പ്രണയം തുറന്നു പറയാന്‍മടിക്കുന്നവര്‍ക്കായി ഒരു പോസ്റ്റ്‌ !.

  





പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല.
പ്രത്യേകിച്ച് കോളേജ് ജീവിതത്തില്‍.
നമുക്ക് പ്രണയം ആരോടും തോന്നാം.
പക്ഷെ തുറന്നു പറഞ്ഞാല്‍ഉത്തരം ‘നോ’ എന്നായാലോ എന്ന് പേടിച്ച് പൂവണിയാതെ പോകുന്ന ഒരുപാട്പ്രണയങ്ങള്‍, പ്രണയ ദുരന്തങ്ങളായി ഇന്നും നമുക്കിടയില്‍സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരു പക്ഷെ ഇരു കൂട്ടര്‍ക്കും പരസ്പരം ഇഷ്ടമായിരിക്കാം,
പക്ഷെ തുറന്നു പരസ്പരം പറയാതെ ഇത് മനസ്സില്‍തന്നെ ഇരുന്നാല്‍എന്തെങ്കിലും നടക്കുമോ?.
‘ഇല്ല’.
കാലങ്ങളായി നമുക്കിടയില്‍സംഭവിച്ചുകൊണ്ടിരിക്കുന്ന  ഈ ദുരന്തത്തെ മറികടക്കാന്‍ഇതാ ഒരു ആപ്ലിക്കേഷന്‍വന്നിരിക്കുന്നു.
മറ്റെങ്ങുമല്ല ,നമ്മള്‍ഒരു ദിവസത്തിന്‍റെ  കൂടുതല്‍സമയം ചിലവഴിക്കുന്ന ഫേസ്ബുക്കില്‍തന്നെ!.
പരസ്പരം ഇഷ്ടമായിരുന്നിട്ടും തുറന്നു പറയാന്‍മടിക്കുന്ന പ്രണയത്തെ ഇരു ഹൃദയങ്ങള്‍ക്കും പകുത്തു നല്‍കുക എന്ന സദുദ്ദേശം മാത്രമാണ്
 രാജഗിരി കോളേജ് ഓഫ് എന്ജിനീയറിങ്ങും ,എം.ജി യൂണിവേഴ്സിറ്റിയും, ഫിസാറ്റും ചേര്‍ന്ന് നടത്തുന്ന സി.ഐ.ഇ.ഡി.(C.I.E.D) ടെക്നോളജീസ് എന്ന കമ്പനിയിലെ മിടുക്കന്മാരായ എന്ജിനീയര്‍മാര്‍ഈ ആപ്ലിക്കേഷന്‍റെ നിര്‍മാണത്തിറങ്ങിത്തിരിക്കും മുന്‍പ് കരുതിയുള്ളൂ.
ഒടുവില്‍അവര്‍ഈ ദുരന്തങ്ങള്‍ക്ക് ഭാവിയിലേക്കുള്ള ഒരു പരിഹാരവും കണ്ടെത്തി.
ഒരു ഫേസ്ബുക്ക് ആപ്ലിക്കേഷന്‍!
ഈ ആപ്ലിക്കേഷന് അവര്‍നല്‍കിയ പേരാണ്,
‘ക്രഷ് മൈ ക്രഷ്(crush my crush)’.
സമീപകാലത്ത് ഹിറ്റുകളുടെ പട്ടികയില്‍ഇടം നേടിക്കൊണ്ടിരിക്കുന്ന ഒരുപാട് ഫേസ്ബുക്ക് ആപ്ലിക്കേഷനുകളുടെ കൂട്ടത്തില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ ആപ്ലിക്കേഷന്‍.
തികച്ചും സൗജന്യമായ ഈ ആപ്ലിക്കേഷന്‍

http://apps.facebook.com/crushmycrush 
എന്ന ലിങ്കില്‍നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

ഇനി ‘ക്രഷ് മൈ ക്രക്ഷി’നെക്കുറിച്ച് രണ്ടു വാക്ക്.

crush my crush ആപ്ലിക്കേഷന്‍റെ ഉപയോക്താവിനു തനിക്ക് പ്രണയം  തോന്നുന്നയാളെ  തന്‍റെ ലിസ്റ്റില്‍ഉള്‍പ്പെടുത്താം,ഒന്നിലധികം പേരുണ്ടെങ്കില്‍അതും !.
ഈ കാര്യം മറ്റാര്‍ക്കും അറിയുവാന്‍സാധിക്കുകയില്ല.
ആരെ ഉള്‍പ്പെടുത്തിയോ,അയാള്‍ക്കുപോലും അറിവ് കാണില്ല ഇതിനെപ്പറ്റി.
ഈ ആപ്പില്‍ നമ്മള്‍ചെയ്യുന്ന കാര്യങ്ങള്‍അതീവ രഹസ്യമായി ശേഖരിച്ചു വെക്കാന്‍കഴിവുണ്ട്.
ഈ ആപ്ലിക്കേഷന്‍വഴി ഒരു തരത്തിലുള്ള പബ്ലിക്കേഷനുകളോ,ടാഗ്ഗിങ്ങോ,മെസ്സെജുകളോ അയക്കുവാന്‍സാധിക്കില്ല.
പിന്നെന്താണ് ഈ ആപ്ലിക്കേഷന്‍വഴിയുള്ള ഉപയോഗം എന്ന് നിങ്ങള്‍ചിന്തിക്കുന്നുണ്ടാകും.

എന്നെങ്കിലും നിങ്ങള്‍നിങ്ങളുടെ ക്രഷ് ലിസ്റ്റില്‍പേര് നല്‍കിയ വ്യക്തി ,ആ വ്യക്തിയുടെ ക്രഷ് ലിസ്റ്റില്‍നിങ്ങളുടെ പേര് ആഡ് ചെയ്യുമ്പോള്‍നിങ്ങള്‍രണ്ടു പേര്‍ക്കും ‘നിങ്ങള്‍തമ്മില്‍ഒരു ക്രഷ് മാച്ച് ഉണ്ട്’ എന്ന് കാണിക്കുന്ന ‘you have got a crush match’ എന്ന ഒരു നോട്ടിഫിക്കേഷന്‍രണ്ടുപേര്‍ക്കും ലഭിക്കും.
പിന്നീട് ഈ പേജില്‍നിന്നും നിങ്ങളെ ഈ ആപ്ലിക്കേഷന്‍നിങ്ങള്‍രണ്ടു പേരുടെയും മുഖചിത്രമുള്ള മറ്റൊരു പേജിലേക്ക് നിങ്ങള്‍രണ്ടു പേരേയും കൂട്ടിക്കൊണ്ട് ചെല്ലും.
ഇതെല്ലാം തന്നെ തികച്ചും രഹസ്യമായി  ഈ ആപ്ലിക്കേഷന്‍സൂക്ഷിക്കും.
വളരെ ലളിതമായി എന്നാല്‍വളരെ സുരക്ഷിതമായി പ്രണയം അറിയിക്കുവാന്‍സാധിക്കുന്ന ഈ ആപ്ലിക്കേഷന്‍റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍,ഒന്നിലധികം ആളുകള്‍ക്ക് നിങ്ങളോട് ഇഷ്ടം തോന്നിയാല്‍അതില്‍നിന്നും മികച്ചത് നിങ്ങളിലെക്കെത്തിക്കാനും ഈ ആപ്ലിക്കേഷന് സാധിക്കുന്നു എന്നതാണ്.
2013 ഫെബ്രുവരി 23 നു പ്രവര്‍ത്തനമാരംഭിച്ച ഈ ആപ്ലിക്കേഷന്‍ഇപ്പോള്‍800 ഇല്‍പരം ആളുകള്‍ഉപയോഗിക്കുന്നുമുണ്ട്.അതില്‍നിന്നും ഇതുവരെ നൂറോളം പ്രണയ ജോടികളെ കണ്ടെത്തി നല്‍കാനും തങ്ങള്‍ക്ക് സാധിച്ചു എന്ന് കമ്പനി യുടെ സി.ഇ.ഒ. ആയ ആകാശ് മാത്യു പറയുന്നു.
പ്രണയം തുറന്നു പറയാന്‍മടിക്കുന്നവര്‍ക്ക് ഇനി ഈ വഴിക്ക് ഒന്ന് ശ്രമിച്ചു നോക്കാം.
വളരെ എളുപ്പമായ ഈ വഴിയിലൂടെ നിങ്ങള്‍ക്ക് നിങ്ങള്‍ആഗ്രഹിക്കുന്ന വ്യക്തിയെ തന്നെ കിട്ടിയെന്നുവരാം.
പക്ഷെ ഈ ആപ്ലിക്കേഷനെ ക്കുറിച്ച് നിങ്ങളുടെ പ്രണയിനിയോ പ്രാണനാഥനോ അറിഞ്ഞിരിക്കണം എന്ന് മാത്രം.

__________________________________
13-3-2013ല്‍പുറത്തിറങ്ങിയ ഡെക്കാന്‍ക്രോണിക്കിള്‍എന്ന പത്രത്തില്‍വന്ന ഒരു വാര്‍ത്തയെ മലയാളത്തില്‍നിങ്ങളിലേക്കെത്തിച്ചു എന്നത് മാത്രമാണ് ഞാന്‍ചെയ്തത്.
ഇനി പ്രണയം പറയുന്നതും പറയാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം.
__________________________________

Comments

  1. ഇതൊക്കെ ലവളും അറിയേണ്ടേ ഹിഹിഹി

    ReplyDelete
    Replies
    1. ariyanamallo>>>> ee post angu share cheithere mashe...ariyaathavar ellaam ariyatte...

      Delete
  2. Athinupolum pattiyillel pinnenthinaa mashe....ee pani..

    ReplyDelete
  3. നടക്കട്ടെ നടക്കട്ടെ
    :)

    ReplyDelete
  4. ഹോ ഇതൊക്കെ മുന്നേ ആയിരുന്നേല്‍ ഒരു കൈ നോക്കായിരുന്നു ....ഇതിപ്പോ മക്കളെ കെട്ടിക്കാനായി പിള്ളേര് ഇതൊക്കെ കാണും മുന്നേ ഞാന്‍ പോട്ടെ...:)

    ReplyDelete
    Replies
    1. ithu bhaaviyilekkullatha...ithththaa ..bhoothakaalam maattan kazhiyilla ithinu.

      Delete
  5. അപ്പോ.....

    ശരി...........

    എല്ലാം.. പറഞ്ഞപോലെ.....

    നന്ദി

    ReplyDelete
  6. ee postinu nandhi suhruthae :D

    ReplyDelete
  7. ividae app ine pati post cheythathinu nanni :D

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി സുഹ്രുത്തെ

      Delete
  8. oopz avalk fb'ye illa, enik fb'l lynumilla. it ll be waste 4 me!

    ReplyDelete
    Replies
    1. ഒരെണ്ണം ഉണ്ടാക്കി നൽകൂ...

      Delete
  9. ചൂണ്ടയിൽ മീൻ വല്ലതും കൊളുത്തിയോ?

    ReplyDelete
    Replies
    1. കൊളുത്തിയാൽ ഞാൻ ഈ പോസ്റ്റ് ഇടുമോ..?

      Delete
  10. ഇതിലും നല്ലത് നേരിട്ട് പ്രണയം പറയുന്നതാ

    ReplyDelete
  11. എന്തായാലും ഞാൻ ഒരുകൈ നോക്കുന്നുണ്ട്..

    ReplyDelete

Post a Comment