പി ഡി എഫ് ഫയലുകള്‍ എങ്ങിനെ ക്രിയേറ്റ് ചെയ്യാം.




സോഫ്റ്റ്‌വെയര്‍  പരിചയം                                      റിനു അബ്ദുല്‍ റഷീദ്

ഇത്  ഞാന്‍ ആദ്യമായി  പോസ്റ്റ്‌ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ അല്ല.
മുന്‍പും ഞാന്‍  ഇത് പോസ്റ്റ്‌ ചെയ്തിരുന്നു.
pdf creator എന്ന പേരില്‍.
അത് ആംഗലേയ ഭാഷ ആയതു കൊണ്ട് ,മലയാളികളുടെ ഇടയില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല.അതുകൊണ്ട് മലയാളത്തില്‍ ഇത് ഒന്നുകൂടി പോസ്റ്റ്‌ ചെയ്യണം എന്ന് കരുതി.


നമ്മള്‍ എല്ലാവരും pdf  ഫയലുകള്‍ കണ്ടിട്ടുണ്ട്.നല്ല വൃത്തിയായും ഭംഗിയായും ക്രിയേറ്റ്  ചെയ്ത ഫയലുകള്‍.
ആവശ്യമുള്ള രേഖകള്‍ മാറ്റങ്ങള്‍ കൂടാതെ സുരക്ഷിതമായി സംരക്ഷിക്കാന്‍ പി .ഡി.എഫ്. അല്ലാതെ മറ്റൊരു സംവിധാനമുള്ളതായി എനിക്ക് അറിയില്ല.

ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ താഴെയുള്ള കമന്റിംഗ് ഏരിയയില്‍ മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യാം.

ഞാനും ഒരുപാട് ശ്രമിച്ചിരുന്നു വല്ല മാറ്റങ്ങളും ഇതില്‍  വരുത്തുവാന്‍ കഴിയുമോ എന്ന്,
കുറച്ചു നാളുകള്‍ മുന്പ് വരെ എനിക്ക് അതിനു സാധിച്ചിരുന്നില്ല.
പി.ഡി.എഫ്. ഫയലുകള്‍ ഏതു കമ്പ്യൂട്ടറില്‍ തുറന്നാലും ഒരുപോലെ തന്നെ.അതേസമയം മറ്റു word processor ആണെങ്കിലോ? ഓരോ കമ്പ്യൂട്ടറില്‍ തുറക്കുമ്പോഴും ഓരോ വിധം!
ചിലപ്പോ അലൈന്മെന്റ് മാറും,അല്ലെങ്കില്‍ ഫോണ്ട് മാറും,അതുമല്ലെങ്കില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിരിക്കും.
എന്ത് കൊണ്ടും സുരക്ഷിതമായ ഒരു ഡേറ്റ ക്രിയെറ്റിംഗ് ആണ് പി. ഡി .എഫ് ഫയലുകള്‍ മുഖേനയുള്ളത്.


കോളേജുകളില്‍ സെമിനാറുകളും പ്രൊജക്റ്റ്‌ കളും ചെയ്യേണ്ടി വരുന്നത് സ്വാഭാവികം.ചിലപ്പോള്‍ നിങ്ങള്‍ വീട്ടിലെ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ ആയിരിക്കും ഈ രേഖകള്‍ ടൈപ്പ് ചെയ്യുന്നത്.ഒരു പക്ഷെ നിങ്ങള്‍ നിങ്ങളുടെ പ്രൊജക്റ്റ്‌ വര്‍ക്ക്  മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനോ ? ഏതെങ്കിലും അവസരത്തില്‍ ഇതിന്റെ ഒരു പ്രിന്റ്‌ ഔട്ട്‌ എടുക്കാനോ ചെല്ലുന്ന അവസരത്തില്‍ ആ കമ്പ്യൂട്ടറില്‍ നിങ്ങള്‍ ഉപയോഗിച്ച അതേ സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ എല്ലാം കുഴഞ്ഞത് തന്നെ.
നിങ്ങള്‍ ആവശ്യാനുസരണം അറേഞ്ച് ചെയ്ത രീതിയില്‍ നിങ്ങളുടെ ഡേറ്റ കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ ചെയ്തതെല്ലാം വെറുതെ ആവില്ലേ...?
ഈ അവസ്ഥ എനിക്കും വന്നിരുന്നു,ഒരു നാള്‍.
ഞാന്‍ ഒരുപാട് തിരഞ്ഞു അഡോബ് അല്ലാതെ വേറെ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉണ്ടോ എന്നറിയാന്‍...
കാരണം അഡോബ് വാങ്ങണമെങ്കില്‍ അല്‍പ്പം കാശ് ചിലവുണ്ടേ...
ഞാന്‍ ഒരു ഫ്രീ സോഫ്റ്റ്‌വെയറിന് വേണ്ടി തിരഞ്ഞു.ഒരുപാട് സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്തു,ഇന്‍സ്റ്റാള്‍ ചെയ്തു.ഒന്നും എന്റെ ആവശ്യാനുസരണം ഉള്ളതായിരുന്നില്ല.
ഒടുവില്‍ ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ കണ്ടെത്തി ഇന്റര്‍നെറ്റില്‍ നിന്നും.അതും ഒരു ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍. 
pdf creator എന്നാണ് ഇതിന്‍റെ പേര്.

നമ്മുടെ ആവശ്യാനുസരണം വേണ്ട മാറ്റങ്ങള്‍ വരുത്തി ഒരു word processor ല്‍ നിങ്ങളുടെ ഡേറ്റ  എന്റര്‍ ചെയ്യുക.
ഈ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്തു നിങ്ങള്‍ തയ്യാറാക്കിയ ഡോക്യുമെന്റ് ന്‍റെ path സെലക്റ്റ് ചെയ്തു നല്‍കുക.
o.k ബട്ടന്‍ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ ഡേറ്റ നിങ്ങളുടെ ആവശ്യാനുസരണം പി.ഡി.എഫ് ഫയല്‍ ആയി മാറിക്കഴിഞ്ഞിരിക്കും അപ്പോഴേക്കും.നിങ്ങളുടെ പേര്‍സണല്‍ ടാറ്റ ആണെങ്കില്‍ അതില്‍ വാട്ടര്‍മാര്‍ക്ക് ആഡ് ചെയ്യാന്‍ ഇതില്‍ അവസരമുണ്ട്.
ഒട്ടും ചിലവില്ലാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ഡേറ്റ പി ഡി എഫ് ലേക്ക് മാറ്റാം.

എനിക്ക് ലഭിച്ച ഈ സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്ക് ഈ ലിങ്കിലൂടെ ഡൌണ്‍ലോഡ് ചെയ്യാം.


ഇതിനു പകരമായി മറ്റേതെങ്കിലും സോഫ്റ്റ്‌വെയര്‍ അറിയാമെങ്കില്‍ അതും ഷെയര്‍ ചെയ്യാന്‍ മറക്കരുത്....

വിശ്വസ്തതയോടെ           റിനു അബ്ദുല്‍ റഷീദ്

Comments

  1. നന്ദി..

    സുഹൃത്തേ, കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ നന്നായിരുന്നു.

    ReplyDelete
  2. നന്ദി സുഹൃതത്തൃദയ പൂർവ്വം.
    ആശംസകൾ

    ReplyDelete
  3. http://www.dopdf.com/
    This is the better one,.............find & Try it,....





    ReplyDelete
  4. Valare nandi suhruthe ...
    upayogathil nannayi thonniyaal ellavarilekkum ethikkum.

    ReplyDelete
  5. നല്ലൊരു വിഷയം നന്ദി..

    ReplyDelete
  6. ഇതുപോലെ dopdf-7 എന്നൊരു സോഫ്റ്റ്‌വെയര്‍. ഉണ്ട്. അത് ഒരു പ്രിന്‍റര്‍ ഡ്രൈവരാണ്. ഇ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയുമ്പോള്‍ പ്രിന്‍റ് ഓപ്ഷന്‍ ഉള്ള എല്ലാ സോഫ്റ്റ്‌വെയര്‍ ഉപയോകിച്ചും PDF ഉണ്ടാക്കാന്‍ കഴിയും..... ഇതു കേവലം 4 MB മാത്രമേ ഉള്ളു.................................
    http://dopdf-free-pdf-converter.soft112.com/quick-download.html

    ReplyDelete
  7. yes. dopdf is good

    ReplyDelete
  8. ഗുണമുള്ള പോസ്റ്റ്‌ ... നന്ദി - ശ്രമിച്ചു നോക്കട്ടെ .. ശരിയായില്ലേൽ നിന്നെ തപ്പി വീണ്ടും .വരും :) :)

    ReplyDelete
  9. There is another software which can do create, edit and read.. and it can replace adobe reader. The advantage is that this one needs less memory space compared to adobe reader...

    http://www.foxitsoftware.com/Secure_PDF_Reader/

    ReplyDelete
  10. There is one software named pdf x viewer... i think this is the best reader and editor aNd it can export pdf to images too...

    ReplyDelete
  11. നിങ്ങളുടെ ഈ പോസ്റ്റ്‌ വായിച്ചതിനു ശേഷമാണു ഞാന്‍ അത് പോസ്ടിയത്....ബട്ട്‌ കമന്റ്‌ ഇടാന്‍ അപ്പോള്‍ പറ്റിയില്ല..

    ReplyDelete

Post a Comment