ഒഴിമുറി


ഒരു റിവ്യു                                              റിനു അബ്ദുല്‍ റഷീദ്‌

click here to download as pdf


രുവന്‍ ചലച്ചിത്രങ്ങളില്‍ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത്,അതിനനുസരിച്ചായിരിക്കും അവന്‍റെ വീക്ഷണങ്ങളും അവലോകനങ്ങളും.നമ്മുടെ നാട്ടില്‍ ചലച്ചിത്രങ്ങളെല്ലാം വ്യവസായ വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ?
കലാമൂല്യമുള്ളതും അന്തസത്തയുള്ളതുമായ ചലച്ചിത്രങ്ങളുടെ എണ്ണമാകട്ടെ വിരലിലെന്നനുള്ളതുപോലും ഇല്ല എന്നു പറയാം.പൂര്‍ണ്ണമായും ഇല്ല എന്ന് ഞാന്‍ പറയില്ല കാരണം നമ്മുടെ നാട്ടിലും ഇറങ്ങുന്നുണ്ട് ഇത്തരത്തിലുള്ള ചലച്ചിത്രങ്ങള്‍ .പക്ഷെ നമ്മള്‍ ആരും തന്നെ അതിനെയെല്ലാം കണ്ടില്ല എന്ന് നടിക്കുകയാണ്.
ഒഴിമുറി ,
നമ്മളില്‍ എത്ര പേര്‍ ഈ പടം കണ്ടിട്ടുണ്ട്?.
മലയാളത്തിലെ മുന്‍ നിര നായികാ നായകന്മാര്‍ അഭിനയിച്ചു കൊഴുപ്പിച്ച ഒരു ചിത്രമായിരുന്നു ഇത്.ഈ പടത്തിനു അര്‍ഹമായ ഒരു വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല , ഇത്തരത്തിലുള്ള ഒരു  പടം കാണാന്‍ ഒരുക്കമായ ഒരു സമൂഹം തന്നെ അന്യമായിക്കഴിഞ്ഞിരിക്കുന്നു.കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ആയിരുന്നെങ്കില്‍ ഒരു നല്ല വിജയം കൊയ്യാന്‍ കഴിയുമായിരുന്ന ഒരു ചലച്ചിത്രമായിരുന്നു ഇത്.പഴയ കാലത്തെ ആധുനിക കാലവുമായി സംയോജിപ്പികുന്ന ഒരു സവിശേഷത ഈ പടത്തിനുണ്ട്.വിവാഹമോചനത്തിനായി മാത്രം ആശ്രയിച്ചിരുന്ന കോടതി മുറിക്കും നിയമത്തിനും പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പേരാണ് ഒഴിമുറി.തെക്കന്‍ തിരുവിതാംകൂറില്‍  മരുമക്കത്തായം നിലനിന്നിരുന്ന ഒരു കാലŒട്ടമാണ് ഈ പടത്തിനായി ഒരുക്കിയിരിക്കുന്നത്.അന്നത്തെ കാലത്ത് നായര്‍ സമുദായം,ബ്രാഹ്മണ സമുദായം ഇവ കഴിഞ്ഞാല്‍ പിന്നെ സ്ത്രീ സമൂഹം.ഇതായിരുന്നു അവസ്ഥ.മരുമക്കത്തായ സം½Øദായമായിരുന്നതിനാല്‍  സ്വത്തുവകകളെല്ലാം  തന്നെ സ്തീയുടെ പേരിലായിരുന്നു.അതിനാല്‍ പുരുഷന്മാര്‍ക്ക് വലിയ വിലയൊന്നും കുടുംബത്തില്‍ ലഭിച്ചിരുന്നില്ല.1912(൧൯൧൨)വരെ സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ വെറ്റിലച്ചെല്ലം പടിക്ക് പുറത്തുവെച്ചാല്‍ അതിനര്‍ത്ഥം ആ സ്ത്രീ  തന്‍റെ ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്നാണ്.ഇത്തരത്തില്‍  തന്‍റെ അച്ഛനെ നഷ്ട്ടപ്പെട്ട കഥാപാത്രത്തെ ലാല്‍ അവതരിപ്പിക്കുന്നു.അമ്മയായി ശ്വേത മേനോനും,ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മരുമക്കത്തായത്തെ വെറുത്ത ലാല്‍ ,ഒരു മക്കത്തായ സ½Øദായമുള്ള കുടുംബത്തില്‍ നിന്നും വിവാഹം കഴിക്കുന്നു.എന്നാല്‍ എല്ലാ സ്തീകളും തന്‍റെ അമ്മയെ പോലെയാണെന്ന് തെറ്റിദ്ധരിക്കുന്ന ലാല്‍ തന്‍റെ ഭാര്യയെ വളരെയധികം കഷ്ട്ടപ്പെടുത്തുന്നു.തന്‍റെ 53-¯¹ വയസ്സില്‍ ഒഴിമുറി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന ലാലിന്‍റെ ഭാര്യയില്‍ നിന്നാണ് ഈ കഥയുടെ തുടക്കം.ഇവരുടെ മകനായി ആസിഫ് അലിയും ലാലിനു വേണ്ടി വാദിക്കുന്ന വക്കീലായി ഭാവനയും രംഗത്തെത്തുന്നു.ഈ ചിത്രം പൂര്‍ണമായും കന്യാകുമാരിയിലും തിരുവനതപുരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലുമായി ചിത്രീകരിച്ചിരിക്കുന്നു. പഴയകാല സംഭാഷണങ്ങളും വേഷപ്പകര്‍ച്ചയുമെല്ലാം അതേപടി ഈ ചിത്രത്തിലൂടെ നടനും ഈ ചിത്രത്തിന്‍റെ സംവിധായകനുമായ മധുപാല്‍ നമുക്ക് മുന്നില്‍ എത്തിക്കുന്നു.പഴയകാല സംസാരരീതികള്‍ ഈ പടത്തിനെ വ്യത്യസ്തമാക്കുന്നു.

എന്‍റെ റേറ്റിംഗ് (6/10)

Comments

  1. മോനെ ദിനേശാ..കുറച്ചുകൂടെ വിസ്തരിച്ചു പറയൂ..നല്ല സിനിമയാണ് ഇത്. നല്ല ആസ്വാദനവും. കൂടുതൽ സിനിമ കണ്ടു കൂടുതൽ എഴുതൂ.......

    ReplyDelete
  2. മോനെ ദിനേശാ..കുറച്ചുകൂടെ വിസ്തരിച്ചു പറയൂ..നല്ല സിനിമയാണ് ഇത്. നല്ല ആസ്വാദനവും. കൂടുതൽ സിനിമ കണ്ടു കൂടുതൽ എഴുതൂ.......

    ReplyDelete

Post a Comment