സമകാലിക കേരളം റിനു
അബ്ദുല്‍ റഷീദ്
ടാപ്പിലില്ല , സിവിലിലുണ്ട്
!
ഉത്തരം എന്താണെന്ന് കേരളത്തിലെ
ജനങ്ങള്‍ ക്കെല്ലാം അറിയാം, കുടിവെള്ളം തന്നെയാണെന്ന്‍.നമ്മുടെ തലസ്ഥാന നഗരിയില്‍ കുടിവെള്ളമില്ലാതെ
ജനം വലഞ്ഞത് രണ്ടിലേറെ ദിവസങ്ങള്‍ !.
തലസ്ഥാന നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും
നഗരസഭയും അപ്പാടെ പരാജയപ്പെട്ടു,അത്യാഹിത വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍,
ജലലഭ്യതയില്ലാത്തതിനാല്‍ പല ആശുപത്രികളിലും മുടങ്ങി.
48 മണിക്കൂറിനുള്ളില്‍ ജലലഭ്യത ഉറപ്പാക്കും എന്ന് കേരളജനതക്ക് ഉറപ്പ് നല്‍കിയ
സര്‍ക്കാര്‍ പറഞ്ഞ വാക്ക് നടപ്പിലാക്കാന്‍ കഴിയാഞ്ഞ അവസ്ഥയും നമ്മള്‍
കണ്ടു.പിന്നീട് നമ്മള്‍ കണ്ടത് നഗരസഭയും സര്‍ക്കാരും വെവ്വേറെ ചേരിയില്‍ നിന്ന്
പരസ്പരം പഴിചാരുന്നതാണ്.
തിരുവനന്തപുരത്തുകാര്‍ക്ക് ഈ പൈപ്പ് പൊട്ടല്‍ ഒന്നും പുത്തരിയല്ല.ഓരോ മാസം
ഇടവിട്ട് എവിടെയെങ്കിലും പൈപ്പ് പൊട്ടുമെന്ന്‍ അവര്‍ക്കറിയാം.പക്ഷെ ഇത്തവണ അല്‍പ്പം
കടുത്തുപോയി.ഒന്നും രണ്ടുമല്ല 4 സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയത്.
അതും ഏകദേശം
ഒരേ സമയത്ത് തന്നെ എന്നത് ഒട്ടേറെ ദുരൂഹതകള്‍ക്കിടം നല്‍കുന്നു.ആറ്റുകാല്‍ പൊങ്കാല
മഹോത്സവത്തിനു തലേ ദിവസം തന്നെ ഇത് സംഭവിച്ചത് ദുരൂഹതകളുടെ ആക്കം
കൂട്ടുന്നു.ജനങ്ങളുടെ മനസ്സില്‍ ഭരണ പക്ഷത്തോട് വിദ്വേഷം നിറക്കാന്‍ മറ്റു
രാഷ്ട്രീയ പാര്‍ട്ടികള്‍ അട്ടിമറി നടത്തിയതാനെന്നുവരെ സംസാരമുയര്‍ന്നിരുന്നു.ഈ
അവസ്ഥയെ നേരിടാന്‍ പലരും മുന്നോട്ട് വന്നതോ ഇതിനെ ന്യായീകരിക്കാനാവും വിധത്തിലും.ഒരു
അട്ടിമറി സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല.
നഗര സഭാ മേയറുടെ വാക്കുകള്‍ക്ക് കാതോര്‍ത്താല്‍ നമുക്ക് മനസ്സിലാക്കാം പൊട്ടിയ
ഈ പൈപ്പ് ലൈനുകള്‍ക്ക് നമ്മോളം തന്നെ പ്രായമുണ്ടെന്ന്‍.
പണ്ടെന്നോ
സ്ഥാപിച്ച സിമന്‍റ് നിര്‍മ്മിതമായ പൈപ്പ്
ലൈനുകളാണ് തലസ്ഥാനത്തിന്‍റെ ഉള്ളറകളിലൂടെ കടന്നു പോകുന്നത്.അടിക്കടി ഇത്തരത്തില്‍
പൈപ്പ് ലൈനുകള്‍ പൊട്ടുന്നതിനു കാരണമായും പലരും ഇതിനെ ചൂണ്ടിക്കാട്ടുന്നു.
മാറി മാറി
വരുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണോ എന്തോ?.
ഇതുവരെ ഇതിനൊരു പൂര്‍ണമായ പരിഹാരം കാണാന്‍
കഴിഞ്ഞിട്ടില്ല എന്നതാണു വാസ്തവം.മേയര്‍ പറയുന്നത് പോലെ ഇത്തരത്തിലുള്ള പഴയ പൈപ്പ്
ലൈനുകള്‍ക്ക് പകരം പുതിയ രീതിയിലുള്ള തകരാറിലാവാന്‍ സാധ്യതയില്ലാത്ത പൈപ്പ്
ലൈനുകള്‍ സ്ഥാപിച്ചാല്‍ അടുത്ത ഒരു പത്ത് വര്‍ഷത്തേക്കെങ്കിലും ഇത്തരത്തിലുള്ള ഒരു
അവസ്ഥ തലസ്ഥാന നിവാസികള്‍ക്കുണ്ടാകില്ല.
ആധുനികതയുടെ പിറകെ പായുന്ന പാര്‍ട്ടിയും പാവപ്പെട്ടവന്‍റെ പാര്‍ട്ടിയും മാറി
മാറി ഭരിക്കുന്ന നാടാണ് നമ്മുടെ മണ്ണ്,
അവരോടു
ഒരുവാക്ക് കേരള ജനതക്കുവേണ്ടി,
“കേരളത്തിനാവശ്യം സോഫ്റ്റ്‌വെയറുകളോ, ഇടിച്ചു നിരത്തലുകളോ
അല്ല,പകരം അടിസ്ഥാന ·കര്യങ്ങളുടെ
ലഭ്യതയാണ് !”.
കേരളത്തില്‍ എന്നെങ്കിലും മദ്യത്തിനു ക്ഷാമം എന്ന് നമ്മള്‍ കേട്ടിട്ടുണ്ടോ?
ഇല്ല!
ഓരോ വര്‍ഷവും
ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ ഇതുവരെ
അതിനൊരു കുറവും കാണുന്നില്ല,ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍റെ
വെബ്_സൈറ്റില്‍ നോക്കാം.
കേരളം ആരു ഭരിച്ചാലും ഇതിനൊരു കുറവുമില്ല ,എങ്കിലൊട്ടു ക്ഷാമവുമില്ല.പാവപ്പെട്ടവന്‍റെ
കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ മാത്രം ഈ അവസ്ഥ.
ഏകദേശം 35 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുത്ത ആറ്റുകാല്‍
പൊങ്കാല എന്തായാലും പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ കഴിഞ്ഞു പോയി.എങ്കിലും ദുരിതത്തില്‍
ഏറ്റവും മുന്നില്‍ നിന്നത് തലസ്ഥാനത്തെ ആശുപത്രികളാണ്.
അതീവ
ശുചിത്വം ആവശ്യമുള്ള രോഗികള്‍ അഭയം പ്രാപിക്കുന്ന മെഡിക്കല്‍ ഹോസ്പിറ്റല്‍,ജനറല്‍
ഹോസ്പിറ്റല്‍,എസ്.എ.റ്റി, തുടങ്ങിയ ആശുപത്രികളില്‍ ആവശ്യം നടത്തേണ്ട
ശസ്ത്രക്രിയകള്‍ പോലും മുടങ്ങി എന്നുമാത്രമല്ല ശുചിത്വമില്ലാത്ത «·ചാലയങ്ങളും ജനങ്ങളെ
വലച്ചു.ഇതെല്ലാം ജനങ്ങളെ ക്ഷുഭിതരാക്കുകയും ചെയ്തു.പുറത്തുനിന്നും സ്വന്തം നിലയില്‍
എത്തിക്കുന്ന ജലം പോലും ഇതില്‍ പല ആശുപത്രികളും കടത്തിവിടാന്‍
അനുവദിച്ചിരുന്നില്ല.സംസ്ഥാന സര്‍ക്കാരിനും നഗരസഭക്കും തലസ്ഥാന നഗരിയിലെ മുഴുവന്‍
ജനങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞില്ല എന്നതാണു വാസ്തവം.
ആരോഗ്യമേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത്
വീട്ടമ്മമാരാണ്,ആവശ്യത്തിനു വെള്ളമില്ലാതെ ,ഇല്ലാത്ത വെള്ളം കണ്ടെത്തി ആഹാരം പാകം
ചെയ്ത ആ അമ്മമാരെ നമിക്കണം.
ആദ്യം അപകടമുണ്ടാവട്ടെ ,എന്നിട്ട് പ്രതിവിധി നിശ്ചയിക്കാം എന്ന നിലപാടാണല്ലോ
കേരളത്തിന്?.
ഓരോ തവണ അപകടം ഉണ്ടാകു¶Ø¯ഴും, ഇത്തരത്തിലും അപകടം ഉണ്ടാവുമല്ലേ എന്ന് ചിന്തിച്ചിരിക്കുന്ന
കേരളത്തെ നാം എത്ര നാളായി കാണുന്നു?
‘രോഗം വന്നത്തിനുശേഷം
ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ
സൂക്ഷിക്കുകയെന്നത്
’ കേരളത്തിന് പ്രാവര്‍ത്തികമല്ല എന്ന് തോന്നുന്നു.പല
മേഖലയിലും ഇന്ന് കേരളം മുന്നിലാണ് എന്ന് വാദിക്കുന്നവര്‍ക്ക് മുന്‍പില്‍ അടിസ്ഥാന ·കര്യത്തില്‍ കേരളം
എന്താണെന്ന ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുന്നു.
perfect...................
ReplyDeleteby ashik
അടുത്ത് തന്നെ കേരളം ജലജന്യ രോഗങ്ങളുടെ ഒരു ആലയം ആയി മാറുമെന്നത് തീര്‍ച്ച...
ReplyDeletetheerchayaayum
ReplyDeleteu r rht..
ReplyDelete