ചെത്തിയ രവീന്ദര്‍ ,ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റായ ഷാദി.കോം www.shaadi.com ല്‍ തന്‍റെ പേരില്‍ ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുന്നു.
കൂടുതല്‍ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ കാണുവാനായി രവീനിനു ചിലവാകുന്ന പണത്തിന്‍റെ കാര്യം പറയുവാനും രവീന്ദര്‍ മറക്കുന്നില്ല.
അതിനുശേഷം തന്നോട് സംസാരിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് തന്നോട് സംസാരിക്കുവാനായി ചിലവേറിയ മറ്റൊരു പ്ലാന്‍ കൂടി വാങ്ങി രവീന്ദര്‍!.
ഒരു ദിവസം, ദിവസം എന്ന് പറഞ്ഞാല്‍ ജൂലായ്-20-2006, സമയം വൈകുന്നേരം 6:58:19 മിനിറ്റില്‍ രവിനിന്റെ ഫോണില്‍ ഒരു മെസ്സേജ് വരുന്നു. അതിങ്ങനെ ആയിരുന്നു,




Hi I m Khushi I
received ur msgs
on my other cell can
u pls call me now

കണ്ടില്ലേ പെണ്‍കുട്ടികളെല്ലാം ഇങ്ങനാ,സ്വന്തം കാശിനു ഒരു ഫോണ്‍ കോള്‍ പോലും ചെയ്യില്ല,
ഇങ്ങിനെ രവീന്ദര്‍ കരുതിയില്ല.
രവീന്ദര്‍ അപ്പോള്‍ ഒരു കോണ്ഫെരന്‍സ് കോളില്‍ ആയിരുന്നു, അതുകൊണ്ട് പിന്നീട് വിളിക്കാം എന്നു റിപ്ലെ നല്‍കി.
രവീന്ദര്‍ തന്‍റെ തിരക്കുകള്‍ എല്ലാം കഴിഞ്ഞ ശേഷം ഖുഷിയെ വിളിച്ചു,
ഇവിടം മുതലാണ്‌ ഇവര്‍ പ്രണയിച്ചു തുടങ്ങുന്നത്.എന്താ പറയുക , ഈ പരിശുദ്ധ പ്രണയം എന്നൊക്കെ പറയില്ലേ അത് തന്നെ,
അവര്‍ മാസങ്ങളോളം തമ്മില്‍ കാണാതെ പ്രണയിച്ചു.
ഇനിയൊരിക്കലും പിരിയാന്‍ പറ്റില്ല എന്ന അവസ്ഥ വന്നപ്പോള്‍ പരസ്പരം കാണുവാന്‍ തീരുമാനിച്ചു,
അതിനു മുന്‍പ് ഈ പ്രണയം അവര്‍ ഇരുവരും അവരുടെ വീടുകളില്‍ അറിയിച്ചിരുന്നു,
മകന്‍റെ പക്വതയില്‍ അഭിമാനം പൂണ്ട രവീനിന്റെ അച്ഛന്‍ ഈ പ്രണയത്തിനു പച്ചക്കൊടി കാട്ടി,

തുടര്‍ന്ന് രവീന്ദര്‍ തന്‍റെ ഇതുവരെ കാണാത്ത പ്രണയിനിയെ കാണാന്‍ ഫരീധാബാധിലേക്ക് പുറപ്പെടുന്നു.അവിടെവെച്ച് ആ കുടുംബവുമായി കൂടുതല്‍ അടുപ്പത്തിലാവുന്ന രവീന്‍ ,ഖുഷിയുടെ മാതാപിതാക്കളെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കാനും മറന്നില്ല,
ചെറിയ ചെറിയ പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി മുന്നോട്ടുപോകുന്ന ഈ
കഥയുടെ അവസാനമാകുംപോഴേക്കും  ഇവര്‍ തമ്മിലുള്ള വിവാഹം തീരുമാനിക്കുകയും ,മോതിരം മാറുന്നതിനുള്ള തീയതി നിശ്ചയിക്കുകയും ചെയ്യുന്നു ,
എന്നിരുന്നിട്ട് കൂടി അവര്‍ ജീവിതത്തില്‍ ഒന്നു ചേരുന്നില്ല.
അതിനുള്ള കാരണവും രവീന്ദര്‍ വളരെ വേദനാജനകമായ വരികളിലൂടെ വരച്ചു കാട്ടുന്നുണ്ട്.

ഈ ബുക്ക് ഞാന്‍ വായിച്ച് തുടങ്ങുന്നതിനു മുന്‍പേ മറ്റുള്ളവരെപ്പോലെ  എനിക്കറിയാമായിരുന്നു , ഇത് ഒരു കണ്ണീര്‍ മഴ പെയ്യിക്കുന്ന ഒന്നായിരിക്കും എന്ന്,സത്യത്തില്‍ അത് തന്നെ സംഭവിച്ചു എന്ന് വേണം പറയാന്‍,

എന്‍റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു അവസാന പേജുകള്‍ മറിച്ചു നോക്കുമ്പോഴേക്കും,
ഈ ബുക്ക് ഫ്ലിപ്കാര്‍ട്ട്‌ വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എനിക്ക് ഒറ്റ ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ ,ഇവര്‍ തമ്മില്‍ ഒന്നുചേരാത്തത്തിന്‍റെ കാരണം അറിയണം ,അത്രമാത്രം!,
പക്ഷെ വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ഇതൊരു ദുഃഖ പര്യവസായിയായ കഥയാണെന്നുള്ള കാര്യം മറന്നു.ഓരോ പേജുകളും ഞാന്‍ വളരെയധികം ആസ്വദിച്ചാണ് വായിച്ചത്.
ഇതുവരെ ഞാന്‍ വായിച്ചിട്ടുള്ള കഥകളെല്ലാം തന്നെ സന്തോഷ പര്യവസായികള്‍ ആയിരുന്നു.പക്ഷെ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭൂതിയാണ് എന്നില്‍ ഉളവാക്കിയത്.

ഇപ്പോള്‍ പ്രണയിക്കുന്നവരും,പ്രണയിക്കാന്‍ തുടങ്ങുന്നവരും,പ്രണയത്തിലെ വിരഹം നുകര്‍ന്നുകൊണ്ടിരിക്കുന്നവരും വായിക്കേണ്ട ഒരു ബുക്ക് ആണ് i too had a love story.
ഈ ബുക്ക് ആംഗലേയം (english) ആണെന്ന് കരുതി വായിക്കാതിരിക്കരുത് ,കാരണം അല്‍പ്പ സ്വല്‍പ്പം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ആര്‍ക്കും തന്നെ വളരെ എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന ഒരു ആഖ്യാന ശൈലിയാണ് ഈ ബൂക്കിലുടനീളം.
എല്ലാവരും ഈ ബുക്ക് വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.കാരണം ഇതൊരു നല്ല കഥയാണ്.
സ്വന്തമായി ഈ ബുക്ക് വാങ്ങാന്‍ താല്‍പ്പര്യം ഇല്ലാത്തവരുണ്ടെങ്കില്‍ ഇംഗ്ലീഷ് ബുക്കുകള്‍ ലഭ്യമാകുന്ന അടുത്തുള്ള ലൈബ്രറിയില്‍ ഒരു അംഗത്വം എടുത്ത് വളരെ തുച്ഛമായ നിരക്കില്‍ രവീന്ദറിന്‍റെ ഈ സാഹിത്യം രുചിക്കാനാകും.
ഒരു നല്ല ബൂക്കിനെപ്പറ്റി നിങ്ങളോട് പങ്കുവെച്ചതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എന്‍റെ ഈ ലേഖനത്തിന് വിരാമമിടാന്‍ പോകുന്നു.
നിങ്ങളില്‍ ഒരു നല്ല വായനക്കാരനുണ്ടെങ്കില്‍ നിങ്ങള്‍ വായിച്ചതും ,നിങ്ങളെ കൂടുതല്‍ സ്വാധീനിച്ചതുമായ ബൂക്കുകളെപ്പറ്റിയുള്ള  വിവരങ്ങള്‍ എന്നോട് പങ്കുവെയ്ക്കൂ....
എന്ന്
പ്രിയ സുഹൃത്ത് :റിനു അബ്ദുല്‍ റഷീദ്

Comments

  1. അവസാനം എന്തെന്നറിയാൻ അതിയായ മോഹം തോന്നി ഇതു വായിച്ചപ്പോൾ .
    എങ്ങനെയും ഒരു ബുക്ക്‌ സംഘടിപ്പിക്കാൻ നോക്കട്ടെ .നന്ദി റിനു

    ReplyDelete
    Replies
    1. neelima chechi....
      flipkaart vazhi vaangaan thaalpparyamundenkil ee link use cheyyaam

      http://www.flipkart.com/too-had-love-story/p/itmdyv3mdxydnehs

      Delete
  2. കൊള്ളാം റിനു ....താങ്കളുടെ ഈ പരിചയപ്പെടുത്തലിനു !
    പ്രണയം എന്നാല്‍ എന്താണ് ....
    എനിക്ക് തോന്നുന്നത് ഒരു വസ്തുവിന് മറ്റൊരു വസ്തുവിനോട് തോന്നുന്ന കൌതുകം
    പോകെ പോകെ തീവ്രമായി മാറുന്ന കൈവശപ്പെടുത്താനുള്ള വെമ്പല്‍ ......
    ഇത് എപ്പോഴും എവിടെയും സംഭവിക്കാം .....
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  3. പറഞ്ഞതുപോലെ ലളിതമായ ആംഗലേയമാണെങ്കിൽ ഒരു കൈ നോക്കാം. വാങ്ങി വെച്ചവ തീരട്ടെ. വായിക്കാനുള്ളവയുടെ നീണ്ട പട്ടികയുടെ അവസാനത്തിലേക്ക് ഈ പ്രണയകഥ കൂടി ചേർത്തുവെക്കാൻ പ്രചോദനം നൽകിയ കുറിപ്പുകാരാ നന്ദി.

    ഈയ്യിടെ ഞാനുമൊരു പുസ്തകം പരിചയപ്പെടുത്തിയിരിക്ക്ണു. ഒന്ന് രുചിച്ച് നോക്കിയാലും.

    ReplyDelete
  4. ഇനീപ്പോ വാങ്ങി വായിക്കണോ.. നീ തന്നെ മുഴുവനങ്ങു പറഞ്ഞേക്ക്...

    ReplyDelete
  5. "I too had a love story" best seller ലിസ്റ്റുകളില്‍ വരുന്നതിന് കുറച്ച് മുന്പ് ആയിരുന്നു, എന്റെ roommates-ല്‍ ഒരാള്‍ വാങ്ങി വെച്ചതും, ഞാന്‍ വായിച്ചതും. എന്ത് കൊണ്ടോ ഇഴച്ചില്‍ ആണെനിക്കനുഭവപ്പെട്ടത്. ഒരു നല്ല എഴുത്തുകാരന്റെ കയ്യില്‍ ഏതാനും പേജിലൊതുങ്ങേണ്ടുന്ന കഥ, അവര്‍ തമ്മിലുള്ള പ്രണയസംഭാഷണങ്ങള്‍ കുത്തി നിറച്ച്.... ഈ മധുരം കഴിച്ച് അധികമായാല്‍ ഉണ്ടാവുന്ന ഒരു അസ്വസ്ഥത പോലെ.. സത്യം പറഞ്ഞാല്‍ ഇങ്ങനെയാണ് തോന്നിയത് വായിച്ചു കഴിഞപ്പോള്‍. ചില ഭാഗങ്ങളില്‍ ഒരു കഥയേക്കാള്‍ ഉപന്യാസത്തോട് സാമ്യം തോന്നിക്കുന്ന narration. ഈ പുസ്തകം ആത്മകഥാംശം ഉണ്ടായിരുന്നില്ലെന്കില്‍, ഒരു പക്ഷേ ഞാന്‍ വായിച്ച ഏറ്റവും മോശം പുസ്തകങ്ങളില്‍ പെടുത്തുമായിരുന്നു.

    ഇതു വായിക്കുന്ന കാലത്ത് തന്നെയായിരുന്നു, Joker in the pack-ഉം Revolution 2020-ഉം വായിച്ചത്. മൂന്നും ഇഷ്ടപെട്ടില്ല. Bestseller list-കളോട് ഒരു അസംതൃപ്തി ഉണ്ടാകുവാന്‍ ഒരു കാരണം പോലെയായി ഇതൊക്കെ.

    ReplyDelete
  6. ഇതൊരു കൊലച്ചതിയായിപ്പോയി കോയാ....അവ്ര്ക്കെന്താ സംബവിച്ചതെന്നരിയാൻ തിടുക്കമായി.മലയാളത്തിൽ വായിക്കുന്ന സുഖം ഇന്ഗ്ലിഷിൽ നിന്നും ലഭിക്കില്ല.ഇതിന്റെ PDF വല്ലതും കയ്യിലുണ്ടെങ്കിൽ തരണേ..

    ReplyDelete
  7. നല്ല റിവ്യൂ.
    എഴുത്തു തുടരുക

    ReplyDelete
  8. നല്ല റിവ്യൂ.
    എഴുത്തു തുടരുക

    ReplyDelete
  9. Book ippo ninte kayil undo?

    ReplyDelete

Post a Comment