അക്ഷയ മിഴി തുറക്കുന്നു ജനങ്ങള്‍ക്കായി.....



ഈ പോസ്റ്റ്‌ ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ .... 

      അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള പുതിയ 23 സേവനങ്ങള്‍
തയ്യാറാക്കിയത് :                           റിനു അബ്ദുല്‍ റഷീദ്

 അക്ഷയ ,മലയാളികള്‍ക്ക് സുപരിചിതമാണ് ഈ പേര്.സര്‍ക്കാര്‍ സേവനങ്ങളും,സര്‍ക്കാരിതര സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കാനുള്ള ഒരു ലളിതമായ സംരംഭം എന്ന നിലയില്‍.
കാലം മാറി , ഇന്ന് ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ ദിവസങ്ങളോളം കാത്തു കിടക്കേണ്ട,കൈക്കൂലി നല്‍കേണ്ട,അപേക്ഷകര്‍ക്ക് സമയ ലാഭം,ജോലി ലാഭം.ചിലവ് കുറവ്,ഇതെല്ലാം ഇന്ന് സാധ്യമായത് അക്ഷയ സെന്‍റെര്‍ മൂലമാണെന്ന് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം നിസ്സംശയം പറയും.
ഒട്ടനവധി സേവനങ്ങളാണ് അക്ഷയ വഴി സര്‍ക്കാര്‍ ജനങ്ങളിലെക്കെത്തിക്കുന്നത് .
റേഷന്‍ കാര്‍ഡ്,ഐെഡന്‍റിറ്റി കാര്‍ഡ്,പാസ്സ്പോര്‍ട്ട്,പാന്‍ കാര്‍ഡ്,ആധാര്‍,തുടങ്ങി ഇന്നും എന്നും അവശ്യമായ എല്ലാ രേഖകളും വളരെ എളുപ്പത്തില്‍ നമുക്ക് സ്വന്തമാക്കാം അക്ഷയ വഴി.മാത്രമല്ല
കറണ്ട് ബില്‍ ,ടെലിഫോണ്‍ ബില്‍,ട്രെയിന്‍ ടിക്കറ്റ്‌ ,ഫ്ലൈറ്റ് ടിക്കറ്റ്‌,തുടങ്ങി ഓണ്‍ലൈന്‍ സംരംഭങ്ങള്‍ എന്തും നിങ്ങളിലേക്ക് എത്തിക്കാന്‍ എപ്പോഴും സജ്ജമാണ് ഓരോ അക്ഷയ കേന്ദ്രങ്ങളും.

ഈ പോസ്റ്റ്‌ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

കേരള സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ 23 സേവനങ്ങള്‍ കൂടി അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇപ്പോള്‍ നിങ്ങള്‍ ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന എല്ലാ സേവനങ്ങളും നിങ്ങളുടെ തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും.

ഈ 23 സേവനങ്ങള്‍ എന്തോക്കെയാണെന്നറിയണ്ടേ?

1. ജാതി സര്‍ട്ടിഫിക്കറ്റ്
2. കമ്മ്യുണിറ്റി സര്‍ട്ടിഫിക്കറ്റ്
3. താമസക്കാരനാനെന്നുള്ള സര്‍ട്ടിഫിക്കറ്റ്
4. ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്
5. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
6. ഡോമിസല്‍ സര്‍ട്ടിഫിക്കറ്റ്(സ്ഥിര താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്)
7. വരുമാന സര്‍ട്ടിഫിക്കറ്റ്
8. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്
9. തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്
10. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്
11. സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്
12. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്
13. കണ്‍വേര്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്
14. ഡിപ്പന്‍റെന്‍സി സര്‍ട്ടിഫിക്കറ്റ്
15. അഗതി സര്‍ട്ടിഫിക്കറ്റ്
16. കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്
17. മിശ്ര വിവാഹ സര്‍ട്ടിഫിക്കറ്റ്
18. ലൈഫ് സര്‍ട്ടിഫിക്കറ്റ്
19. നോണ്‍-റീ മാര്യേജ് സര്‍ട്ടിഫിക്കറ്റ്
20. വണ്‍ & ദ സെയിം സര്‍ട്ടിഫിക്കറ്റ്
21. പോസേഷന്‍ & അറ്റാച്ച് മെന്‍റ് സര്‍ട്ടിഫിക്കറ്റ്
22. വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ്
23. വിധവ/വിഭാര്യന്‍ സര്‍ട്ടിഫിക്കറ്റ്

തുടങ്ങി 23 സേവനങ്ങളാണ് അക്ഷയ വഴി പുതുതായി ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ പോകുന്നത്,ജാതിയുടെ നൂലാമാലകള്‍ ഇല്ലാതെ,സാമ്പത്തികമായ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ എല്ലാ ജനങ്ങളെയും ഒരുപോലെ സേവിക്കുന്ന സ്ഥാപനങ്ങള്‍  ആണ് അക്ഷയ കേന്ദ്രങ്ങള്‍.ആയതിനാല്‍ എല്ലാവര്‍ക്കും ഒരുപോലെ ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് എനിക്ക് പരിപൂര്‍ണമായ ഉറപ്പ് നിങ്ങള്‍ക്ക് തരാന്‍ സാധിക്കും.
എന്‍റെ ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്,അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.


അക്ഷയ കേന്ദ്രങ്ങളെപ്പറ്റിയുള്ള  കൂടുതല്‍ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ ......

മറ്റുള്ളവര്‍ക്കും ഈ അറിവ് പകര്‍ന്നു നല്‍കൂ... വെറുമൊരു ഷെയറിലൂടെ ....

നിങ്ങളുടെ സുഹൃത്ത്                      റിനു അബ്ദുല്‍ റഷീദ്

Comments

  1. ഉപകാരപ്രദം

    ആശംസകള്‍

    ReplyDelete
  2. വളരെ ഉപകാരപ്രദം
    നാട് ഇങ്ങനെ പുരോഗമിക്കട്ടെ
    (സംതിങ്ങ് കൊടുക്കുന്നത് ഒഴിവാകുമോ...?)

    ReplyDelete
    Replies
    1. something , ozhivaakum, pakshe ivaykkellam thuchamaaya fees eedaakkunnund..

      Delete
  3. ഇതൊക്കെ അക്ഷയ വഴി വെറുതെ കിട്ടുന്നതാണോ?
    ഏതായാലും ഇനി വിലേജ് ഒഫീസിയില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാലോ..........................

    ReplyDelete
  4. ജനോപകാരപ്രദമായ പോസ്റ്റ് താങ്ക്സ് ഡിയര്‍

    ReplyDelete
  5. ബ്ലോഗിന്റെ കെട്ടും മറ്റും കണ്ടപ്പോ ഒരു പക്വതക്കുറവു തോന്നീര്ന്നു . പക്ഷെ എഴുത്തിൽ അതില്ലാട്ടാ ... ഉപകാരപ്രദം .. പുതിയ അറിവുകള ഇനിയും കൊണ്ട് വരൂ .

    ReplyDelete
  6. അക്ഷയയുടെ അനന്ത സാധ്യതകൾ ക്ക് നേരെ മിഴി തുറന്നുവല്ലോ ..നല്ലത് !

    ReplyDelete
  7. എന്നാൽ വേണ്ടത്ര ഈ പദ്ധതിയെ കുറിച്ച് അവബോധം ഇല്ലാതെ പൊതു ജനങ്ങളിൽ ചിലർ തങ്ങള്ക്ക് സമയത്ത് സർട്ടിഫികറ്റ് ലഭിക്കാത്തതിന് അക്ഷയ കേന്ദ്രങ്ങളെ പഴിക്കുന്നത് അറിവില്ലായ്മ എന്നേ പറയാൻ കഴിയൂ .എന്ത് കൊണ്ടാണ് തങ്ങൾക്കു ആവശ്യമായ സർട്ടിഫികറ്റ് ലഭിക്കാത്തത് എന്നത് കൃത്യമായി അന്വേഷിച്ചു അറിയാൻ അവർ ശ്രമിച്ചാൽ ഈ വിഷയത്തിൽ അക്ഷയ കേന്ദ്രങ്ങളെ പഴി ചാരാൻ കഴിയില്ല .

    Read more>>>

    http://chipism.blogspot.in/2013/06/akshaya.html

    ReplyDelete
  8. അപ്പൊ ഇതിനൊന്നും ഇനി വില്ലേജ് ഓഫീസില പോകേണ്ട കാര്യമില്ലേ ?

    ReplyDelete
  9. അപ്പാളിനിയിതൊന്നും കിട്ടാന്‍ കൈ മടക്ക് കൊടുക്കേണ്ടല്ലേ...

    ReplyDelete

Post a Comment