റെഡ് വൈനിന്‍റെ ലഹരി നുണഞ്ഞപ്പോള്‍


റെഡ് വൈന്‍ഫിലിം റിവ്യൂ                                                                         റിനു അബ്ദുല്‍ റഷീദ്

      പേര് കേട്ടിട്ട്  ‘സ്പിരിറ്റ്‌’ എന്ന ചിത്രം പോലെ മദ്യത്തെക്കുറിച്ചുള്ള ഒരു ചിത്രമാണെന്ന് കരുതണ്ട.
ചിത്രത്തിനിടയില്‍വരുന്ന റെഡ് വൈനിനെക്കുറിച്ചുള്ള വിവരണം കൊണ്ടല്ല ഈ ചിത്രത്തിന് ഈ പേര് വരാന്‍കാരണം.
തികച്ചും ഒരു കമ്മ്യുണിസ്റ്റ് പശ്ചാത്തലത്തില്‍ചിത്രീകരിച്ചിരിക്കുന്ന ചിത്രമായത്  കൊണ്ടാവാം ഈ പടത്തിനു റെഡ് വൈന്‍എന്ന പേര് നല്‍കിയിരിക്കുന്നത്.
വയനാടന്‍കാടുകളുടെ ദൃശ്യഭംഗി വിവര്‍ണനാതീതമായ ചാരുതയോടെ ചിത്രീകരിച്ചിരിക്കുന്നു മനോജ്‌പിള്ള എന്ന കൊറിയോഗ്രാഫര്‍.
സലാം ബാപ്പു എന്ന നവാഗത സംവിധായകന്‍റെ മേല്‍നോട്ടത്തില്‍ഗൌരി മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ഗിരീഷ്‌ലാല്‍നിര്‍മിച്ച് മനോഹരമായി അണിയിച്ചൊരുക്കിയ ചിത്രമാണ് റെഡ് വൈന്‍.

സമരമുഖങ്ങളുടെ അവിഭാജ്യ മേഖലയായിരുന്നു എന്നും വയനാടന്‍കാടുകള്‍,
ഈ വയനാടിലെ ഒരു ഗ്രാമത്തിനു വേണ്ടി ജീവിക്കുന്ന അനൂപ്‌എന്ന കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടി പ്രവര്‍ത്തകനെ ഫഹദ് ഫാസില്‍അവതരിപ്പിക്കുന്നു.സാമൂഹ്യ പ്രവര്‍ത്തനവും നാടകങ്ങളുമായി നടന്നിരുന്ന ഏവരുടെയും കണ്ണിലുണ്ണിയായിരുന്ന അനൂപിന്‍റെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിലൂടെ കഥയുടെ ഉള്ളറകളിലൂടെ കടന്നു ചെല്ലുന്ന റെഡ് വൈന്‍, ഒരു രാഷ്ട്രീയ കൊലപാതകത്തിന്‍റെ പ്രതീതി ജനിപ്പിക്കുമെങ്കിലും കഥയില്‍വരുന്ന ചില സംഭവ വികാസങ്ങള്‍നമ്മുടെ ധാരണകളെയെല്ലാം മാറ്റിമറിക്കുന്നു.
പടത്തില്‍എടുത്തുപറയത്തക്ക  ട്വിസ്റ്റ്‌ ഒന്നും തന്നെയില്ല.ചിത്രം അല്‍പ്പം മുന്നോട്ട് പോകുന്ന വേളയില്‍തന്നെ കൊലപാതകി ആരാണെന്നുള്ള ഒരു തെളിഞ്ഞ ചിത്രം വ്യക്തമാക്കുന്ന റെഡ് വൈന്‍,എന്ത് കൊണ്ട്  ഇതെല്ലാം സംഭവിച്ചു എന്ന് ഒരു സസ്പെന്‍സ് ത്രില്ലര്‍രൂപത്തില്‍പ്രേക്ഷകരില്‍എത്തിക്കുവാന്‍ശ്രമിച്ചിരുന്നുവെങ്കിലും അത് അത്ര കണ്ട് വിജയിച്ചു എന്ന് പറയാന്‍കഴിയില്ല.ചിത്രത്തിന്‍റെ ചില വേളകളിലെ ഇഴച്ചില്‍തന്നെയാണ് കാരണം.അനാവശ്യമായ സംഭവങ്ങളെ പെരുപ്പിച്ചും അവശ്യ സംഭവങ്ങളെ ചെറുതാക്കിയും ചിത്രത്തിന്‍റെ മൂല്യം കുറച്ചു എന്നുതന്നെ പറയാം.ഒട്ടേറെ അഭിനയ സാധ്യതകള്‍ഉണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു ആസിഫ് അലി അവതരിപ്പിച്ച രമേശ്‌എന്ന കഥാപാത്രം.എന്നാല്‍അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെപ്പോലെ ഒരല്പം തണുപ്പന്‍അനുഭാവമാണെന്ന് തോന്നുന്നു ആസിഫ് അലിയുടെ പക്ഷത്ത് നിന്നും.അതും സിനിമയുടെ മാറ്റിന് ഒരല്‍പം ഇടിവുണ്ടാക്കിയെന്നു പറയാം.
കൊലപാതകത്തിന്റെ നേരറിയാന്‍എത്തുന്ന രതീഷ്‌വാസുദേവന്‍‌എന്ന പോലീസ് ഓഫീസറിന്‍റെ വേഷം കൈകാര്യം ചെയ്തത് പത്മശ്രീ മോഹന്‍ലാല്‍ആണ്.രൂപത്തിലും ഭാവത്തിലും വലിയ വ്യത്യാസങ്ങള്‍ഒന്നും വരുത്താതിരുന്നത്  അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങളിലെ പോലീസ് വേഷങ്ങളെ അനുസ്മരിപ്പിച്ചു.
മോഹന്‍ലാലിനുപരി ഈ പടത്തിന്‍റെ മുഖ്യ കഥാപാത്രം ഫഹദ് തന്നെയാണ്.
ലാഭക്കൊതിയുമായി വരുന്ന കൊര്‍പ്പറേറ്റ് രംഗവും അതിനെ ശക്തമായി എതിര്‍ക്കുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാകുന്നു.
അധികം വര്‍ണനകളോ പ്രണയ നിര്‍ഭരമായ സംഭാഷണങ്ങളോ ഒന്നും തന്നെയില്ലാതെ കടന്നുപോകുന്ന ചില പ്രണയങ്ങളും ഈ ചിത്രത്തില്‍കാണാം. സൈജു കുറുപ്പ്,അനുശ്രീ,മരിയ ജോണ്‍,മേഖ്ന രാജ്,മീര നന്ദന്‍,എന്നിവര്‍പുറംതള്ളാനാവാത്ത വേഷങ്ങള്‍കൈകാര്യം ചെയ്യുന്നു.
വിവാദങ്ങള്‍ഇല്ലാതെ ഈ കാലഘട്ടത്തില്‍ഇറങ്ങിയ ചിത്രങ്ങള്‍ഇന്ത്യയില്‍കുറവാണ്.
ഇത്തരത്തില്‍ഒരു വിവാദത്തിനൊപ്പമാണ് റെഡ് വൈന്‍എന്ന ചിത്രവും എത്തിയത്.

അതും ഒരു കഥയാണ്,
നൗഫല്‍ബ്ലാത്തൂര്‍എന്ന ചെറുപ്പക്കാരന്‍താനെഴുതിയ ആദ്യത്തെ കഥയുമായി ഒരു സഹസംവിധായകന്റെ അടുത്തെത്തുന്നു,ഒരു ചിത്രമാക്കാന്‍ഇത് പോരെന്ന രീതിയില്‍കഥാകൃത്തിനെ സഹ സംവിധായകന്‍മടക്കിയയക്കുന്നു.കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു സിനിമാ മാസികയിലൂടെ തന്‍റെ കഥ അതേ പേരില്‍ചിത്രീകരിക്കുന്നു എന്നറിഞ്ഞ നൗഫല്‍ഈ സഹസംവിധായകനെ വീണ്ടും സമീപിക്കുന്നു.ഒരു ആവശ്യങ്ങളും അംഗീകരിക്കാതെ വന്നപ്പോള്‍ഒരു പ്രമുഖ സംവിധായകന്‍റെ സഹായത്തോടെ സിനിമാ സംഘടനകളില്‍പരാതി ഫയല്‍ചെയ്തതിനു ശേഷം പ്രതികള്‍ക്ക് മാനസാന്തരമുണ്ടാകുന്നു,പല കടമ്പകള്‍കടന്ന്  കഥയുടെ മുഴുവന്‍ക്രെഡിറ്റും നൗഫലിനു നല്‍കുന്നു,വിവാദങ്ങള്‍ക്ക് വിരാമമാകുന്നു.

കഥയുടെ മൂല്യം ഒട്ടും കുറച്ചു കാണിക്കപ്പെടുന്നില്ല ഈ ചിത്രത്തില്‍എങ്കിലും ചിത്രീകരണത്തില്‍വന്ന പോരായ്മകള്‍ചിത്രത്തിലുടനീളം കാണുവാന്‍കഴിയുന്നു.എങ്കിലും സലാം ബാപ്പു എന്ന നവാഗത സംവിധായകന്‍റെ കഴിവിനെ പ്രശംസിക്കാതെ വയ്യ.
ന്യൂ ജെനെറേഷന്‍ചിത്രം എന്ന ടൈറ്റിലില്‍വരാതിരുന്ന ഈ ചിത്രം ബോറടിക്കാതെ ഇരുന്നു കാണുവാന്‍പറ്റുന്ന ഒരു ചിത്രമാണ്.
എന്‍റെ റേറ്റിംഗ് 6/10

Comments

  1. നിരൂപണം വായിച്ചിട്ട് അത്ര മികച്ച ഒരു കഥ അല്ല എന്ന് നിങ്ങള്‍ തന്നെ പറയുന്നു പിന്നെ ഞാന്‍ ഇത് കണ്ടിട്ടില്ല കാണാതെ അഭിപ്രായം പറയാനും കഴിയില്ല

    ReplyDelete
  2. oro kathykkum athintethaaya moolyam undallo.....athupole ee kathaykkum oru moolyam und.
    ath athintethaaya reethiyil screenil kaanaan kazhinjilla enne ullu........

    ReplyDelete
  3. ഈ സിനിമ ഇവിടെ റിലീസ്‌ ആയിട്ടില്ല .. കണ്ടിട്ട് ബാക്കി അഭിപ്രായം പറയാം ..

    ReplyDelete

Post a Comment