ഒരു എത്തിനോട്ടം - റിനു അബ്ദുല്‍ റഷീദ്
വയലോരങ്ങളില്‍ പണിയെടുക്കാന്‍
വരുന്നവരെയും വയലുകളുഴുതുമറിക്കാന്‍ എത്തുന്ന കാളക്കൂറ്റന്മാരെയും കണ്ട ഒരു കാലം
നമുക്കുണ്ടായിരുന്നു.അന്നൊക്കെ വയലുകളില്‍ ഞാറു നടാനും,കള പിഴുതു മാറ്റാനും,കൊയ്യാനും
മെതിക്കാനും എണ്ണമറ്റ ആളുകളുണ്ടായിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്ക്
മുന്‍പ് വയലുഴാന്‍ കാളകള്‍ക്ക് പകരം ട്രാക്ടറിനെ കണ്ടു.അപ്പോള്‍ ആശ്വസിച്ചു,ഇനിയാ
മിണ്ടാപ്രാണികളെ ഉപദ്രവിക്കില്ലല്ലോ എന്ന്.അപ്പോള്‍ തൊഴില്‍ നഷ്ട്ടപ്പെട്ടത്
കാളക്കൂറ്റന്മാരെ പോറ്റി വളര്‍ത്തുന്നവര്‍ക്കായിരുന്നു.പിന്നീട് കുറെ വര്‍ഷങ്ങള്‍ക്ക്
ശേഷം വയല്‍ കൊയ്യാനും മെതിക്കാനും മനുഷ്യര്‍ക്ക് പകരം കൊയ്ത്തുയന്ത്രം വന്നു.
അപ്പോള്‍
തൊഴില്‍ നഷ്ട്ടപ്പെട്ടത് പതിനായിരക്കണക്കിനു വരുന്ന കൊയ്ത്തുകാര്‍ക്കാണ്.ഇന്ന്‍ കള
പിഴുതു മാറ്റാനും തടം കോരാനും യന്ത്രങ്ങള്‍ എത്തിയിരിക്കുന്നു.യന്ത്രങ്ങള്‍
മനുഷ്യരിലേക്ക് അടുത്ത് കൊണ്ടിരിക്കു¶Ø¯ള്‍ നമുക്കിടയിലെ
തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവരുന്നു.കാര്യങ്ങള്‍ എന്തുതന്നെയാണെങ്കിലും
യന്ത്രങ്ങള്‍ മനുഷ്യന്‍റെ ജോലിഭാരം ഒരുപാട് കുറച്ചു.മറ്റു രീതികളില്‍ നിന്നും
വളരെയേറെ ലാഭകരമായ ഇത്തരത്തിലുള്ള യന്ത്രങ്ങളുടെ ഉപയോഗം മൂലം മുന്‍പ്
ചിലവാക്കിയിരുന്നതില്‍ നിന്നും നല്ല ഒരു പങ്ക് പണവും,സമയവും ലാഭിക്കാന്‍ കര്‍ഷകന്
സാധിക്കുന്നു.
ആവശ്യത്തിനു
തൊഴിലാളികളെ കിട്ടാനില്ലെന്ന കാരണത്താല്‍ വയലുകളില്‍ പണകള്‍ കോരി ഇടവിളകളില്‍
ആശ്വാസം കണ്ടെത്തുകയാണ് ഇന്ന് കര്‍ഷകര്‍.
കൊയ്യാനും
മെതിക്കാനും ഒന്നും തങ്ങളെ വേണ്ടാത്തപ്പോ പിന്നെ എന്തിനു ആ മേഖലയില്‍ തുടരണമെന്നാണ്
കര്‍ഷകരുടെ വാദം.ഇന്ന് വയല്‍ കര്‍ഷകരില്‍ ഒരു നല്ല ഭാഗവും മറ്റു മേഖലകളിലേക്ക്
കടന്നിരിക്കുന്നു.
ഉടനെയെങ്ങും
ക്ഷയിക്കാന്‍ സാധ്യതയില്ലാത്ത ഒരു മേഖലയായത് കൊണ്ട് തൊഴിലവസരങ്ങളും ഏറെയാണ്
കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്.
കേരളത്തിന്‍റെ
സØത്തായ
വയലുകള്‍ മണ്ണിട്ട് മൂടിയും,കുന്നുകള്‍ ഇടിച്ചുനിരത്തിയും നമ്മുടെ
നാട്ടില്‍ അംബരചുംബികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയല്ലേ? അതിനാല്‍ തന്നെ
തൊഴിലവസരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല.ഒരു സാമാന്യം നല്ല തസ്തികയില്‍ ജോലി
ചെയ്യുന്നൊരു
സര്‍ക്കാര്‍ ജീവനക്കാരന്‍റെ മാസശØളത്തിനോളം തന്നെ
വരും ഒരു കൂലിപ്പണിക്കാരന്‍റെ ശØളവും.പക്ഷെ വ്യത്യാസങ്ങള്‍
പലതാണ്,സ്ഥിര ശØളമുള്ള ഒരു ജോലിയായി ഇതിനെ കാണാന്‍ കഴിയില്ല
എന്നത് തന്നെയാണ് ഏറ്റവും വലിയ ഒരു വ്യത്യാസമായി ചൂണ്ടിക്കാട്ടാവുന്നത്.
ആരോഗ്യമുള്ളിടത്തോളം
ശØളവും കിട്ടും.
ഇതാണ് കര്‍ഷകന്‍റെ
വാക്യം.
കേരളത്തില്‍
ജോലി സാധ്യതയില്ലെന്ന് പറഞ്ഞു അന്യ ദേശങ്ങളിലേക്ക് ജോലി തേടി പറന്നകലുന്ന
മലയാളികള്‍, കഴിഞ്ഞ കുറച്ചു മാസങ്ങളായി പത്രങ്ങളിലൂടെ പുറത്തുവന്ന കണക്കുകള്‍
ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്‍.
പ്രവാസികള്‍,
(അതായത് ഗള്‍ഫ് മാത്രമല്ല മറ്റു ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടെ) കേരളത്തിലേക്ക്
കഴിഞ്ഞ വര്‍ഷം (2012)ല്‍ അയച്ചത് ഏകദേശം 45,000
കോടിയോളം വരും.എന്നാല്‍ കേരളത്തില്‍ നിന്നും തമിഴരും,ബംഗാളികളും,ഒറീസ്സക്കാരുമെല്ലാം
തങ്ങളുടെ നാട്ടിലേക്ക് അയച്ചതോ ഏകദേശം 20,000 കോടിയോളം രൂപ !.
അതായത്
ഏകദേശം പകുതിയോളം തുക.നമ്മുടെ നാട്ടില്‍ തൊഴിലിനു അര്‍ഹമായ പ്രതിഭലം
കിട്ടില്ലെന്ന് ശഠിക്കുന്ന മലയാളികള്‍ ഈ കണക്കുകള്‍ ശരിയാണോ എന്ന് ഇന്‍റര്‍_നെറ്റില്‍
പരതിനോക്കുന്നത് നന്നായിരിക്കും.തന്‍റെ നാട്ടില്‍ തൊഴില്‍ ചെയ്യാന്‍ മടിക്കുന്ന
മലയാളി അന്യ നാട്ടില്‍ ഇതേ ജോലി തന്നെ ചെയ്യാന്‍ കാണിക്കുന്ന ഉത്സാഹത്തെ
പ്രശംസിക്കേണ്ടത് തന്നെ.
നല്ല ശØളം നല്‍കാന്‍ മലയാളിക്കൊരു മടിയുമില്ല പക്ഷെ, ജോലി
ചെയ്യാനാണേല്‍ മലയാളി വേണ്ട !.
അതാണിവിടത്തെ
അവസ്ഥ.കാരണം മറ്റൊന്നുമല്ല,നമ്മുടെ മലയാളികള്‍ക്ക് ആവശ്യം വേണ്ട വിശ്രമവേളകള്‍ അന്യസംസ്ഥാന
തൊഴിലാളികള്‍ എടുക്കുന്നില്ല.നാളെയും ഇവിടെത്തന്നെ പണിയണം എന്നുകരുതി വെറുതെ സമയം
കളയുന്ന വിദ്യയും ഇവര്‍ക്കില്ല.ജോലി സമയത്തെ പരസ്പര സംസാരവും ഇവര്‍ക്ക് കുറവ്.ആഹാര
കാര്യത്തില്‍ മലയാളികളുടെ നിര്‍ബന്ധം ഒട്ടുമില്ല.തങ്ങളുടെ നാട്ടിലേക്കാളും ശØളം നല്‍കപ്പെടുന്ന കേരളം, അവര്‍_ക്കൊരു ഗള്‍ഫ് ആയിരിക്കാം.
അടങ്കല്‍
വ്യവസ്ഥയില്‍ ജോലികള്‍ ഏറ്റെടുക്കുന്നവര്‍ പരമാവധി മലയാളികളെ കുറയ്ക്കാനാണ്
ശ്രമിക്കുന്നത്,കാരണം നിങ്ങള്‍ക്ക് തന്നെ ഊഹിക്കാമല്ലോ?.
മലയാളികളുടെ
മടി വളരെ പ്രശസ്തമാണല്ലോ?,ഇക്കാരണത്താലാവാം കേരളത്തില്‍ മലയാളികള്‍ക്ക്
ജോലിക്ഷാമം.
കേരളത്തിലെ
ചെറുപ്പക്കാരെ കാണണമെങ്കില്‍ പി.എസ്.സി. യുടെ ഏതെങ്കിലും ഓഫീസിന്‍റെ പടിവാതില്‍ക്കല്‍
നോക്കിയാല്‍ മതി.
എന്നെങ്കിലും
കിട്ടാനോ കിട്ടാതിരിക്കാനോ സാധ്യത ഉള്ള ജോലിക്കായി വര്‍ഷങ്ങളോളം
കാണുന്ന
പരീക്ഷകള്‍ എഴുതി എഴുതി തഴذച്ച കയ്യും മനസ്സുമായി നില്‍ക്കുന്ന ഒട്ടനേകം
സഹോദരന്മാരെ എല്ലാവര്‍ക്കും കാണാവുന്നതാണ്.
ഒരിക്കല്‍
ഞാനും ഇങ്ങനെ നില്‍ക്കേണ്ടി വരുമോ എന്ന ഒരു പേടി എനിക്കുണ്ട്.
എങ്കിലും ഞാന്‍
പറയും ഇത്തരത്തില്‍ നില്‍ക്കുന്നവരുടെ മുന്നിലൂടെയാണ് ഓരോ ദിവസവും കൈ നിറയെ
പണവുമായി നടന്നു നീങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ നീണ്ട ഒരു നിര നടന്നു
നീങ്ങുന്നത്.ശരിക്കും കേരളം മറ്റൊരു ഗള്‍ഫ് ആയിക്കൊണ്ടിരിക്കുകയല്ലേ,
അവിടെ എവിടെ
നോക്കിയാലും മലയാളികള്‍ എന്ന് പറയുന്ന പോലെയാണ് ഇന്ന് കേരളത്തിലെ സ്ഥിതി.എവിടെ
നോക്കിയാലും ബംഗാളികള്‍ തന്നെ.
ലജ്ജാവഹമായ
അവസ്ഥയാണെങ്കിലും മലയാളിക്ക് അഭിമാനിക്കാം, തങ്ങള്‍ കാരണം ഒരുപാട് കുടുംബങ്ങള്‍
രക്ഷപെടുന്നല്ലോ എന്നോര്‍ത്ത്.
താന്‍ ഒരു
എ.സി റൂമിലിരുന്നുള്ള ജോലികള്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് കരുതിയിരിക്കുന്നവര്‍ ഒന്ന്‍
ചിന്തിക്കൂ,നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന ജോലി തന്നെ കിട്ടും അതിനായി കഠിന പ്രയത്നം
നടത്തുകയാണെങ്കില്‍.ഒരു പക്ഷെ അതില്‍ നിങ്ങള്‍ പലവട്ടവും
പിന്തള്ളപ്പെടുകയാണെങ്കില്‍,ഏതു ജോലി ചെയ്തും കുടുംബത്തെ പോറ്റണമെന്ന ചിന്ത വരികയാനെങ്കില്‍,