ABCD (Any Body Can Dance)



ABCD (Any Body Can Dance)

എ ബി സി ഡി –a review     റിനു അബ്ദുല്‍ റഷീദ്




നൃത്തച്ചുവടുകള്‍ കോപ്പിറൈറ്റ് ചെയ്ത ആദ്യ സിനിമ, ഇന്ത്യയിലെ ആദ്യ 3-ഡി ഡാന്‍സ് ഫിലിം .എന്നീ പ്രത്യേകതകള്‍ കൊണ്ട് റിലീസിന് മുന്‍പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് എ ബി സി ഡി .വളരെ നാളുകള്‍ക്ക് ശേഷം പ്രഭുദേവക്ക് നായക പ്രാധാന്യമുള്ള റോളിലൂടെ ഒരു തിരിച്ചുവരവൊരുക്കുകയാണ് റെമോ ഡിസൂസ തന്‍റെ ഈ ചിത്രത്തിലൂടെ.തന്‍റെ ഈ തിരിച്ചു വരവിനെ അനശ്വരമാക്കുന്നതാണ് പ്രഭുദേവയുടെ അഭിനയം. ഡാന്‍സിനു പ്രാധാന്യം  നല്‍കിയ ഒരുപാട് ഹോളിവുഡ് പടങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു.പക്ഷെ അവയിലൊന്നും കാണാത്ത ഒരുപാട് നൃത്തച്ചുവടുകള്‍ ഈ പടത്തിലൂടെ നമുക്ക് കാണാന്‍ കഴിയും.ഗണേഷ് ആചാര്യ,പ്രഭുദേവ,റെമോ ഡിസൂസ എന്നിവരുടെ കൊറിയോഗ്രാഫി ഏതു ഹോളിവുഡ് ചിത്രങ്ങളോടും കിടപിടിക്കുന്നതാണ്.ഗണേഷ് ആചാര്യയും പ്രഭുദേവയും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്ന രംഗങ്ങള്‍ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.പിന്നീട് എടുത്തുപറയേണ്ടത് ഇതിലുള്ള മറ്റു കഥാപാത്രങ്ങളെയാണ്.തികച്ചും പുതുമുഖങ്ങളെ ഉപയോഗിച്ചുള്ള ഒരു ചിത്രമാണ് ഇത്.ധര്‍മേഷ് യെലാണ്ടേ ,സല്‍മാന്‍,വൃശാലി ചവാന്‍,അന്യ ഭാഷാ നായികയായ ലോറെന്‍ ഗോട്ടെബ്, എന്നിവര്‍ ഡാന്‍സിനു വേണ്ടി ജീവിക്കുന്നവരുടെ ജീവിതം നമുക്ക് മുന്നില്‍ തുറന്നു കാട്ടുന്നു.കെയ് കെയ് മേനോന്‍ ആണ് ഈ ചിത്രത്തിലെ വില്ലന്‍ റോള്‍ ചെയ്തിരിക്കുന്നത്.
കഥാസാരം ഇങ്ങനെ,
 ജഹാംഗീര്‍ എന്ന കെയ് കെയ് മേനോനും, വിഷ്ണു എന്ന പ്രഭുദേവയും ചേര്‍ന്ന് സ്ഥാപിച്ച ജഹാംഗീര്‍ ഡാന്‍സ് സ്കൂളില്‍ നിന്നും വിഷ്ണുവിന് പുറത്ത്‌പോകേണ്ടിവരുന്നു.ഇതിനെത്തുടര്‍ന്ന്‍ വിഷ്ണു ,ഗോപി ഭായ് എന്ന ഗണേഷ് ആചാര്യയുടെ വീട്ടില്‍ എത്തുന്നു.അവിടെ കുറച്ചു ചെറുപ്പക്കാരെ കാണാനിടയാകുന്ന വിഷ്ണു,അവരുടെ ഡാന്‍സിലെ കഴിവുകള്‍ തിരിച്ചറിയുന്നതോടെ അവരെ ഡാന്‍സ് പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു.തുടര്‍ന്ന്‍ പല പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഈ കൂട്ടുകെട്ടിലെക്ക് റിയ എന്ന ലോറെന്‍ ഗോട്ടെബ്,ജഹാംഗീര്‍ ഡാന്‍സ് കോളേജില്‍ നിന്നും പഠനം നിര്‍ത്തി കടന്നു വരുന്നു.റോക്കി എന്ന സല്‍മാനുമായി അടുപ്പത്തിലാവുന്ന റിയ വളരെപ്പെട്ടെന്നു തന്നെ ഏവര്‍ക്കും പ്രിയപ്പെട്ടവളാകുന്നു. ഒരു മുസ്ലിം യുവാവിനെ അവതരിപ്പിക്കുന്ന ഡി എന്ന ധര്‍മേഷ് യെലാണ്ടേയും റോക്കിയും തമ്മിലുള്ള പ്രശ്നങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്ന വേളയില്‍ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സോള്‍വ്‌ ചെയ്യാന്‍ പ്രഭുദേവയും ഗണേഷ് ആചാര്യയും ശ്രമിക്കുന്നു.ഒടുവില്‍ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിലൂടെ ഒരു നല്ല ഡാന്‍സ് ടീമിന് രൂപം നല്‍കുന്ന പ്രഭുദേവ ഇവരെ ഒരു ഡാന്‍സ് മത്സരത്തിനു വേണ്ടി തയ്യാറെടുപ്പിക്കുന്നു.തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെ കഥയുടെ അവസാന നിമിഷങ്ങളില്‍ എത്തുന്നു.
സിനിമയുടെ അവസാന ഗാനരംഗങ്ങള്‍ നമ്മള്‍ ഒരു ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ്‌ മത്സരം  കാണുന്ന പോലെയാണ്,നമ്മളിലേക്ക് ഒരു പ്രത്യേകതരം ഉന്മേഷം എത്തിക്കാന്‍ ആ ഗാനരംഗങ്ങള്‍ക്ക് കഴിയുന്നു.
ഒരുപിടി നല്ല ഗാനങ്ങളുമായി എത്തുന്ന എ ബി സി ഡി സംഗീതത്തെയും നൃത്തത്തെയും സ്നേഹിക്കുന്ന ഏവര്‍ക്കും ആസ്വദിക്കാനുതകുന്ന  ഒരു ഡാന്‍സ് വിത്ത് മ്യൂസിക്‌ ഫിലിം ആണ്.
ഒരു ഹോളിവുഡ് ഡാന്‍സ് പടം കണ്ട പ്രതീതി ഉളവാക്കിയ എ ബി സി ഡിക്ക്  എന്‍റെ  റേറ്റിംഗ് 7/10

Comments

Post a Comment