കടല്‍ -review


           കടല്‍  
                  click here to download as pdf                                              റിനു അബ്ദുല്‍ റഷീദ്


ടലിന്‍റെ സുന്ദരമായ പശ്ചാത്തലത്തില്‍ എ ആര്‍ റഹ്മാന്‍റെ സ്വര്‍ഗീയ  സംഗീതത്തിന്‍റെ അകØടിയോടെ മണിരത്നം അണിയിച്ചൊരുക്കിയ ഒരു  അവിസ്മരണീയ ദൃശ്യാവിഷ്കാരമാണ് കടല്‍.അവിസ്മരണീയമായ  മുഹൂര്‍ത്തങ്ങള്‍ നമ്മുടെ മനസ്സുകളിലേക്ക് പകര്‍ത്താനുള്ള മണിരത്നത്തിന്‍റെ ശ്രമങ്ങള്‍ എ ആര്‍ റഹ്മാന്‍റെ മാന്ത്രിക സ്പര്‍ശം കൂടി ചേര്‍ന്നപ്പോള്‍ പൂവണിയുകയാണ് ഈ ചിത്രത്തിലൂടെ.കടലിനെയും കടലിനെ ആശ്രയിക്കുന്നവരെയും വളരെ വ്യക്തമായും ലളിതമായും ചിത്രീകരിച്ചിരിക്കുന്നു.ഒരു വേശ്യാ പുത്രനായി ജനിക്കേണ്ടി വന്ന നായകന്‍ അമ്മയുടെ മരണശേഷം സമൂഹത്തില്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളില്‍ നിന്നാണ് കഥയുടെ തുടക്കം.ഒരു ധനിക കുടുംബത്തില്‍ നിന്നും ക്രിസ്തുവിന്‍റെ  പാത പിന്തുടരാനെത്തുന്ന ഒരു കഥാപാത്രവും വിശപ്പടക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ക്രിസ്തുവിന്‍റെ പാത സ്വീകരിക്കാനെത്തിയ ഒരു കഥാപാത്രവും തമ്മിലുള്ള  പകയിലൂടെ കഥയിലേക്ക് ഒരു വില്ലന്‍ പ്രവേശിക്കുന്നു.അരവിന്ദ്സാമിയാണ്   ധനികപുത്രന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അര്‍ജുന്‍ വില്ലന്‍റെ റോളും.സഭക്ക് നിരക്കാത്ത കാര്യങ്ങള്‍ സെമിനാരിയില്‍ വെച്ച അര്‍ജുന്‍ ചെയ്യുന്നത് കണാനിടയാകുന്ന അരവിന്ദ് സാമി ഇക്കാര്യങ്ങള്‍ സെമിനാരിയില്‍ അറിയിക്കുന്നു.ഇക്കാരണത്താല്‍ അര്‍ജുന്‍ സെമിനാരിയില്‍ നിന്നും പുറത്താക്കപ്പെടുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ്സാമി ആ കൊച്ചുകുട്ടി താമസിക്കുന്ന ചേരിയിലെ ആരധനയില്ലാതെ കിടന്ന പള്ളിയിലെ ഫാദര്‍ ആയി ചാര്‍ജ് എടുക്കാന്‍ എത്തുന്നു.എല്ലാവരുടെയും വിശ്വാസവും പിന്തുണയും ലഭിക്കുന്ന അരവിന്ദ്സാമി,
ഈ കുട്ടിയേയും നേരിന്‍റെ മാര്‍ഗത്തിലേക്ക് നയിക്കുന്നു.എന്നാല്‍ പിന്നെയും ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജുനും അരവിന്ദ് സമിയും തമ്മില്‍ കാണാന്‍ ഇടയാകുന്നു അതോടെ ചിത്രത്തിന്‍റെ ഗതി തന്നെ മാറുകയാണ്‌.തുടര്‍ന്ന് നടക്കുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.തികച്ചും വ്യത്യസ്തമായൊരു പ്രണയം ആണ് ഈ പടത്തില്‍ മണിരത്നം നമുക്കായി അണിയിച്ച് ഒരുക്കിയിരിക്കുന്നത്.ചെറുപ്പത്തിലെ ഭീതി നിറഞ്ഞ അനുഭവങ്ങള്‍ മൂലം മനസ്സിന്‍റെ വളര്‍ച്ച നിലച്ചുപോയ ഒരു പെണ്‍കുട്ടിയാണ് ഈ പടത്തിലെ നായികയായി എത്തുന്നത്.നിഷ്കളങ്കമായ ഈ പെണ്‍കുട്ടിയുടെ സ്വഭാവവും സംഭാഷണങ്ങളും വളരെയേറെ ആകര്‍ഷണീയമായി ചിത്രീകരിച്ചിരിക്കുന്നു.മണിരത്നത്തിന്‍റെ മുന്‍ ചിത്രങ്ങളിലെപ്പോലെ  സിനിമാറ്റോഗ്രാഫിക്ക് വളരെയധികം പ്രാധാന്യം നല്‍കിയിരിക്കുന്നു ഈ ചിത്രത്തിലും.ഓവര്‍ ആക്ഷന്‍ അധികമൊന്നും ഇല്ലാതെ തികച്ചും യാഥാര്‍ത്ഥ്യമായ ആക്ഷന്‍ രംഗങ്ങള്‍ ആണ് ഈ ചിത്രത്തില്‍ അധികവും ഉപയോഗിച്ചിരിക്കുന്നത്.സന്ദര്‍ഭോജിതമായ ഗാനങ്ങളും അതിലെ രംഗങ്ങളും പടം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ സമുദായത്തെ  ആക്ഷേപിക്കുന്നു എന്നാ പേരില്‍ പ്രാദേശികമായി പലയിടങ്ങളിലും പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്ന ഒരു പടമാണ് കടല്‍.പക്ഷെ വിശ്വരൂപതിന്‍റെ ആരവങ്ങള്‍ക്കിടയില്‍  ഈ ആരോപണങ്ങളെല്ലാം കെട്ടടങ്ങിപ്പോവുകയായിരുന്നു.പുതുമുഖ നായികാ നായകന്മാരെയാണ് മണിരത്നം തന്‍റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.ക്യാമറയുടെ മുന്‍പില്‍ പകച്ചു നില്‍ക്കാതെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവര്‍ ജീവിക്കുകയായിരുന്നു.ആരുടേയും കരളലിയിക്കുന്ന നിമിഷങ്ങളാണ് സിനിമയുടെ ആദ്യ നിമിഷങ്ങളില്‍ സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.
ഒരു ആസ്വാദകന്‍ എന്ന നിലയില്‍ ഞാന്‍ ഈ പടത്തിനു (7/10) നല്‍കുന്നു.

Comments

  1. good review...

    ReplyDelete
  2. സിനിമ കണ്ടിട്ടില്ല. കാണാതെ ഇപ്പൊ എന്താ പറയുക. പക്ഷെ കണ്ടവരിൽ വളരെ ചുരുക്കം പേര് മാത്രമാണ് നല്ല അഭിപ്രായം പറഞ്ഞു കേട്ടുള്ളൂ .. എന്തായാലും കണ്ട ശേഷം ഞാൻ വീണ്ടും ഇതേ പോസ്റ്റിൽ അഭിപ്രായം പറയാം രിനൂ ..

    ReplyDelete
  3. ഇങ്ങനെയൊരു പടം ഉണ്ടെന്ന് ഇപ്പോഴാണല്ലോ അറിയുന്നത്

    ReplyDelete

Post a Comment