നത്തോലി ഒരു ചെറിയ മീനല്ല.
ഒരു റിവ്യൂ
റിനു അബ്ദുല്‍ റഷീദ്.
ആദ്യം തന്നെ പറയട്ടെ
വ്യത്യസ്തങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പടമാണ് ഇത്.അതുകൊണ്ട് തന്നെ
വ്യത്യസ്തതയെ സ്നേഹിക്കുന്നവര്‍ക്കെ ശെരിക്കും ഈ സിനിമ ഇഷ്ട്ടമാകൂ എന്ന് ഞാന്‍
കരുതുന്നു.ഈ പടത്തിനു ക്ലയ്മാക്സ് ഉണ്ടോന്നു ചോദിച്ചാല്‍ ഇല്ലെന്നെ എനിക്ക്
പറയാനാകൂ.സ്വന്തം ജീവിതത്തില്‍ തന്നെ ക്രൂശിക്കുന്നവരെ തന്‍റെ നിലനില്‍പ്പിനായി
ഒന്നും ചെയ്യാന്‍ മുതിരാത്ത ഒരു പാവം സാധരണക്കാരനെയാണ് ഈ പടത്തിലൂടെ ഫഹദ്
അവതരിപ്പിക്കുന്നത്.പക്ഷെ ഒരു കഥാകൃത്ത് ആകാന്‍ ഇറങ്ങിത്തിരിച്ച പ്രേമന്‍ എന്ന
ഫഹദ് തന്‍റെ യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ ക്രൂശിക്കുന്നവരെ ശിക്ഷിക്കുന്നു,പക്ഷെ അത് തന്‍റെ
കഥയിലൂടെയാണെന്നു മാത്രം.അതിലൂടെ ആനന്ദം കണ്ടെത്തുന്ന പ്രേമന്‍ നിത്യജീവനം കഴിഞ്ഞുപോകാന്‍ വേണ്ടി ഒരു
ഫ്ലാറ്റിലെ കെയര്‍ ടേക്കര്‍ ആയി എത്തുന്നത് മുതലാണ് കഥയുടെ തുടക്കം.ഈ
ഫ്ലാറ്റിലുള്ള എല്ലാവരും തന്നെ പ്രേമനെ നത്തോലി എന്ന് വിളിച്ചു കളിയാക്കു¶Ø¯ഴും പ്രേമന്‍ ഒന്നും മറുത്തു പറയുന്നില്ല.ആ ബില്‍ഡിംഗിലെ
എല്ലാവര്‍ക്കും പേടിസ്വപ്നമായ ആര്‍ക്കും വകവെക്കാതെ ത¶ന്റടിയായ ഒരു പെണ്‍കുട്ടിയായ
പ്രഭ പിന്നീട് പ്രേമനെ പലരീതിയിലും ബുദ്ധിമുട്ടിക്കുന്ന ഒരു കഥാപാത്രമായി മാറി.നിത്യ
ജീവിതത്തില്‍ താന്‍ കാണുന്ന കഥാപാത്രങ്ങളെയെല്ലാം തന്‍റെ കഥയിലെ ഓരോ
കഥാപാത്രങ്ങളായി പ്രേമന്‍ ചിത്രീകരിക്കുന്നു.പലര്‍ക്കും യാഥാര്‍ത്ഥ്യത്തിനു
വിപരീതമായ സ്വഭാവങ്ങളാണ് പ്രേമന്‍ ഒരുക്കിയിരുന്നത്,എല്ലാ കഥാപാത്രങ്ങളുടെയും
ലക്ഷ്യം എത്രത്തോളം പ്രഭയെ വിഷമിപ്പിക്കാമോ അത്രത്തോളം വിഷമിപ്പിക്കുക എന്ന നിഗൂഡലക്ഷ്യം
മാത്രമാണ്,എന്നാല്‍ ഇതൊന്നും പോര എന്ന് കരുതുന്ന പ്രേമന്‍ ഒരു സങ്കല്‍പ്പിക
കഥാപാത്രത്തെ സൃഷ്ട്ടിക്കുന്നു.മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ ഓര്‍മ വന്ന
പ്രേമന്‍,തന്‍റെ കഥാപാത്രത്തിന്‍റെയും പേര് നരേന്ദ്രന്‍ എന്നിട്ടു.ഈ
കഥാപാത്രത്തില്‍ തനിക്ക് ഇല്ലാതെപോയ എല്ലാ ഗുണങ്ങളും സന്നിവേശിപ്പിക്കുന്ന പ്രേമന്‍,ഈ
കഥാപാത്രത്തെ പ്രഭ പേടിക്കുന്ന ഒരു കഥാപാത്രമായി വളര്‍ത്തിയെടുക്കുന്നു.പിന്നീട്
സംഭവിക്കുന്ന രസകരമായ നിമിഷങ്ങള്‍ വളരെ നര്‍മ്മത്തോടെ സംവിധായകന്‍ നമുക്ക് പകര്‍ന്നു
തരുന്നു.ദൈര്‍ഖ്യം വളരെ കുറഞ്ഞ ഈ പടം
മഹാഭാരതം എഴുതിയ വ്യാസനും പിന്നെ വി.കെ.
ശ്രീരാമനും നന്ദി അറിയിച്ചുകൊണ്ടാണ് തുടങ്ങുന്നത്.നല്ലപോലെ പ്രമോഷന്‍ നല്‍കിയ ഒരു
പടമാണ് നത്തോലി ഒരു ചെറിയ മീനല്ല. കുറെയേറെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത ഫഹദിന്‍റെ
ലിസ്റ്റില്‍ രണ്ടു പേരുകള്‍ കൂടി,പ്രേമനും നരേന്ദ്രനും!.പുത്തന്‍ പടങ്ങളിലെ പ്രവണതകളായ
ദ്വയാര്‍ത്ഥ പദങ്ങള്‍ ഈ പടത്തിലും നമുക്ക് കാണാന്‍ കഴിയും.പടത്തിന്‍റെ അവസാനം തന്‍റെ
കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് പറയാന്‍ കഥാകൃത്തിനു കഴിയാതെ പോയത് ഈ
പടത്തിന്‍റെ ഒരു പോരായ്മയായി എനിക്ക് തോന്നുന്നു.തന്‍റെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട്
ജീവിച്ച ഫഹദ് പടത്തിന്‍റെ മാറ്റുകൂട്ടുന്നെങ്കിലും എങ്ങുമെത്താത്ത ഒരു അവസ്ഥയില്‍
ഒരു വി .കെ പ്രകാശ് പടം എന്നെഴുതിക്കാണിച്ചത് തികച്ചും അരോചകമായി തോന്നി.ഈ
പടത്തിലെ പ്രേമന്‍റെ കഥാപാത്രം എപ്പോഴും നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു.മറ്റുള്ളവര്‍ക്ക്
തന്‍റെ തൂലികയിലൂടെ മറുപടി നല്‍കു¶Ø¯ള്‍ പ്രേമന്‍
എന്ന കഥാപാത്രം ആസ്വദിക്കുന്ന ഒരു സുഖം ,അത് നമ്മളിലെക്കെത്തിച്ചു തരാന്‍ ഫഹദിനു
കഴിഞ്ഞു എന്നുവേണം പറയാന്‍.പ്രേമന്‍റെ ചിരി, അത് ഫഹദിന്‍റെ മറ്റു കഥാപാത്രങ്ങളില്‍
നിന്ന് വ്യത്യസ്തമാക്കുന്നു.പിന്നെ സാധാരണ എല്ലാ പടങ്ങളെയും പോലെ ബെന്‍സും
ബി.എം.ഡബ്ലു വും ഒന്നുമല്ല നായകന്‍റെ വാഹനം,മലയാളം പടങ്ങളില്‍ അധികം കാണാത്ത
ജാഗ്വാറാണ് ഈ പടത്തിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒന്ന്.എന്തൊക്കെയോ ചിലത് ഈ പടത്തില്‍
അവ്യക്തമായിരുന്നു എന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി.വ്യത്യസ്തത
ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു പടമാണ് ഇത്.മറ്റുള്ളവര്‍ ഈ പടം കാണുന്നതിനു മുന്‍പ്
ഒന്നുകൂടി ആലോചിച്ചാല്‍ നന്ന്‍.വെറുതെ പടം കണ്ടിട്ട് കുറ്റം പറയണ്ടല്ലോ? ഒരുപിടി
നല്ല ഗാനങ്ങളുമായി കടന്നു വന്ന ഒരു ചിത്രമാണ് നത്തോലി ഒരു ചെറിയ മീനല്ല !.
എന്‍റെ റേറ്റിംഗ് (5/10).
ee cinemayil thudakkam mahabharatham kaanikkunnathu enthinaanu ennu vyakthamaakki tharaamo?
ReplyDeletevyathyasthatha enikkistamaanu, pakshe enikku ee cinema ishtappettilla...