ദി ത്രീ മിസ്റ്റെക്സ് ഓഫ് മൈ ലൈഫ്-THE THREE MISTAKES OF MY LIFE



പുസ്തക പരിചയം:

                                                  THE THREE MISTAKES OF MY LIFE 

                                                     (ദി ത്രീ മിസ്റ്റെക്സ് ഓഫ് മൈ ലൈഫ്)


തയ്യാറാക്കിയത് :                                                                                     റിനു അബ്ദുല്‍റഷീദ്
ഈ ലേഖനം പി. ഡി . എഫ് രൂപത്തിൽ ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

                                                    കഥാകൃത്തിനെപ്പറ്റി


ചേതന്‍ഭഗത്

പുതു തലമുറയിലെ ബുക്ക്‌റൈറ്റര്‍മാരില്‍ പ്രമുഖനായ ചേതന്‍ഭഗതിനെ അറിയാത്തവരായിട്ടുള്ളവര്‍ വളരെ ചുരുക്കമായിരിക്കും നമ്മുടെ ഇടയില്‍.
ആധുനിക ഭാരതത്തില്‍ ഏറ്റവും  കൂടുതല്‍ വിറ്റഴിയുന്ന  ഇംഗ്ലീഷ്  ബുക്കുകള്‍ ചേതന്‍ഭഗത്തിന്‍റെ തൂലികയില്‍നിന്നുള്ള മഷി പുരണ്ടതാണ്‌ എന്ന് കേള്‍ക്കുമ്പോഴോ? അതിശയം തോന്നുന്നുവല്ലേ?

I. I. T യില്‍ നിന്നുള്ള ഉപരിപഠനത്തിനു ശേഷം വിദേശത്ത് ജോലി ചെയ്യുമ്പോഴും ചേതന്‍റെയുള്ളില്‍ എന്നോ ചേക്കേറിയ എഴുത്തിന്‍റെ വിസ്മയ ലോകം മാഞ്ഞിരുന്നില്ല.
ആ കാലയളവില്‍ ചേതന്‍ഒരിക്കലും കരുതിക്കാണില്ലായിരിക്കാം ഒരുനാള്‍ താന്‍ ഭാരതത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിയപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവാകും എന്ന്.
ആരും കൊതിക്കുന്ന അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കര്‍തസ്തികയില്‍ സിംഗപ്പൂരിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള തന്‍റെ ജോലി 2009 ല്‍രാജിവെച്ച് തിരികെ ഇന്ത്യയിലേക്ക് പറന്നുയരുമ്പോള്‍ ചേതന്‍ ഒരു വ്യക്തി മാത്രമല്ലായിരുന്നു. ബെസ്റ്റ് സെല്ലര്‍പദവിയിലേക്കുയര്‍ത്തപ്പെട്ട  4 ബുക്കുകളുടെ രചയിതാവായി കഴിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം..
മാത്രമല്ല ലോകത്തെ പ്രമുഖ മാഗസിന്‍ആയ ടൈം മാഗസിന്‍ചേതനെ ആദരിച്ചത് ലോകത്ത് ഏറ്റവും കൂടുതല്‍സ്വാധീനം ചെലുത്താന്‍കഴിവുള്ള 100 പേരുടെ പട്ടികയില്‍ഇടം നല്‍കിക്കൊണ്ടാണ്.

                                                         ചേതന്‍റെ കൃതികളെപ്പറ്റി

സ്വന്തം ജീവിതത്തെയും തന്‍റെ അനുഭവങ്ങളെയും പല  കഥാപാത്രങ്ങളായും സാഹചര്യങ്ങളായും ചിത്രീകരിക്കുന്നതില്‍ താല്‍പ്പര്യമുള്ള ചേതന്‍റെ
 ത്രീ മിസ്റ്റെക്സ് ഓഫ് മൈ ലൈഫ് എന്ന ഈ പുസ്തകം ആദ്യ പ്രസിദ്ധീകരണം അല്ല.

(five point someone) ഫൈവ് പോയിന്‍റ് സംവണ്‍ എന്ന  പേരില്‍ 2004ല്‍ പുറത്തിറങ്ങിയതാണ് ചേതന്‍റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പുസ്തകം.

ആദ്യ പുസ്തകത്തിന്‍റെ പ്രതികരണം വളരെ നല്ലതായതുകൊണ്ടും തന്‍റെ പുത്തന്‍ ആശയങ്ങള്‍ യുവ ഹൃദയങ്ങള്‍ നെഞ്ചിലേറ്റി എന്ന സന്തോഷത്തിനാലും തൊട്ടടുത്ത വര്‍ഷം തന്നെ ചേതന്‍തന്‍റെ രണ്ടാമത്തെ പുസ്തകം പുറത്തിറക്കി.

(one night @ the call center) വണ്‍ നൈറ്റ്‌അറ്റ്‌ദി കോള്‍ സെന്‍റര്‍എന്ന പേരില്‍ 2005ല്‍. അതും മുന്‍പത്തെപ്പോലെ തന്നെ ബെസ്റ്റ് സെല്ലര്‍ ആയതിനുശേഷം,

 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2008ല്‍ചേതന്‍എഴുതിയ ബുക്ക്‌ആണ്
(three mistakes of my life) ത്രീ മിസ്റ്റെക്സ് ഓഫ് മൈ ലൈഫ്. ഇതും ഒരു മറ്റൊരു ബെസ്റ്റ് സെല്ലര്‍ആയി മാറാന്‍അധികം സമയമൊന്നും വേണ്ടി വന്നില്ല.

2009ല്‍ (two states:story of my marriage) റ്റു സ്റ്റേറ്റ്സ്: സ്റ്റോറി ഓഫ് മൈ മാര്യജ് എന്ന പുസ്തകം വായനക്കാരുടെ മനം കവര്‍ന്നതിനു ശേഷം ചേതന്‍

2011ല്‍ (revolution 2020) റെവല്യുഷന്‍ 2020 എന്ന പേരില്‍മറ്റൊരു ബുക്ക്‌കൂടി എഴുതി.മുന്‍പത്തെ പ്പോലെ ഇതും ഒരു ബെസ്റ്റ് സെല്ലര്‍ആയിക്കഴിഞ്ഞിരുന്നു

2012 ല്‍(what young india wants) വാട്ട് യംഗ് ഇന്ത്യ വാണ്ട്സ് എന്ന ബുക്ക്‌എഴുതിക്കഴിഞ്ഞപ്പോഴേക്കും.

ഇതുവരെ ചേതന്‍എഴുതിക്കഴിഞ്ഞ എല്ലാ കൃതികളും ഏറ്റവും കൂടുതല്‍വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ശ്രേണിയിലേക്ക് എത്തപ്പെട്ടിട്ടുണ്ട്.
മാത്രമല്ല
തന്‍റെ അവസാനത്തെ രണ്ടു കൃതികള്‍ഒഴികെ മറ്റുള്ളവയെല്ലാം തന്നെ ബോളിവുഡ് സിനിമകളായി ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

'5 point someone' എന്ന ബുക്ക്‌ '3 ഇഡിയറ്റ്സ്' (3 idiots) എന്ന പേരിലും
'one night @ the call center' എന്ന ബുക്ക്‌ 'ഹലോ' (hello) എന്ന പേരിലും
'3 mistakes of my life' എന്ന ബുക്ക്‌  'കൈ പോ ചേ' (kai po che) എന്ന പേരിലും
പുറത്തിറങ്ങി.
തന്‍റെ 4 മത്തെ കൃതിയായ '2 state' അതെ പേരില്‍തന്നെ ഉടന്‍പുറത്തിറങ്ങും.
ഈ ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.


                                        ദി ത്രീ മിസ്റ്റെക്സ് ഓഫ് മൈ ലൈഫിനെ പറ്റി

തന്‍റെ ഭൂരിഭാഗം കൃതികളിലും ചേതന്‍എന്ന തന്നെ  ഒരു കഥാപാത്രമായി ഉള്‍ക്കൊണ്ട് അതിന്‍റെ പൂര്‍ണതയോടെ സന്നിവേശിപ്പിക്കാന്‍അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
ത്രീ മിസ്റ്റെക്സ് ഓഫ് മൈ ലൈഫ് എന്ന ഈ കഥയിലും ചേതന്‍ എന്ന കഥാപാത്രം തുടക്കം തന്നെ കടന്നു വരുന്നു.

കഥാസാരം ഇങ്ങനെ..

സിംഗപ്പൂരില്‍ ഭാര്യയോടൊപ്പം താമസിക്കുന്ന ചേതന് ഒരു ദിവസം ഒരു മെയില്‍ ലഭിക്കുന്നു.തന്‍റെ ജീവിതം തനിക്ക് മടുത്തു എന്നും ഞാന്‍ മരണത്തെ സ്വയം വരിക്കാന്‍ പോകുന്നു എന്നും ,ഇക്കാര്യം അവസാനമായി അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നത് ചേതനെയാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി അയച്ച മെയിലില്‍നിന്നും ചേതന്‍ മനസ്സിലാക്കുന്നു.
സ്വാഭാവികമായും ഇങ്ങനെ ലഭിച്ച ഒരു മെയിലിന്‍റെ സത്യാവസ്ഥ അന്വേഷിച്ചറിയുന്ന ചേതന്‍ ഒടുവില്‍ ചെന്നെത്തുന്നത്  അഹമ്മദാബാദിലെ ഒരു ഹോസ്പിറ്റല്‍റൂമിലാണ്.ഗോവിന്ദ് പട്ടേല്‍ എന്ന ആ ചെറുപ്പക്കാരന്‍ആത്മഹത്യാ ശ്രമത്തിനു പിന്നിലെ സാഹചര്യങ്ങള്‍ചേതനുമായി പങ്കുവെക്കുന്നു .
ബുക്കിന്‍റെ പേരുപോലെത്തന്നെ തന്‍റെ ജീവിതത്തില്‍സംഭവിച്ച 3 തെറ്റുകള്‍എങ്ങിനെ തങ്ങളുടെ ജീവിതത്തെ ബാധിച്ചു എന്നുള്ള ഒരു തിരിച്ചറിവ്  ഗോവിന്ദ് എന്ന ഈ ചെറുപ്പകാരന്‍റെ ശബ്ദത്തിലൂടെ പറയുകയാണ്‌ ചേതന്‍ഭഗത്.

ഇണപിരിയാത്ത 3 സുഹൃത്തുക്കളുടെ ജീവിതമാണ് 3 മിസ്റ്റെക്സ് ഓഫ് മൈ ലൈഫ്.

ഗോവിന്ദ്,ഇഷാന്‍,ഓമി. ഇവര്‍  മൂന്നുപേരും ബാല്യകാലം മുതല്‍ക്കു തന്നെ സുഹൃത്തുക്കള്‍.ഒരു പൂജാരിയുടെ മകനായതിനാല്‍ തന്‍റെ മകനെയും അതെ പാതയില്‍നയിക്കണമെന്ന് ഒമിയുടെ അച്ഛന് ആഗ്രഹം.എന്‍.ഡി.എ സെലെക്ഷന്‍ ലഭിച്ചിട്ടും അത് പാതി വഴിക്ക് ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം മൂലം  നിര്‍ത്തിപ്പോന്ന മകനെ എപ്പോഴും കുറ്റപ്പെടുത്തുന്ന ഒരു പിതാവാണ് ഇഷാന്‍റെത് .ചെറുപ്പത്തില്‍തന്നെ അച്ഛനെ നഷ്ട്ടമായിട്ടും ,പഠനത്തില്‍ മോശമല്ലാത്തതിനാല്‍ ട്യുഷന്‍എടുത്ത്  തന്‍റെ അമ്മയെ നോക്കുന്ന ഒരു യുവാവാണ് ഗോവിന്ദ്.
പഠനത്തിനു ശേഷം തങ്ങളുടെ നാട്ടില്‍തന്നെ നില്‍ക്കണം എന്ന ആഗ്രഹമുള്ളതിനാല്‍അവര്‍ മൂന്നുപേരും ചേര്‍ന്ന് ഒരു സ്പോര്‍ട്സ് സ്റ്റോര്‍ തുടങ്ങാന്‍ തീരുമാനിക്കുന്നു.അതിനായി തൊട്ടടുത്തുള്ള ഒരു ക്ഷേത്രത്തിന്‍റെ അധീനതയിലുള്ള ഒരു കടമുറി ഒമിയുടെ അമ്മാവന്‍റെ സഹായത്തോടെ നേടിയെടുക്കുന്ന അവര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ അതിലൂടെ സഫലീകരിക്കുന്നു.

ഈ അവസരത്തിലാണ് ഏതു പന്തും  ബൌണ്ടറി മാത്രം കടത്തുന്ന അലി എന്ന കുട്ടി യെപ്പറ്റി ഇവര്‍ കേള്‍ക്കാനിടവരുന്നത്.ക്രിക്കറ്റില്‍വളരെയധികം താല്‍പ്പര്യവും മുന്‍പരിചയവുമുള്ള ഇഷാന് ഈ കുട്ടിയെ കാണണമെന്ന്  ആഗ്രഹമുണ്ടാകുന്നു.അങ്ങിനെ അവര്‍ 3 പേരും ആ കുട്ടിയെ കാണാന്‍ചെല്ലുന്നു.ഗോലികളിക്കാന്‍താല്‍പ്പര്യം കൂടുതലായുള്ള ആ കുട്ടിക്ക് പക്ഷെ ക്രിക്കറ്റിനോട് താല്‍പ്പര്യം വളരെ കുറവായിരുന്നു.എങ്കിലും ഇഷാന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അലി ബാറ്റ് ചെയ്യാമെന്ന് സമ്മതിക്കുന്നു.പക്ഷെ ഇഷാന്‍എറിഞ്ഞ പന്തുകള്‍എല്ലാം സിക്സര്‍പറത്തി അവന്‍എല്ലാവരെയും അതിശയിപ്പിക്കുന്നു.എന്നാല്‍ ഇതിനുശേഷം ബോധരഹിതനായി ഗ്രൗണ്ടില്‍വീഴുന്ന അലിയെ ഹോസ്പിറ്റലില്‍ എത്തിക്കുന്ന ഇഷാനോട് ഡോക്ടര്‍ഈ കുട്ടിക്ക് ജന്മനാ ലഭിച്ച ഒരു പ്രത്യേക കഴിവിനെ കുറിച്ച് പറയുന്നു, എന്താണ് ആ കഴിവ്? അത് അലിയെ എങ്ങിനെ സഹായിക്കുന്നു എന്നെല്ലാം ഈ കഥയിലൂടെ ചേതന്‍വ്യക്തമാക്കുന്നു.

മുസല്‍മാനായതുകൊണ്ട്‌ അലിയെ ആദ്യമൊന്നും ഒമിക്ക് ഇഷ്ട്ടമായിരുന്നില്ല.മാത്രമല്ല ഒമിയുടെ അമ്മാവന്‍റെ പാര്‍ട്ടി ഒരു മതപരമായ ഒന്നായിരുന്നു.അലിയുടെ പിതാവാണെങ്കില്‍ ഇവര്‍ക്ക് എതിരെ മത്സരിക്കുന്ന ഒരു പാര്‍ട്ടിയിലെ മുന്‍നിര നേതാവും.ഇക്കാരണങ്ങള്‍കൊണ്ട് തന്‍റെ മകനെ ഇത്തരം ഒരു സാഹചര്യത്തില്‍ ക്രിക്കറ്റ് കോച്ചിങ്ങിന്‍റെ പേരില്‍ ഇഷാനോടൊപ്പം വിടാന്‍ അലിയുടെ പിതാവ് വിസമ്മതിക്കുന്നു.എന്നാല്‍പകരമായി കണക്കില്‍മോശമായ അലിയെ താന്‍പഠിപ്പിച്ചു കൊള്ളാം എന്ന ഗോവിന്ദിന്‍റെ ഉറപ്പിന്മേല്‍അലിയെ ഇവരോടൊപ്പം വിടാന്‍അലിയുടെ പിതാവ് സമ്മതിക്കുന്നു.
ഇതിനിടയില്‍ ഇഷാന്‍റെ സഹോദരി വിദ്യയെ എന്ട്രന്സിനു പഠിപ്പിക്കുക എന്ന കര്‍ത്തവ്യം ഏറ്റെടുക്കേണ്ടി വരുന്നു.പതിയെ വിദ്യയുമായി പ്രണയത്തിലാവുന്ന ഗോവിന്ദ് ഇക്കാര്യം മറ്റുള്ളവരില്‍നിന്നെല്ലാം ഒളിച്ചു വെയ്ക്കുന്നു.
തുടര്‍ന്ന്‍അലിക്ക് എന്ത് സംഭവിച്ചു,ഇവരുടെ സൌഹൃദത്തിനു എന്ത്  സംഭവിക്കുന്നു,എന്നെല്ലാം വളരെ വിശദമായും സൂക്ഷ്മമായും ചേതന്‍നമുക്ക് പറഞ്ഞു തരുന്നു.

സൌഹൃദത്തിനും , പ്രണയത്തിനും  അപ്പുറം രാഷ്ട്രീയവും , മത തീവ്രവാദവും നിറഞ്ഞ ഒരു ഗുജറാത്തിനെ പുറം ലോകത്തിനു മുന്നില്‍പച്ചയായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു ചേതന്‍തന്‍റെ ഈ കൃതിയിലൂടെ.ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ അര്‍ത്ഥവും ദിശയും നല്‍കിയാണ്‌ചേതന്‍തന്‍റെ ഈ ബുക്ക്‌തയ്യാറാക്കിയിരിക്കുന്നത്.
ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും നമ്മുടെ ഭാരതത്തിലെ അസോസിയേഷനുകളും തമ്മിലുള്ള അന്തരം കാട്ടിത്തരുന്നത് അല്‍പ്പം ലജ്ജയോടെ തന്നെ വായിക്കേണ്ടതാണ്.
കഥയുടെ അവസാന രംഗങ്ങളില്‍ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍നടക്കുന്നത് ആരെയും കണ്ണീരിന്‍റെ വക്കുവരെ എത്തിക്കുമെന്നതില്‍സംശയമില്ല.
വായനയുടെ അവസരത്തില്‍ഒരിക്കല്‍പ്പോലും ഇഴച്ചില്‍അനുഭവപ്പെടാത്ത ഈ ബുക്ക് തീര്‍ച്ചയായും ഒരു പേജ് ടേണറാണ്.

ആംഗലേയ ഭാഷാ സാഹിത്യത്തെ കൂടുതല്‍അറിയാന്‍ശ്രമിക്കുന്ന പുതു വായനക്കാര്‍ക്ക് വായനയിലുള്ള തങ്ങളുടെ കഴിവ് വളര്‍ത്തുവാനും കൂടുതല്‍ കൃതികള്‍ വായിക്കുവാനും ഒരു പുത്തന്‍ഉന്മേഷം നല്‍കുവാനും ചേതന്‍റെ കൃതികളിലൂടെ കഴിയുമെന്ന് ഞാന്‍വിശ്വസിക്കുന്നു.തികച്ചും ലളിതമായ ആഖ്യാന ശൈലിയും വാക്കുകളുമാണ്‌ ചേതന്‍റെ ബൂക്കുകളെ മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമാക്കുന്നത്.
ഒരിക്കല്‍പ്പോലും ആംഗലേയ സാഹിത്യം രുചിച്ചു നോക്കാത്ത മലയാളികലുന്ടെങ്കിൽ ഒരു വട്ടമെങ്കിലും ഈ ബുക്ക്‌വായിച്ചിരിക്കണം എന്ന് ഞാന്‍അഭിപ്രായപ്പെടുന്നു.



എന്ന് നിങ്ങളുടെ പ്രിയ സുഹൃത്ത് 

റിനു അബ്ദുല്‍റഷീദ്

www.എന്‍റെ അക്ഷരങ്ങള്‍.co.nr
www.enteaksharangal.co.nr

Comments

  1. already read. good review anyway

    ReplyDelete
  2. ചേതൻ ഭഗതിന്റെ ഒരു പുസ്തകം മാത്രമേ വായിച്ചിട്ടുള്ളൂ- One night @ call center. അതിനെ One mistake of my life" എന്ന് വിശേഷിപ്പിക്കാനാണെനിക്കാഗ്രഹം! ഒരു നാലാം കിട ഹിന്ദി ചലചിതർത്തിന്റെ നിലവാരമുള്ള One night @ call center ഉം ബെസ്റ്റ് സെല്ലറാണെന്നറിഞ്ഞപ്പോൾ എന്റെ ആസ്വാദന നിലവാരത്തെക്കുറിച്ചൊരു ചോദ്യചിഹ്നമുയർത്തി ഞാൻ ചിന്തകൾക്ക് സുല്ലിട്ടു. 
    റിനുവിന്റെ പരിചയപ്പെടുത്തൽ കൊള്ളാം. വെറുതേ കിട്ടിയാൽ ഈ പുസ്തകവും വായിക്കുന്നതാണ്. കാശ് കൊടുത്ത് ചേതൻ ഭഗതിനെ വായിക്കുന്നത് ആദ്യ മിസ്റ്റേക്കോടെ നിർത്തി!

    ReplyDelete
  3. ഞാന്‍ കേട്ടിട്ടേയുള്ളു
    ഒന്നും വായിച്ചിട്ടില്ല ഇതുവരെ

    ReplyDelete

Post a Comment