വിശ്വരൂപം(ഒരു നിരൂപണവും അനുഭവവും)



                         വിശ്വരൂപം                
                                                                                                                         download this file as pdf
                    ഒരു നിരൂപണവും അനുഭവവും
റിനു അബ്ദുല്‍ റഷീദ്




ഒരുപാട് കട¼കള്‍ കടന്നു തീയെറ്ററിലെത്തിയ ഒരു പടം.പടത്തിന് പോകണം എന്ന് കരുതിയപ്പോ തന്നെ ഒരു ചെറിയ പേടി എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു.എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാലോ?.പക്ഷെ പടത്തിന് പോകണമെന്നു കരുതിയതിന്‍റെ അഞ്ചാം മിനിറ്റില്‍ ഞാന്‍ തീയേറ്ററില്‍ എത്തി.പാര്‍ത്ഥ,കൊല്ലം.ആദ്യമായാണ്‌ ഞാന്‍ ആ തീയേറ്ററില്‍ പോകുന്നത്.മുന്‍പില്‍ ചെന്നപ്പോഴേ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉള്ളതുപോലെ എനിക്ക് തോന്നി.രണ്ട് ജീപ്പ് നിറയെ പോലീസുകാര്‍,തീയെറ്ററിനു മുന്നില്‍ ഒരു ജനക്കൂട്ടം,വിലകൂടിയ ആഡംബര കാറുകളുടെ വലിയ ഒരു നിര.മൊത്തത്തില്‍ ഒരു ശബ്ദമയം.പുറത്തുനിന്നു നോക്കിയാല്‍ ഏതോ പണ്ടത്തെക്കാലത്ത് നിര്‍മിച്ച ഒരു തീയേറ്റര്‍.ഇത് കണ്ടപ്പോഴേ തോന്നി പടത്തിന് സൗണ്ട് കാണില്ല എന്ന്. ഇരിക്കാനായി ഒരു സീറ്റ് കണ്ടുപിടിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടി.എന്താണെന്നറിയില്ല,മറ്റു തീയേറ്ററില്‍  ഉള്ളപോലെ ഒരു ആര്‍പ്പുവിളികളോ ബഹളങ്ങളോ ഇല്ല.ഒരുമാതിരി ഏതോ  മരണവീട്ടില്‍ പോയ പോലെ.
അങ്ങിനെ പടം തുടങ്ങി,കമല്‍ ഹസ്സനെ  സ്ക്രീനില്‍ കാണിച്ചപ്പോള്‍ ഞാന്‍ സ്ഥിരം പോലെ ഒരു വിസിലടിച്ചു.നോക്കിയപ്പോ ഒന്നോ രണ്ടോ പേരുമാത്രമേ  അല്‍പ്പം സന്തോഷതോടെ പടം കാണുന്നുള്ളൂ എന്ന് തോന്നി.ബാക്കിയുള്ള ആരും തന്നെ  ഒന്ന് കയ്യടിച്ചതുപൊലുമില്ല.എന്താണെന്നറിയില്ല എല്ലാവരും എന്നെ തന്നെ നോക്കുന്നു.രംഗം ഭംഗിയല്ലെന്നു  തോന്നിയതുകൊണ്ട് ഞാന്‍ നിര്‍ത്തി.പുറത്തു നിന്നതുപോലെ അകത്തും പോലീസ് ഉണ്ടായിരുന്നു എല്ലാ മൂലയിലും.പടത്തിനെ പറ്റി പറയുകയാണേല്‍  കമല്‍ഹാസ്സന്‍റെ കഴിവുകളുടെ  ഒരു സംഗമം.സ്റ്റോറിലൈന്‍ എളുപ്പത്തില്‍ ആര്‍ക്കും ദഹിക്കുമെന്നു തോന്നുന്നില്ല.കണ്ടിറങ്ങിയ പലര്‍ക്കും കഥയെന്താണെന്നു മനസ്സിലായിട്ടില്ലെന്നേ പറയാനുണ്ടായിരുന്നുള്ളൂ.ഡയലൊഗ്സ് ശരിക്കും കേള്‍ക്കുവാന്‍ പോലും പറ്റിയിരുന്നില്ല.പിന്നെയെങ്ങനെ മനസ്സിലാകും?
ടെക്നിക്കല്‍ സൈഡ് പറയതിരിക്കാനെ വയ്യ.ചേസിംഗ്,എക്സ്പ്ലോഷന്‍സ് എല്ലാം കാണു¼m ശരിക്കും ഒരു ഹോളിവുഡ് പടം കാണുന്ന പോലെ തന്നെയുണ്ടായിരുന്നു.150 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച പടമാണ്.ആ പണം ശരിക്കും വിനിയോഗിച്ചു എന്നുവേണം പറയാന്‍.ഏതൊരു  ആക്ഷന്‍ ,ഇന്‍വെസ്ടിഗേഷന്‍ ഹോളിവുഡ് പടത്തിനോടും കിടപിടിക്കുന്ന ഒരു പടമാണ് ഇത്.പിന്നെ എടുത്തു പറയേണ്ട കാര്യം,എല്ലാ തമിഴ് സിനിമകളെപ്പോലെ തമിഴില്‍ സംസാരിക്കുന്ന വിദേശ വില്ലനും.അമേരിക്കാക്കാരനുമൊന്നും ഈ പടത്തില്‍ ഇല്ല.അതെനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.അഫ്ഗാനികളും പാക്കിസ്ഥാനികളും അറബിയും ഹിന്ദിയും സംസാരിക്കുന്നു,അമേരിക്കന്‍സ്  ഇംഗ്ലീഷ് സംസാരിക്കുന്നു,കമല്‍ എല്ലാ ഭാഷകളും സംസാരിക്കുന്നു.ഈ പടത്തില്‍ തമിഴിലുള്ള സംഭാഷണങ്ങളെക്കാളും മറ്റു ഭാഷകളാണ്  സംസാരിക്കുന്നത്.60 % സംഭാഷണങ്ങളും അറബിയാനെന്നു തോന്നുന്നു.അതുകൊണ്ട് എല്ലാമൊന്നും മനസ്സിലായില്ല.ഗള്‍ഫില്‍ നിന്നു വന്നവര്‍ ഇരുന്നു ചിരിക്കുന്ന കാണാം.നമുക്ക് അറബിയിലെ തമാശകള്‍ ഒന്നും അറിയില്ലല്ലോ?.പിന്നെ സിറ്റ്വേഷന്‍  അനുസരിച്ച് മലയാളം ഊഹിച്ച് അങ്ങ് സമാധാനിച്ചു.എങ്കിലും ഈ പടം ഒരു പടം തന്നെയാണേ..
ഇതില്‍ നമ്മള്‍ കേള്‍ക്കുന്നപോലെ  മുസ്ലീം വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന  ഒന്നും തന്നെ ഞാന്‍ കണ്ടില്ല.തീവ്രവാദികള്‍ തടവുകാരോട് എങ്ങനെയാണ് പെരുമാറുന്നതെന്നും,അവിടുത്തെ ശിക്ഷാരീതികളും എന്താണെന്നെല്ലാം വളരെ  വ്യക്തമാക്കിത്തരുന്നു  കമല്‍ ഹസ്സന്‍ ഈ പടത്തിലൂടെ.
തീവ്രവാദികള്‍ക്ക് മാത്രമേ ഈ പടം കണ്ടാല്‍ വേദനിക്കേണ്ടതുള്ളൂ.ഈ പടം കാണരുത് ഇതില്‍ നിറയെ മത നിന്ദയാണ് എന്നൊക്കെ പറയുന്നവര്‍ ഈ പടം ഒരിക്കലെങ്കിലും കണ്ടിട്ട്‌ മറുപടി പറയണമെന്ന് ഞാന്‍ കരുതുന്നു.
ഇന്ത്യന്‍ സിനിമയെ ലോകോത്തര നിലവാര പട്ടികയില്‍ ഒരുപടി കൂടി മുന്നേറാന്‍ സഹായിക്കുന്ന ഒരു പടമാണ് ഇത്.
ഇതില്‍ അഭിനയിച്ചിരുന്നവരെല്ലാം തന്നെ  അവരവരുടെ കടമകള്‍ പൂര്‍ണമായും നിറവേറ്റി എന്ന് വേണം പറയാന്‍.രാഹുല്‍ ബോസിന്‍റെ ഒമര്‍  എന്നാ മുജാഹിദീന്‍ നേതാവിനെ മറക്കാനാകില്ല ഈ പടം കണ്ടിറങ്ങിയ ഒരാള്‍ക്കും.പിന്നെ പൂജ,ആന്‍ട്രിയ,നാസ്സര്‍, എല്ലാരും തന്നെ മറക്കാന്‍ ആകാത്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരാണ്.ലോകോത്തര നിലവാരം എന്ന് പറഞ്ഞ ഈ പടത്തില്‍ നമ്മളുടെ നാട്ടിലെ ന്യൂ ജെനറെഷന്‍ ട്രെണ്ട്കളായ  ഡബിള്‍ മീനിംഗ് ഉള്ള ഇക്കിളി ഡയലോഗ്സ് ,സെക്സ് എന്നിവയുടെ ഒരു തരി¼²പോലും ഇല്ല.പക്ഷെ, നല്ല റൊമാന്‍സ്,ഗാനങ്ങള്‍,ആക്ഷന്‍,നല്ല സ്റ്റോറി ലൈന്‍ ഇതിനെല്ലാം കൂടി എന്‍റെ റേറ്റിംഗ് 9/10.
പ്രശ്നങ്ങളൊന്നുമില്ലാതെ പടം കണ്ട് പുറത്തിറങ്ങി,തിരിച്ചുള്ള യാത്ര.
ഒരു നല്ല പടം കണ്ട സന്തോഷത്തോടെ.

Comments

  1. കമല്‍ ഹാസ്സന്‍ നൂറു കോടി മുടക്കിയെടുത്ത ഒരു സിനിമ എന്നതിലുപരി ഈ സിനിമയില്‍ കൂടി വിശിഷ്യാ ഒന്നും ദര്‍ശനീയമായില്ല എന്നത് ആദ്യമേ പറയട്ടെ. തുടക്കത്തിലെ ഈ വിവാദ മഴയും പ്രതിഷേധവും ഉണ്ടായിരുന്നില്ല എങ്കില്‍ നിശബ്ദമായി ബോക്സ് ഓഫീസില്‍ മരണപ്പെടെണ്ടിയിരുന്ന ഒരു സിനിമയായിരുന്നു ഇത്, പക്ഷെ മേല്‍പ്പറഞ്ഞ "ചില-പലര്‍ " സൃഷ്ടിച്ച കോലാഹലങ്ങള്‍ കൊണ്ട് മാത്രം ഈ സിനിമ ഉയിര്‍ത്തെഴുന്നെല്‍ക്കപ്പെട്ടു. ഉയിര്‍ത്തെഴുന്നേറ്റ ഈ സിനിമയ്ക്കു എന്താണ് സത്യത്തില്‍ സമൂഹത്തിനോടും പ്രേക്ഷകനോടും പറയാനുണ്ടായിരുന്നത് എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. കാരണം ഇന്നിറങ്ങുന്ന സിംഹഭാഗം സിനിമകള്‍ക്കും ആ ഉദ്ദേശ്യമില്ല. ഉള്ള ഉദ്ദേശ്യങ്ങളില്‍ ഒന്ന് കച്ചവടം ആണ്. സിനിമ കാണാന്‍ വരുന്ന പ്രേക്ഷകനെ രണ്ടോ മൂന്നോ മണിക്കൂര്‍ ഒരു കുടുസ്സ് ഇരുട്ട് മുറിയില്‍ ഇരുത്തിക്കൊണ്ട് ദൃശ്യ- ശ്രവ്യാസ്വദനം നല്‍കുക എന്നതാണ് രണ്ടാമത്തെ ഉദ്ദേശ്യം. പക്ഷെ ഈ സിനിമയുടെ കാര്യത്തില്‍ അതും ഒരു പരിധിക്കപ്പുറം പരാജയമാണ് എന്നേ പറയാന്‍ സാധിക്കുന്നുള്ളൂ. ആക്ഷന്‍ രംഗങ്ങളിലെ മികവും , അഫ്ഗാനിസ്താന്‍ പശ്ചാത്തലത്തില്‍ കഥ (അതെന്തു എന്ന് ചോദിക്കരുത് ) പറയുന്നതിന്‍റെ പുതുമയും മാത്രമാണ് ഈ സിനിമയുടെ ഏക ആകര്‍ഷണീയത.

    താലിബാന്‍ ക്യാമ്പുകളില്‍ നടക്കുന്ന തീവ്രവാദ ട്രെയിനിംഗ്, അവരുടെ പരിശീലന മുറകള്‍ തുടങ്ങിയവയെല്ലാം കമല്‍ ഹാസന്‍ വളരെ ആധികാരികമായി തന്നെ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. സിനിമയില്‍ എവിടെയും മതപരമായ അവഹേളനങ്ങളോ, ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളോ പ്രഥമ ദൃഷ്ടിയില്‍ അനുഭവപ്പെടുന്നില്ല. പക്ഷെ, ഈ സിനിമ കാണുന്ന ചിലര്‍ക്കെങ്കിലും അങ്ങിനെ അനുഭവപ്പെട്ടാല്‍ അതിനെ തെറ്റ് പറയാനും പറ്റില്ല. കാരണം സിനിമയിലെ താലിബാനികള്‍ മുസ്ലീം ആണ്. അവര്‍ അവരുടെ എല്ലാ ഭാവ ചലനങ്ങളിലും സംഭാഷണങ്ങളിലും ഇസ്ലാമീയതയാണ് പ്രകടമാക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഇതേ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ ഒരു നെഗറ്റീവ് എനര്‍ജി മാത്രമാണ് സിനിമയില്‍ നിന്ന് പുറം തള്ളപ്പെടുന്നത് .അതില്‍ തന്നെ നിഷ്പക്ഷമായ ഒരു സമീപനം ഉണ്ടാകുന്നുമില്ല. എല്ലാ സിനിമകളും ഇതെല്ലാം പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷെ ഇത്തരം ആഗോള ചര്‍ച്ചാ പ്രസക്തമായ വിഷയങ്ങള്‍ സിനിമയില്‍ പ്രമേയമാകുമ്പോള്‍ ആ നിഷ്പക്ഷത കുറച്ചെങ്കിലും പാലിക്കേണ്ടി വരും. കമല്‍ അറിഞ്ഞോ അറിയാതെയോ പല രംഗങ്ങളിലും അമേരിക്കയുടെ അധിനിവേശ സംസ്ക്കാരത്തെ പാടെ മറന്നു കൊണ്ട് നന്നായി വെള്ള പൂശി കൊടുത്തിട്ടുണ്ട്.
    http://pravin-sekhar.blogspot.ae/2013/02/blog-post_11.html

    ReplyDelete
    Replies
    1. ഈ പറഞ്ഞ "തുടക്കത്തിലെ ഈ വിവാദ മഴയും പ്രതിഷേധവും ഉണ്ടായിരുന്നില്ല എങ്കില്‍ നിശബ്ദമായി ബോക്സ് ഓഫീസില്‍ മരണപ്പെടെണ്ടിയിരുന്ന ഒരു സിനിമയായിരുന്നു ഇത്, പക്ഷെ മേല്‍പ്പറഞ്ഞ "ചില-പലര്‍ " സൃഷ്ടിച്ച കോലാഹലങ്ങള്‍ കൊണ്ട് മാത്രം ഈ സിനിമ ഉയിര്‍ത്തെഴുന്നെല്‍ക്കപ്പെട്ടു". ഇത് ശേരിയായിരിക്കാം .

      ഏതു പടം ഇറങ്ങുന്നതിനു മുന്പും ഒരൽപം വിവാദം കലക്കിയാൽ പിന്നെ ഈ പടത്തിന് നിര്മാതാക്കളുടെ വക പബ്ലിസിറ്റി കൊടുക്കേണ്ട ആവശ്യമില്ല . അതെല്ലാം മീഡിയ ഏറ്റെ ടുത്തോളും .സിംഹ ഭാഗവും കച്ചവട സിനിമകളാണ് കേരളം ഭരിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും . എങ്കിലും ഒട്ടനേകം നല്ല സിനിമകളെ നമ്മൾ കാണാതെ പോകുന്നില്ലേ ?

      Delete

Post a Comment