വിഭാഗം :ലഘുചിത്രം
പെണ്‍കുട്ടികള്‍,സമൂഹത്തില്‍ സുരക്ഷിതരല്ലെന്നു
ഇന്നത്തെ വാര്‍ത്തകള്‍ കാണു¶Ø¯ള്‍
തന്നെ മനസ്സിലാക്കാം.പക്ഷെ പെണ്‍കുട്ടി തന്‍റെ കുടുംബത്തില്‍ പ്പോലും സുരക്ഷിതയല്ലെന്ന
ഒരു ഞെട്ടിപ്പിക്കുന്ന സത്യം അമ്മ മനസ്സുകള്‍ക്ക് നല്‍കിക്കൊണ്ടാണ് ഈ ലഘുചിത്രം നമുക്കിടയിലേക്ക് കടന്നുവരുന്നത്.ലഘുചിത്രങ്ങളെ
അധികം പ്രോത്സാഹിപ്പിക്കാത്ത നമ്മളുടെ മുന്‍പില്‍ സമകാലിക പ്രാധാന്യമുള്ള ഒരു
വിഷയവുമായി മുന്നിട്ടുവന്നാണ് ഈ ചിത്രം മറ്റു ചിത്രങ്ങളില്‍ നിന്നും
വ്യത്യസ്തമാകുന്നത്.
ഒരു കടല്‍പ്പാലത്തിനു മുകളില്‍ ആത്മഹത്യക്കായി എത്തിയ ഒരു
പെണ്‍കുട്ടിയും അവിടെവെച്ച് ഈ പെണ്‍കുട്ടിയെ കാണാനിടയാകുന്ന ഒരു കടല വില്‍പ്പനക്കാരനും
തമ്മിലുള്ള സംഭാഷണമാണ് ഈ ലഘുചിത്രത്തിന്‍റെ രംഗങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്.
ആത്മഹത്യക്കെത്തുന്ന പെണ്‍കുട്ടിയെ പലതരം തമാശകലര്‍ന്ന
സംഭാഷങ്ങളിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന രസികനായ കഥാപാത്രത്തെ ‘മറിമായം’ എന്ന പരിപാടിയില്‍ മൊയ്ദു
എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയ വിനോദ് കോവൂര്‍ ആണ് അവതരിപ്പിക്കുന്നത്.
മരണത്തിലേക്ക് കാലെടുത്തു വെക്കാന്‍ പോകുന്നവേളയിലെല്ലാം
തന്‍റെ സംഭാഷണത്തിന് മറുപടി തരാന്‍ പ്രേരിപ്പിക്കുന്ന കഥാപാത്രം ആ പെണ്‍കുട്ടിയെ
മരണത്തില്‍ നിന്നും കുറച്ചു സമയം കൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.പല
കാര്യങ്ങളും പെണ്‍കുട്ടിയില്‍ നിന്നും ചോദിച്ചറിയുന്ന വില്‍പ്പനക്കാരന്‍റെ
മുഖത്തുനിന്നും, തന്‍റെ ഈ അവസ്ഥക്ക് കാരണം വ്യക്തമാക്കു¶Ø¯ള്‍ അതുവരെ നമ്മള്‍ കണ്ട രസികഭാവം അപ്രത്യക്ഷമാകുന്നു.ഒടുവില്‍-
നിന്‍റെ ഈ ജീവിതം ഒരിക്കലും അവസാനിപ്പിക്കാനുള്ളതല്ല മറിച്ച് നിന്നെ ഈ
അവസ്ഥയിലേക്കെത്തിച്ച സമൂഹത്തിനു മുന്‍പില്‍ ജീവിച്ചു കാണിക്കുകയാണ് വേണ്ടതെന്നു
മനസ്സിലാക്കി കൊടുക്കുന്ന വില്‍പ്പനക്കാരന്‍റെ വിതുزന്ന വാക്കുകളെ അനുസരിച്ച് ജീവിതത്തിലേക്ക് പിന്മാറുന്ന പെണ്‍കുട്ടി
നടന്നകലുന്നതും നോക്കി നില്‍ക്കുന്ന വില്‍പ്പനക്കാരന്‍ പെണ്‍കുട്ടി ആത്മഹത്യക്കായി
നിന്നിരുന്ന വശത്തേക്ക് നടന്നടുക്കുന്ന രംഗത്തോടെ മറയുന്ന ക്യാമറ പിന്നീട് നമുക്കുമുന്നില്‍
കാണിച്ചുതരുന്നത് കടലിലൂടെ ഒഴുകിനീങ്ങുന്ന വില്‍പ്പനക്കാരന്‍റെ കടല സൂക്ഷിച്ചിരുന്ന പാത്രമാണ്.
നമുക്ക് ഒരുപാട് ചോദ്യങ്ങള്‍ എറിഞ്ഞു തന്നു വിടവാങ്ങുന്ന ഈ
ലഘുചിത്രം ഏറെ ശ്രദ്ധ നേടുന്നത് ഇതിന്‍റെ കഥയുടെയും തിരക്കഥയുടെയും
ദ്രിശ്യവിഷ്ക്കാരത്തിന്റെയും, എല്ലാത്തിലുമുപരി ഈ രണ്ടു കഥാപാത്രങ്ങളെ
അവതരിപ്പിച്ച നടീനടന്മാരുടെയും മികവു കൊണ്ടാണ്.സധിക വേണുഗോപാല്‍ ആണ് പെണ്‍കുട്ടിയുടെ
വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.പെണ്‍കുട്ടിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് കബനിയാണ്.ദീപു
പ്രതാപന്‍റെ കഥയ്ക്കും തിരക്കഥയ്ക്കും മുന്‍പില്‍ ക്യാമറ ചലിപ്പിച്ചത് വിഷ്ണു
ശര്‍മയാണ്.ഈ ലഘുചിത്രത്തിന്‍റെ നിര്‍മാണം റംഷിന കെ.വി,
സംവിധാനം ചെയ്തിരിക്കുന്നത് ജീവജ് രവീന്ദ്രനാണ്,.
സമകാലിക ജീവിതത്തില്‍ ഏറെ ചര്‍ച്ച ചെയ്യപെട്ട ഈ ലഘുചിത്രം
നമ്മള്‍ എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്.
വെള്ളിത്തിരയിലെ ചിത്രങ്ങളെ ഇന്‍റര്‍നെറ്റില്‍പരതുന്നവര്‍
ഇതുപോലെയുള്ള സമകാലിക പ്രശ്നങ്ങള്‍,തികച്ചും സ·ജന്യമായി ലഭ്യമാക്കുന്ന ഇത്തരം ലഘുചിത്രങ്ങളെക്കൂടി -
തിരയണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.16 മിനിട്ടുകള്‍
മാത്രം ധൈര്‍ഖ്യമുള്ള ഈ ലഘുചിത്രം കാണികളെ നിരാശപ്പെടുത്തില്ല എന്ന് എനിക്ക്
ഉറപ്പു തരാന്‍ കഴിയും.
ഈ ലഘുചിത്രം യൂടുബില്‍ ലഭ്യമാണ്.
തീയേറ്ററില്‍ വരുന്ന ചിത്രങ്ങള്‍ മാത്രം കാണുന്നവര്‍
ഇത്തരത്തിലുള്ള ചില ചിത്രങ്ങള്‍ കൂടി കാണുവാന്‍ ശ്രേമിച്ചാല്‍ നന്നായിരുന്നു.തന്‍റെ
ആശയങ്ങള്‍ വ്യക്തമാക്കുവാനും,സിനിമയെന്ന സ്വപ്നം യാഥാര്‍ഥ»മാക്കുവാനും ഇന്ന്‍ വെറുമൊരു
ഡിജിറ്റല്‍ ക്യാമറകൊണ്ടോ ഒരു മൊബൈല്‍ കൊണ്ടോ ചിത്രീകരിക്കാം എന്ന് പലരും
തെളിയിച്ച് കഴിഞ്ഞിരിക്കുന്നു.അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ നമ്മള്‍ക്ക്
ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കുവാന്‍ അഭ്യര്‍ഥിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.
ശരിക്കും ഒരു സിനിമയുടെ അനുഭൂതി നല്‍കിയ ഈ ലഘുചിത്രത്തിനു
ഞാന്‍ 8/10 നല്‍കുന്നു.
click here to watch this movie online
post ur comments here
ReplyDeletegud 1..congrats
ReplyDeleteനന്നായി ഈ പരിചയപ്പെടുത്തല്‍
ReplyDeleteഇനി ചിത്രമൊന്ന് കാണട്ടെ
നന്ദി ഈ പരിചയപ്പെടുത്തലിന്ന്................
ReplyDeleteനന്നായിരിക്കുന്നു ..
ReplyDeleteThis comment has been removed by the author.
ReplyDeleteലഖുചിത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായം ശരിയാണ്.
Deleteക്ലൈമാക്സ് അറിഞ്ഞതുകൊണ്ട് ആസ്വാദനരസം നഷ്ടമായി.നല്ലൊരു തിരക്കഥയുണ്ട്,ക്യാമറയും കൊള്ളാം.പശ്ചാത്തലസംഗീതം അല്പം കല്ലുകടിയായി.ഇത്തരം വിഷയത്തിനു അല്പം കൂടി മൃദുല സംഗീതമായിരുന്നു ചേരുക.വിനോദ് വളരെ നന്നായിട്ടുണ്ട്.അവസാനത്തെ സംഭാഷണം തീരെ ചുരുങ്ങിപ്പോയതുപോലെ.കടലക്കാരന്റെ ആ ഒറ്റ വരി കേള്‍ക്കാന്‍ കാത്തു നിന്ന പോലെ പെണ്‍കുട്ടി മടങ്ങിപ്പോകുന്നു.അത്രക്ക് ലാഖവമുള്ള ഒരു വിഷയമായിരുന്നില്ല അത്.എങ്കിലും ചെറുതിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണെന്ന് ഒരു ചിത്രം കൂടി തെളിയിക്കുന്നു.
റിനു കണ്ടിട്ടില്ലെങ്കില്‍ കാണുക..."പ്ലാനിംഗ്" "രണ്ട്" എന്നീ ലഖുചിത്രങ്ങള്‍...,..
നല്ലൊരു പരിചയപെടുത്തൽ, നന്ദി റിനൂ
ReplyDelete