ക്ലൌഡ് സ്റ്റോറേജിന്റെ അനന്ത സാദ്ധ്യതകൾ - റിനു അബ്ദുൽ റഷീദ്
ഒരു വ്യക്തിയുടെ നിത്യജീവിതത്തിൽ സൂക്ഷിക്കുവാൻ ഒരുപാട് രേഖകൾ ഉണ്ടാകും.
ജനന സർട്ടിഫിക്കറ്റ്,എസ്.എസ്.എല്.സി സർട്ടിഫിക്കറ്റ് ഡിഗ്രീ സർട്ടിഫിക്കറ്റ് തുടങ്ങി പാസ്സ്പോര്‍ട്ട് വരെ എപ്പോഴും ആവശ്യങ്ങൾ വരാൻ സാധ്യത ഉള്ള ഒരുപാട് രേഖകൾ നമ്മുടെ ജീവിതത്തിൽ ഉണ്ട്.ഇവയെല്ലാം എപ്പോഴും കൂടെ കൊണ്ട് പോകുന്നത്
സാധ്യമായ ഒരു കാര്യം അല്ല.അതുകൊണ്ടാണ് നമ്മളെല്ലാവരും അതിന്റെയെല്ലാം പകര്‍പ്പുകൾ സൂക്ഷിക്കുന്നത്.എന്നാല്‍ പകർകളും നമ്മുടെ കയ്യിൽ എന്നും,എപ്പോഴും കാണണമെന്നില്ല.
രേഖകൾ മാത്രമല്ല.രസകരമായതും ,രഹസ്യ സ്വഭാവമുള്ളതുമായ
ഒട്ടനേകം ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും മറ്റും നമുക്ക് സൂക്ഷിക്കേണ്ടതായി വരും ജീവിതത്തില്.ഈ അവസരങ്ങളിലാണ് ക്ലൌഡ് സ്റ്റോറേജിന്റെ പ്രസക്തി.ഇപ്പോൾ ങ്ങൾ ചിന്തിക്കുന്നുണ്ടാകും എന്താണ് ഈ ക്ലൌഡ് സ്റ്റോറേജ് എന്ന്.
തികച്ചും ലളിതമായി പറഞ്ഞാല്,ഇന്റര്നെറ്റിൽ നിങ്ങള്ക്ക് വിലയ്ക്ക് വാങ്ങാൻ കഴിയുന്ന സ്ഥലം ആണ് ഈ ക്ലൌഡ് സ്റ്റോറേജ്.ഇവിടെ നിങ്ങള്ക്ക് നിങ്ങളുടെ രേഖകളോ ഫോട്ടോകളോ,മാത്രമല്ല, മറ്റു പല ഡിജിറ്റല്‍ ഡേറ്റകളും സ്റ്റോർ ചെയ്യാൻ സാധിക്കും.സര്ട്ടിഫിക്കറ്റുകള് എല്ലാം തന്നെ സ്കാൻ ചെയ്തു സൂക്ഷിച്ചാൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യുവാൻ സാധിക്കും.ആവശ്യാനുസരണം നമുക്ക് ഇത് ഡൌണ്ലോഡ് ചെയ്യാനും ഇതില്വഴി ഉണ്ട്.നമ്മള്അപ്ലോഡ്ചെയ്ത ഫയലുകള്ക്കെല്ലാം തന്നെ ഡൌണ്ലോഡ് ചെയ്യാനായിട്ടുള്ള ലിങ്ക് കളും നല്കുന്നുണ്ട് ഈ വെബ്സൈറ്റുകള്.
ഈ ലിങ്കുകള്മറ്റുള്ളവര്ക്ക് നല്കുന്നത് വഴി നിങ്ങളുടെ ഡേറ്റ മറ്റുള്ളവര്ക്കും ഡൌണ്‍ലോഡ് െയ്യാന്സാധിക്കുന്നു.പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്മറ്റുള്ളവരുമായി ഷെയര്ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ലിങ്കുകള്മാത്രമേ മറ്റുള്ളവര്ക്ക് നല്കാവൂ.
അല്ലാത്തപക്ഷം നിങ്ങള്സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്മറ്റാര്ക്കും തന്നെ കാണുവാനോ ഡൌണ്‍ലോഡ് ചെയ്യുവാനോ സാധിക്കില്ല.
സ്വന്തമായി വെബ്സൈറ്റുകൾ ഉള്ളവർ തങ്ങളുടെ ഡേറ്റകൾ സൂ ക്ഷിക്കുവാനും മറ്റും സ്റ്റോറേജ് സ്പേസ് ആവശ്യമായി വരും.അവരെയാണ് ഈ സഖ്യം മുഖ്യമായും നോട്ടമിടുന്നത്.10 mb മുതല്10 tb ക്ക് മുകളില്വരെ സ്റൊരെജ് അനുവദിക്കുന്ന ഒട്ടനേകം വെബ്സൈറ്റുകള്നമുക്ക് ചുറ്റുമുണ്ട്.
അതില്ചിലത് നിങ്ങള്ക്കായി ഞാൻ പരിചയപ്പെടുത്താം,
justcloud.com
zipcloud.com
mypcbackup.com
sugarsync.com
dropbox.com
skydrive.live.com
freedrive.com
opendrive.com
rapidshare.com
എന്നിവ ഇവയിൽ ചിലത് മാത്രമാണ്. നമുക്ക് ആവശ്യമുള്ള സ്പേസ് കൂടുംതോറും അതിനനുസരിച്ചുള്ള വിലയിലും വ്യത്യാസം വരാം.അത് ചിലപ്പോൾ മാസം 250 രൂപ മുതല്25000 രൂപവരെയാകാം ചിലപ്പോള്അതില്കൂടുതലും.ഇത് വന്കിട കമ്പനികള്ക്കുള്ളതാണ് എന്ന് കരുതണ്ട.നമുക്കും ലഭിക്കും ഈ സൌകര്യങ്ങള്അതും തികച്ചും സൗജന്യമായി,പക്ഷെ ഇതുപോലെ 100ഉം 500 ഉം gb യൊന്നും കിട്ടിയെന്നു വരില്ല ,പക്ഷെ നമ്മുടെ ആവശ്യങ്ങല്ക്കുതകുന്ന തരത്തിലുള്ള സ്റ്റോറേജ് സൈസ് നമുക്ക് ലഭിക്കും. അതും തികച്ചും സൌജന്യമായി.
ഉദാഹരണത്തിന് windows അധീനതയിലുള്ള skydrive.live.com നമുക്ക് 7 gb സൗജന്യമായി നല്കുന്നുണ്ട്. ഇത് നമ്മളുടെ അത്യാവശ്യ ഡേറ്റകള്സൂക്ഷിക്കുവാന്മതിയാകും.
ഒരുപക്ഷെ നമ്മളുടെ ഈ സ്പേസ് തീര്ന്നു പോയാൽ നാം എന്ത് ചെയ്യും,അതിനും വഴിയോരുക്കിക്കൊണ്ടാണ്,ഓപ്പണ്‍ സോഴ്സ് നിര്‍മാതാക്കളായ ubuntu വിന്റെ വരവ്.തുടക്കത്തില് അവർ നമുക്ക് 5gb സ്റ്റോറേജ് ഉറപ്പ് നല്കുന്നുണ്ട് .മറ്റു ക്ലൌഡ് സൈറ്റ് കളിൽ നിന്നും ഉബുന്റുവിനെ വ്യത്യാസമാക്കുന്നത് എന്തെന്നാല്നമ്മള് ഈ വെബ്സൈറ്റില് അക്കൗണ്ട് ഓപ്പണ്ചെയ്യുന്ന സമയം അവര്നമുക്ക് ഒരു reference ലിങ്ക് നല്കുന്നു. ഈ ലിങ്ക് വഴിയും മറ്റൊരാള്ക്ക് അക്കൌണ്ട് തുടങ്ങാനാകും,വ്യത്യാസം എന്താണെന്ന് വെച്ചാല് ഈ ലിങ്കിലൂടെ എത്രത്തോളം ആളുകള്പുതിയ അക്കൗണ്ട്തുടങ്ങുന്നുവോ? ഓരോ തവണ പുതിയ ആള്ചേരുമ്പോഴും 500 mb സ്പേസ് വീതം രണ്ടു പേര്ക്കും ലഭിക്കുന്നു.അതായത്,ലിങ്ക് നല്കുന്ന ആളിനും ഈ ലിങ്കിലൂടെ അക്കൗണ്ട്ഓപ്പണ്ചെയ്യുന്ന വ്യക്തിക്കും 500mb അധികമായി ലഭിക്കുന്നു. തുടക്കത്തില് 5 gb സ്പേസ് കിട്ടേണ്ട വ്യക്തിക്ക് 5.5 gb സ്പേസ് ലഭിക്കുന്നു.എന്താ ഇതൊരു ചെറിയ കാര്യമാണോ?
അല്ലേയല്ല.100 mbക്ക് മാസം 250 രൂപ മുതല്ആവശ്യപ്പെടുന്ന വെബ്സൈറ്റുകള് നിലനില്ക്കുമ്പോള്ഇതൊരു ചെറിയ കാര്യം അല്ല.താഴെകൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങള്ക്ക് തുടക്കത്തില്5.5 gb ക്ലൌഡ് സ്റ്റോറേജ് ലഭിക്കും,തികച്ചും സൗജന്യമായി.നിങ്ങള്ക്രിയേറ്റ് ചെയ്യുന്ന അക്കൌണ്ടില്കാണുന്ന reference ലിങ്ക് വഴി നിങ്ങള്ക്ക് നിങ്ങളുടെ സ്റ്റോറേജ് സ്പേസ് കൂട്ടാവുന്നതാണ്.
നിങ്ങള്ക്ക് പ്രിയപ്പെട്ടതൊന്നും ഒരിക്കലും നിങ്ങളെ വിട്ടകലാതിരിക്കട്ടെ.
https://one.ubuntu.com/referrals/referee/2920957/
5.5 gb സ്റ്റൊരെജ് ലഭിക്കുന്ന ലിങ്ക് കിട്ടുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
എന്ന്
പ്രിയ സുഹൃത്ത് റിനു അബ്ദുൽ റഷീദ്
ഇത്
ഇ-മഷി എന്ന ഓണ്‍ലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യ ലേഖനം
വായിച്ചിരുന്നു
ReplyDeleteഇത് കൊള്ളാം
നന്ദി , ഷാജൂക്കാ
Deleteവായിച്ചിരുന്നു
ReplyDeleteതാങ്ക്സ്
വായിച്ചതിനും, വന്നതിനും നന്ദി അജിത്തേട്ടാ
DeleteThnx. Just started using dropbox.
ReplyDeleteI created account in one.ubuntu.com
ReplyDeleteകൊള്ളാം....
ReplyDeleteനല്ല അറിവുകൾ..
ReplyDeleteനന്ദി നവാസിക്കാ
Deleteതാങ്കളുടെ നല്ല മനസിന് നന്ദി. അഭിനന്ദനങ്ങൾ
ReplyDeleteനന്ദി
Deletethanks rinu ...
ReplyDeletenjanum onnu undaakki ... nee paranjaal undakkathirikkaan pattumo ?
ഹഹ .. നന്ദി..
Deletelet me try this
ReplyDeleteഎടങ്ങേരായി....
ReplyDelete